< പുറപ്പാട് 11 >

1 അതിനുശേഷം യഹോവ മോശെയോട്: “ഞാൻ ഒരു ബാധകൂടെ ഫറവോന്റെമേലും ഈജിപ്റ്റിന്മേലും വരുത്തും; അതുകഴിയുമ്പോൾ അവൻ നിങ്ങളെ ഇവിടെനിന്ന് വിട്ടയയ്ക്കും; വിട്ടയയ്ക്കുമ്പോൾ നിങ്ങളെ എല്ലാവരെയും ഇവിടെനിന്ന് ഓടിച്ചുകളയും.
“Još ću samo jednom nedaćom udariti faraona i Egipat”, reče Jahve Mojsiju. “Poslije toga pustit će vas odavde. I više: sam će vas odavde potjerati.
2 ഓരോ പുരുഷനും തന്റെ അയൽക്കാരനോടും ഓരോ സ്ത്രീയും തന്റെ അയൽക്കാരിയോടും വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും ചോദിക്കുവാൻ നീ ജനത്തോട് പറയുക” എന്ന് കല്പിച്ചു.
Kaži svijetu neka svaki čovjek ište od svoga susjeda i svaka žena od svoje susjede srebrnih i zlatnih dragocjenosti.”
3 യഹോവ ഈജിപ്റ്റുകാർക്ക് യിസ്രായേൽ ജനത്തോട് കൃപ തോന്നുമാറാക്കി. വിശേഷാൽ മോശെ എന്ന പുരുഷനെ ഈജിപ്റ്റിൽ ഫറവോന്റെ ഭൃത്യന്മാരും പ്രജകളും മഹാശ്രേഷ്ഠനായി വിചാരിച്ചു.
Jahve učini te Egipćani bijahu naklonjeni narodu. Sam Mojsije postane vrlo uvažen u egipatskoj zemlji, u očima faraonovih službenika i u očima naroda.
4 മോശെ ഇപ്രകാരം പറഞ്ഞു: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അർദ്ധരാത്രിയിൽ ഞാൻ ഈജിപ്റ്റിന്റെ നടുവിൽകൂടി പോകും.
A onda Mojsije navijesti: “Ovako poručuje Jahve: 'O ponoći proći ću Egiptom.
5 അപ്പോൾ സിംഹാസനത്തിൽ ഇരിക്കുന്ന ഫറവോന്റെ ആദ്യജാതൻ മുതൽ തിരികല്ലിൽ ധാന്യം പൊടിക്കുന്ന ദാസിയുടെ ആദ്യജാതൻ വരെയും, ഈജിപ്റ്റിലുള്ള കടിഞ്ഞൂലുകൾ ഒക്കെയും എല്ലാ മൃഗങ്ങളുടെയും കടിഞ്ഞൂലുകളും ചത്തുപോകും.
Svaki će prvorođenac u egipatskoj zemlji umrijeti, od prvorođenca faraonova, koji bi imao sjediti na njegovu prijestolju, do prvorođenca ropkinje koja se nalazi uz mlinski kamen; a uginut će i sve prvine od stoke.
6 ഈജിപ്റ്റിൽ എങ്ങും മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തതും ഇനി ഉണ്ടാകാത്തതുമായ വലിയൊരു നിലവിളി ഉണ്ടാകും.
U svoj će zemlji egipatskoj nastati veliki jauk, kakva nije bilo niti će kad poslije biti.
7 എന്നാൽ യഹോവ ഈജിപ്റ്റുകാർക്കും യിസ്രായേല്യർക്കും മദ്ധ്യേ വ്യത്യാസം വയ്ക്കുന്നു എന്ന് നിങ്ങൾ അറിയേണ്ടതിന് യിസ്രായേൽ മക്കളിൽ യാതൊരു മനുഷ്യന്റെയോ മൃഗത്തിന്റെയോ നേരെ ഒരു നായ് പോലും നാവ് അനക്കുകയില്ല.
Među Izraelcima ni pas neće zalajati na živo stvorenje: ni na čovjeka ni na životinju.' Po tome ćete znati da Jahve luči Izraelca od Egipćanina.
8 അപ്പോൾ നിന്റെ ഈ സകലഭൃത്യന്മാരും എന്റെ അടുക്കൽവന്ന്: നീയും നിന്റെ കീഴിൽ ഇരിക്കുന്ന സർവ്വജനവുംകൂടെ പുറപ്പെടുക എന്ന് പറഞ്ഞ് എന്നെ നമസ്കരിക്കും; അതിന്‍റെശേഷം ഞാൻ പുറപ്പെടും”. അങ്ങനെ അവൻ ഉഗ്രകോപത്തോടെ ഫറവോന്റെ അടുക്കൽനിന്ന് പുറപ്പെട്ടുപോയി.
Onda će svi ovi tvoji dvorani k meni doći, preda me se baciti i vikati: Nosi se i ti i sav puk koji za tobom ide! Poslije toga ću otići.” I gnjevan ode od faraona.
9 യഹോവ മോശെയോട്: “ഈജിപ്റ്റിൽ എന്റെ അത്ഭുതങ്ങൾ വർദ്ധിക്കേണ്ടതിന് ഫറവോൻ നിങ്ങളുടെ വാക്ക് കേൾക്കുകയില്ല” എന്ന് അരുളിച്ചെയ്തു.
“Neće vas faraon poslušati”, reče Jahve Mojsiju, “a to da bi se umnožila moja znamenja u zemlji egipatskoj.”
10 ൧൦ മോശെയും അഹരോനും ഈ അത്ഭുതങ്ങളെല്ലാം ഫറവോന്റെ മുമ്പിൽ ചെയ്തു എങ്കിലും യഹോവ ഫറവോന്റെ ഹൃദയം കഠിനമാക്കി; അവൻ യിസ്രായേൽ മക്കളെ തന്റെ ദേശത്ത് നിന്ന് വിട്ടയച്ചതുമില്ല.
Mojsije i Aron izveli su sva ta znamenja pred faraonom, ali je Jahve okorio srce faraonu, tako te on nije puštao Izraelaca da odu iz njegove zemlje.

< പുറപ്പാട് 11 >