< എസ്ഥേർ 10 >

1 പിന്നീട് അഹശ്വേരോശ്‌ രാജാവ് ദേശത്തിനും സമുദ്രത്തിലെ ദ്വീപുകൾക്കും ഒരു നികുതി ഏർപ്പെടുത്തി.
Потом наложил царь Артаксеркс подать на землю и на острова морские.
2 അവന്റെ ബലത്തിന്റെയും പരാക്രമത്തിന്റെയും സകലവിവരങ്ങളും രാജാവ് മൊർദെഖായിയെ ഉയർത്തിയ ഉന്നതപദവിയുടെ വിവരവും മേദ്യയിലെയും പാർസ്യയിലെയും രാജാക്കന്മാരുടെ ചരിത്രപുസ്തകത്തിൽ എഴുതിയിരിക്കുന്നു.
Впрочем, все дела силы его и могущества его и обстоятельное показание о величии Мардохея, которым возвеличил его царь, записаны в книге дневных записей царей Мидийских и Персидских,
3 യെഹൂദനായ മൊർദെഖായി അഹശ്വേരോശ്‌രാജാവിന്റെ രണ്ടാമനും യെഹൂദന്മാരിൽവെച്ച് മഹാനും സഹോദരസംഘത്തിന് സമ്മതനും സ്വന്തജനത്തിന് ഗുണം ചെയ്യുന്നവനും സമാധാനം സംസാരിക്കുന്നവനും ആയിരുന്നു.
равно как и то, что Мардохей Иудеянин был вторым по царе Артаксерксе и великим у Иудеев и любимым у множества братьев своих, ибо искал добра народу своему и говорил во благо всего племени своего.

< എസ്ഥേർ 10 >