< പുറപ്പാട് 16 >
1 ൧ അവർ ഏലീമിൽനിന് യാത്ര പുറപ്പെട്ടു; യിസ്രായേൽ മക്കൾ ഈജിപ്റ്റിൽ നിന്ന് പുറപ്പെട്ട രണ്ടാം മാസം പതിനഞ്ചാം തീയതി അവരുടെ സംഘം പൂർണ്ണമായി ഏലീമിനും സീനായിക്കും മദ്ധ്യേ ഉള്ള സീൻ മരുഭൂമിയിൽ വന്നു.
मानिसहरूले एलीमबाट यात्रा थाले र मिश्र देशबाट प्रस्थान गरेको दोस्रो महिनाको पन्ध्रौँ दिनमा इस्राएलीहरूका सारा समुदाय एलीम र सीनै पर्वतको बिचमा पर्ने सीनको उजाड-स्थानमा आइपुगे ।
2 ൨ ആ മരുഭൂമിയിൽവച്ച് യിസ്രായേൽ മക്കളുടെ സമൂഹം മോശെയ്ക്കും അഹരോനും വിരോധമായി പിറുപിറുത്തു.
उजाड-स्थानमा इस्राएलीहरूका सारा समुदायले मोशा र हारूनको विरुद्धमा गनगन गरे ।
3 ൩ യിസ്രായേൽ മക്കൾ അവരോട്: “ഞങ്ങൾ ഇറച്ചിക്കലങ്ങളുടെ അടുക്കൽ ഇരിക്കുകയും തൃപ്തിയാകുംവരെ ഭക്ഷണം കഴിക്കുകയും ചെയ്ത ഈജിപ്റ്റിൽ വച്ച് യഹോവയുടെ കയ്യാൽ മരിച്ചിരുന്നു എങ്കിൽ കൊള്ളാമായിരുന്നു. നിങ്ങൾ ഈ സംഘത്തെ മുഴുവനും പട്ടിണിയിട്ട് കൊല്ലുവാൻ ഈ മരുഭൂമിയിലേക്ക് കൂട്ടിക്കൊണ്ട് വന്നിരിക്കുന്നു” എന്ന് പറഞ്ഞു.
इस्राएलीहरूले तिनीहरूलाई भने, “हामी मासुको भाँडानेर बसेर अघाउञ्जेल रोटी खाइरहँदा मिश्र देशमा नै परमप्रभुको हातद्वारा मरेको भए हुनेथियो । किनकि तपाईंहरूले हाम्रो पुरै समुदायलाई भोकले मार्न हामीलाई उजाड-स्थानमा ल्याउनुभएको छ ।”
4 ൪ അപ്പോൾ യഹോവ മോശെയോട്: “ഞാൻ നിങ്ങൾക്ക് ആകാശത്തുനിന്ന് അപ്പം വർഷിപ്പിക്കും; ജനം എന്റെ ന്യായപ്രമാണം അനുസരിക്കുമോ ഇല്ലയോ എന്ന് ഞാൻ അവരെ പരീക്ഷിക്കേണ്ടതിന് അവർ പുറപ്പെട്ട് ഓരോ ദിവസത്തേക്ക് വേണ്ടത് അന്നന്ന് പെറുക്കിക്കൊള്ളേണം.
तब परमप्रभुले मोशालाई भन्नुभयो, “म तिमीहरूका निम्ति स्वर्गबाट रोटी बर्साउनेछु । तिनीहरू मेरो विधि मान्छन् वा मान्दैनन् भनी जाँच गर्न हरेक दिन एक दिनको भाग जम्मा गर्न मानिसहरू बाहिर जानेछन् ।
5 ൫ എന്നാൽ ആറാം ദിവസം അവർ കൊണ്ടുവരുന്നത് പാകം ചെയ്യുമ്പോൾ ദിവസംപ്രതി ശേഖരിക്കുന്നതിന്റെ ഇരട്ടി കാണും” എന്ന് അരുളിച്ചെയ്തു.
छैटौँ दिनमा तिनीहरूले पहिले हरेक दिनमा बटुल्ने भन्दा दुई गुणा बटुल्नेछन्, र तिनीहरूले त्यसलाई भित्र ल्याएर पकाउनेछन् ।”
6 ൬ മോശെയും അഹരോനും യിസ്രായേൽ മക്കളോട്: “നിങ്ങളെ ഈജിപ്റ്റിൽ നിന്ന് കൊണ്ടുവന്നത് യഹോവ തന്നെ എന്ന് ഇന്ന് വൈകുന്നേരം നിങ്ങൾ അറിയും.
तब मोशा र हारूनले इस्राएलका सबै मानिसलाई भने, “मिश्र देशबाट तिमीहरूलाई निकालेर ल्याउनुहुने परमप्रभु नै हुनुहुन्छ भनी साँझमा तिमीहरूले थाहा पाउनेछौ ।
7 ൭ പ്രഭാതകാലത്ത് നിങ്ങൾ യഹോവയുടെ തേജസ്സ് കാണും; യഹോവയുടെ നേരെയുള്ള നിങ്ങളുടെ പിറുപിറുപ്പ് അവിടുന്ന് കേട്ടിരിക്കുന്നു; നിങ്ങൾ ഞങ്ങളുടെ നേരെ പിറുപിറുക്കുവാൻ ഞങ്ങൾ ആരാണ്?” എന്ന് പറഞ്ഞു.
बिहान तिमीहरूले परमप्रभुको महिमा देख्नेछौ किनकि तिमीहरूले उहाँको विरुद्धमा गरेको गनगन उहाँले सुन्नुभएको छ । हाम्रो विरुद्धमा गनगन गर्ने तिमीहरूका लागि हामी को हौँ र?
8 ൮ മോശെ പിന്നെയും: “യഹോവ നിങ്ങൾക്ക് തിന്നുവാൻ വൈകുന്നേരത്ത് മാംസവും പ്രഭാതകാലത്ത് തൃപ്തിയാകുംവരെ അപ്പവും തരുമ്പോൾ നിങ്ങൾ അറിയും; യഹോവയുടെ നേരെ നിങ്ങൾ പിറുപിറുക്കുന്നത് അവൻ കേൾക്കുന്നു; ഞങ്ങൾ ആരാണ്? നിങ്ങളുടെ പിറുപിറുപ്പ് ഞങ്ങളുടെ നേരെയല്ല, യഹോവയുടെ നേരെയത്രേ” എന്ന് പറഞ്ഞു.
मोशाले यसो पनि भने, “तिमीहरूले उहाँको विरुद्धमा गरेको गनगन उहाँले सुन्नुभएकोले उहाँले तिमीहरूलाई साँझमा मासु र बिहान रोटी अघाउञ्जेल दिनुहुँदा तिमीहरूले यो जान्नेछौ । हारून र म को हौँ र? तिमीहरूको गनगन हाम्रा विरुद्धमा नभई परमप्रभुको विरुद्धमा हो ।”
9 ൯ അഹരോനോട് മോശെ: “യഹോവയുടെ മുമ്പാകെ അടുത്തുവരുവിൻ; യഹോവ നിങ്ങളുടെ പിറുപിറുപ്പ് കേട്ടിരിക്കുന്നു എന്ന് യിസ്രായേൽ മക്കളുടെ സർവ്വസംഘത്തോടും പറയുക” എന്ന് പറഞ്ഞു.
मोशाले हारूनलाई भने, “इस्राएलका सारा समुदायलाई भन्नुहोस्, 'परमप्रभुको नजिक आओ किनकि उहाँले तिमीहरूको गनगन सुन्नुभएको छ' ।”
10 ൧൦ അഹരോൻ യിസ്രായേൽ മക്കളുടെ സർവ്വസംഘത്തോടും സംസാരിക്കുമ്പോൾ അവർ മരുഭൂമിക്ക് നേരെ തിരിഞ്ഞുനോക്കി, യഹോവയുടെ തേജസ്സ് മേഘത്തിൽ വെളിപ്പെട്ടിരിക്കുന്നത് കണ്ടു.
हारून इस्राएलको सारा समुदायसित बोल्दा तिनीहरूले उजाड-स्थानतिर हेरे र परमप्रभुको महिमा बादलमा देखियो ।
11 ൧൧ യഹോവ മോശെയോട്: “യിസ്രായേൽ മക്കളുടെ പിറുപിറുപ്പ് ഞാൻ കേട്ടിരിക്കുന്നു.
तब परमप्रभुले मोशालाई यसो भन्नुभयो,
12 ൧൨ നീ അവരോട് സംസാരിച്ചു: നിങ്ങൾ വൈകുന്നേരം മാംസം തിന്നും; പ്രഭാതത്തിൽ അപ്പംകൊണ്ട് തൃപ്തരാകും; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു എന്ന് നിങ്ങൾ അറിയും എന്ന് പറയുക” എന്ന് കല്പിച്ചു.
“मैले इस्राएलका मानिसहरूको गनगन सुनेको छु । तिनीहरूलाई भन्, 'साँझमा तिमीहरूले मासु खानेछौ, र बिहानचाहिँ तिमीहरूले अघाउञ्जेल रोटी खानेछौ । तब म नै तिमीहरूका परमप्रभु परमेश्वर हुँ भनी तिमीहरूले जान्नेछौ' ।”
13 ൧൩ വൈകുന്നേരം കാടകൾ വന്ന് പാളയത്തെ മൂടി; പ്രഭാതത്തിൽ പാളയത്തിന്റെ ചുറ്റും മഞ്ഞ് വീണുകിടന്നു.
साँझमा बट्टाई चराहरू आएर तिनीहरूको छाउनी नै ढाकिदिए । बिहान छाउनीको वरिपरि शीत परेको थियो ।
14 ൧൪ വീണുകിടന്ന മഞ്ഞ് മാറിയശേഷം മരുഭൂമിയിൽ എല്ലായിടവും ചെതുമ്പൽപോലെ ഒരു നേരിയ വസ്തു ഉറച്ച മഞ്ഞുപോലെ നിലത്ത് കിടക്കുന്നത് കണ്ടു.
शीत सुकेपछि जमिनमा देखा परेको तुसारोझैँ स-साना डल्लाहरू उजाड-स्थानको सतहमा थिए ।
15 ൧൫ യിസ്രായേൽ മക്കൾ അത് കണ്ടപ്പോൾ എന്താണ് എന്ന് അറിയാഞ്ഞതുകൊണ്ട് “ഇതെന്ത്” എന്ന് തമ്മിൽതമ്മിൽ ചോദിച്ചു. മോശെ അവരോട്: “ഇത് യഹോവ നിങ്ങൾക്ക് ഭക്ഷിക്കുവാൻ തന്നിരിക്കുന്ന ആഹാരം ആകുന്നു.
इस्राएलका मानिसहरूले यसलाई देखेपछि तिनीहरूले एक-अर्कालाई भने, “यो के हो?” यो के थियो भनी तिनीहरूलाई थाहा थिएन । मोशाले तिनीहरूलाई भने, “यो परमप्रभुले तिमीहरूलाई खानलाई दिनुभएको रोटी हो ।
16 ൧൬ ഓരോരുത്തർക്കും ഭക്ഷിക്കാവുന്നേടത്തോളം പെറുക്കിക്കൊള്ളേണം; അവരവരുടെ കൂടാരത്തിലുള്ളവരുടെ എണ്ണത്തിനനുസരിച്ച് ഒരാൾക്ക് ഇടങ്ങഴിവീതം എടുത്തുകൊള്ളണം എന്ന് യഹോവ കല്പിച്ചിരിക്കുന്നു” എന്ന് പറഞ്ഞു.
परमप्रभुले दिनुभएको आज्ञा यस्तो छः तिमीहरू हरेकले आफूलाई चाहिने बटुल अर्थात् तिमीहरूका मानिसहरूको सङ्ख्याअनुसार हरेकलाई एक-एक ओमेर बटुल । तिमीहरूको पालमा बस्ने हरेक व्यक्तिलाई पर्याप्त हुने गरी बटुल' ।”
17 ൧൭ യിസ്രായേൽ മക്കൾ അങ്ങനെ ചെയ്തു. ചിലർ കൂടുതലും ചിലർ കുറവും പെറുക്കി.
इस्राएलका मानिसहरूले त्यसै गरे । कसैले धेरै बटुले भने कसैले थोरै ।
18 ൧൮ ഇടങ്ങഴികൊണ്ട് അളന്നപ്പോൾ കൂടുതൽ ശേഖരിച്ചവന് കൂടുതലും കുറവ് ശേഖരിച്ചവന് കുറവും കണ്ടില്ല; ഓരോരുത്തരും അവരവർക്ക് ഭക്ഷിക്കാവുന്നേടത്തോളം പെറുക്കിയിരുന്നു.
तिनीहरूले ओमेरले नाप्दा धेरै बटुल्नेहरूको बढ्ता भएन र कम बटुल्नेहरूलाई पनि अपुग भएन । हरेक व्यक्तिले आफ्नो आवश्यकताअनुसार बटुल्यो ।
19 ൧൯ “പിറ്റേ ദിവസത്തേക്ക് ആരും ഒട്ടും ശേഷിപ്പിക്കരുത്” എന്ന് മോശെ പറഞ്ഞു.
तब मोशाले तिनीहरूलाई भने, “बिहानसम्म तिमीहरू कसैले पनि यसबाट नउबार ।”
20 ൨൦ എങ്കിലും ചിലർ മോശെയെ അനുസരിക്കാതെ പിറ്റേ ദിവസത്തേക്ക് കുറെ ശേഷിപ്പിച്ചു; അത് കൃമിച്ച് നാറി; മോശെ അവരോട് കോപിച്ചു.
तर तिनीहरूले मोशाको कुरा मानेनन् । कसैले बिहानसम्म अलिकति उबारे, तर त्यसमा किरा लागेर त्यो गन्हायो । त्यसपछि मोशा तिनीहरूसित रिसाए ।
21 ൨൧ അവർ രാവിലെതോറും അവനവന് ഭക്ഷിക്കാവുന്നേടത്തോളം പെറുക്കും; വെയിൽ ഉറയ്ക്കുമ്പോൾ അത് ഉരുകിപ്പോകും.
तिनीहरूले बिहानैपिच्छे बटुल्थे । हरेकले त्यस दिनलाई पुग्ने बटुल्थ्यो । घाम चर्केपछि त्यो पग्लन्थ्यो ।
22 ൨൨ എന്നാൽ ആറാം ദിവസം അവർ ഒരാൾക്ക് രണ്ടിടങ്ങഴിവീതം ഇരട്ടി ആഹാരം ശേഖരിച്ചു. അപ്പോൾ സംഘപ്രമാണികൾ എല്ലാവരും വന്ന് മോശെയോട് അറിയിച്ചു.
छैटौँ दिनमा तिनीहरूले दुई गुणा रोटी बटुले अर्थात् हरेकको लागि दुई ओमेर बटुले । समुदायका सारा धर्म-गुरुहरू आएर मोशालाई यो कुरा बताए ।
23 ൨൩ അവൻ അവരോട്: “അത് യഹോവ കല്പിച്ചത് തന്നെ; നാളെ സ്വസ്ഥത ആകുന്നു; യഹോവയ്ക്ക് വിശുദ്ധമായ ശബ്ബത്ത്. ചുടുവാനുള്ളത് ചുടുവിൻ; പാകം ചെയ്യുവാനുള്ളത് പാകം ചെയ്യുവിൻ; ശേഷിക്കുന്നത് നാളത്തേക്ക് സൂക്ഷിച്ചുവയ്ക്കുവീൻ”.
तिनले तिनीहरूलाई भने, “परमप्रभुले यसो भन्नुभएको छः भोलि विश्रामको दिन हो अर्थात् परमप्रभुको दृष्टिमा पवित्र शबाथ हो । तिमीहरू जे पकाउन चाहन्छौ, सो पकाओ र जे उमाल्न चाहन्छौ, सो उमाल । उब्रेको जति सबै बिहानसम्म आफ्नो लागि राख्नू' ।”
24 ൨൪ മോശെ കല്പിച്ചതുപോലെ അവർ അത് പിറ്റേ ദിവസത്തേക്ക് സൂക്ഷിച്ച് വച്ചു; അത് നാറിപ്പോയില്ല, കൃമിച്ചതുമില്ല.
त्यसैले तिनीहरूले मोशाले निर्देशन दिएजस्तै यसलाई बिहानसम्म राखे ।
25 ൨൫ അപ്പോൾ മോശെ പറഞ്ഞത്: “ഇത് ഇന്ന് ഭക്ഷിക്കുവിൻ; ഇന്ന് യഹോവയുടെ ശബ്ബത്ത് ആകുന്നു; ഇന്ന് അത് പാളയത്തിന് പുറത്ത് കാണുകയില്ല.
मोशाले भने, “त्यो खाना आज खाओ किनकि आजको दिन परमप्रभुको निम्ति अलग गरिएको शबाथ हो । आज तिमीहरूले यो खाना जमिनमा पाउनेछैनौ ।
26 ൨൬ ആറ് ദിവസം നിങ്ങൾ അത് പെറുക്കണം; ശബ്ബത്തായ ഏഴാം ദിവസത്തിൽ അത് ഉണ്ടാവുകയില്ല”.
छ दिनसम्म तिमीहरूले यो बटुल्नेछौ, तर सातौँ दिनचाहिँ शबाथ हो ।
27 ൨൭ എന്നാൽ ഏഴാം ദിവസം ജനത്തിൽ ചിലർ പെറുക്കുവാൻ പോയപ്പോൾ കണ്ടില്ല.
सातौँ दिनमा त्यहाँ मन्न हुनेछैन ।” सातौँ दिनमा पनि केही मानिसहरू मन्न बटुल्न गए, तर तिनीहरूले केही पाएनन् ।
28 ൨൮ അപ്പോൾ യഹോവ മോശെയോട്: “എന്റെ കല്പനകളും ന്യായപ്രമാണങ്ങളും പ്രമാണിക്കുവാൻ നിങ്ങൾക്ക് എത്ര നാൾ മനസ്സില്ലാതെയിരിക്കും?
तब परमप्रभुले मोशालाई भन्नुभयो, “कहिलेसम्म तिमीहरू मेरा आज्ञा र विधिहरू मान्नलाई इन्कार गर्छौ?
29 ൨൯ നോക്കുവിൻ, യഹോവ നിങ്ങൾക്ക് ശബ്ബത്ത് തന്നിരിക്കുന്നു; അതുകൊണ്ട് ആറാം ദിവസം അവൻ നിങ്ങൾക്ക് രണ്ട് ദിവസത്തേക്കുള്ള ആഹാരം തരുന്നു; നിങ്ങൾ അവരവരുടെ സ്ഥലത്ത് ഇരിക്കുവിൻ; ഏഴാം ദിവസം ആരും തന്റെ സ്ഥലത്തുനിന്ന് പുറപ്പെടരുത്” എന്ന് കല്പിച്ചു.
परमप्रभुले तिमीहरूलाई शबाथ दिनुभएको छ । त्यसैले छैटौँ दिनमा उहाँले तिमीहरूलाई दुई दिनको लागि रोटी दिँदै हुनुहुन्छ । हरेक आ-आफ्नै ठाउँमा बस्नू । सातौँ दिनमा कोही पनि आफ्नो ठाउँबाट बाहिर नजानू ।”
30 ൩൦ അങ്ങനെ ജനം ഏഴാം ദിവസം സ്വസ്ഥമായിരുന്നു.
त्यसैले मानिसहरूले सातौँ दिनमा विश्राम गरे ।
31 ൩൧ യിസ്രായേല്യർ ആ സാധനത്തിന് ‘മന്നാ’ എന്ന് പേരിട്ടു; അത് കൊത്തമല്ലിയുടെ അരിപോലെയും വെള്ളനിറമുള്ളതും തേൻകൂട്ടിയ ദോശയുടെ രുചിയുള്ളതും ആയിരുന്നു.
इस्राएलका मानिसहरूले त्यस खानालाई “मन्न” भने । यो धनियाँको गेडाजस्तो सेतो थियो र यसको स्वाद महमा बनाइएको बाबरजस्तो थियो ।
32 ൩൨ പിന്നെ മോശെ: “യഹോവ ഇപ്രകാരം കല്പിക്കുന്നു: ഞാൻ നിങ്ങളെ ഈജിപ്റ്റിൽ നിന്ന് കൊണ്ടുവരുമ്പോൾ നിങ്ങൾക്ക് മരുഭൂമിയിൽ ഭക്ഷിക്കുവാൻ തന്ന ആഹാരം നിങ്ങളുടെ തലമുറകൾ കാണേണ്ടതിന് സൂക്ഷിച്ചുവയ്ക്കുവാൻ അതിൽനിന്ന് ഒരിടങ്ങഴി നിറച്ചെടുക്കണം” എന്ന് പറഞ്ഞു.
मोशाले भने, “परमप्रभुले दिनुभएको आज्ञा यही होः एक ओमेर मन्न तिमीहरूको पुस्तौँसम्मको लागि राख ताकि तिमीहरूका सन्तानहरूले मैले तिमीहरूलाई मिश्र देशबाट निकालेर ल्याएपछि उजाड-स्थानमा खुवाएको यो रोटी देख्न सकून्' ।”
33 ൩൩ അഹരോനോട് മോശെ: “ഒരു പാത്രം എടുത്ത് അതിൽ ഒരു ഇടങ്ങഴി മന്നാ ഇട്ട് നിങ്ങളുടെ തലമുറകൾക്കുവേണ്ടി സൂക്ഷിക്കുവാൻ യഹോവയുടെ മുമ്പാകെ വച്ചുകൊള്ളുക” എന്ന് പറഞ്ഞു.
मोशाले हारूनलाई भने, “एउटा भाँडोभित्र एक ओमेर मन्न हाल्नुहोस् । पुस्तौँसम्म यसलाई परमप्रभुको सामु सुरक्षित राख्नुहोस् ।”
34 ൩൪ യഹോവ മോശെയോട് കല്പിച്ചതുപോലെ അഹരോൻ അത് സാക്ഷ്യസന്നിധിയിൽ സൂക്ഷിച്ചുവച്ചു.
परमप्रभुले मोशालाई आज्ञा गर्नुभएझैँ हारूनले यसलाई करारको सन्दुकको छेउमा राखे ।
35 ൩൫ താമസയോഗ്യമായ ദേശത്ത് എത്തുന്നതുവരെ യിസ്രായേൽ മക്കൾ നാല്പത് സംവത്സരം മന്നാ ഭക്ഷിച്ചു. കനാൻദേശത്തിന്റെ അതിരിൽ എത്തുന്നതുവരെ അവർ മന്നാ ഭക്ഷിച്ചു.
इस्राएलीहरू मानिसहरू बसोबास गरेको भूमिमा नआउञ्जेलसम्म तिनीहरूले चालिस वर्षसम्म मन्न खाइरहे । तिनीहरू कनान देशका सिमानाहरूमा नआउञ्जेलम्म यो खाइरहे ।
36 ൩൬ ഒരു ഇടങ്ങഴി പറയുടെ പത്തിൽ ഒന്ന് ആകുന്നു.
एक ओमेर आधा पाथी हुन्छ ।