< പുറപ്പാട് 14 >
1 ൧ യഹോവ പിന്നെയും മോശെയോട് കല്പിച്ചത് എന്തെന്നാൽ:
Awurade ka kyerɛɛ Mose se,
2 ൨ “നിങ്ങൾ തിരിഞ്ഞ് മിഗ്ദോലിനും കടലിനും മദ്ധ്യേ ബാൽ-സെഫോന് സമീപത്തുള്ള പീഹഹീരോത്തിനരികെ പാളയം അടിക്കണമെന്ന് യിസ്രായേൽ മക്കളോട് പറയുക; അതിന്റെ സമീപത്ത് സമുദ്രത്തിനരികെ നിങ്ങൾ പാളയം അടിക്കണം.
“Ka kyerɛ nnipa no na wɔmman mfa Pihahirot a ɛwɔ Migdol ne po no ntam a ɛne Baal-Sefon di nhwɛanim no. Sɛ wodu hɔ a, wonsi wɔn ntamadan wɔ mpoano hɔ.
3 ൩ എന്നാൽ അവർ ദേശത്ത് അലഞ്ഞുതിരിയുന്നു; അവർ മരുഭൂമിയിൽ കുടുങ്ങിയിരിക്കുന്നു എന്ന് ഫറവോൻ യിസ്രായേൽമക്കളെക്കുറിച്ചു പറയും.
Sɛ wɔyɛ saa a, Farao besusuw sɛ, ‘Saa Israelfo no aka sare no ne po no ntam.’
4 ൪ ഫറവോൻ അവരെ പിന്തുടരുവാൻ തക്കവണ്ണം ഞാൻ അവന്റെ ഹൃദയം കഠിനമാക്കും. ഞാൻ യഹോവ ആകുന്നു എന്ന് ഈജിപ്റ്റുകാർ അറിയേണ്ടതിന് ഫറവോനിലും അവന്റെ സകലസൈന്യങ്ങളിലും ഞാൻ എന്നെ തന്നെ മഹത്വപ്പെടുത്തും”.
Na mɛsan apirim Farao koma bio ama wataa mo. Mayɛ saa nhyehyɛe yi, sɛnea ɛbɛma manya anuonyam ne nidi wɔ Farao ne nʼasraafo mu na ama Misraimfo no nso ahu sɛ, mene Awurade no.” Enti wosii ntamadan wɔ faako a wɔkyerɛɛ wɔn hɔ no.
5 ൫ അവർ അങ്ങനെ ചെയ്തു. ജനം ഓടിപ്പോയി എന്ന് ഈജിപ്റ്റുരാജാവിന് അറിവ് കിട്ടിയപ്പോൾ ജനത്തെ സംബന്ധിച്ച് ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മനസ്സുമാറി: “യിസ്രായേല്യരെ നമ്മുടെ അടിമവേലയിൽനിന്ന് വിട്ടയച്ചുകളഞ്ഞുവല്ലോ; നാം ഈ ചെയ്തത് എന്താണ്?” എന്ന് അവർ പറഞ്ഞു.
Nnansa akyi a Misraimhene no tee sɛ Israelfo no abɔ wɔn tirim sɛ wɔrensan mma Misraim bio na mmom kɔ ara na wɔrekɔ no, Farao ne ne dɔm koma sɔree bio. Wobisae se, “Dɛn na yɛayɛ yi? Yɛama Israelfo no kwan ma wɔkɔ ama yɛahwere wɔn som!”
6 ൬ പിന്നെ അവൻ രഥങ്ങളെയും പടജ്ജനത്തെയും സജ്ജമാക്കി.
Enti Farao faa ne teaseɛnam dii nʼasraafo no anim taa wɔn.
7 ൭ വിശേഷപ്പെട്ട അറുനൂറ് രഥങ്ങളും (600) ഈജിപ്റ്റിലെ സകലരഥങ്ങളും അവയ്ക്ക് വേണ്ടുന്ന തേരാളികളെയും കൂട്ടി.
Ɔmaa Misraim apɔnkɔsotefo dɔm a wɔn dodow yɛ ahansia ne apɔnkɔ foforo bi a asraafo tete wɔn so ka wɔn.
8 ൮ യഹോവ ഈജിപ്റ്റുരാജാവായ ഫറവോന്റെ ഹൃദയം കഠിനമാക്കിയതിനാൽ അവൻ യിസ്രായേൽ മക്കളെ പിന്തുടർന്നു. എന്നാൽ യിസ്രായേൽ മക്കൾ യുദ്ധസന്നദ്ധരായി പുറപ്പെട്ടിരുന്നു.
Farao taa Israelfo no, efisɛ na wɔde Misraimfo agyapade bebree kɔ.
9 ൯ ഫറവോന്റെ എല്ലാ കുതിരയും രഥവും കുതിരപ്പടയും സൈന്യവുമായി ഈജിപ്റ്റുകാർ അവരെ പിന്തുടർന്നു; കടൽക്കരയിൽ ബാൽ-സെഫോന് സമീപത്തുള്ള പീഹഹീരോത്തിന് അരികെ അവർ പാളയമിറങ്ങിയിരിക്കുമ്പോൾ ഈജിപ്റ്റുകാർ അവരോട് അടുത്തു.
Farao de nʼapɔnkɔdɔm nyinaa taa Israelfo no bɛtoo wɔn sɛ wɔasisi wɔn ntamadan wɔ Pihahirot mpoano wɔ Baal-Sefon anim.
10 ൧൦ ഫറവോൻ അടുത്തുവരുമ്പോൾ യിസ്രായേൽ മക്കൾ തല ഉയർത്തി ഈജിപ്റ്റുകാർ പിന്നാലെ വരുന്നത് കണ്ട് ഏറ്റവും ഭയപ്പെട്ടു; യിസ്രായേൽ മക്കൾ യഹോവയോട് നിലവിളിച്ചു.
Bere a Farao asraafo no rebɛn no, Israelfo no huu wɔn sɛ wɔde mmirika reba enti wɔn koma tui, na wosu frɛɛ Awurade sɛ ɔmmoa wɔn.
11 ൧൧ അവർ മോശെയോട്: “ഈജിപ്റ്റിൽ ശവക്കുഴിയില്ലാഞ്ഞിട്ടാണോ നീ ഞങ്ങളെ മരുഭൂമിയിൽ മരിക്കുവാൻ കൂട്ടിക്കൊണ്ടുവന്നത്? നീ ഞങ്ങളെ ഈജിപ്റ്റിൽ നിന്ന് പുറപ്പെടുവിച്ചതിനാൽ ഞങ്ങളോട് ഈ ചെയ്തത് എന്താണ്?
Ɛmaa wɔn ani beree Mose so bisaa no se, “Wode yɛn aba sare yi so sɛ yemmewuwu wɔ ha, efisɛ nna nni Misraim a sɛ yewuwu a wobesie yɛn wɔ mu ana? Adɛn nti na woma yetu fii Misraim?
12 ൧൨ ഈജിപ്റ്റുകാർക്ക് വേലചെയ്യുവാൻ ഞങ്ങളെ വിടണം എന്ന് ഞങ്ങൾ ഈജിപ്റ്റിൽവെച്ച് നിന്നോട് പറഞ്ഞില്ലയോ? മരുഭൂമിയിൽ മരിക്കുന്നതിനേക്കാൾ ഈജിപ്റ്റുകാർക്ക് വേല ചെയ്യുന്നതായിരുന്നു ഞങ്ങൾക്ക് നല്ലത്” എന്ന് പറഞ്ഞു.
Bere a yɛwɔ nkoasom mu no, yɛanka ankyerɛ wo se ma yɛmpɛ yɛn baabi ntena? Yɛkae se yɛpɛ sɛ yɛbɛhyɛ nkoasom ase wɔ Misraim sen sɛ yebewu agu sare so ha.”
13 ൧൩ അതിന് മോശെ ജനത്തോട്: “ഭയപ്പെടണ്ടാ; ഉറച്ചുനില്ക്കുവിൻ; യഹോവ ഇന്ന് നിങ്ങൾക്ക് ചെയ്യുവാനിരിക്കുന്ന രക്ഷ കണ്ടുകൊള്ളുവിൻ; നിങ്ങൾ ഇന്ന് കണ്ട ഈജിപ്റ്റുകാരെ ഇനി ഒരുനാളും കാണുകയില്ല.
Nanso Mose ka kyerɛɛ nnipa no se, “Munnsuro. Munnyina pintinn na mubehu anwonwakwan a Awurade nam so begye mo nnɛ. Misraimfo a muhu wɔn nnɛ yi, morenhu wɔn bio.
14 ൧൪ യഹോവ നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്യും; നിങ്ങൾ നിശ്ശബ്ബ്ദരായിരിക്കുവിൻ” എന്ന് പറഞ്ഞു.
Awurade bɛko ama mo; montɛm dinn kɛkɛ!”
15 ൧൫ അപ്പോൾ യഹോവ മോശെയോട് അരുളിച്ചെയ്തു: “നീ എന്നോട് നിലവിളിക്കുന്നത് എന്തിന്? മുമ്പോട്ടു പോകുവാൻ യിസ്രായേൽ മക്കളോടു പറയുക.
Na Awurade ka kyerɛɛ Mose se, “Adɛn nti na wusu frɛ me? Ka kyerɛ Israelfo no na wɔnkɔ wɔn anim.
16 ൧൬ വടി എടുത്ത് നിന്റെ കൈ കടലിന്മേൽ നീട്ടി അതിനെ വിഭാഗിക്കുക; യിസ്രായേൽ മക്കൾ കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി കടന്നുപോകും.
Fa wo pema no. Fa kyerɛ nsu no so na po no mu bɛpae ama ɔkwan ada mu ma Israelfo no afa asase wosee so.
17 ൧൭ എന്നാൽ ഞാൻ ഈജിപ്റ്റുകാരുടെ ഹൃദയം കഠിനമാക്കും; അവർ യിസ്രായേൽ മക്കളുടെ പിന്നാലെ ചെല്ലും; ഞാൻ ഫറവോനിലും അവന്റെ സകല സൈന്യത്തിലും അവന്റെ രഥങ്ങളിലും കുതിരപ്പടയിലും എന്നെ തന്നെ മഹത്വപ്പെടുത്തും.
Mepirim Misraimfo no koma ama wɔataa mo na di a medi Farao ne ne dɔm so no bɛma moahu mʼanuonyam.
18 ൧൮ ഇങ്ങനെ ഞാൻ ഫറവോനിലും അവന്റെ രഥങ്ങളിലും കുതിരപ്പടയിലും എന്നെത്തന്നെ മഹത്വപ്പെടുത്തുമ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് ഈജിപ്റ്റുകാർ അറിയും”.
Na Misraimfo nyinaa behu sɛ, mene Awurade.”
19 ൧൯ അതിനുശേഷം യിസ്രായേല്യരുടെ സൈന്യത്തിനു മുമ്പായി നടന്ന ദൈവദൂതൻ അവിടെനിന്ന് മാറി, അവരുടെ പിന്നാലെ നടന്നു; മേഘസ്തംഭവും അവരുടെ മുമ്പിൽനിന്ന് മാറി അവരുടെ പിമ്പിൽ പോയി നിന്നു.
Onyankopɔn bɔfo a odi Israelfo anim no twee ne ho bedii Israelfo no akyi. Na omununkum dum no nso bedii Israelfo no akyi.
20 ൨൦ രാത്രിമുഴുവനും ഈജിപ്റ്റുകാരുടെ സൈന്യവും യിസ്രായേല്യരുടെ സൈന്യവും തമ്മിൽ അടുക്കാത്തവിധം അത് അവരുടെ മദ്ധ്യേ വന്നു; ഈജിപ്റ്റുകാർക്ക് മേഘവും അന്ധകാരവും ആയിരുന്നു; യിസ്രായേല്യർക്കോ രാത്രിയെ പ്രകാശമാക്കിക്കൊടുത്തു.
Ebetwaa Israelfo no ne Misraimfo no ntam. Na anadwo no, ɛdan ogya maa sum tɔɔ Misraimfo no so maa ne hann no kyerɛɛ Israelfo no kwan. Enti Misraimfo no anhu Israelfo no akyi kwan.
21 ൨൧ മോശെ കടലിന്മേൽ കൈ നീട്ടി; യഹോവ അന്ന് രാത്രിമുഴുവനും മഹാശക്തിയുള്ള ഒരു കിഴക്കൻ കാറ്റുകൊണ്ട് കടലിനെ പുറകിലേക്ക് മാറ്റി ഉണങ്ങിയ നിലം ആക്കി; അങ്ങനെ വെള്ളം തമ്മിൽ വേർപിരിഞ്ഞു.
Mose teɛɛ ne nsa wɔ po no so, na anadwo no nyinaa Awurade de apuei mframa dennen maa po no san nʼakyi maa asase no yɛɛ wosee.
22 ൨൨ യിസ്രായേൽ മക്കൾ കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി നടന്നുപോയി; അവരുടെ ഇടത്തും വലത്തും വെള്ളം മതിലായി നിന്നു.
Enti Israelfo no faa po kwan a mu wosee no so. Na nsu no yɛɛ afasu wɔ benkum ne nifa maa wɔn.
23 ൨൩ ഈജിപ്റ്റുകാർ പിന്തുടർന്നു; ഫറവോന്റെ കുതിരകളും രഥങ്ങളും കുതിരപ്പടയും എല്ലാം അവരുടെ പിന്നാലെ കടലിന്റെ നടുവിലേക്ക് ചെന്നു.
Misraimfo no nso ne Farao apɔnkɔ, nteaseɛnam ne apɔnkɔsotefo no tiw wɔn koduu po no mfimfini.
24 ൨൪ പ്രഭാതയാമത്തിൽ യഹോവ അഗ്നിമേഘസ്തംഭത്തിൽനിന്ന് ഈജിപ്റ്റുസൈന്യത്തെ നോക്കി അവരെ പരിഭ്രാന്തരാക്കി.
Na anɔpahema no, Awurade de ogya ne omununkum dum no too Misraimdɔm no so maa wɔn ho yeraw wɔn.
25 ൨൫ അവരുടെ രഥചക്രങ്ങളെ തെറ്റിച്ച് ഓട്ടം പ്രയാസമാക്കി. അതുകൊണ്ട് ഈജിപ്റ്റുകാർ: “നാം യിസ്രായേലിനെ വിട്ട് ഓടിപ്പോകുക; യഹോവ അവർക്ക് വേണ്ടി ഈജിപ്റ്റുകാരോട് യുദ്ധം ചെയ്യുന്നു” എന്ന് പറഞ്ഞു.
Wɔn nteaseɛnam no nan tutui, enti na wontumi nkɔ bio. Enti Misraimfo no kae se, “Momma yenguan mfi Israelfo anim, efisɛ Awurade reko ama wɔn na yɛn de, ɔreko atia yɛn.”
26 ൨൬ അപ്പോൾ യഹോവ മോശെയോട്: “വെള്ളം ഈജിപ്റ്റുകാരുടെ മേലും അവരുടെ രഥങ്ങളിൻ മേലും കുതിരപ്പടയുടെമേലും മടങ്ങി വരേണ്ടതിന് കടലിന്മേൽ കൈ നീട്ടുക” എന്ന് കല്പിച്ചു.
Awurade ka kyerɛɛ Mose se, “Teɛ wo nsa wɔ po no so, na nsu no nsan mmra Misraimfo ne wɔn nteaseɛnam ne apɔnkɔsotefo no so.”
27 ൨൭ മോശെ കടലിന്മേൽ കൈ നീട്ടി; പുലർച്ചയ്ക്ക് കടൽ അതിന്റെ പൂർവ്വസ്ഥിതിയിലേക്ക് മടങ്ങിവന്നു. ഈജിപ്റ്റുകാർ അതിന് എതിരായി ഓടി; യഹോവ ഈജിപ്റ്റുകാരെ കടലിന്റെ നടുവിൽ തള്ളിയിട്ടു.
Mose yɛɛ saa, na ade kyee anɔpa no, po no san nʼakyi bɛsen sɛnea na ɛte. Misraimfo no pɛɛ sɛ woguan, nanso Awurade maa nsu no faa wɔn.
28 ൨൮ വെള്ളം മടങ്ങിവന്ന് അവരുടെ പിന്നാലെ കടലിലേക്ക് ചെന്നിരുന്ന രഥങ്ങളെയും കുതിരപ്പടയേയും ഫറവോന്റെ സൈന്യത്തെയും എല്ലാം മുക്കിക്കളഞ്ഞു; അവരിൽ ഒരുവൻപോലും ശേഷിച്ചില്ല.
Nsu no kataa kwan no ne nteaseɛnam ne apɔnkɔsotefo no nyinaa so. Farao asraafo dodow a wɔfaa po no mu taa Israelfo no nso, anka ɔbaako koraa.
29 ൨൯ യിസ്രായേൽ മക്കൾ കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി കടന്നുപോയി; വെള്ളം അവരുടെ ഇടത്തും വലത്തും മതിലായി നിന്നു.
Israelfo no nantew faa asase wosee a nsu yɛ ɔfasu wɔ benkum ne nifa no so.
30 ൩൦ ഇങ്ങനെ യഹോവ ആ ദിവസം യിസ്രായേല്യരെ ഈജിപ്റ്റുകാരുടെ കയ്യിൽനിന്ന് രക്ഷിച്ചു; ഈജിപ്റ്റുകാർ കടൽക്കരയിൽ ചത്തടിഞ്ഞ് കിടക്കുന്നത് യിസ്രായേല്യർ കാണുകയും ചെയ്തു.
Saa da no Awurade gyee Israelfo fii Misraimfo nsam. Na Israelfo no huu Misraimfo no sɛ wɔawuwu deda mpoano.
31 ൩൧ യഹോവ ഈജിപ്റ്റുകാരിൽ ചെയ്ത ഈ മഹാപ്രവൃത്തി യിസ്രായേല്യർ കണ്ടു; ജനം യഹോവയെ ഭയപ്പെട്ടു, യഹോവയിലും അവന്റെ ദാസനായ മോശെയിലും വിശ്വസിച്ചു.
Bere a Israelfo huu tumi a Awurade ada no adi de atia Misraimfo no, wosuroo Awurade, na wogyee Awurade ne nʼakoa Mose dii.