< പുറപ്പാട് 15 >
1 ൧ മോശെയും യിസ്രായേൽമക്കളും അന്ന് യഹോവയ്ക്ക് സങ്കീർത്തനം പാടി ചൊല്ലിയത് എന്തെന്നാൽ: “ഞാൻ യഹോവയ്ക്ക് പാട്ടുപാടും, അങ്ങ് മഹോന്നതൻ: കുതിരയെയും അതിന്മേൽ ഇരുന്നവനെയും അങ്ങ് കടലിൽ തള്ളിയിട്ടിരിക്കുന്നു.
Then Moses and the children of Israel made this song to the Lord, and said, I will make a song to the Lord, for he is lifted up in glory: the horse and the horseman he has sent down into the sea.
2 ൨ എന്റെ ബലവും എന്റെ ഗീതവും യഹോവയത്രേ; അവിടുന്ന് എനിക്ക് രക്ഷയായിത്തീർന്നു. അവിടുന്ന് എന്റെ ദൈവം; ഞാൻ അവനെ സ്തുതിക്കും; അവിടുന്ന് എന്റെ പിതാവിൻ ദൈവം; ഞാൻ അങ്ങയെ പുകഴ്ത്തും.
The Lord is my strength and my strong helper, he has become my salvation: he is my God and I will give him praise; my father's God and I will give him glory.
3 ൩ യഹോവ യുദ്ധവീരൻ; യഹോവ എന്ന് അവിടുത്തെ നാമം.
The Lord is a man of war: the Lord is his name.
4 ൪ ഫറവോന്റെ രഥങ്ങളെയും സൈന്യത്തെയും അങ്ങ് കടലിൽ തള്ളിയിട്ടു; അവന്റെ ധീരരായ തേരാളികൾ ചെങ്കടലിൽ മുങ്ങിപ്പോയി.
Pharaoh's war-carriages and his army he has sent down into the sea: the best of his captains have gone down into the Red Sea.
5 ൫ സമുദ്രം അവരെ മൂടി; അവർ കല്ലുപോലെ ആഴത്തിൽ താണു.
They were covered by the deep waters: like a stone they went down under the waves.
6 ൬ യഹോവേ, അങ്ങയുടെ വലങ്കൈ ബലത്തിൽ മഹത്വപ്പെട്ടു; യഹോവേ, അങ്ങയുടെ വലങ്കൈ ശത്രുവിനെ തകർത്തുകളഞ്ഞു.
Full of glory, O Lord, is the power of your right hand; by your right hand those who came against you are broken.
7 ൭ അങ്ങ് എതിരാളികളെ മഹാശക്തിയാൽ സംഹരിക്കുന്നു; അങ്ങ് അവിടുത്തെ ക്രോധം അയയ്ക്കുന്നു; അത് അവരെ താളടിയെപ്പോലെ ദഹിപ്പിക്കുന്നു.
When you are lifted up in power, all those who come against you are crushed: when you send out your wrath, they are burned up like dry grass.
8 ൮ അവിടുത്തെ മൂക്കിലെ ശ്വാസത്താൽ വെള്ളം ഒന്നിച്ചുകൂടി; പ്രവാഹങ്ങൾ ചിറപോലെ നിന്നു; ആഴങ്ങൾ കടലിന്റെ ഉള്ളിൽ ഉറച്ചുപോയി.
By your breath the waves were massed together, the flowing waters were lifted up like a pillar; the deep waters became solid in the heart of the sea.
9 ൯ “ഞാൻ പിന്തുടരും, പിടിക്കും, കൊള്ള പങ്കിടും; എന്റെ ആഗ്രഹം അവരാൽ പൂർത്തിയാകും; ഞാൻ എന്റെ വാൾ ഊരും; എന്റെ കൈ അവരെ നിഗ്രഹിക്കും” എന്ന് ശത്രു പറഞ്ഞു.
Egypt said, I will go after them, I will overtake, I will make division of their goods: my desire will have its way with them; my sword will be uncovered, my hand will send destruction on them.
10 ൧൦ നിന്റെ കാറ്റിനെ നീ ഊതിച്ചു, കടൽ അവരെ മൂടി; അവർ ഈയംപോലെ പെരുവെള്ളത്തിൽ താണു.
You sent your wind and the sea came over them: they went down like lead into the great waters.
11 ൧൧ യഹോവേ, ദേവന്മാരിൽ നിനക്ക് തുല്യൻ ആർ? വിശുദ്ധിയിൽ മഹിമയുള്ളവനേ, സ്തുതികളിൽ ഭയങ്കരനേ, അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനേ, നിനക്ക് തുല്യൻ ആർ?
Who is like you, O Lord, among the gods? who is like you, in holy glory, to be praised with fear, doing wonders?
12 ൧൨ നീ വലങ്കൈ നീട്ടി, ഭൂമി അവരെ വിഴുങ്ങി.
When your right hand was stretched out, the mouth of the earth was open for them.
13 ൧൩ നീ വീണ്ടെടുത്ത ജനത്തെ ദയയാൽ നടത്തി; നിന്റെ വിശുദ്ധനിവാസത്തിലേക്ക് നിന്റെ ബലത്താൽ അവരെ കൊണ്ടുവന്നു.
In your mercy you went before the people whom you have made yours; guiding them in your strength to your holy place.
14 ൧൪ ജാതികൾ കേട്ട് നടുങ്ങുന്നു. ഫെലിസ്ത്യനിവാസികൾക്ക് ഭീതിപിടിച്ചിരിക്കുന്നു.
Hearing of you the peoples were shaking in fear: the people of Philistia were gripped with pain.
15 ൧൫ ഏദോമ്യപ്രഭുക്കന്മാർ സംഭ്രമിച്ചു; മോവാബ്യവീരന്മാർ ഭയന്നുവിറച്ചു; കനാന്യ നിവാസികളെല്ലാം അധൈര്യപ്പെട്ടു.
The chiefs of Edom were troubled in heart; the strong men of Moab were in the grip of fear: all the people of Canaan became like water.
16 ൧൬ ഭയവും ഭീതിയും അവരുടെ മേൽ വീണു, നിന്‍റെ ഭുജമാഹാത്മ്യത്താൽ അവർ ശിലാതുല്യരായി; അങ്ങനെ, യഹോവേ, നിന്റെ ജനം കടന്നു, നീ സമ്പാദിച്ച ജനം കടന്നുപോയി.
Fear and grief came on them; by the strength of your arm they were turned to stone; till your people went over, O Lord, till the people went over whom you have made yours.
17 ൧൭ നീ അവരെ കൊണ്ടുചെന്ന് തിരുനിവാസത്തിനായി ഒരുക്കിയ സ്ഥാനത്ത്, യഹോവേ, നിന്നവകാശപർവ്വതത്തിൽ നീ അവരെ നട്ടു, കർത്താവേ, തൃക്കൈ സ്ഥാപിച്ച വിശുദ്ധ മന്ദിരത്തിങ്കൽ തന്നേ.
You will take them in, planting them in the mountain of your heritage, the place, O Lord, where you have made your house, the holy place, O Lord, the building of your hands.
18 ൧൮ യഹോവ എന്നും എന്നേക്കും രാജാവായി വാഴും”.
The Lord is King for ever and ever.
19 ൧൯ എന്നാൽ ഫറവോന്റെ കുതിരകൾ അവന്റെ രഥവും കുതിരപ്പടയുമായി കടലിന്റെ നടുവിൽ ഇറങ്ങിച്ചെന്നപ്പോൾ യഹോവ കടലിലെ വെള്ളം അവരുടെ മേൽ മടക്കിവരുത്തി; യിസ്രായേൽമക്കളോ കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി കടന്നുപോന്നു.
For the horses of Pharaoh, with his war-carriages and his horsemen, went into the sea, and the Lord sent the waters of the sea back over them; but the children of Israel went through the sea on dry land.
20 ൨൦ അഹരോന്റെ സഹോദരി മിര്യാം എന്ന പ്രവാചകി കയ്യിൽ തപ്പ് എടുത്തു; സ്ത്രീകൾ എല്ലാവരും തപ്പുകളോടും നൃത്തങ്ങളോടും കൂടെ അവളുടെ പിന്നാലെ ചെന്നു.
And Miriam, the woman prophet, the sister of Aaron, took an instrument of music in her hand; and all the women went after her with music and dances.
21 ൨൧ മിര്യാം അവരോടു പ്രതിഗാനമായി ചൊല്ലിയത്: “യഹോവയ്ക്ക് പാട്ടുപാടുവിൻ, അവൻ മഹോന്നതൻ: കുതിരയെയും അതിന്മേൽ ഇരുന്നവനെയും അവൻ കടലിൽ തള്ളിയിട്ടിരിക്കുന്നു”.
And Miriam, answering, said, Make a song to the Lord, for he is lifted up in glory; the horse and the horseman he has sent into the sea.
22 ൨൨ അതിനുശേഷം മോശെ യിസ്രായേലിനെ ചെങ്കടലിൽനിന്ന് മുമ്പോട്ട് നയിച്ചു; അവർ ശൂർമരുഭൂമിയിൽ ചെന്ന്, മൂന്നുദിവസം മരുഭൂമിയിൽ വെള്ളം കിട്ടാതെ സഞ്ചരിച്ചു.
Then Moses took Israel forward from the Red Sea, and they went out into the waste land of Shur; and for three days they were in the waste land where there was no water.
23 ൨൩ മാറയിൽ എത്തിയപ്പോൾ, മാറയിലെ വെള്ളം കുടിക്കുവാൻ അവർക്ക് കഴിഞ്ഞില്ല; അത് കയ്പുപ്പുള്ളതായിരുന്നു. അതുകൊണ്ട് അതിന് മാറാ എന്ന് പേരിട്ടു.
And when they came to Marah, the water was no good for drinking, for the waters of Marah were bitter, which is why it was named Marah.
24 ൨൪ അപ്പോൾ ജനം: “ഞങ്ങൾ എന്ത് കുടിക്കും” എന്ന് പറഞ്ഞ് മോശെയുടെ നേരെ പിറുപിറുത്തു.
And the people, crying out against Moses, said, What are we to have for drink?
25 ൨൫ അവൻ യഹോവയോട് അപേക്ഷിച്ചു; യഹോവ അവന് ഒരു വൃക്ഷം കാണിച്ചുകൊടുത്തു. അവൻ അത് വെള്ളത്തിൽ ഇട്ടപ്പോൾ വെള്ളം മധുരമായി തീർന്നു. അവിടെവച്ച് അവൻ അവർക്ക് ഒരു ചട്ടവും പ്രമാണവും നിയമിച്ചു; അവിടെവച്ച് അവൻ അവരെ പരീക്ഷിച്ചു:
And in answer to his prayer, the Lord made him see a tree, and when he put it into the water, the water was made sweet. There he gave them a law and an order, testing them;
26 ൨൬ “നിന്റെ ദൈവമായ യഹോവയുടെ വാക്ക് നീ ശ്രദ്ധയോടെ കേട്ട് അവന് പ്രസാദമുള്ളതു ചെയ്യുകയും അവന്റെ കല്പനകൾ അനുസരിച്ച് അവന്റെ സകലവിധികളും പ്രമാണിക്കുകയും ചെയ്താൽ ഞാൻ ഈജിപ്റ്റുകാരുടെമേൽ വരുത്തിയ വ്യാധികളിൽ ഒന്നും നിനക്ക് വരുത്തുകയില്ല; ഞാൻ നിന്നെ സൗഖ്യമാക്കുന്ന യഹോവ ആകുന്നു” എന്ന് അരുളിച്ചെയ്തു.
And he said, If with all your heart you will give attention to the voice of the Lord your God, and do what is right in his eyes, giving ear to his orders and keeping his laws, I will not put on you any of the diseases which I put on the Egyptians: for I am the Lord your life-giver.
27 ൨൭ പിന്നെ അവർ ഏലീമിൽ എത്തി; അവിടെ പന്ത്രണ്ട് നീരുറവും എഴുപത് ഈത്തപ്പനയും ഉണ്ടായിരുന്നു; അവർ അവിടെ വെള്ളത്തിനരികെ പാളയമിറങ്ങി.
And they came to Elim where there were twelve water-springs and seventy palm-trees: and they put up their tents there by the waters.