< എസ്ഥേർ 1 >

1 അഹശ്വേരോശിന്റെ ഭരണകാലത്ത് ഹിന്ദുദേശം മുതൽ കൂശ്‌വരെ നൂറ്റിരുപത്തേഴ് (127) സംസ്ഥാനങ്ങൾ വാണിരുന്നു
I KE kau ia Ahasuero, (o Ahasuero ia i alii ai maluna o na aina hookahi haneri me ka iwakaluakumamahiku, mai Inia mai a Aitiopia: )
2 ആ കാലത്ത് അഹശ്വേരോശ്‌ രാജാവ് ശൂശൻ രാജധാനിയിൽ തന്റെ സിംഹാസനത്തിൽ ഇരിക്കുമ്പോൾ
Ia manawa, i ka wa e noho ana o Ahasuero ke alii maluna o ka nohoalii o kona aupuni, aia ma Susana ka pakaua;
3 ഭരണത്തിന്റെ മൂന്നാം വർഷം തന്റെ സകലപ്രഭുക്കന്മാർക്കും ഭൃത്യന്മാർക്കും ഒരു വിരുന്ന് കൊടുത്തു; പാർസ്യയിലെയും മേദ്യയിലെയും സേനാധിപന്മാരും പ്രഭുക്കന്മാരും സംസ്ഥാനാധിപന്മാരും അവന്റെ സന്നിധിയിൽ ഉണ്ടായിരുന്നു.
I ke kolu o ka makahiki o kona nohoalii ana, hana iho la ia i ahaaina na kona poe alii a pau, a me kana poe kauwa; a aia hoi imua ona ka poe koa o Peresia a me Media, o na kaukaualii hoi, a me na'lii o na aina:
4 അങ്ങനെ അവൻ തന്റെ രാജകീയമഹത്വത്തിന്റെ ഐശ്വര്യവും, തന്റെ മഹിമാധിക്യത്തിന്റെ പ്രതാപവും കുറേനാൾ, നൂറ്റെൺപത് (180) ദിവസം പ്രദർശിപ്പിച്ചു.
A hoike oia i ka waiwai nani o kona aupuni, a me ka hanohauo o kona maikai nui, no na la he nui loa, hookahi haneri a me kanawalu mau la.
5 ആ നാളുകൾ കഴിഞ്ഞശേഷം, രാജാവ് ശൂശൻ രാജധാനിയിൽ കൂടിയിരുന്ന വലിയവരും ചെറിയവരുമായ സകലജനത്തിനും രാജധാനിയുടെ ഉദ്യാനപ്രാകാരത്തിൽ വച്ച് ഏഴു ദിവസം വിരുന്ന് നൽകി.
A hala ia mau la, alaila, hana iho la ke alii i ahaaina, i ehiku la, ma ke kahua pakaua o ka hale o ke alii, no na mea a pau i loaa ma Susana ka pakaua, no na mea koikoi a me na makaainana.
6 അവിടെ വെൺകൽ തൂണുകളിന്മേൽ, ശണനൂലും ധൂമ്രനൂലുംകൊണ്ടുള്ള ചരടുകൾകൊണ്ട്, വെള്ളയും പച്ചയും നീലയുമായ തിരശ്ശീലകൾ, വെള്ളിവളയങ്ങളിൽ തൂക്കിയിരുന്നു; ചുവന്നതും വെളുത്തതും മഞ്ഞയും കറുത്തതുമായ മർമ്മരക്കല്ല് പാകിയിരുന്ന തളത്തിൽ പൊൻകസവും വെള്ളിക്കസവുമുള്ള മെത്തകൾ ഉണ്ടായിരുന്നു.
O na paku hoi, he lole huluhulu keokeo, a he olona keokeo, a me ka poni, ua paa i na kaula huluhulu keokeo, maikai, a me ka ulaula, i nakiia iloko o na komo dala, ma na kia pohaku keokeo. O na noho hilinai, he gula ia a me ke kala maluna o ke kahua pohaku omaomao, a keokeo, i hoonoho pu ia me na momi a me ka ea.
7 വിവിധ ആകൃതിയിലുള്ള സ്വർണ്ണ പാത്രങ്ങളിലായിരുന്നു അവർക്ക് കുടിക്കുവാൻ കൊടുത്തത്; രാജപദവിക്ക് യോജിച്ചവിധം രാജവീഞ്ഞ് ധാരാളം ഉണ്ടായിരുന്നു.
Haawi lakou i ka mea inu maloko o na kiaha gula, a ua like ole kekahi kiaha me kekahi kiaha, a ua nui ka waina maikai, e like me ka aoao mau o ke alii.
8 എന്നാൽ രാജാവ് തന്റെ രാജധാനിവിചാരകന്മാരോട്: “ആരെയും നിർബ്ബന്ധിക്കരുത്; ഓരോരുത്തരും അവരവരുടെ മനസ്സുപോലെ ചെയ്തുകൊള്ളട്ടെ” എന്ന് കല്പിച്ചിരുന്നതിനാൽ എല്ലാവരും ഇഷ്ടംപോലെ കുടിച്ചു.
Mamuli o ke kanawai ka inu ana, aole mea nana i koi aku; no ka mea, pela ke kauoha a ke alii i na luna a pau o kona hale, e hana kela kanaka keia kanaka e like me kona manao iho.
9 രാജ്ഞിയായ വസ്ഥിയും അഹശ്വേരോശ്‌രാജാവിന്റെ രാജധാനിയിൽ വച്ച് സ്ത്രീകൾക്ക് ഒരു വിരുന്ന് നൽകി.
O Vaseti, ke alii wahine kekahi, hana iho la oia i ahaaina na na wahine ma ka halealii o ke alii o Ahasuero.
10 ൧൦ ഏഴാം ദിവസം വീഞ്ഞ് കുടിച്ച് സന്തുഷ്ടനായപ്പോൾ അഹശ്വേരോശ്‌ രാജാവ്: മെഹൂമാൻ, ബിസ്ഥാ, ഹർബ്ബോനാ, ബിഗ്ദ്ധാ, അബഗ്ദ്ധാ, സേഥർ, കർക്കസ് എന്നിങ്ങനെ രാജധാനിയിൽ സേവിച്ചുനില്ക്കുന്ന
A i ka hiku o ka la, i ka wa i olioli ai ka naau o ke alii i ka waina, olelo ae la ia ia Mehumana, a me Bizeta, a me Harebona, a me Bigeta, a me Abageta, a me Zetara, a me Karekasa, na luna ehiku i hookauwa ma ke alo o ke alii, o Ahasuero,
11 ൧൧ ഏഴ് ഷണ്ഡന്മാരോട് ജനങ്ങൾക്കും പ്രഭുക്കന്മാർക്കും വസ്ഥിരാജ്ഞിയുടെ സൗന്ദര്യം കാണിക്കേണ്ടതിന് അവളെ രാജകിരീടം ധരിപ്പിച്ച് രാജസന്നിധിയിൽ കൊണ്ടുവരുവാൻ കല്പിച്ചു; അവൾ സുന്ദരിയായിരുന്നു.
E lawe mai lakou ia Vaseti, i ke alii wahine imua i ke alo o ke alii, me ka papale alii, e hoike aku i na kanaka a me na'lii, i kona maikai; no ka mea, he helehelena maikai kona.
12 ൧൨ എന്നാൽ ഷണ്ഡന്മാർ മുഖേന അയച്ച രാജകല്പന എതിർത്ത് വസ്ഥിരാജ്ഞി ചെല്ലാതിരുന്നു. അതുകൊണ്ട് രാജാവ് ഏറ്റവും കോപിച്ചു; അവന്റെ കോപം അവന്റെ ഉള്ളിൽ ജ്വലിച്ചു.
Hoole ae la ke alii wahine, o Vaseti, aole e hele ma ka olelo a ke alii, ana i kauoha ae i na luna. Nolaila, ukiuki loa iho la ke alii, a wela iho la kona huhu iloko ona.
13 ൧൩ ആ സമയത്ത് രാജമുഖം കാണുന്നവരും രാജ്യത്ത് പ്രധാനസ്ഥാനങ്ങളിൽ ഇരിക്കുന്നവരുമായ കെർശനാ, ശേഥാർ, അദ്മാഥാ, തർശീശ്, മേരെസ്, മർസെനാ, മെമൂഖാൻ എന്നിങ്ങനെ പാർസ്യയിലെയും മേദ്യയിലെയും ഏഴ് പ്രഭുക്കന്മാർ അവനോട് അടുത്ത് ഇരിക്കയായിരുന്നു.
Alaila, olelo ae la ke alii i ka poe akamai, i ka poe i ike i na manawa, (no ka mea, pela no ke alii i hana'i imua i ke alo o ka poe a pau i ike i ke kanawai a me ka hooponopono:
14 ൧൪ രാജ്യധർമ്മത്തിലും ന്യായത്തിലും പരിജ്ഞാനികളായ എല്ലാവരോടും ആലോചിക്കുക പതിവായിരുന്നതിനാൽ കാലജ്ഞന്മാരായ ആ വിദ്വാന്മാരോട് രാജാവ്:
Eia ka poe i pili ia ia, o Karesena, o Setara, o Ademata, o Taresisa, o Meresa, o Maresena, a me Memukana, ehiku alii o Peresia, a me Media, a ike lakou i ka maka o ke alii, a o lakou na mea noho kiekie maloko o ke aupuni: )
15 ൧൫ “ഷണ്ഡന്മാർമുഖാന്തരം അഹശ്വേരോശ്‌ രാജാവ് അയച്ച കല്പന വസ്ഥിരാജ്ഞി അനുസരിക്കാതിരുന്നതിനാൽ രാജ്യധർമ്മപ്രകാരം അവളോട് ചെയ്യേണ്ടത് എന്ത്” എന്ന് ചോദിച്ചു.
Mamuli o ke kanawai, pehea la kakou e hana'i i ke alii wahine ia Vaseti, no kona malama ole ana i ka olelo a ke alii, a Ahasuero, ma ka lima o na luna?
16 ൧൬ അതിന് മെമൂഖാൻ രാജാവിനോടും പ്രഭുക്കന്മാരോടും ഉത്തരം പറഞ്ഞത്: “വസ്ഥിരാജ്ഞി രാജാവിനോടുമാത്രമല്ല, അഹശ്വേരോശ്‌രാജാവിന്റെ സർവ്വസംസ്ഥാനങ്ങളിലുള്ള സകലപ്രഭുക്കന്മാരോടും ജാതികളോടും അന്യായം ചെയ്തിരിക്കുന്നു.
Alaila, olelo aku la o Memukana imua i ke alo o ke alii, a me na'lii, Ua hana hewa o Vaseti ke alii wahine, aole i ke alii wale no, aka, i na'lii a pau, a me na kanaka a pau e noho ana ma na aina a pau o Ke alii o Ahasuero.
17 ൧൭ രാജ്ഞിയുടെ ഈ പ്രവൃത്തി സകലസ്ത്രീകളും അറിയും; അഹശ്വേരോശ്‌ രാജാവ് വസ്ഥിരാജ്ഞിയെ തന്റെ മുമ്പാകെ കൊണ്ടുവരുവാൻ കല്പിച്ചപ്പോൾ അവൾ ചെന്നില്ലല്ലോ എന്ന് പറഞ്ഞ് അവർ തങ്ങളുടെ ഭർത്താക്കന്മാരെ നിന്ദിക്കും.
No ka mea, e kaulana aku no ia hana a ke alii wahine, i na wahine a pau, nolaila, e hoowahawahaia'i ka lakou poe kane e lakou, i ka wa e kaulana'i ke kanoha ana a ke alii a Ahasuero e laweia mai imua ona o Vaseti ke alii wahine, aole ia i hele mai.
18 ൧൮ ഇന്ന് തന്നേ രാജ്ഞിയുടെ പ്രവൃത്തി കേട്ട പാർസ്യയിലെയും മേദ്യയിലെയും പ്രഭുപത്നിമാർ രാജാവിന്റെ സകലപ്രഭുക്കന്മാരോടും അങ്ങനെ തന്നേ പറയും; ഇങ്ങനെ നിന്ദയും നീരസവും വർദ്ധിക്കും.
A i keia la, o na'lii wahine a pau o Peresia, a me Media, ka poe i lohe i ka nana a ke alii wahine, e olelo no lakou pela i na kuhina o ke alii. Pela e nui loa ai auanei ka hoowahawaha ana, a me ka ukiuki.
19 ൧൯ രാജാവിന് സമ്മതമെങ്കിൽ വസ്ഥി ഇനി അഹശ്വേരോശ്‌രാജാവിന്റെ സന്നിധിയിൽ വരരുത് എന്ന് തിരുമുമ്പിൽനിന്ന് ഒരു രാജകല്പന പുറപ്പെടുവിക്കയും അതിന് മാറ്റം വരാതിരിക്കുവാൻ പാർസ്യരുടെയും മേദ്യരുടെയും രാജ്യധർമ്മത്തിൽ എഴുതിക്കയും രാജാവ് അവളുടെ രാജ്ഞിസ്ഥാനം അവളെക്കാൾ നല്ലവളായ മറ്റൊരുവൾക്ക് കൊടുക്കുകയും വേണം.
Ina he maikai i ko ke alii manao, e hoolahaia'ku no kekahi olelo no ke aupuni, a e kakauia no hoi ia ma na kanawai o Peresia a me Media, i haule ole ia, aole loa e hele hou mai o Vaseti imua i ke alo o ke alii, o Ahasuero; a e haawi aku hoi ke alii i ko Vaseti waiwai alii na kekahi i oi aku ka pono mamua o kona.
20 ൨൦ രാജാവ് കല്പിക്കുന്ന വിധി രാജ്യത്തെല്ലാടവും (അത് മഹാരാജ്യമല്ലോ) പരസ്യമാകുമ്പോൾ സകലഭാര്യമാരും വലിയവരോ ചെറിയവരോ ആയ തങ്ങളുടെ ഭർത്താക്കന്മാരെ ബഹുമാനിക്കും.
Aia hoolahaia ke kanawai a ke alii e hana'i, ma kona aupuni a pau, (no ka mea he nui ia, ) alaila e hoomaikai no na wahine i ka lakou poe kane i na mea nui a me na mea uuku.
21 ൨൧ ഈ വാക്ക് രാജാവിനും പ്രഭുക്കന്മാർക്കും ഇഷ്ടപ്പെട്ടു; രാജാവ് മെമൂഖാന്റെ വാക്കുപോലെ ചെയ്തു.
Ua maikai keia olelo i ka manao o ke alii, a me na kuhina, a hana iho la ke alii e like me ka olelo a Memukana.
22 ൨൨ ഏത് പുരുഷനും തന്റെ വീട്ടിൽ കർത്തവ്യം നടത്തുകയും സ്വഭാഷ സംസാരിക്കയും വേണമെന്ന് രാജാവ് തന്റെ സകലസംസ്ഥാനങ്ങളിലേക്കും ഓരോ സംസ്ഥാനത്തേക്ക് അതിന്റെ അക്ഷരത്തിലും ഓരോ ജാതിക്ക് അവരുടെ ഭാഷയിലും എഴുത്ത് അയച്ചു.
A hoouna ae la ia i na palapala i na mokuna a pau o ke alii, i kela mokuna i keia mokuna, e like me ka mea i palapalaia, a i kela lahuikanaka i keia lahuikanaka, e like me ka lakou olelo iho, e noho haku no kela kanaka keia kanaka ma kona hale iho; a hoolahaia'ku la keia ma ka olelo o na lahuikanakaa pau.

< എസ്ഥേർ 1 >