< എസ്ഥേർ 9 >
1 ൧ ആദാർ മാസമായ പന്ത്രണ്ടാം മാസം പതിമൂന്നാം തീയതി രാജാവിന്റെ കല്പനയും വിളംബരവും നിർവ്വഹിക്കേണ്ട സമയം അടുത്തു. അപ്പോൾ യെഹൂദന്മാരുടെ ശത്രുക്കൾ അവരുടെ നേരെ പ്രാബല്യം പ്രാപിക്കും എന്ന് വിചാരിച്ചു. എന്നാൽ നേരെ മറിച്ച് യെഹൂദന്മാർ തങ്ങളുടെ വൈരികളുടെ നേരെ പ്രാബല്യം പ്രാപിച്ചു. ആ ദിവസത്തിൽ
Kahdennessatoista kuussa, se on adar-kuussa, sen kolmantenatoista päivänä, jona kuninkaan käsky ja hänen lakinsa oli toimeenpantava, sinä päivänä, jona juutalaisten viholliset olivat toivoneet saavansa heidät valtaansa, mutta jona päinvastoin juutalaiset saivat valtaansa vihamiehensä,
2 ൨ അഹശ്വേരോശ്‌രാജാവിന്റെ സകലസംസ്ഥാനങ്ങളിലും യെഹൂദന്മാർ തങ്ങളുടെ പട്ടണങ്ങളിൽ തങ്ങളോട് ദോഷം ചെയ്യുവാൻ ഭാവിച്ചവരെ കയ്യേറ്റം ചെയ്യേണ്ടതിന് ഒന്നിച്ചുകൂടി; സകലജാതികൾക്കും അവരെ ഭയം ആയതിനാൽ ആർക്കും അവരോട് എതിർത്തുനിൽക്കുവാൻ കഴിഞ്ഞില്ല.
kokoontuivat juutalaiset kaupungeissansa kaikissa kuningas Ahasveroksen maakunnissa käydäkseen käsiksi niihin, jotka hankkivat heille onnettomuutta, eikä kukaan kestänyt heidän edessänsä, sillä kauhu heitä kohtaan oli vallannut kaikki kansat.
3 ൩ സകലസംസ്ഥാനപ്രഭുക്കന്മാരും രാജപ്രതിനിധികളും ദേശാധിപതികളും രാജാവിന്റെ ഭരണാധികളും മൊർദെഖായിയെ ഭയം ആയിരുന്നതുകൊണ്ട് യെഹൂദന്മാർക്ക് സഹായം ചെയ്തു.
Ja kaikki maaherrat, satraapit ja käskynhaltijat ja kuninkaan virkamiehet kannattivat juutalaisia, sillä kauhu Mordokaita kohtaan oli vallannut heidät.
4 ൪ മൊർദെഖായി രാജധാനിയിൽ മഹാൻ ആയിരുന്നു; മൊർദെഖായി എന്ന പുരുഷൻ മേല്ക്കുമേൽ മഹാനായിത്തീർന്നതുകൊണ്ട് അവന്റെ കീർത്തി സകലസംസ്ഥാനങ്ങളിലും പരന്നു.
Sillä Mordokai oli mahtava kuninkaan palatsissa, ja hänen maineensa levisi kaikkiin maakuntiin, sillä se mies, Mordokai, tuli yhä mahtavammaksi.
5 ൫ യെഹൂദന്മാർ തങ്ങളുടെ ശത്രുക്കളെ ഒക്കെയും വെട്ടിക്കൊന്ന് മുടിച്ചുകളഞ്ഞു, തങ്ങളെ വെറുത്തവരോട് തങ്ങൾക്ക് ബോധിച്ചതുപോലെ പ്രവർത്തിച്ചു.
Ja juutalaiset voittivat kaikki vihollisensa lyöden miekoilla, surmaten ja tuhoten, ja tekivät vihamiehillensä, mitä tahtoivat.
6 ൬ ശൂശൻ രാജധാനിയിൽ യെഹൂദന്മാർ അഞ്ഞൂറുപേരെ (500) കൊന്നു.
Suusanin linnassa juutalaiset tappoivat ja tuhosivat viisisataa miestä.
7 ൭ പർശൻദാഥാ, ദൽഫോൻ, അസ്പാഥാ,
Ja Parsandatan, Dalfonin, Aspatan,
8 ൮ പോറാഥാ, അദല്യാ, അരീദാഥാ,
Pooratan, Adaljan, Aridatan,
9 ൯ പർമ്മസ്ഥാ, അരീസായി, അരീദായി, വയെസാഥാ എന്നിങ്ങനെ ഹമ്മെദാഥയുടെ മകനായ യെഹൂദന്മാരുടെ ശത്രുവായ ഹാമാന്റെ പത്ത് പുത്രന്മാരെയും അവർ കൊന്നുകളഞ്ഞു.
Parmastan, Arisain, Aridain ja Vaisatan,
10 ൧൦ എന്നാൽ അവർ കൊള്ളയടിച്ചില്ല.
kymmenen Haamanin, Hammedatan pojan, juutalaisten vastustajan, poikaa, he tappoivat; mutta saaliiseen he eivät käyneet käsiksi.
11 ൧൧ ശൂശൻ രാജധാനിയിൽ അവർ കൊന്നവരുടെ സംഖ്യ അന്ന് തന്നേ രാജസന്നിധിയിൽ അറിയിച്ചു.
Sinä päivänä tuli Suusanin linnassa tapettujen luku kuninkaan tietoon.
12 ൧൨ അപ്പോൾ രാജാവ് എസ്ഥേർ രാജ്ഞിയോട്: “യെഹൂദന്മാർ ശൂശൻ രാജധാനിയിൽ അഞ്ഞൂറുപേരെയും (500) ഹാമാന്റെ പത്ത് പുത്രന്മാരെയും കൊന്നു; രാജാവിന്റെ മറ്റു സംസ്ഥാനങ്ങളിൽ അവർ എന്തായിരിക്കും ചെയ്തിരിക്കുക? ഇനിയും നിന്റെ അപേക്ഷ എന്താണ്? അത് നിനക്ക് ലഭിക്കും; ഇനിയും നിന്റെ ആഗ്രഹം എന്ത്? അത് നിവർത്തിച്ചുതരാം” എന്ന് പറഞ്ഞു.
Ja kuningas sanoi kuningatar Esterille: "Suusanin linnassa juutalaiset ovat tappaneet ja tuhonneet viisisataa miestä ja Haamanin kymmenen poikaa; muissa kuninkaan maakunnissa mitä lienevätkään tehneet! Mitä nyt pyydät? Se sinulle annetaan. Ja mitä vielä haluat? Se täytetään."
13 ൧൩ അതിന് എസ്ഥേർ: “രാജാവിന് തിരുവുള്ളമുണ്ടായി ശൂശനിലെ യെഹൂദന്മാർ ഇന്നത്തെ കല്പനപോലെ നാളെയും ചെയ്യുവാൻ അനുവദിക്കുകയും ഹാമാന്റെ പത്ത് പുത്രന്മാരെയും കഴുമരത്തിന്മേൽ തൂക്കുകയും ചെയ്യേണമേ” എന്ന് പറഞ്ഞു.
Niin Ester sanoi: "Jos kuningas hyväksi näkee, sallittakoon Suusanin juutalaisten huomennakin tehdä saman lain mukaan kuin tänä päivänä. Ja ripustettakoon Haamanin kymmenen poikaa hirsipuuhun."
14 ൧൪ അങ്ങനെ ചെയ്തുകൊള്ളുവാൻ രാജാവ് കല്പിച്ച് ശൂശനിൽ കല്പന പരസ്യമാക്കി; ഹാമാന്റെ പത്ത് പുത്രന്മാരെ അവർ തൂക്കിക്കളഞ്ഞു.
Kuningas käski tehdä niin. Ja siitä annettiin laki Suusanissa. Ja Haamanin kymmenen poikaa ripustettiin.
15 ൧൫ ശൂശനിലെ യെഹൂദന്മാർ ആദാർമാസം പതിനാലാം തീയതിയും ഒന്നിച്ചുകൂടി ശൂശനിൽ മുന്നൂറുപേരെ കൊന്നു; എങ്കിലും കവർച്ച ചെയ്തില്ല.
Ja Suusanin juutalaiset kokoontuivat myös adar-kuun neljäntenätoista päivänä ja tappoivat Suusanissa kolmesataa miestä; mutta saaliiseen he eivät käyneet käsiksi.
16 ൧൬ രാജാവിന്റെ സംസ്ഥാനങ്ങളിലെ ശേഷം യെഹൂദന്മാർ ആദാർമാസം പതിമൂന്നാം തീയതി ഒന്നിച്ചുകൂടി തങ്ങളുടെ ജീവരക്ഷയ്ക്കായി പൊരുതി, ശത്രുക്കളുടെ കയ്യിൽനിന്ന് ഒഴിഞ്ഞ് വിശ്രമം പ്രാപിച്ചു. അവർ തങ്ങളുടെ വൈരികളിൽ എഴുപത്തയ്യായിരം പേരെ (75,000) കൊന്നുകളഞ്ഞു എങ്കിലും കവർച്ച ചെയ്തില്ല.
Myös muut juutalaiset, jotka olivat kuninkaan maakunnissa, olivat kokoontuneet puolustamaan henkeänsä ja päässeet rauhaan vihollisistansa, tapettuaan vihamiehiään seitsemänkymmentäviisi tuhatta-käymättä käsiksi saaliiseen-
17 ൧൭ ആ മാസം പതിനാലാം തീയതിയോ അവർ വിശ്രമിച്ച് വിരുന്നും സന്തോഷവുമുള്ള ദിവസമായി അതിനെ ആചരിച്ചു.
adar-kuun kolmantenatoista päivänä; ja he lepäsivät sen kuun neljännentoista päivän viettäen sen pito-ja ilopäivänä.
18 ൧൮ ശൂശനിലെ യെഹൂദന്മാർ ആ മാസം പതിമൂന്നാം തീയതിയും പതിനാലാം തീയതിയും ഒന്നിച്ചുകൂടി; പതിനഞ്ചാം തീയതി അവർ വിശ്രമിച്ച് അതിനെ വിരുന്നും സന്തോഷവുമുള്ള ദിവസമായിട്ടു ആചരിച്ചു.
Mutta Suusanin juutalaiset olivat kokoontuneet sen kuun kolmantenatoista ja neljäntenätoista päivänä, ja he lepäsivät sen kuun viidennentoista päivän viettäen sen pito-ja ilopäivänä.
19 ൧൯ അതുകൊണ്ട് മതിലില്ലാത്ത പട്ടണങ്ങളിൽ പാർക്കുന്ന നാട്ടുപുറങ്ങളിലെ യെഹൂദന്മാർ ആദാർമാസം പതിനാലാം തീയതി സന്തോഷവും വിരുന്നും ഉള്ള ദിവസവും ഉത്സവദിനവും ആയിട്ട് ആചരിക്കുകയും തമ്മിൽതമ്മിൽ സമ്മാനങ്ങൾ കൊടുത്തയക്കുകയും ചെയ്യുന്നു.
Sentähden maaseudun juutalaiset, jotka asuvat maaseutukaupungeissa, viettävät adar-kuun neljännentoista päivän ilo-, pito-ja juhlapäivänä ja lähettävät toisilleen maistiaisia.
20 ൨൦ എല്ലാ വർഷവും ആദാർമാസം പതിനാലും പതിനഞ്ചും തീയതി യെഹൂദന്മാർ തങ്ങളുടെ ശത്രുക്കളുടെ കയ്യിൽനിന്ന് ഒഴിഞ്ഞ് വിശ്രമിച്ച ദിവസങ്ങളായിട്ട്, ദുഃഖം അവർക്ക് സന്തോഷമായും, വിലാപം ഉത്സവമായും തീർന്ന മാസമായിട്ടും ആചരിക്കേണമെന്നും
Ja Mordokai pani kirjaan nämä tapaukset. Ja hän lähetti kirjeet kaikille juutalaisille kuningas Ahasveroksen kaikkiin maakuntiin, lähellä ja kaukana oleville,
21 ൨൧ അവയെ, വിരുന്നും സന്തോഷവുമുള്ള നാളുകളും, തമ്മിൽതമ്മിൽ സമ്മാനങ്ങളും, ദരിദ്രന്മാർക്ക് ദാനധർമ്മങ്ങളും കൊടുക്കുന്ന നാളുകളും ആയിട്ട് ആചരിക്കേണമെന്നും
säätäen heille, että heidän oli vietettävä adar-kuun neljättätoista päivää ja saman kuun viidettätoista päivää joka vuosi,
22 ൨൨ അഹശ്വേരോശ്‌രാജാവിന്റെ സകലസംസ്ഥാനങ്ങളിലും സമീപത്തും ദൂരത്തും ഉള്ള സകലയെഹൂദന്മാരും പ്രമാണിക്കേണ്ടതിനും മൊർദെഖായി ഈ കാര്യങ്ങൾ എഴുതി അവർക്ക് എഴുത്ത് അയച്ചു.
koska juutalaiset niinä päivinä olivat päässeet rauhaan vihollisistansa ja heille siinä kuussa murhe oli kääntynyt iloksi ja suru juhlaksi-että heidän oli vietettävä ne päivät pito-ja ilopäivinä ja lähetettävä toisilleen maistiaisia ja köyhille lahjoja.
23 ൨൩ അങ്ങനെ യെഹൂദന്മാർ തങ്ങൾ തുടങ്ങിയിരുന്നതും മൊർദെഖായി തങ്ങൾക്ക് എഴുതിയിരുന്നതുമായ കാര്യം ഒരു നിയമമായി സ്വീകരിച്ചു.
Ja juutalaiset ottivat pysyväksi tavaksi, mitä jo olivat alkaneet tehdä ja mitä Mordokai oli heille kirjoittanut.
24 ൨൪ ആഗാഗ്യനായ ഹമ്മെദാഥയുടെ മകനായി എല്ലാ യെഹൂദന്മാരുടെയും ശത്രുവായ ഹാമാൻ യെഹൂദന്മാരെ നശിപ്പിക്കേണ്ടതിന് അവരുടെ നേരെ ഉപായം ചിന്തിക്കയും അവരെ നശിപ്പിക്കേണ്ടതിന് “പൂര്” എന്ന ചീട്ടു ഇടുവിക്കയും
Koska agagilainen Haaman, Hammedatan poika, kaikkien juutalaisten vastustaja, oli punonut juonen juutalaisia vastaan tuhotakseen heidät ja oli heittänyt puur'in, se on arvan, hävittääkseen ja tuhotakseen heidät,
25 ൨൫ ഈ കാര്യം രാജാവിന് അറിവ് കിട്ടിയപ്പോൾ അവൻ യെഹൂദന്മാർക്ക് വിരോധമായി ചിന്തിച്ചിരുന്ന ദുഷ്ടപദ്ധതി അവന്റെ തലയിലേക്ക് തന്നെ തിരിയുവാനും അങ്ങനെ ഹാമാനെയും അവന്റെ പുത്രന്മാരെയും കഴുമരത്തിന്മേൽ തൂക്കിക്കളയുവാനും രാജാവ് രേഖാമൂലം കല്പിക്കയും ചെയ്തതുകൊണ്ട് അവർ ആ നാളുകൾക്ക് പൂര് എന്ന പദത്താൽ പൂരീം എന്ന് പേർവിളിച്ചു.
ja koska sen tultua kuninkaan tietoon tämä oli kirjeellisesti määrännyt, että Haamanin pahan juonen, jonka hän oli punonut juutalaisia vastaan, tuli kääntyä hänen omaan päähänsä ja että hänet ja hänen poikansa oli ripustettava hirsipuuhun,
26 ൨൬ ഈ എഴുത്തിലെ സകലവൃത്താന്തങ്ങളും അവർ കണ്ടതും, അവർക്ക് സംഭവിച്ചതും കാരണം
sentähden antoivat he näille päiville nimeksi puurim, puur-sanan mukaan. Sentähden, tuon käskykirjeen koko sisällyksen johdosta ja sen johdosta, mitä he itse olivat näin nähneet ja mitä heille oli tapahtunut,
27 ൨൭ യെഹൂദന്മാർ ഈ രണ്ട് ദിവസങ്ങളെ അവയുടെ ചട്ടവും കാലവും അനുസരിച്ചു എല്ലാ വർഷവും മുടക്കംകൂടാതെ ആചരിക്കത്തക്കവണ്ണവും
juutalaiset säätivät ja ottivat itsellensä ja jälkeläisillensä ja kaikille heihin liittyville muuttumattomaksi ja pysyväksi tavaksi, että näitä kahta päivää oli vietettävä määräyksen mukaisesti ja määräaikana joka vuosi
28 ൨൮ ഈ ദിവസങ്ങൾ തലമുറതലമുറയായി സകലവംശങ്ങളിലും സംസ്ഥാനങ്ങളിലും പട്ടണങ്ങളിലും ഓർക്കത്തക്കവണ്ണവും, ഈ പൂരീംദിവസങ്ങൾ യെഹൂദന്മാരുടെ മദ്ധ്യേനിന്ന് ഒഴിഞ്ഞുപോകയോ അവയുടെ ഓർമ്മ തങ്ങളുടെ സന്തതിയിൽനിന്ന് വിട്ട് പോകയോ ചെയ്യാത്തവിധത്തിൽ തങ്ങൾക്കും സന്തതികൾക്കും അവരോട് ചേരുവാനുള്ള എല്ലാവർക്കും നിയമമായി സ്വീകരിച്ചു.
ja että jokaisen sukupolven ja suvun oli näitä päiviä muistettava ja vietettävä joka maakunnassa ja kaupungissa sekä että näiden puurim-päivien tuli säilyä muuttumattomina juutalaisten keskuudessa eikä niiden muisto saanut hävitä heidän jälkeläisistänsä.
29 ൨൯ പൂരീം സംബന്ധിച്ച ഈ രണ്ടാം ലേഖനം സ്ഥിരമാക്കേണ്ടതിന് അബീഹയീലിന്റെ മകളായ എസ്ഥേർരാജ്ഞിയും യെഹൂദനായ മൊർദെഖായിയും സർവ്വാധികാരത്തോടുംകൂടെ എഴുത്ത് എഴുതി.
Ja kuningatar Ester, Abihailin tytär, ja juutalainen Mordokai kirjoittivat kaiken valtansa nojalla kirjoituksia saattaakseen säädöksenä voimaan tämän toisen puurim-käskykirjeen.
30 ൩൦ യെഹൂദനായ മൊർദെഖായിയും എസ്ഥേർരാജ്ഞിയും അവർക്ക് ചട്ടമാക്കിയിരുന്നതുപോലെയും, അവർ തന്നെ തങ്ങളുടെ ഉപവാസത്തിന്റെയും കരച്ചലിന്റെയും സംഗതികളെ തങ്ങൾക്കും സന്തതികൾക്കും ചട്ടമാക്കിയിരുന്നതുപോലെയും, ഈ പൂരീംദിവസങ്ങളെ നിശ്ചിത സമയത്ത് തന്നെ സ്ഥിരമാക്കേണ്ടതിന്
Mordokai lähetti kirjeet, ystävällisin ja vilpittömin sanoin, kaikille juutalaisille Ahasveroksen valtakunnan sataan kahteenkymmeneen seitsemään maakuntaan,
31 ൩൧ അവൻ അഹശ്വേരോശിന്റെ രാജ്യത്തിലുൾപ്പെട്ട നൂറ്റിരുപത്തേഴ് (127) സംസ്ഥാനങ്ങളിലെ എല്ലാ യെഹൂദന്മാർക്കും സമാധാനവും സത്യവുമായ വാക്കുകളോടുകൂടി എഴുത്ത് അയച്ചു.
saattaakseen säädöksenä voimaan nämä puurim-päivät niiden määräaikoina, niinkuin juutalainen Mordokai ja kuningatar Ester olivat niistä säätäneet ja niinkuin juutalaiset itse olivat säätäneet itselleen ja jälkeläisilleen määräykset niihin kuuluvista paastoista ja valitushuudoista.
32 ൩൨ ഇങ്ങനെ എസ്ഥേറിന്റെ ആജ്ഞയാൽ പൂരീം സംബന്ധിച്ച കാര്യങ്ങൾ ഉറപ്പായി അത് പുസ്തകത്തിൽ എഴുതിവെച്ചു.
Näin säädettiin Esterin käskystä nämä puurim-määräykset ja kirjoitettiin kirjaan.