< പുറപ്പാട് 12 >
1 ൧ യഹോവ മോശെയോടും അഹരോനോടും ഈജിപ്റ്റിൽ വച്ച് അരുളിച്ചെയ്തത് എന്തെന്നാൽ:
Khi Môi-se và A-rôn còn ở Ai Cập, Chúa Hằng Hữu phán bảo họ:
2 ൨ “ഈ മാസം നിങ്ങൾക്ക് മാസങ്ങളുടെ ആരംഭമായി വർഷത്തിന്റെ ഒന്നാം മാസം ആയിരിക്കണം.
“Từ nay về sau, tháng này sẽ được kể là tháng thứ nhất, tức là tháng giêng trong năm.
3 ൩ നിങ്ങൾ യിസ്രായേലിന്റെ സർവ്വസംഘത്തോടും പറയേണ്ടത് എന്തെന്നാൽ: ഈ മാസം പത്താം തീയതി ഓരോ കുടുംബത്തിനും ഓരോ ആട്ടിൻകുട്ടി വീതം ഓരോരുത്തൻ ഓരോ ആട്ടിൻകുട്ടിയെ എടുക്കണം.
Phải công bố cho toàn dân Ít-ra-ên biết, vào ngày mồng mười tháng này, mỗi gia đình sẽ bắt một con chiên hay một con dê.
4 ൪ ആട്ടിൻകുട്ടിയെ തിന്നുവാൻ വീട്ടിലുള്ളവർ പോരായെങ്കിൽ ആളുകളുടെ എണ്ണം അനുസരിച്ച് അവനും അവന്റെ അയൽക്കാരനും കൂടി അതിനെ എടുക്കണം. ഓരോരുത്തൻ കഴിക്കുന്നതിന് അനുസരിച്ച് കണക്ക് നോക്കി നിങ്ങൾ ആട്ടിൻകുട്ടിയെ എടുക്കണം.
Nếu gia đình có ít người, sẽ chung với một gia đình ít người khác trong vòng láng giềng, tính thế nào cho có đủ người ăn hết thịt.
5 ൫ ആട്ടിൻകുട്ടി ഊനമില്ലാത്തതും ഒരു വയസ്സ് പ്രായമുള്ള ആണും ആയിരിക്കണം; അത് ചെമ്മരിയാടോ കോലാടോ ആകാം.
Con chiên hay con dê này phải là một con đực, một tuổi, hoàn toàn tốt lành.
6 ൬ ഈ മാസം പതിനാലാം തീയതിവരെ അതിനെ സൂക്ഷിക്കേണം. യിസ്രായേൽസഭയുടെ കൂട്ടമെല്ലാം സന്ധ്യാസമയത്ത് അതിനെ അറുക്കണം.
Đợi đến chiều tối ngày mười bốn tháng giêng, mỗi gia đình sẽ giết con vật đã chọn, lấy máu nó bôi lên khung cửa (hai thanh dọc hai bên và thanh ngang bên trên cửa).
7 ൭ അതിന്റെ രക്തം കുറെ എടുത്ത് നിങ്ങൾ മാംസം ഭക്ഷിക്കുവാൻ കൂടിയിരിക്കുന്ന വീടുകളുടെ വാതിലിന്റെ കട്ടളക്കാൽ രണ്ടിന്മേലും കുറുമ്പടിമേലുംപുരട്ടണം.
Vậy, mỗi nhà phải lấy máu con chiên mình sẽ ăn thịt đem bôi lên khung cửa nhà mình.
8 ൮ അന്ന് രാത്രി അവർ തീയിൽ ചുട്ടതായ ആ മാംസവും പുളിപ്പില്ലാത്ത അപ്പവും തിന്നണം; കൈപ്പുചീരയോടുകൂടി അത് തിന്നണം.
Đêm ấy, mỗi người sẽ ăn thịt chiên quay với bánh không men và rau đắng.
9 ൯ തലയും കാലും അന്തർഭാഗങ്ങളുമായി തീയിൽ ചുട്ടിട്ടല്ലാതെ പച്ചയായോ വെള്ളത്തിൽ പുഴുങ്ങിയോ തിന്നരുത്.
Phải quay nguyên cả con chiên trên lửa, kể cả đầu, chân, và bộ lòng. Đừng luộc thịt chín hoặc tái mà ăn.
10 ൧൦ പിറ്റെന്നാൾ കാലത്തേക്ക് അതിൽ ഒട്ടും ശേഷിപ്പിക്കരുത്; ബാക്കി വരുന്നത് പിറ്റെന്നാൾ നിങ്ങൾ തീയിലിട്ട് ചുട്ടുകളയണം.
Đừng để dành gì cả. Nếu ăn còn thừa, sáng hôm sau phải đốt đi.
11 ൧൧ അരയിൽ തോൽവാർ കെട്ടിയും കാലിൽ ചെരുപ്പിട്ടും കയ്യിൽ വടി പിടിച്ചുംകൊണ്ട് നിങ്ങൾ തിന്നണം; തിടുക്കത്തിൽ നിങ്ങൾ തിന്നണം; അത് യഹോവയുടെ പെസഹ ആകുന്നു.
Ngày ấy sẽ được gọi là ngày lễ Vượt Qua của Chúa Hằng Hữu. Người ăn lễ phải thắt lưng gọn gàng, tay cầm gậy, chân mang giày, ăn vội vàng.
12 ൧൨ ഈ രാത്രിയിൽ ഞാൻ ഈജിപ്റ്റിൽകൂടി കടന്ന് ഈജിപ്റ്റിലുള്ള മനുഷ്യന്റെയും മൃഗത്തിന്റെയും കടിഞ്ഞൂലിനെ ഒക്കെയും സംഹരിക്കും; ഈജിപ്റ്റിലെ സകലദേവന്മാരിലും ഞാൻ ന്യായവിധി നടത്തും; ഞാൻ യഹോവ ആകുന്നു.
Đêm ấy, Ta sẽ lướt qua Ai Cập; tất cả các con trưởng nam của dân này sẽ bị giết, luôn cả con đầu lòng của thú vật họ. Ta cũng sẽ trừng phạt các thần của Ai Cập, vì Ta là Chúa Hằng Hữu!
13 ൧൩ നിങ്ങൾ പാർക്കുന്ന വീടുകളിന്മേൽ രക്തം അടയാളമായിരിക്കും; ഞാൻ രക്തം കാണുമ്പോൾ നിങ്ങളെ വിട്ട് ഒഴിഞ്ഞ് പോകും; ഞാൻ ഈജിപ്റ്റിനെ ബാധിക്കുന്ന ബാധ നിങ്ങൾക്ക് നാശകാരണമായി തീരുകയില്ല.
Máu bôi trên khung cửa đánh dấu nhà các ngươi ở. Trong cuộc trừng phạt Ai Cập, khi thấy máu ở trước nhà nào, Ta sẽ bỏ qua nhà ấy.
14 ൧൪ ഈ ദിവസം നിങ്ങൾക്ക് ഓർമ്മദിവസമായിരിക്കണം; നിങ്ങൾ അത് യഹോവയ്ക്ക് ഉത്സവമായി ആചരിക്കണം. ഇത് നിങ്ങൾ തലമുറതലമുറയായി നിത്യനിയമമായി ആചരിക്കണം.
Từ nay trở đi, hằng năm các ngươi phải giữ lễ này để kỷ niệm ngày Chúa Hằng Hữu giải cứu mình.
15 ൧൫ ഏഴു ദിവസം നിങ്ങൾ പുളിപ്പില്ലാത്ത അപ്പം തിന്നണം; ഒന്നാം ദിവസം തന്നെ പുളിച്ചമാവ് നിങ്ങളുടെ വീടുകളിൽനിന്ന് മാറ്റണം; ഒന്നാം ദിവസംമുതൽ ഏഴാം ദിവസംവരെ ആരെങ്കിലും പുളിപ്പുള്ള അപ്പം തിന്നാൽ അവനെ യിസ്രായേലിൽനിന്ന് ഛേദിച്ചുകളയണം.
Thời gian hành lễ là bảy ngày. Trong suốt bảy ngày đó, phải ăn bánh không men. Ai ăn bánh có men sẽ bị trục xuất khỏi cộng đồng Ít-ra-ên.
16 ൧൬ ഒന്നാം ദിവസത്തിലും ഏഴാം ദിവസത്തിലും നിങ്ങൾക്ക് വിശുദ്ധ ആരാധന ഉണ്ടാകണം; അന്ന് അവരവർക്ക് വേണ്ടുന്ന ഭക്ഷണം ഒരുക്കുകയല്ലാതെ ഒരു വേലയും ചെയ്യരുത്.
Trong ngày thứ nhất và ngày thứ bảy, sẽ có cuộc hội họp thánh. Không ai được làm việc trong những ngày đó, trừ ra việc bếp núc.
17 ൧൭ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ നിങ്ങൾ ആചരിക്കണം; ഈ ദിവസത്തിൽ തന്നെയാകുന്നു ഞാൻ നിങ്ങളുടെ ഗണങ്ങളെ ഈജിപ്റ്റിൽ നിന്ന് പുറപ്പെടുവിച്ചിരിക്കുന്നത്; അതുകൊണ്ട് ഈ ദിവസം തലമുറതലമുറയായി നിത്യനിയമമായി നിങ്ങൾ ആചരിക്കണം.
Vậy, đây là ngày Lễ Bánh Không Men các ngươi phải giữ từ thế hệ này sang thế hệ khác, để kỷ niệm ngày Ta giải thoát các ngươi khỏi Ai Cập.
18 ൧൮ ഒന്നാം മാസം പതിനാലാം തീയതി വൈകുന്നേരംമുതൽ ആ മാസം ഇരുപത്തൊന്നാം തീയതി വൈകുന്നേരംവരെ നിങ്ങൾ പുളിപ്പില്ലാത്ത അപ്പം തിന്നണം.
Các ngươi chỉ ăn bánh không men từ tối ngày mười bốn cho đến tối ngày hai mươi mốt tháng giêng.
19 ൧൯ ഏഴ് ദിവസം നിങ്ങളുടെ വീടുകളിൽ പുളിച്ചമാവ് കാണരുത്. ആരെങ്കിലും പുളിച്ചത് തിന്നാൽ പരദേശിയായാലും സ്വദേശിയായാലും അവനെ യിസ്രായേൽ സഭയിൽനിന്ന് ഛേദിച്ചുകളയേണം.
Trong bảy ngày ấy, không ai được giữ bánh có men trong nhà, vì nếu ai ăn bánh có men, dù là người Ít-ra-ên hay người ngoại kiều, sẽ bị trục xuất khỏi cộng đồng Ít-ra-ên.
20 ൨൦ പുളിച്ചത് യാതൊന്നും നിങ്ങൾ തിന്നരുത്; നിങ്ങളുടെ താമസസ്ഥലങ്ങളിലെല്ലാം പുളിപ്പില്ലാത്ത അപ്പം തിന്നണം”.
Vậy, nhớ ăn bánh không men, đừng đụng đến vật gì có men cả.”
21 ൨൧ അനന്തരം മോശെ യിസ്രായേൽമൂപ്പന്മാരെ ഒക്കെയും വിളിച്ച് അവരോട് പറഞ്ഞു: “നിങ്ങൾ നിങ്ങളുടെ കുടുംബാംഗങ്ങളുടെ എണ്ണത്തിനനുസരിച്ച് ഓരോ ആട്ടിൻകുട്ടിയെ തിരഞ്ഞെടുത്ത് പെസഹയെ അറുക്കുവിൻ.
Môi-se họp các bô lão Ít-ra-ên lại, bảo họ: “Các ông lo chọn một số chiên tùy theo số gia đình, để dân chúng giết chiên, cử hành lễ Vượt Qua.
22 ൨൨ ഈസോപ്പുചെടിയുടെ ഒരു കെട്ട് എടുത്ത് പാത്രത്തിലുള്ള രക്തത്തിൽ മുക്കി കുറുമ്പടിമേലും കട്ടളക്കാൽ രണ്ടിന്മേലും പുരട്ടണം; പിറ്റെന്നാൾ വെളുക്കുംവരെ നിങ്ങളിൽ ആരും വീട്ടിന്റെ വാതിലിന് പുറത്തിറങ്ങരുത്.
Phải hứng máu chiên trong chậu, lấy một bó bài hương thảo nhúng vào máu, đem bôi lên khung cửa (hai thanh dọc và một thanh ngang bên trên cửa). Đêm đó, không ai được ra khỏi nhà.
23 ൨൩ യഹോവ ഈജിപ്റ്റുകാരെ നശിപ്പിക്കേണ്ടതിന് കടന്നുവരും; എന്നാൽ കുറുമ്പടിമേലും കട്ടളക്കാൽ രണ്ടിന്മേലും രക്തം കാണുമ്പോൾ യഹോവ വാതിൽ ഒഴിഞ്ഞ് കടന്ന് പോകും; നിങ്ങളുടെ വീടുകളിൽ നിങ്ങളെ നശിപ്പിക്കേണ്ടതിന് സംഹാരകൻ വരുവാൻ സമ്മതിക്കുകയുമില്ല.
Trong cuộc trừng trị Ai Cập, khi Chúa Hằng Hữu đi ngang qua nhà nào có vết máu bôi trên khung cửa; Ngài sẽ vượt qua, không cho kẻ hủy diệt vào nhà ấy.
24 ൨൪ ഈ കാര്യം നീയും പുത്രന്മാരും ഒരു നിത്യനിയമമായി ആചരിക്കണം.
Việc hành lễ này trở thành một luật vĩnh viễn, từ thế hệ này sang thế hệ khác.
25 ൨൫ യഹോവ അരുളിച്ചെയ്തതുപോലെ നിങ്ങൾക്ക് തരുവാനിരിക്കുന്ന ദേശത്ത് നിങ്ങൾ എത്തിയശേഷം നിങ്ങൾ ഇത് ആചരിക്കണം.
Về sau, khi Chúa Hằng Hữu đã cho các ông vào đất hứa, và khi các ông kỷ niệm ngày này,
26 ൨൬ ഈ ആചാരം എന്തെന്ന് നിങ്ങളുടെ മക്കൾ നിങ്ങളോട് ചോദിക്കുമ്പോൾ:
nếu con cháu có hỏi: ‘Ý nghĩa của lễ này là gì?’
27 ൨൭ ഈജിപ്റ്റുകാരെ നശിപ്പിച്ചപ്പോൾ അവിടെ ഉണ്ടായിരുന്ന യിസ്രായേൽ മക്കളുടെ വീടുകളെ ഒഴിവാക്കി നമ്മെ രക്ഷിച്ച യഹോവയുടെ പെസഹായാഗം ആകുന്നു ഇത് എന്ന് നിങ്ങൾ പറയണം”. അപ്പോൾ ജനം കുമ്പിട്ട് നമസ്കരിച്ചു.
Các ông sẽ đáp: Đây là ngày kỷ niệm Chúa Hằng Hữu giải cứu chúng ta. Trong cuộc trừng phạt Ai Cập, Ngài đã bỏ qua nhà của người Ít-ra-ên, không giết hại chúng ta.” Nghe Môi-se nói xong, họ cúi đầu thờ lạy.
28 ൨൮ യിസ്രായേൽ മക്കൾ പോയി അങ്ങനെ ചെയ്തു. യഹോവ മോശെയോടും അഹരോനോടും കല്പിച്ചതുപോലെ തന്നെ അവർ ചെയ്തു.
Vậy, người Ít-ra-ên làm mọi điều Môi-se và A-rôn dạy bảo họ theo lệnh Chúa Hằng Hữu.
29 ൨൯ അർദ്ധരാത്രിയിൽ, സിംഹാസനത്തിലിരുന്ന ഫറവോന്റെ ആദ്യജാതൻ മുതൽ തടവറയിൽ കിടന്ന തടവുകാരന്റെ ആദ്യജാതൻ വരെയും ഈജിപ്റ്റിലെ ആദ്യജാതന്മാരെയും മൃഗങ്ങളുടെ കടിഞ്ഞൂലുകളെയും എല്ലാം യഹോവ സംഹരിച്ചു.
Nửa đêm hôm ấy, Chúa Hằng Hữu đánh phạt các con trưởng nam của người Ai Cập, từ thái tử cho đến con trưởng nam của tù nhân trong ngục tối, luôn cả con đầu lòng của thú vật họ nữa.
30 ൩൦ ഫറവോനും അവന്റെ സകലഭൃത്യന്മാരും സകലഈജിപ്റ്റുകാരും രാത്രിയിൽ എഴുന്നേറ്റു; ഈജിപ്റ്റിൽ വലിയൊരു നിലവിളി ഉണ്ടായി; ഒരാളെങ്കിലും മരിക്കാത്ത ഒരു വീടും ഉണ്ടായിരുന്നില്ല.
Pha-ra-ôn, quần thần, và mọi công dân Ai Cập đều chợt thức giấc lúc nửa đêm, vì có tiếng khóc than ai oán vang lên khắp nơi. Không nhà nào trong cả nước mà không có người chết.
31 ൩൧ അപ്പോൾ അവൻ മോശെയെയും അഹരോനെയും രാത്രിയിൽ വിളിപ്പിച്ചു: “നിങ്ങൾ യിസ്രായേൽമക്കളുമായി എഴുന്നേറ്റ് എന്റെ ജനത്തിന്റെ നടുവിൽനിന്ന് പുറപ്പെട്ട്, നിങ്ങൾ പറഞ്ഞതുപോലെ പോയി യഹോവയെ ആരാധിക്കുവിൻ.
Ngay đêm ấy, Pha-ra-ôn đòi Môi-se và A-rôn đến, nói rằng: “Xin đi khỏi chúng ta! Tất cả người Ít-ra-ên cứ đi hết đi, để thờ phụng Chúa Hằng Hữu như các ông đã nói.
32 ൩൨ നിങ്ങൾ പറഞ്ഞതുപോലെ നിങ്ങളുടെ ആടുകളെയും കന്നുകാലികളെയും കൂടെ കൊണ്ടുപോയിക്കൊള്ളുവിൻ; എന്നെയും അനുഗ്രഹിക്കുവിൻ” എന്ന് പറഞ്ഞു.
Cũng đem theo cả bầy súc vật đi nữa, nhưng đừng quên chúc phước lành cho ta.”
33 ൩൩ ഈജിപ്റ്റുകാർ ജനത്തെ നിർബന്ധിച്ച് വേഗത്തിൽ ദേശത്തുനിന്ന് അയച്ചു: “ഞങ്ങൾ എല്ലാവരും മരിച്ചു പോകുന്നു” എന്ന് അവർ പറഞ്ഞു.
Người Ai Cập hối thúc người Ít-ra-ên phải ra khỏi nước họ lập tức, vì than rằng: “Chúng ta chết cả còn gì!”
34 ൩൪ അതുകൊണ്ട് ജനം കുഴച്ച മാവ് പുളിക്കുന്നതിന് മുമ്പ് തൊട്ടികളോടുകൂടി തുണിയിൽകെട്ടി ചുമലിൽ എടുത്ത് കൊണ്ടുപോയി.
Người Ít-ra-ên gói luôn cả thùng nhồi bột vào áo, trong thùng còn nguyên cả bột đã nhồi không pha men, rồi vác lên vai đem đi.
35 ൩൫ യിസ്രായേൽ മക്കൾ മോശെയുടെ വചനം അനുസരിച്ച് ഈജിപ്റ്റുകാരോട് വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചു.
Họ cũng làm theo lời Môi-se dặn bảo, xin người Ai Cập các món nữ trang vàng và bạc cùng áo xống.
36 ൩൬ യഹോവ ഈജിപ്റ്റുകാർക്ക് ജനത്തോട് കൃപ തോന്നിച്ചതുകൊണ്ട് അവർ ചോദിച്ചതൊക്കെയും അവർ അവർക്ക് കൊടുത്തു; അങ്ങനെ അവർ ഈജിപ്റ്റുകാരെ കൊള്ള ചെയ്തു.
Chúa Hằng Hữu làm cho người Ai Cập quý mến, cho người Ít-ra-ên những gì họ xin. Thế là lần này người Ai Cập bị người Ít-ra-ên tước đoạt của cải!
37 ൩൭ എന്നാൽ യിസ്രായേൽ മക്കൾ, കുട്ടികൾ ഒഴികെ ഏകദേശം ആറ് ലക്ഷം പുരുഷന്മാർ കാൽനടയായി രമെസേസിൽനിന്ന് സുക്കോത്തിലേക്ക് യാത്ര പുറപ്പെട്ടു.
Vậy người dân Ít-ra-ên ra đi, từ Ram-se hướng đến Su-cốt; tổng số khoảng 600.000, không kể phụ nữ và trẻ con. Tất cả đều đi bộ.
38 ൩൮ യിസ്രായേല്യരല്ലാത്ത ഒരു വലിയ കൂട്ടം ജനങ്ങളും ആടുകളും കന്നുകാലികളും അനവധി മൃഗങ്ങളുമായി അവരോട് കൂടെ പോന്നു.
Cũng có nhiều người ngoại tộc cùng đi với họ. Họ dẫn theo vô số súc vật.
39 ൩൯ ഈജിപ്റ്റിൽ നിന്ന് കൊണ്ടുവന്ന കുഴച്ച മാവുകൊണ്ട് അവർ പുളിപ്പില്ലാത്ത ദോശ ചുട്ടു; അവരെ ഈജിപ്റ്റിൽ ഒട്ടും താമസിപ്പിക്കാതെ ഓടിച്ചുകളഞ്ഞതിനാൽ അത് പുളിച്ചിരുന്നില്ല; അവർ വഴിക്ക് ആഹാരം ഒന്നും ഒരുക്കിയിരുന്നതുമില്ല.
Dọc đường, họ lấy bột mang theo từ Ai Cập, nướng thành bánh mà ăn. Đó là bột không men họ đã vội vàng bọc theo, khi bị đuổi khỏi Ai Cập, vì lúc ấy không kịp dự bị lương thực gì cả.
40 ൪൦ യിസ്രായേൽ മക്കൾ ഈജിപ്റ്റിൽ കഴിച്ച പരദേശവാസം നാനൂറ്റിമുപ്പത് (430) വർഷമായിരുന്നു.
Thời gian người Ít-ra-ên ở Ai Cập là 430 năm.
41 ൪൧ നാനൂറ്റിമുപ്പത് (430) വർഷം കഴിഞ്ഞിട്ട്, ആ ദിവസം തന്നെ, യഹോവയുടെ ഗണങ്ങൾ ഒക്കെയും ഈജിപ്റ്റിൽ നിന്ന് പുറപ്പെട്ടു.
Đúng vào ngày cuối của năm thứ 430, toàn thể quân đội của Chúa Hằng Hữu bắt đầu rời Ai Cập.
42 ൪൨ യഹോവ അവരെ ഈജിപ്റ്റിൽ നിന്ന് പുറപ്പെടുവിച്ചതിനാൽ ഇത് യഹോവയ്ക്ക് പ്രത്യേകമായി ആചരിക്കേണ്ട രാത്രി ആകുന്നു; ഇതുതന്നെ യിസ്രായേൽ മക്കൾ ഒക്കെയും തലമുറതലമുറയായി യഹോവയ്ക്ക് പ്രത്യേകം ആചരിക്കേണ്ട രാത്രി.
Vào đêm ấy, chính Chúa Hằng Hữu đã giải thoát Ít-ra-ên khỏi Ai Cập. Vậy mỗi năm cứ đến đêm này, người Ít-ra-ên tổ chức lễ tri ân Chúa Hằng Hữu.
43 ൪൩ യഹോവ പിന്നെയും മോശെയോടും അഹരോനോടും കല്പിച്ചത്: “പെസഹയുടെ ചട്ടം ഇത് ആകുന്നു: അന്യജാതിക്കാരനായ ഒരുവനും അത് തിന്നരുത്.
Chúa Hằng Hữu phán dạy Môi-se và A-rôn rằng: “Đây là các quy tắc về lễ Vượt Qua: Người ngoại tộc không được ăn lễ.
44 ൪൪ എന്നാൽ ദ്രവ്യംകൊടുത്ത് വാങ്ങിയ ദാസന്മാരെല്ലാം പരിച്ഛേദന ഏറ്റ ശേഷം അത് തിന്നാം.
Về các nô lệ người Ít-ra-ên đã mua, chỉ người nào chịu cắt bì mới được phép ăn lễ.
45 ൪൫ പരദേശിയും കൂലിക്കാരനും അത് തിന്നരുത്.
Đầy tớ làm mướn và người ngoại tộc tạm trú không được ăn lễ.
46 ൪൬ അതത് വീട്ടിൽവെച്ച് തന്നെ അത് തിന്നണം; ആ മാംസം ഒട്ടും വീടിന് പുറത്ത് കൊണ്ടുപോകരുത്. അതിൽ ഒരു അസ്ഥിയും ഒടിക്കരുത്.
Thịt phải ăn nội trong nhà, đừng đem ra ngoài, cũng đừng làm gãy một cái xương nào.
47 ൪൭ യിസ്രായേൽസഭ മുഴുവനും അത് ആചരിക്കണം.
Tất cả cộng đồng Ít-ra-ên đều dự lễ Vượt Qua.
48 ൪൮ ഒരു അന്യജാതിക്കാരൻ നിന്നോടുകൂടെ വസിച്ച് യഹോവയ്ക്ക് പെസഹ ആചരിക്കണമെങ്കിൽ, അവനുള്ള പുരുഷന്മാരെല്ലാവരും പരിച്ഛേദന ഏല്ക്കണം. അതിന്‍റെശേഷം അത് ആചരിക്കേണ്ടതിന് അവന് അടുത്തുവരാം; അവൻ സ്വദേശിയെപ്പോലെ ആകും. പരിച്ഛേദനയില്ലാത്ത ഒരുവനും അത് തിന്നരുത്.
Người đàn ông ngoại kiều sống chung trong xã hội Ít-ra-ên muốn dự lễ Vượt Qua của Chúa Hằng Hữu thì phải chịu cắt bì, nếu không sẽ không được ăn lễ.
49 ൪൯ സ്വദേശിക്കും നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശിക്കും ഒരു ന്യായപ്രമാണം തന്നെ ആയിരിക്കണം.
Quy tắc này áp dụng chung cho người sinh ra trong đất Ít-ra-ên và cho ngoại kiều tạm trú.”
50 ൫൦ യിസ്രായേൽ മക്കൾ എല്ലാവരും അങ്ങനെ ചെയ്തു; യഹോവ മോശെയോടും അഹരോനോടും കല്പിച്ചതുപോലെ തന്നെ അവർ ചെയ്തു.
Người Ít-ra-ên tuân hành mọi huấn lệnh Chúa Hằng Hữu đã truyền cho Môi-se và A-rôn.
51 ൫൧ അന്ന് തന്നെ യഹോവ യിസ്രായേൽ മക്കളെ ഗണംഗണമായി ഈജിപ്റ്റിൽ നിന്ന് പുറപ്പെടുവിച്ചു.
Chính trong ngày đó, Chúa Hằng Hữu dẫn người Ít-ra-ên ra khỏi Ai Cập theo đội ngũ.