< പുറപ്പാട് 19 >

1 യിസ്രായേൽ മക്കൾ ഈജിപ്റ്റിൽ നിന്ന് പുറപ്പെട്ടതിന്റെ മൂന്നാം മാസത്തിൽ അവർ സീനായിമരുഭൂമിയിൽ എത്തി.
Trimånadsdagen etter Israels-folket hadde fare frå Egyptarland, kom dei til Sinaiheidi:
2 അവർ രെഫീദീമിൽനിന്ന് യാത്രതിരിച്ച് സീനായിമരുഭൂമിയിൽ വന്നു. അവിടെ പർവ്വതത്തിന് മുമ്പിൽ പാളയമിറങ്ങി.
Dei tok ut frå Refidim, og kom til Sinaiheidi, og der lægra Israel seg i villmarki midt for fjellet.
3 മോശെ ദൈവസന്നിധിയിൽ കയറിച്ചെന്നു; യഹോവ പർവ്വതത്തിൽനിന്ന് അവനോട് കല്പിച്ചത്: “നീ യാക്കോബ് ഗൃഹത്തോട് പറയുകയും യിസ്രായേൽ മക്കളോട് അറിയിക്കുകയും ചെയ്യേണ്ടത്:
So steig Moses upp til Gud, og Herren ropa til honom frå fjellet og sagde: «Dette skal du segja til Jakobs-ætti og gjera kunnigt for Israels-folket:
4 “ഞാൻ ഈജിപ്റ്റുകാരോട് ചെയ്തതും നിങ്ങളെ കഴുകന്മാരുടെ ചിറകിന്മേൽ വഹിച്ച് എന്റെ അടുക്കൽ കൊണ്ടുവന്നതും നിങ്ങൾ കണ്ടുവല്ലോ.
«De hev set kva eg gjorde med egyptarane, og korleis eg lyfte dykk på ørnevengjer og bar dykk hit til meg.
5 അതുകൊണ്ട് നിങ്ങൾ എന്റെ വാക്ക് കേട്ട് അനുസരിക്കുകയും എന്റെ നിയമം പ്രമാണിക്കയും ചെയ്താൽ നിങ്ങൾ എനിക്ക് സകല ജനതകളിലുംവച്ചു പ്രത്യേക സമ്പത്തായിരിക്കും; കാ‍രണം ഭൂമി ഒക്കെയും എനിക്കുള്ളതാണല്ലോ.
Vil de no lyda vel etter ordi mine og halda sambandet med meg, so skal de vera mitt odelsfolk framum alle andre; for heile jordi er mi.
6 നിങ്ങൾ എനിക്ക് ഒരു പുരോഹിതരാജത്വവും വിശുദ്ധജനവും ആകും. ഇവ നീ യിസ്രായേൽ മക്കളോട് പറയേണ്ട വചനങ്ങൾ ആകുന്നു”.
Og de skal vera meg eit kongerike av prestar og eit heilagt folk.» Desse ordi skal du tala til Israel.»
7 മോശെ വന്ന് ജനത്തിന്റെ മൂപ്പന്മാരെ വിളിച്ച്, യഹോവ തന്നോട് കല്പിച്ച ഈ വചനങ്ങളെല്ലാം അവരെ പറഞ്ഞു കേൾപ്പിച്ചു.
Då Moses kom att, kalla han i hop dei øvste av folket, og bar fram det bodet som Herren hadde sendt honom med.
8 “യഹോവ കല്പിച്ചതൊക്കെയും ഞങ്ങൾ ചെയ്യും” എന്ന് ജനം ഉത്തരം പറഞ്ഞു. മോശെ ജനത്തിന്റെ വാക്ക് യഹോവയെ അറിയിച്ചു.
Då svara folket alle som ein: «Alt det Herren hev sagt, skal me gjera.» Og Moses bar svaret deira attende til Herren.
9 യഹോവ മോശെയോട്: “ഞാൻ നിന്നോട് സംസാരിക്കുമ്പോൾ ജനം കേൾക്കേണ്ടതിനും നിന്നെ എന്നേക്കും വിശ്വസിക്കേണ്ടതിനും ഞാൻ ഇതാ, മേഘതമസ്സിൽ നിന്റെ അടുക്കൽ വരുന്നു” എന്ന് അരുളിച്ചെയ്തു, ജനത്തിന്റെ വാക്ക് മോശെ യഹോവയോട് അറിയിച്ചു.
Då sagde Herren til Moses: «Høyr her! Eg skal koma til deg i ei tett sky, so folket kann høyra at eg talar med deg; då skal dei tru på deg i al æva.» Då Moses hadde sagt Herren kva folket svara,
10 ൧൦ യഹോവ പിന്നെയും മോശെയോട് കല്പിച്ചത്: “നീ ജനത്തിന്റെ അടുക്കൽ ചെന്ന് ഇന്നും നാളെയും അവരെ ശുദ്ധീകരിക്കുക;
so sagde Herren til honom: «Gakk til folket, og seg dei skal helga seg idag og i morgen og två klædi sine.
11 ൧൧ അവർ വസ്ത്രം അലക്കി, മൂന്നാം ദിവസത്തേക്ക് ഒരുങ്ങിയിരിക്കട്ടെ; മൂന്നാംദിവസം യഹോവ സകലജനവും കാൺകെ സീനായി പർവ്വതത്തിൽ ഇറങ്ങും.
Tridje dagen skal dei halda seg reiduge; for då vil Herren stiga ned på Sinaifjellet for augo åt alt folket.
12 ൧൨ ജനം പർവ്വതത്തിൽ കയറാതെയും അതിന്റെ അതിരിൽ തൊടാതെയും സൂക്ഷിക്കണം എന്നു പറഞ്ഞ് നീ അവർക്കായി ചുറ്റും അതിര് തിരിക്കണം; പർവ്വതം തൊടുന്നവൻ എല്ലാം മരണശിക്ഷ അനുഭവിക്കണം.
Og du skal setja ei stengsla for folket rundt ikring, og segja: «Vara dykk og gakk ikkje upp på fjellet, og kom ikkje innåt det! Kvar den som kjem innåt fjellet, skal døy.
13 ൧൩ ആരും അവനെ തൊടാതെ അവനെ കല്ലെറിഞ്ഞോ എയ്തോ കൊന്നുകളയണം; മൃഗമായാലും മനുഷ്യനായാലും ജീവനോടിരിക്കരുത്. കാഹളം ദീർഘമായി ധ്വനിക്കുമ്പോൾ അവർ പർവ്വതത്തിന് അടുത്തുവരട്ടെ”.
Ingen må taka si hand i honom! Han skal steinast eller skjotast; anten det er folk eller fe, so skal dei lata livet.» Men når dei høyrer hornet ljomar, då må dei stiga upp på fjellet.»
14 ൧൪ മോശെ പർവ്വതത്തിൽനിന്ന് ജനത്തിന്റെ അടുക്കൽ ഇറങ്ങിച്ചെന്ന് ജനത്തെ ശുദ്ധീകരിച്ചു; അവർ വസ്ത്രം അലക്കുകയും ചെയ്തു.
So gjekk Moses ned av fjellet til folket, og sagde dei skulde helga seg. Då tvo dei klædi sine.
15 ൧൫ അവൻ ജനത്തോട്: “മൂന്നാം ദിവസത്തേക്ക് ഒരുങ്ങിയിരിക്കുവിൻ; നിങ്ങളുടെ ഭാര്യമാരുടെ അടുക്കൽ ചെല്ലരുത്” എന്നു പറഞ്ഞു.
Og han sagde til deim: «Tridje dagen lyt de halda dykk reiduge! Kom ikkje nær kvende!»
16 ൧൬ മൂന്നാംദിവസം നേരം വെളുത്തപ്പോൾ ഇടിമുഴക്കവും മിന്നലും പർവ്വതത്തിൽ കാർമേഘവും മഹാഗംഭീരമായ കാഹളധ്വനിയും ഉണ്ടായി; പാളയത്തിലുള്ള ജനം എല്ലാവരും നടുങ്ങി.
So var det tridje dagen, med same det ljosna, då bar det laust med toreslått og ljon; på fjellet låg ei tjukk sky, og dei høyrde ein ovsterk lurljod. Då skalv alt folket som i lægret var.
17 ൧൭ ദൈവത്തെ എതിരേല്ക്കുവാൻ മോശെ ജനത്തെ പാളയത്തിൽനിന്ന് പുറപ്പെടുവിച്ചു; അവർ പർവ്വതത്തിന്റെ അടിവാരത്തു നിന്നു.
Men Moses førde folket ut or lægret, til møtes med Gud, og dei vart standane innunder fjellet.
18 ൧൮ യഹോവ തീയിൽ സീനായി പർവ്വതത്തിൽ ഇറങ്ങുകയാൽ അത് മുഴുവനും പുകകൊണ്ട് മൂടി; അതിന്റെ പുക തീച്ചൂളയിലെ പുകപോലെ പൊങ്ങി; പർവ്വതം ഒക്കെയും ഏറ്റവും കുലുങ്ങി.
Og heile Sinai stod i ein røyk, av di at Herren for ned på nuten i eld; røyken steig upp som av ein masomn, og heile fjellet dirra og skalv.
19 ൧൯ കാഹളധ്വനി ദീർഘമായി ഉറച്ചുറച്ചു വന്നപ്പോൾ മോശെ സംസാരിച്ചു; ദൈവം ഉച്ചത്തിൽ അവനോട് ഉത്തരം അരുളി.
Og ljurljoden auka og vart sterkare og sterkare: Moses tala, og Gud svara honom lydt.
20 ൨൦ യഹോവ സീനായി പർവ്വതത്തിൽ പർവ്വതത്തിന്റെ കൊടുമുടിയിൽ ഇറങ്ങി; യഹോവ മോശെയെ പർവ്വതത്തിന്റെ കൊടുമുടിയിലേക്ക് വിളിച്ചു; മോശെ കയറിച്ചെന്നു.
Då Herren hadde stige ned på Sinai, på øvste tinden, so kalla han Moses upp på nuten til seg. Då gjekk Moses upp,
21 ൨൧ യഹോവ മോശെയോട് കല്പിച്ചത്: “യഹോവയെ കാണേണ്ടതിന് ജനം യഹോവയുടെ അടുക്കൽ കടന്നുവന്നിട്ട് അവരിൽ പലരും നശിച്ചുപോകാതിരിക്കുവാൻ നീ ഇറങ്ങിച്ചെന്ന് അവർക്ക് മുന്നറിയിപ്പ് നൽകുക.
og Herren sagde til honom: «Gakk ned og vara folket, so dei ikkje bryt seg fram til Herren og vil sjå honom; for då kjem mange av deim til å stupa.
22 ൨൨ യഹോവയുടെ അടുത്ത് വരുന്ന പുരോഹിതന്മാരും യഹോവ അവർക്ക് ഹാനി വരുത്താതിരിക്കേണ്ടതിന് തങ്ങളെ ശുദ്ധീകരിക്കട്ടെ”.
Og prestarne, som kjem næmare innåt Herren, lyt og helga seg, so Herren ikkje skal fara inn imillom deim.»
23 ൨൩ മോശെ യഹോവയോട്: “ജനത്തിന് സീനായി പർവ്വതത്തിൽ കയറുവാൻ പാടില്ല; പർവ്വതത്തിന് അതിര് തിരിച്ച് അതിനെ ശുദ്ധമാക്കുക എന്ന് ഞങ്ങളോട് കർശനമായി കല്പിച്ചിട്ടുണ്ടല്ലോ” എന്നു പറഞ്ഞു.
Då sagde Moses til Herren: «Folket kann ikkje koma upp på Sinai. For du hev sjølv vara oss og sagt: «Set eit gjerde kring fjellet, og lys det heilagt!»»
24 ൨൪ യഹോവ അവനോട്: “ഇറങ്ങിപ്പോകുക; നീ അഹരോനുമായി കയറിവരിക; എന്നാൽ പുരോഹിതന്മാരും ജനവും യഹോവ അവർക്ക് നാശം വരുത്താതിരിക്കേണ്ടതിന് അവന്റെ അടുക്കൽ കയറുവാൻ അതിര് കടക്കരുത്.
Og Herren sagde til honom: «Gakk no berre ned, og kom so upp att, både du og Aron! Men prestarne og ålmugen må ikkje brjota seg fram og stiga upp til Herren; for då kjem han til å fara inn imillom deim.»
25 ൨൫ അങ്ങനെ മോശെ ജനത്തിന്റെ അടുക്കൽ ഇറങ്ങിച്ചെന്ന് അവരോടു പറഞ്ഞു.
So gjekk Moses ned til folket og sagde det med deim.

< പുറപ്പാട് 19 >