< പുറപ്പാട് 17 >
1 ൧ അതിനുശേഷം യിസ്രായേൽ മക്കളുടെ സംഘം എല്ലാം യഹോവയുടെ കല്പനപ്രകാരം സീൻമരുഭൂമിയിൽനിന്ന് പുറപ്പെട്ടു. അവർ രെഫീദീമിൽ പാളയമിറങ്ങി; അവിടെ ജനത്തിന് കുടിക്കുവാൻ വെള്ളമില്ലായിരുന്നു.
And the children of Israel went on from the waste land of Sin, by stages as the Lord gave them orders, and put up their tents in Rephidim: and there was no drinking-water for the people.
2 ൨ അതുകൊണ്ട് ജനം മോശെയോട്: “ഞങ്ങൾക്ക് കുടിക്കുവാൻ വെള്ളം തരുക” എന്ന് കലഹിച്ചു പറഞ്ഞതിന് മോശെ അവരോട്: “നിങ്ങൾ എന്നോട് എന്തിന് കലഹിക്കുന്നു? നിങ്ങൾ യഹോവയെ പരീക്ഷിക്കുന്നത് എന്ത്?” എന്ന് പറഞ്ഞു.
So the people were angry with Moses, and said, Give us water for drinking. And Moses said, Why are you angry with me? and why do you put God to the test?
3 ൩ ജനത്തിന് അവിടെവച്ച് വളരെ ദാഹിച്ചതുകൊണ്ട് ജനം മോശെയുടെ നേരെ പിറുപിറുത്തു: “ഞങ്ങളും മക്കളും ഞങ്ങളുടെ മൃഗങ്ങളും ദാഹംകൊണ്ട് ചാകേണ്ടതിന് നീ ഞങ്ങളെ ഈജിപ്റ്റിൽ നിന്ന് കൊണ്ടുവന്നത് എന്തിന്?” എന്ന് പറഞ്ഞു.
And the people were in great need of water; and they made an outcry against Moses, and said, Why have you taken us out of Egypt to send death on us and our children and our cattle through need of water?
4 ൪ മോശെ യഹോവയോട് നിലവിളിച്ചു: “ഈ ജനത്തോട് ഞാൻ എന്താണ് ചെയ്യേണ്ടത്? അവർ എന്നെ കല്ലെറിയുവാൻ പോകുന്നുവല്ലോ” എന്ന് പറഞ്ഞു.
And Moses, crying out to the Lord, said, What am I to do to this people? they are almost ready to put me to death by stoning.
5 ൫ യഹോവ മോശെയോട്: “യിസ്രായേൽമൂപ്പന്മാരിൽ ചിലരെ കൂട്ടിക്കൊണ്ട് നീ നദിയെ അടിച്ച വടിയും കയ്യിൽ എടുത്ത് ജനത്തിന്റെ മുമ്പാകെ കടന്നുപോകുക.
And the Lord said to Moses, Go on before the people, and take some of the chiefs of Israel with you, and take in your hand the rod which was stretched out over the Nile, and go.
6 ൬ ഞാൻ ഹോരേബിൽ നിന്റെ മുമ്പിൽ പാറയുടെ മേൽ നില്ക്കും; നീ പാറയെ അടിക്കണം; ഉടനെ ജനത്തിന് കുടിക്കുവാൻ വെള്ളം അതിൽനിന്ന് പുറപ്പെടും” എന്ന് കല്പിച്ചു. യിസ്രായേൽമൂപ്പന്മാർ കാൺകെ മോശെ അങ്ങനെ ചെയ്തു.
See, I will take my place before you on the rock in Horeb; and when you give the rock a blow, water will come out of it, and the people will have drink. And Moses did so before the eyes of the chiefs of Israel.
7 ൭ യിസ്രായേൽ മക്കൾ കലഹിച്ചതിനാലും “യഹോവ ഞങ്ങളുടെ ഇടയിൽ ഉണ്ടോ ഇല്ലയോ” എന്ന് അവർ യഹോവയെ പരീക്ഷിച്ചതിനാലും അവൻ ആ സ്ഥലത്തിന് മസ്സാ എന്നും മെരീബാ എന്നും പേരിട്ടു.
And he gave that place the name Massah and Meribah, because the children of Israel were angry, and because they put the Lord to the test, saying, Is the Lord with us or not?
8 ൮ രെഫീദീമിൽവെച്ച് അമാലേക്ക് വന്ന് യിസ്രായേലിനോട് യുദ്ധംചെയ്തു.
Then Amalek came and made war on Israel in Rephidim.
9 ൯ അപ്പോൾ മോശെ യോശുവയോട്: “നീ ആളുകളെ തിരഞ്ഞെടുത്ത് നാളെ ചെന്ന് അമാലേക്കിനോടു യുദ്ധം ചെയ്യുക; ഞാൻ നാളെ കുന്നിൻമുകളിൽ ദൈവത്തിന്റെ വടി കയ്യിൽ പിടിച്ചുംകൊണ്ട് നില്ക്കും” എന്ന് പറഞ്ഞു.
And Moses said to Joshua, Get together a band of men for us and go out, make war on Amalek: tomorrow I will take my place on the top of the hill with the rod of God in my hand.
10 ൧൦ മോശെ തന്നോട് പറഞ്ഞതുപോലെ യോശുവ ചെയ്തു, അമാലേക്കിനോട് പൊരുതി; എന്നാൽ മോശെയും അഹരോനും ഹൂരും കുന്നിൻമുകളിൽ കയറി.
So Joshua did as Moses said to him, and went to war with Amalek: and Moses, Aaron, and Hur went up to the top of the hill.
11 ൧൧ മോശെ കൈ ഉയർത്തിയിരിക്കുമ്പോൾ യിസ്രായേൽ ജയിക്കും; കൈ താഴ്ത്തിയിരിക്കുമ്പോൾ അമാലേക്ക് ജയിക്കും.
Now while Moses' hand was lifted up, Israel was the stronger: but when he let his hand go down, Amalek became the stronger.
12 ൧൨ എന്നാൽ മോശെയുടെ കൈയ്ക്ക് ഭാരം തോന്നിയപ്പോൾ അവർ ഒരു കല്ല് എടുത്തുവച്ചു, അവൻ അതിന്മേൽ ഇരുന്നു; അഹരോനും ഹൂരും ഒരുവൻ ഇപ്പുറത്തും ഒരുവൻ അപ്പുറത്തും നിന്ന് അവന്റെ കൈ താങ്ങി; അങ്ങനെ അവന്റെ കൈ സൂര്യൻ അസ്തമിക്കുംവരെ ഉയർന്നുനിന്നു.
But Moses' hands became tired; so they put a stone under him and he took his seat on it, Aaron and Hur supporting his hands, one on one side and one on the other; so his hands were kept up without falling till the sun went down.
13 ൧൩ യോശുവ അമാലേക്കിനെയും അവന്റെ ജനത്തെയും വാൾകൊണ്ട് തോല്പിച്ചു.
And Joshua overcame Amalek and his people with the sword.
14 ൧൪ യഹോവ മോശെയോട്: “നീ ഇത് ഓർമ്മയ്ക്കായിട്ട് ഒരു പുസ്തകത്തിൽ എഴുതി യോശുവയെ കേൾപ്പിക്കുക; ഞാൻ അമാലേക്കിന്റെ ഓർമ്മ ആകാശത്തിന്റെ കീഴിൽനിന്ന് അശേഷം മായിച്ചുകളയും” എന്ന് കല്പിച്ചു.
And the Lord said to Moses, Make a record of this in a book, so that it may be kept in memory, and say it again in the ears of Joshua: that all memory of Amalek is to be completely uprooted from the earth.
15 ൧൫ പിന്നെ മോശെ ഒരു യാഗപീഠം പണിതു. അതിന് യഹോവ നിസ്സി എന്ന് പേരിട്ടു.
Then Moses put up an altar and gave it the name of Yahweh-nissi:
16 ൧൬ അമാലേക്കിന്റെ കൈ യഹോവയുടെ സിംഹസനത്തിനെതിരായി ഉയര്‍ന്നിട്ടുണ്ട് എന്ന് യഹോവ ആണയിട്ടിട്ടുണ്ട്” എന്ന് മോശെ പറഞ്ഞു.
For he said, The Lord has taken his oath that there will be war with Amalek from generation to generation.