< പുറപ്പാട് 22 >

1 ഒരാൾ ഒരു കാളയെയോ ആടിനെയോ മോഷ്ടിച്ച് അറുക്കുകയോ വില്ക്കുകയോ ചെയ്താൽ അവൻ ഒരു കാളയ്ക്ക് അഞ്ച് കാളകളെയും, ഒരു ആടിന് നാല് ആടുകളെയും പകരം കൊടുക്കണം.
«کاتێک کەسێک گایەک یان بەرخێک دەدزێت، سەری بڕی یان فرۆشتی، ئەوا پێنج مانگا لە جێی گایەکە و چوار مەڕیش لە جێی بەرخەکە دەداتەوە.
2 രാത്രിയിൽ കള്ളൻ വീട് തുരക്കുമ്പോൾ പിടിക്കപ്പെട്ട് അടികൊണ്ട് മരിച്ചുപോയാൽ പിടിച്ചവൻ കുറ്റക്കാരനല്ല.
«ئەگەر دزەکە بە شەو بینرا خەریکی بڕین بوو و لێی درا و مرد، ئەوا مافی خوێنی نییە،
3 എന്നാൽ പിടിക്കപ്പെടുന്നത് പകൽനേരമാകുന്നു എങ്കിൽ അവൻ കുറ്റക്കാരനാണ്. കള്ളൻ ശരിയായ പ്രതിവിധി ചെയ്യണം; അവൻ വകയില്ലാത്തവനെങ്കിൽ തന്റെ മോഷണം നിമിത്തം അവനെ വില്‍ക്കണം.
بەڵام ئەگەر دوای خۆر هەڵاتن بوو ئەوا مافی خوێنی هەیە. «دزێک دەبێت قەرەبوو بداتەوە، ئەگەر نەبوونیش بوو ئەوا دەفرۆشرێت.
4 മോഷണവസ്തുവായ കാളയെയോ കഴുതയെയോ ആടിനെയോ ജീവനോടെ അവന്റെ കൈവശം കണ്ടുപിടിച്ചാൽ അവൻ ഇരട്ടി പകരം കൊടുക്കണം.
ئەگەر ئاژەڵە دزراوەکەی بە زیندوویی لە دەستی گیرا، لە گایەکەوە هەتا گوێدرێژێک و بەرخێک، ئەوا دووان لە جێیان دەداتەوە.
5 ഒരാൾ ഒരു വയലിലോ മുന്തിരിത്തോട്ടത്തിലോ തന്റെ കന്നുകാലിയെ അഴിച്ചുവിട്ട് തീറ്റിക്കുകയോ അത് മറ്റൊരാളുടെ വയലിൽ മേയുകയോ ചെയ്താൽ അവൻ തന്റെ വയലിലോ മുന്തിരിത്തോട്ടത്തിലോ ഉള്ളതിൽ നിന്നും ഉത്തമമായത് പകരം കൊടുക്കണം.
«ئەگەر کەسێک ماڵاتی خۆی لەناو کێڵگە یان ڕەزەمێوێکدا بلەوەڕێنێت و ڕێگا بدات بچنە ناو کێڵگەی کەسێکی دیکە بلەوەڕێن، ئەوا لە باشترینی بەری کێڵگەکەی یان ڕەزەمێوەکەی قەرەبوو دەداتەوە.
6 തീ വീണ് കാട് കത്തിയിട്ട് കറ്റക്കൂട്ടമോ വിളവോ നിലമോ വെന്തുപോയെങ്കിൽ തീ കത്തിച്ചവൻ പകരം കൊടുക്കണം.
«ئەگەر ئاگر دەربپەڕێت و دەوەن بگرێتەوە و خەرمانکراو یان دەغڵ یان کێڵگە بسووتێنێت، ئەوا ئەوەی ئاگرەکەی کردووەتەوە دەبێت قەرەبوو بدات.
7 ഒരാൾ കൂട്ടുകാരന്റെ അടുക്കൽ പണമോ വല്ല സാധനമോ സൂക്ഷിക്കുവാൻ ഏല്പിച്ചിരിക്കെ അത് അവന്റെ വീട്ടിൽനിന്ന് കളവുപോയാൽ കള്ളനെ പിടികിട്ടി എന്നു വരികിൽ കള്ളൻ ഇരട്ടി പകരം കൊടുക്കണം.
«ئەگەر یەکێک زیو یان شتومەک لەلای کەسێک دابنێت بۆ ئەوەی چاوی لێی بێت و لە ماڵی ئەو کەسە دزرا کە ئاماناتەکەی لەلایە، ئەگەر دزەکە گیرا ئەوا دوو ئەوەندە قەرەبوو دەداتەوە.
8 കള്ളനെ പിടികിട്ടാതിരുന്നാൽ ആ വീട്ടുകാരൻ കൂട്ടുകാരന്റെ വസ്തു അപഹരിച്ചിട്ടുണ്ടോ എന്ന് അറിയുവാൻ അവനെ ദൈവസന്നിധിയിൽ കൊണ്ടുപോകണം.
بەڵام ئەگەر دزەکە نەگیرا ئەوا خاوەن ماڵ دەهێنرێتە بەردەم دادوەرەکان، هەتا بزانرێت ئاخۆ دەستی بۆ موڵکی برادەرەکەی درێژ نەکردووە.
9 കാണാതെപോയ കാള, കഴുത, ആട്, വസ്ത്രം മുതലായ എന്തിനെയെങ്കിലും സംബന്ധിച്ച് “ഇത് എനിക്കുള്ളത്” എന്ന് ഒരാൾ പറഞ്ഞ് കുറ്റം ചുമത്തിയാൽ രണ്ട് പേരുടെയും കാര്യം ദൈവസന്നിധിയിൽ വരണം; കുറ്റക്കാരനെന്ന് ദൈവം വിധിക്കുന്നവൻ കൂട്ടുകാരന് ഇരട്ടി പകരം കൊടുക്കണം.
لە هەموو داوایەکی تاوان لەسەر گا، گوێدرێژ، بەرخ، جلوبەرگ یان هەر شتێکی ونبوو کە بگوترێت:”ئەمە هی منە،“ئەوا داوای هەردووکیان دەهێنرێتە لای دادوەرەکان، ئەوەی دادوەر تاوانباری بکات، ئەوا دوو ئەوەندە قەرەبوو بۆ نزیکەکەی دەداتەوە.
10 ൧൦ ഒരാൾ അയൽക്കാരന്റെ പക്കൽ കഴുത, കാള, ആട് എന്നിങ്ങനെ ഏതെങ്കിലും ഒരു മൃഗത്തെ സൂക്ഷിക്കുവാൻ ഏല്പിച്ചിരിക്കെ, അത് ചത്തുപോകുകയോ അതിന് വല്ല കേട് സംഭവിക്കുകയോ ആരും കാണാതെ കളവുപോകുകയോ ചെയ്താൽ
«ئەگەر یەکێک گوێدرێژێک یان گایەک یان بەرخێک یان هەر ئاژەڵێکی بداتە دراوسێکەی بۆ ئەوەی چاوی لێی بێت، مردار بووەوە یان بریندار بوو یان تاڵان کرا و کەس نەیبینی،
11 ൧൧ ഉടമസ്ഥന്റെ വസ്തു താൻ അപഹരിച്ചിട്ടില്ല എന്ന് യഹോവയെക്കൊണ്ടുള്ള സത്യം രണ്ട് പേർക്കും സമ്മതം ആയിരിക്കണം; ഉടമസ്ഥൻ അത് സമ്മതിക്കണം; മറ്റവൻ പകരം കൊടുക്കണ്ട.
ئەوا سوێندخواردن بە یەزدان لەنێوانیان دەبێت، ئاخۆ دراوسێکە دەستی بۆ ماڵی کەسەکەی دیکە درێژ نەکردووە، خاوەنەکەشی دەبێت ڕازی بێت، ئیتر قەرەبوو نادات.
12 ൧൨ എന്നാൽ അത് അവന്റെ പക്കൽനിന്ന് കളവുപോയെങ്കിൽ അവൻ അതിന്റെ ഉടമസ്ഥന് പകരം കൊടുക്കണം.
بەڵام ئەگەر ئاژەڵەکە لەلای دراوسێکەی دزرا، ئەوا قەرەبووی خاوەنەکەی دەداتەوە.
13 ൧൩ അത് കടിച്ചു കീറിപ്പോയെങ്കിൽ അവൻ അതിന് തെളിവ് കൊണ്ടുവരണം; കടിച്ചു കീറിപ്പോയതിന് അവൻ പകരം കൊടുക്കണ്ട.
ئەگەر بووە نێچیری ئاژەڵ وەک شایەتی دەیهێنێتەوە، ئیتر قەرەبووی نێچیر ناداتەوە.
14 ൧൪ ഒരാൾ കൂട്ടുകാരനോട് ഏതെങ്കിലും മൃഗത്തെ വായ്പ വാങ്ങിയിട്ട് ഉടമസ്ഥൻ അരികെ ഇല്ലാതിരിക്കുമ്പോൾ വല്ല കേട് സംഭവിക്കുകയോ ചത്തുപോവുകയോ ചെയ്താൽ അവൻ പകരം കൊടുക്കണം.
«ئەگەر کەسێک داوای ئاژەڵێک لە دراوسێکەی بکات و لەلای بریندار بێت یان بمرێت و خاوەنەکەی لەگەڵی نەبێت، ئەوا دەبێت قەرەبوو بداتەوە،
15 ൧൫ ഉടമസ്ഥൻ അരികെ ഉണ്ടായിരുന്നാൽ അവൻ പകരം കൊടുക്കണ്ട; അത് കൂലിക്ക് വാങ്ങിയതെങ്കിൽ അതിന് കൂലിയുണ്ടല്ലോ.
بەڵام ئەگەر خاوەنەکەی لەگەڵی بوو، ئەوا قەرەبوو ناداتەوە، ئەگەر بە کرێ بووبێت ئەوا کرێیەکەی دەدات.
16 ൧൬ വിവാഹനിശ്ചയം കഴിഞ്ഞിട്ടില്ലാത്ത ഒരു കന്യകയെ ഒരാൾ വശീകരിച്ച് അവളോടുകൂടെ ശയിച്ചാൽ അവൻ സ്ത്രീധനം കൊടുത്ത് അവളെ വിവാഹം കഴിക്കണം.
«ئەگەر پیاوێک کچێکی نیشان نەکراو هەڵبخەڵەتێنێت و لەگەڵی جووت بێت، ئەوا بۆ خۆی مارەی دەکات و مارەییش دەدات.
17 ൧൭ അവളെ അവന് കൊടുക്കുവാൻ അവളുടെ അപ്പന് അശേഷം മനസ്സില്ലെങ്കിൽ അവൻ കന്യകമാരുടെ സ്ത്രീധനത്തിന് ഒത്തവണ്ണം പണം കൊടുക്കണം.
ئەگەر باوکیشی ڕازی نەبوو بیداتێ، ئەوا زیوی بۆ دەکێشێت وەک مارەیی کچ.
18 ൧൮ ക്ഷുദ്രക്കാരത്തിയെ നീ ജീവനോടെ വെക്കരുത്.
«ناهێڵیت جادووگەری ئافرەت بژیێت.
19 ൧൯ മൃഗത്തോടുകൂടി ശയിക്കുന്ന ഏവനും മരണശിക്ഷ അനുഭവിക്കണം.
«ئەوەی لەگەڵ ئاژەڵێک جووت بێت دەبێت بکوژرێت.
20 ൨൦ യഹോവയ്ക്ക് മാത്രമല്ലാതെ വേറെ ദൈവങ്ങൾക്ക് യാഗം കഴിക്കുന്നവനെ നിർമ്മൂലമാക്കണം.
«ئەوەی قوربانی بۆ هەر خودایەکی جیا لە یەزدان سەرببڕێت، ئەوا پێویستە قڕ بکرێت.
21 ൨൧ പരദേശിയെ പീഡിപ്പിക്കരുത്, ഉപദ്രവിക്കയുമരുത്; നിങ്ങൾ ഈജിപ്റ്റിൽ പരദേശികൾ ആയിരുന്നുവല്ലോ.
«ستەم لە نامۆ مەکە و مەیچەوسێنەوە، چونکە خۆشتان لە خاکی میسر نامۆ بوون.
22 ൨൨ വിധവയെയും അനാഥനെയും നിങ്ങൾ ക്ലേശിപ്പിക്കരുത്.
«هیچ بێوەژن و هەتیوێک زەلیل مەکە.
23 ൨൩ അവരെ ഏതെങ്കിലും വിധത്തിൽ ക്ലേശിപ്പിക്കുകയും അവർ എന്നോട് നിലവിളിക്കുകയും ചെയ്താൽ ഞാൻ അവരുടെ നിലവിളി കേൾക്കും;
ئەگەر بە هەر شێوەیەک زەلیلت کردن و ئەگەر تەنها هاوارێکم بۆ بکەن، ئەوا بێگومان گوێ لە هاواریان دەگرم.
24 ൨൪ എന്റെ കോപം ജ്വലിച്ച് ഞാൻ വാൾകൊണ്ട് നിങ്ങളെ കൊല്ലും; നിങ്ങളുടെ സ്ത്രീകൾ വിധവമാരും നിങ്ങളുടെ പൈതങ്ങൾ അനാഥരുമായിത്തീരും.
تووڕەییم هەڵدەستێت و بە شمشێر دەتانکوژم و ژنەکانتان دەبنە بێوەژن و منداڵەکانتان دەبنە هەتیو.
25 ൨൫ എന്റെ ജനത്തിൽ നിന്റെ അടുക്കലുള്ള ഒരു ദരിദ്രന് പണം വായ്പ കൊടുത്താൽ കടക്കാരനെപ്പോലെ പെരുമാറരുത്; അവനോട് പലിശ വാങ്ങുകയും അരുത്.
«ئەگەر پارەت بە قەرز دا بە هەر هەژارێک لە گەلەکەم ئەوانەی لەلاتن، بۆی مەبە بە سووخۆر، سوودی مەخەرە سەر.
26 ൨൬ നീ കൂട്ടുകാരന്റെ വസ്ത്രം പണയം വാങ്ങിയാൽ സൂര്യൻ അസ്തമിക്കുംമുമ്പെ മടക്കിക്കൊടുക്കണം.
ئەگەر کەوای دراوسێکەت بە بارمتە گرت، هەتا ئاوابوونی خۆر، بۆی دەگەڕێنیتەوە،
27 ൨൭ അതുമാത്രമാണല്ലോ അവന്റെ പുതപ്പ്; അതുമാത്രമാണല്ലോ അവന്റെ ശരീരം മൂടുന്ന വസ്ത്രം; അവൻ പിന്നെ എന്ത് പുതച്ച് കിടക്കും? അവൻ എന്നോട് നിലവിളിക്കുമ്പോൾ ഞാൻ കേൾക്കും; ഞാൻ കൃപയുള്ളവനല്ലോ.
چونکە ئەوە تاکە پۆشاکە کە دراوسێکەت هەیەتی. چی دیکەی هەیە بۆ نوستن؟ ئیتر کاتێک هاوارم بۆ دەکات، گوێدەگرم، چونکە من میهرەبانم.
28 ൨൮ നീ ദൈവത്തെ ദുഷിക്കരുത്; നിന്റെ ജനത്തിന്റെ അധിപതിയെ ശപിക്കയുമരുത്.
«سووکایەتی بە خودا مەکە و نەفرەت لە هیچ سەرکردەیەکی گەلەکەت مەکە.
29 ൨൯ നിന്റെ വിളവും ദ്രാവകവർഗ്ഗവും അർപ്പിക്കുവാൻ താമസിക്കരുത്; നിന്റെ പുത്രന്മാരിൽ ആദ്യജാതനെ എനിക്ക് തരണം.
«پێشکەشکردنی پڕی خەرمانەکەت و دڵۆپی گوشەرەکەت دوا مەخە. «نۆبەرەی کوڕەکانت دەدەیتە من.
30 ൩൦ നിന്റെ കാളകളിലും ആടുകളിലും അങ്ങനെ തന്നെ; അത് ഏഴ് ദിവസം തള്ളയോട് കൂടി ഇരിക്കട്ടെ; എട്ടാം ദിവസം അതിനെ എനിക്ക് തരണം.
هەمان شت دەکەیت بە گا و بەرخەکانت، حەوت ڕۆژ لەگەڵ دایکی دەبێت، بەڵام لە ڕۆژی هەشتەم دەیدەیتە من.
31 ൩൧ നിങ്ങൾ എനിക്ക് വിശുദ്ധന്മാരായിരിക്കണം; കാട്ടുമൃഗം കടിച്ചുകീറിയ മാംസം തിന്നരുത്. നിങ്ങൾ അതിനെ നായ്ക്കൾക്ക് ഇട്ടുകളയണം.
«ئێوە دەبنە گەلێکی پیرۆز بۆ من، بۆیە گۆشتێک لە دەشتودەر بووبێت بە نێچیر مەیخۆن، بۆ سەگی فڕێبدەن.

< പുറപ്പാട് 22 >