< എസ്ഥേർ 4 >
1 ൧ സംഭവിച്ചതെല്ലാം അറിഞ്ഞപ്പോൾ മൊർദെഖായി വസ്ത്രം കീറി രട്ടുടുത്ത് വെണ്ണീർ വാരി ഇട്ടുകൊണ്ട് പട്ടണത്തിന്റെ നടുവിൽ ചെന്ന് വളരെ വേദനയോടെ അത്യുച്ചത്തിൽ നിലവിളിച്ചു.
A Mardohej doznav sve šta bi, razdrije haljine svoje i obuèe se u kostrijet i posu se pepelom i poðe po gradu vièuæi iza glasa gorko.
2 ൨ അവൻ രാജാവിന്റെ പടിവാതിൽ വരെ വന്നു: എന്നാൽ രട്ടുടുത്തുകൊണ്ട് ആർക്കും രാജാവിന്റെ പടിവാതിലിനകത്ത് പ്രവേശിക്കുവാൻ സാധ്യമല്ലായിരുന്നു.
I doðe do pred vrata careva, jer ne bješe slobodno uæi na vrata careva u kostrijeti.
3 ൩ രാജാവിന്റെ കല്പനയും വിളംബരവും ചെന്ന ഓരോ സംസ്ഥാനത്തും യെഹൂദന്മാരുടെ ഇടയിൽ മഹാദുഃഖവും ഉപവാസവും കരച്ചിലും വിലാപവും ഉണ്ടായി; പലരും രട്ടുടുത്ത് വെണ്ണീറിൽ കിടന്നു.
I u svijem zemljama, u koje god mjesto doðe rijeè careva i zapovijest njegova, bi velika žalost meðu Jevrejima i post i plaè i jauk, i mnogi u kostrijeti i pepelu ležahu.
4 ൪ എസ്ഥേറിന്റെ ബാല്യക്കാരത്തികളും ഷണ്ഡന്മാരും അത് രാജ്ഞിയെ അറിയിച്ചപ്പോൾ അവൾ അത്യന്തം വ്യസനിച്ച് മൊർദെഖായിയുടെ രട്ട് നീക്കി അവനെ ഉടുപ്പിക്കേണ്ടതിന് അവന് വസ്ത്രം കൊടുത്തയച്ചു; എന്നാൽ അവൻ വാങ്ങിയില്ല.
I doðoše djevojke Jestirine i dvorani njezini, i javiše joj: i carica se ožalosti veoma, i posla haljine da preobuku Mardoheja i da skinu s njega kostrijet; ali on ne primi.
5 ൫ അപ്പോൾ എസ്ഥേർ തന്റെ ശുശ്രൂഷയ്ക്ക് രാജാവ് നിയമിച്ചിരുന്ന ഷണ്ഡന്മാരിൽ ഒരുവനായ ഹഥാക്കിനെ വിളിച്ചു, ഈ സംഭവിച്ചതെല്ലാം എന്തെന്നും അതിന്റെ കാരണം എന്തെന്നും അറിയേണ്ടതിന് മൊർദെഖായിയുടെ അടുക്കൽ പോയിവരുവാൻ അവന് കല്പന കൊടുത്തു.
Tada dozva Jestira Ataha dvoranina careva, kojega joj bješe dao da joj služi, i zapovjedi mu za Mardoheja da razbere šta mu je i zašto.
6 ൬ അങ്ങനെ ഹഥാക്ക് രാജാവിന്റെ പടിവാതിലിന് മുമ്പിൽ പട്ടണത്തിന്റെ വിശാലസ്ഥലത്ത് മൊർദെഖായിയുടെ അടുക്കൽ ചെന്നു.
I otide Atah k Mardoheju na ulicu gradsku koja bijaše pred vratima carevijem.
7 ൭ മൊർദെഖായി തനിക്ക് സംഭവിച്ചതും യെഹൂദന്മാരെ നശിപ്പിക്കുവാൻ ഹാമാൻ രാജഭണ്ഡാരത്തിലേക്ക് കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത പണം എത്ര എന്നും അവനോട് അറിയിച്ചു.
I Mardohej mu kaza sve što mu se dogodilo i za srebro što je obrekao Aman dati u carevu riznicu za Judejce da ih istrijebi;
8 ൮ അവരെ നശിപ്പിക്കേണ്ടതിന് ശൂശനിൽ പരസ്യമാക്കിയിരുന്ന കല്പനയുടെ പകർപ്പ് മൊർദെഖായി അവന്റെ കയ്യിൽ കൊടുത്തു. ഇത് എസ്ഥേറിനെ കാണിച്ച് വിവരം അറിയിക്കുവാനും അവൾ രാജസന്നിധിയിൽ ചെന്ന് തന്റെ ജനത്തിന് വേണ്ടി അപേക്ഷയും യാചനയും അർപ്പിക്കേണ്ടതിന് അവളോട് ആജ്ഞാപിക്കുവാനും പറഞ്ഞു.
I prijepis od zapovijesti koja bi proglašena u Susanu da se istrijebe, dade mu da je pokaže Jestiri i javi, i da joj naruèi da otide k caru i da ga umilostivi i da ga moli za svoj narod.
9 ൯ അങ്ങനെ ഹഥാക്ക് ചെന്ന് മൊർദെഖായിയുടെ വാക്ക് എസ്ഥേറിനെ അറിയിച്ചു.
I vrativši se Atah kaza Jestiri rijeèi Mardohejeve.
10 ൧൦ എസ്ഥേർ മൊർദെഖായിയോട് ചെന്ന് പറയുവാൻ ഹഥാക്കിന് ഇപ്രകാരം കല്പന കൊടുത്തു:
A Jestira reèe Atahu i zapovjedi mu da kaže Mardoheju:
11 ൧൧ “ഏതൊരു പുരുഷനോ സ്ത്രീയോ വിളിക്കപ്പെടാതെ രാജാവിന്റെ അടുക്കൽ അകത്തെ പ്രാകാരത്തിൽ ചെന്നാൽ ജീവനോടിരിക്കേണ്ടതിന് രാജാവ് പൊൻചെങ്കോൽ അയാളുടെ നേരെ നീട്ടണം. അല്ലെങ്കിൽ അയാളെ കൊല്ലേണമെന്ന് ഒരു നിയമം ഉണ്ടെന്ന് രാജാവിന്റെ സകലഭൃത്യന്മാരും രാജാവിന്റെ സംസ്ഥാനങ്ങളിലെ ജനവും അറിയുന്നു; എന്നാൽ എന്നെ ഈ മുപ്പത് ദിവസത്തിനുള്ളിൽ രാജാവിന്റെ അടുക്കൽ ചെല്ലുവാൻ വിളിച്ചിട്ടില്ല”.
Znaju sve sluge careve i narod po zemljama carevijem da ko bi god, èovjek ili žena, ušao k caru unutra u dvor ne buduæi pozvan, jedan je zakon za nj, da se pogubi, osim kome bi car pružio zlatnu palicu, taj ostaje živ; a ja nijesam zvana da uðem k caru, ovo je trideset dana.
12 ൧൨ അവർ എസ്ഥേറിന്റെ വാക്ക് മൊർദെഖായിയോട് അറിയിച്ചു.
I kazane biše Mardoheju rijeèi Jestirine.
13 ൧൩ മൊർദെഖായി എസ്ഥേറിനോട് ഇപ്രകാരം മറുപടി പറയുവാൻ കല്പിച്ചു: “നീ രാജധാനിയിൽ ഇരിക്കുന്നതിനാൽ എല്ലാ യെഹൂദന്മാരിലുംവച്ച് രക്ഷപെടാമെന്ന് നീ വിചാരിക്കരുത്.
A Mardohej opet poruèi Jestiri: nemoj misliti da æeš se mimo sve Judejce izbaviti u domu carevu.
14 ൧൪ നീ ഈ സമയത്ത് മിണ്ടാതിരുന്നാൽ യെഹൂദന്മാർക്ക് മറ്റൊരു സ്ഥലത്തുനിന്ന് ആശ്വാസവും വിടുതലും ഉണ്ടാകും; എന്നാൽ നീയും നിന്റെ പിതൃഭവനവും നശിച്ചുപോകും; ഇങ്ങനെയുള്ളോരു അവസരത്തിനായിരിക്കും നീ രാജസ്ഥാനത്ത് വന്നിരിക്കുന്നതെന്ന് ആർക്ക് അറിയാം”
Jer ako ti uzmuèiš sada, doæi æe pomoæ i izbavljenje Judejcima s druge strane, a ti i dom oca tvojega poginuæete; i ko zna nijesi li za ovako vrijeme došla do carstva.
15 ൧൫ അതിന് എസ്ഥേർ മൊർദെഖായിയോട് മറുപടി പറയുവാൻ ഇപ്രകാരം കല്പിച്ചു.
Tada reèe Jestira da odgovore Mardoheju:
16 ൧൬ “നീ ചെന്ന് ശൂശനിൽ ഉള്ള എല്ലാ യെഹൂദന്മാരെയും ഒന്നിച്ചുകൂട്ടി: നിങ്ങൾ മൂന്ന് ദിവസം രാവും പകലും തിന്നുകയോ കുടിക്കുകയോ ചെയ്യാതെ എനിക്ക് വേണ്ടി ഉപവസിപ്പിൻ; ഞാനും എന്റെ ബാല്യക്കാരത്തികളും അങ്ങനെ തന്നേ ഉപവസിക്കും; പിന്നെ ഞാൻ നിയമപ്രകാരമല്ലെങ്കിലും രാജാവിന്റെ അടുക്കൽ ചെല്ലും; ഞാൻ നശിക്കുന്നു എങ്കിൽ നശിക്കട്ടെ”.
Idi, skupi sve Judejce što se nalaze u Susanu, i postite za me, i ne jedite ni pijte za tri dana ni danju ni noæu; i ja æu sa svojim djevojkama postiti takoðer, pa æu onda otiæi k caru, ako i nije po zakonu, i ako poginem, neka poginem.
17 ൧൭ അങ്ങനെ മൊർദെഖായി ചെന്ന് എസ്ഥേർ കല്പിച്ചതുപോലെ എല്ലാം ചെയ്തു.
Tada otide Mardohej i uèini sve kako mu zapovjedi Jestira.