< എസ്ഥേർ 4 >

1 സംഭവിച്ചതെല്ലാം അറിഞ്ഞപ്പോൾ മൊർദെഖായി വസ്ത്രം കീറി രട്ടുടുത്ത് വെണ്ണീർ വാരി ഇട്ടുകൊണ്ട് പട്ടണത്തിന്റെ നടുവിൽ ചെന്ന് വളരെ വേദനയോടെ അത്യുച്ചത്തിൽ നിലവിളിച്ചു.
Now when Mardochai had heard these things, he rent his garments, and put on sackcloth, strewing ashes on his head: and he cried with a loud voice in the street in the midst of the city, shewing the anguish of his mind.
2 അവൻ രാജാവിന്റെ പടിവാതിൽ വരെ വന്നു: എന്നാൽ രട്ടുടുത്തുകൊണ്ട് ആർക്കും രാജാവിന്റെ പടിവാതിലിനകത്ത് പ്രവേശിക്കുവാൻ സാധ്യമല്ലായിരുന്നു.
And he came lamenting in this manner even to the gate of the palace: for no one clothed with sackcloth might enter the king’s court.
3 രാജാവിന്റെ കല്പനയും വിളംബരവും ചെന്ന ഓരോ സംസ്ഥാനത്തും യെഹൂദന്മാരുടെ ഇടയിൽ മഹാദുഃഖവും ഉപവാസവും കരച്ചിലും വിലാപവും ഉണ്ടായി; പലരും രട്ടുടുത്ത് വെണ്ണീറിൽ കിടന്നു.
And in all provinces, towns, and places, to which the king’s cruel edict was come, there was great mourning among the Jews, with fasting, wailing, and weeping, many using sackcloth and ashes for their bed.
4 എസ്ഥേറിന്റെ ബാല്യക്കാരത്തികളും ഷണ്ഡന്മാരും അത് രാജ്ഞിയെ അറിയിച്ചപ്പോൾ അവൾ അത്യന്തം വ്യസനിച്ച് മൊർദെഖായിയുടെ രട്ട് നീക്കി അവനെ ഉടുപ്പിക്കേണ്ടതിന് അവന് വസ്ത്രം കൊടുത്തയച്ചു; എന്നാൽ അവൻ വാങ്ങിയില്ല.
Then Esther’s maids and her eunuchs went in, and told her. And when she heard it she was in a consternation: and she sent a garment, to clothe him, and to take away the sackcloth: but he would not receive it.
5 അപ്പോൾ എസ്ഥേർ തന്റെ ശുശ്രൂഷയ്ക്ക് രാജാവ് നിയമിച്ചിരുന്ന ഷണ്ഡന്മാരിൽ ഒരുവനായ ഹഥാക്കിനെ വിളിച്ചു, ഈ സംഭവിച്ചതെല്ലാം എന്തെന്നും അതിന്റെ കാരണം എന്തെന്നും അറിയേണ്ടതിന് മൊർദെഖായിയുടെ അടുക്കൽ പോയിവരുവാൻ അവന് കല്പന കൊടുത്തു.
And she called for Athach the eunuch, whom the king had appointed to attend upon her, and she commanded him to go to Mardochai, and learn of him why he did this.
6 അങ്ങനെ ഹഥാക്ക് രാജാവിന്റെ പടിവാതിലിന് മുമ്പിൽ പട്ടണത്തിന്റെ വിശാലസ്ഥലത്ത് മൊർദെഖായിയുടെ അടുക്കൽ ചെന്നു.
And Athach going out went to Mardochai, who was standing in the street of the city, before the palace gate:
7 മൊർദെഖായി തനിക്ക് സംഭവിച്ചതും യെഹൂദന്മാരെ നശിപ്പിക്കുവാൻ ഹാമാൻ രാജഭണ്ഡാരത്തിലേക്ക് കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത പണം എത്ര എന്നും അവനോട് അറിയിച്ചു.
And Mardochai told him all that had happened, how Aman had promised to pay money into the king’s treasures, to have the Jews destroyed.
8 അവരെ നശിപ്പിക്കേണ്ടതിന് ശൂശനിൽ പരസ്യമാക്കിയിരുന്ന കല്പനയുടെ പകർപ്പ് മൊർദെഖായി അവന്റെ കയ്യിൽ കൊടുത്തു. ഇത് എസ്ഥേറിനെ കാണിച്ച് വിവരം അറിയിക്കുവാനും അവൾ രാജസന്നിധിയിൽ ചെന്ന് തന്റെ ജനത്തിന് വേണ്ടി അപേക്ഷയും യാചനയും അർപ്പിക്കേണ്ടതിന് അവളോട് ആജ്ഞാപിക്കുവാനും പറഞ്ഞു.
He gave him also a copy of the edict which was hanging up in Susan, that he should shew it to the queen, and admonish her to go in to the king, and to entreat him for her people.
9 അങ്ങനെ ഹഥാക്ക് ചെന്ന് മൊർദെഖായിയുടെ വാക്ക് എസ്ഥേറിനെ അറിയിച്ചു.
And Athach went back and told Esther all that Mardochai had said.
10 ൧൦ എസ്ഥേർ മൊർദെഖായിയോട് ചെന്ന് പറയുവാൻ ഹഥാക്കിന് ഇപ്രകാരം കല്പന കൊടുത്തു:
She answered him, and bade him say to Mardochai:
11 ൧൧ “ഏതൊരു പുരുഷനോ സ്ത്രീയോ വിളിക്കപ്പെടാതെ രാജാവിന്റെ അടുക്കൽ അകത്തെ പ്രാകാരത്തിൽ ചെന്നാൽ ജീവനോടിരിക്കേണ്ടതിന് രാജാവ് പൊൻചെങ്കോൽ അയാളുടെ നേരെ നീട്ടണം. അല്ലെങ്കിൽ അയാളെ കൊല്ലേണമെന്ന് ഒരു നിയമം ഉണ്ടെന്ന് രാജാവിന്റെ സകലഭൃത്യന്മാരും രാജാവിന്റെ സംസ്ഥാനങ്ങളിലെ ജനവും അറിയുന്നു; എന്നാൽ എന്നെ ഈ മുപ്പത് ദിവസത്തിനുള്ളിൽ രാജാവിന്റെ അടുക്കൽ ചെല്ലുവാൻ വിളിച്ചിട്ടില്ല”.
All the king’s servants, and all the provinces that are under his dominion, know, that whosoever, whether man or woman, cometh into the king’s inner court, who is not called for, is immediately to be put to death without any delay: except the king shall hold out the golden sceptre to him, in token of clemency, that so he may live. How then can I go in to the king, who for these thirty days now have not been called unto him?
12 ൧൨ അവർ എസ്ഥേറിന്റെ വാക്ക് മൊർദെഖായിയോട് അറിയിച്ചു.
And when Mardochai had heard this,
13 ൧൩ മൊർദെഖായി എസ്ഥേറിനോട് ഇപ്രകാരം മറുപടി പറയുവാൻ കല്പിച്ചു: “നീ രാജധാനിയിൽ ഇരിക്കുന്നതിനാൽ എല്ലാ യെഹൂദന്മാരിലുംവച്ച് രക്ഷപെടാമെന്ന് നീ വിചാരിക്കരുത്.
He sent word to Esther again, saying: Think not that thou mayst save thy life only, because thou art in the king a house, more than all the Jews:
14 ൧൪ നീ ഈ സമയത്ത് മിണ്ടാതിരുന്നാൽ യെഹൂദന്മാർക്ക് മറ്റൊരു സ്ഥലത്തുനിന്ന് ആശ്വാസവും വിടുതലും ഉണ്ടാകും; എന്നാൽ നീയും നിന്റെ പിതൃഭവനവും നശിച്ചുപോകും; ഇങ്ങനെയുള്ളോരു അവസരത്തിനായിരിക്കും നീ രാജസ്ഥാനത്ത് വന്നിരിക്കുന്നതെന്ന് ആർക്ക് അറിയാം”
For if thou wilt now hold thy peace, the Jews shall be delivered by some other occasion: and thou, and thy father’s house shall perish. And who knoweth whether thou art not therefore come to the kingdom, that thou mightest be ready in such a time as this?
15 ൧൫ അതിന് എസ്ഥേർ മൊർദെഖായിയോട് മറുപടി പറയുവാൻ ഇപ്രകാരം കല്പിച്ചു.
And again Esther sent to Mardochai in these words:
16 ൧൬ “നീ ചെന്ന് ശൂശനിൽ ഉള്ള എല്ലാ യെഹൂദന്മാരെയും ഒന്നിച്ചുകൂട്ടി: നിങ്ങൾ മൂന്ന് ദിവസം രാവും പകലും തിന്നുകയോ കുടിക്കുകയോ ചെയ്യാതെ എനിക്ക് വേണ്ടി ഉപവസിപ്പിൻ; ഞാനും എന്റെ ബാല്യക്കാരത്തികളും അങ്ങനെ തന്നേ ഉപവസിക്കും; പിന്നെ ഞാൻ നിയമപ്രകാരമല്ലെങ്കിലും രാജാവിന്റെ അടുക്കൽ ചെല്ലും; ഞാൻ നശിക്കുന്നു എങ്കിൽ നശിക്കട്ടെ”.
Go, and gather together all the Jews whom thou shalt find in Susan, and pray ye for me. Neither eat nor drink for three days and three nights: and I with my handmaids will fast in like manner, and then I will go in to the king, against the law, not being called, and expose myself to death and to danger.
17 ൧൭ അങ്ങനെ മൊർദെഖായി ചെന്ന് എസ്ഥേർ കല്പിച്ചതുപോലെ എല്ലാം ചെയ്തു.
So Mardochai went, and did all that Esther had commanded him.

< എസ്ഥേർ 4 >