< എസ്ഥേർ 7 >

1 അങ്ങനെ രാജാവും ഹാമാനും എസ്ഥേർരാജ്ഞിയോടുകൂടെ വിരുന്ന് കഴിക്കുവാൻ ചെന്നു.
Vậy, vua và Ha-man đến dự tiệc rượu với hoàng hậu Ê-xơ-tê.
2 രണ്ടാം ദിവസവും വീഞ്ഞുവിരുന്നിന്റെ സമയത്ത് രാജാവ് എസ്ഥേറിനോട്: “എസ്ഥേർ രാജ്ഞിയേ, നിന്റെ അപേക്ഷ എന്ത്? അത് നിനക്ക് ലഭിക്കും; നിന്റെ ആഗ്രഹം എന്ത്? രാജ്യത്തിൽ പകുതി ആയാലും അത് സാധിച്ചുതരാം” എന്ന് പറഞ്ഞു.
Ngày thứ hai, trong khi dự tiệc rượu, vua cũng nói với bà Ê-xơ-tê rằng: Hỡi hoàng hậu Ê-xơ-tê, người muốn xin sự gì? tất sẽ ban cho ngươi; muốn cầu gì? dầu cho đến phân nửa nước, tất cũng ban cho.
3 അതിന് എസ്ഥേർരാജ്ഞി: “രാജാവേ, എന്നോട് കൃപയുണ്ടെങ്കിൽ രാജാവിന് തിരുവുള്ളമുണ്ടെങ്കിൽ എന്റെ അപേക്ഷ കേട്ട് എന്റെ ജീവനെയും എന്റെ ആഗ്രഹം ഓർത്ത് എന്റെ ജനത്തെയും എനിക്ക് നല്കേണമേ.
Hoàng hậu Ê-xơ-tê thưa lại rằng: Oâi vua! nếu tôi được ơn trước mặt vua, và nếu vua vừa ý, xin vua hãy nhậm lời cầu khẩn tôi mà ban mạng sống cho tôi, và theo sự nài xin tôi mà ban cho tôi dân tộc tôi.
4 ഞങ്ങളെ നശിപ്പിച്ച് കൊന്നുമുടിക്കേണ്ടതിന് എന്നെയും എന്റെ ജനത്തെയും വിറ്റുകളഞ്ഞിരിക്കുന്നുവല്ലോ; എന്നാൽ ഞങ്ങളെ ദാസീദാസന്മാരായി വിറ്റിരുന്നു “രാജാവിന്റെ നഷ്ടം അദ്ദേഹത്തിനുണ്ടയ ബുദ്ധിമുട്ടിനെ ന്യായീകരിക്കുന്നില്ല” എന്ന് ഉത്തരം പറഞ്ഞു.
Vì tôi và dân tộc tôi đã bị bán để hủy diệt, giết chết, và làm cho hư mất đi. Vả, nếu chúng tôi bị bán để làm nô lệ, tất tôi đã nín lặng, mặc dầu kẻ thù nghịch chẳng bồi thường sự thiệt hại cho vua lại được.
5 അഹശ്വേരോശ്‌ രാജാവ് എസ്ഥേർ രാജ്ഞിയോട്: “അവൻ ആർ? ഇങ്ങനെ ചെയ്യുവാൻ ശ്രമിച്ചവൻ എവിടെ” എന്ന് ചോദിച്ചു.
Vua A-suê-ru nói với hoàng hậu Ê-xơ-tê rằng: Kẻ dám toan lòng làm như vậy là ai, và nó ở đâu?
6 അതിന് എസ്ഥേർ: “വൈരിയും ശത്രുവും ഈ ദുഷ്ടനായ ഹാമാൻ തന്നെ” എന്ന് പറഞ്ഞു. അപ്പോൾ ഹാമാൻ രാജാവിന്റെയും രാജ്ഞിയുടെയും മുമ്പിൽ ഭയന്നു പോയി.
Bà Ê-xơ-tê thưa: Kẻ cừu thù, ấy là Ha-man độc ác kia. Ha-man bèn lấy làm khiếp vía trước mặt vua và hoàng hậu.
7 രാജാവ് കോപത്തോടെ വീഞ്ഞുവിരുന്ന് വിട്ട് എഴുന്നേറ്റ് ഉദ്യാനത്തിലേക്ക് പോയി; എന്നാൽ രാജാവ് തനിക്ക് ദോഷം നിശ്ചയിച്ചു എന്ന് കണ്ടിട്ട് ഹാമാൻ തന്റെ ജീവരക്ഷയ്ക്കായി എസ്ഥേർ രാജ്ഞിയോട് അപേക്ഷിക്കുവാൻ നിന്നു.
Vua nổi thạnh nộ, đứng dậy khỏi bữa tiệc, đi ra nơi ngự viện. Còn Ha-man vì thấy rõ vua nhất định giáng họa cho mình, bèn ở lại nài khẩn hoàng hậu Ê-xơ-tê cứu sanh mạng mình.
8 രാജാവ് ഉദ്യാനത്തിൽനിന്ന് വീണ്ടും വീഞ്ഞുവിരുന്നുശാലയിലേക്ക് വന്നപ്പോൾ എസ്ഥേർ ഇരിക്കുന്ന മെത്തയുടെ മേൽ ഹാമാൻ വീണുകിടന്നിരുന്നു; അപ്പോൾ രാജാവ്: “ഇവൻ എന്റെ മുമ്പാകെ അരമനയിൽവച്ച് രാജ്ഞിയെ കയ്യേറ്റം ചെയ്യുമോ” എന്ന് പറഞ്ഞു. ഈ വാക്ക് രാജാവ് പറഞ്ഞ ഉടനെ അവർ ഹാമാന്റെ മുഖം മൂടി.
Khi vua ở ngoài ngự viện trở vào nhà tiệc, thì Ha-man đã phục xuống trên ghế dài nơi bà Ê-xơ-tê đang ngồi. Vua bèn nói: Trong cung tại trước mặt ta, nó còn dám lăng nhục hoàng hậu sao? Lời vừa ra khỏi miệng vua, người ta liền che mặt Ha-man lại.
9 അപ്പോൾ രാജാവിന്റെ ഷണ്ഡന്മാരിൽ ഒരുവനായ ഹർബ്ബോനാ ഇതാ, രാജാവിന്റെ നന്മയ്ക്കായി സംസാരിച്ച മൊർദെഖായിക്ക് ഹാമാൻ ഉണ്ടാക്കിയതായ അമ്പത് മുഴം ഉയരമുള്ള കഴുമരം ഹാമാന്റെ വീട്ടിൽ നില്ക്കുന്നു” എന്ന് രാജസന്നിധിയിൽ ബോധിപ്പിച്ചു; “അതിന്മേൽ തന്നേ അവനെ തൂക്കിക്കൊല്ലുവിൻ” എന്ന് രാജാവ് കല്പിച്ചു.
Hạt-bô-na, một hoạn quan chầu chực vua, rằng: Kìa, cây mộc hình, cao năm mươi thước, mà Ha-man đã sắm dựng tại trong nhà mình cho Mạc-đô-chê, là người đã nói trung tín để cứu vua. Vua rằng: Hãy treo nó lên đó!
10 ൧൦ അവർ ഹാമാനെ അവൻ മൊർദെഖായിക്ക് വേണ്ടി നാട്ടിയിരുന്ന കഴുമരത്തിന്മേൽ തന്നേ തൂക്കിക്കൊന്നു. അങ്ങനെ രാജാവിന്റെ ക്രോധം ശമിച്ചു.
Người ta bèn treo Ha-man nơi mộc hình mà hắn đã dựng lên cho Mạc-đô-chê. Rồi cơn giận vua bèn nguôi đi.

< എസ്ഥേർ 7 >