< എഫെസ്യർ 1 >
1 ൧ ദൈവഹിതത്താൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൗലൊസ് എഫെസൊസിലുള്ള വിശുദ്ധർക്കും ക്രിസ്തുയേശുവിൽ വിശ്വസിക്കുന്നവർക്കും എഴുതുന്നത്:
১ঈশ্ৱৰস্যেচ্ছযা যীশুখ্ৰীষ্টস্য প্ৰেৰিতঃ পৌল ইফিষনগৰস্থান্ পৱিত্ৰান্ খ্ৰীষ্টযীশৌ ৱিশ্ৱাসিনো লোকান্ প্ৰতি পত্ৰং লিখতি|
2 ൨ നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ.
২অস্মাকং তাতস্যেশ্ৱৰস্য প্ৰভো ৰ্যীশুখ্ৰীষ্টস্য চানুগ্ৰহঃ শান্তিশ্চ যুষ্মাসু ৱৰ্ত্ততাং|
3 ൩ സ്വർഗ്ഗത്തിലെ എല്ലാവിധ ആത്മികാനുഗ്രഹങ്ങളാലും ക്രിസ്തുവിൽ നമ്മെ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെട്ടവൻ.
৩অস্মাকং প্ৰভো ৰ্যীশোঃ খ্ৰীষ্টস্য তাত ঈশ্ৱৰো ধন্যো ভৱতু; যতঃ স খ্ৰীষ্টেনাস্মভ্যং সৰ্ৱ্ৱম্ আধ্যাত্মিকং স্ৱৰ্গীযৱৰং দত্তৱান্|
4 ൪ അത്, നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകുന്നതിനുവേണ്ടി, അവൻ നമ്മെ ലോകസ്ഥാപനത്തിന് മുമ്പെ ക്രിസ്തുവിൽ തിരഞ്ഞെടുത്തപ്രകാരമത്രേ.
৪ৱযং যৎ তস্য সমক্ষং প্ৰেম্না পৱিত্ৰা নিষ্কলঙ্কাশ্চ ভৱামস্তদৰ্থং স জগতঃ সৃষ্টে পূৰ্ৱ্ৱং তেনাস্মান্ অভিৰোচিতৱান্, নিজাভিলষিতানুৰোধাচ্চ
5 ൫ തിരുഹിതത്തിന്റെ പ്രസാദപ്രകാരം, യേശുക്രിസ്തു മുഖാന്തരം നമ്മെ ദത്തെടുക്കേണ്ടതിന്,
৫যীশুনা খ্ৰীষ্টেন স্ৱস্য নিমিত্তং পুত্ৰৎৱপদেঽস্মান্ স্ৱকীযানুগ্ৰহস্য মহত্ত্ৱস্য প্ৰশংসাৰ্থং পূৰ্ৱ্ৱং নিযুক্তৱান্|
6 ൬ അവൻ പ്രിയനായവനിൽ നമുക്ക് സൗജന്യമായി നല്കിയ തന്റെ കൃപാമഹത്വത്തിന്റെ പുകഴ്ചയ്ക്കായി, സ്നേഹത്തിൽ നമ്മെ മുന്നിയമിക്കുകയും ചെയ്തുവല്ലോ;
৬তস্মাদ্ অনুগ্ৰহাৎ স যেন প্ৰিযতমেন পুত্ৰেণাস্মান্ অনুগৃহীতৱান্,
7 ൭ അവനിൽ നമുക്ക് തന്റെ രക്തത്താൽ അതിക്രമങ്ങളുടെ മോചനമെന്ന വീണ്ടെടുപ്പ് ഉണ്ട്.
৭ৱযং তস্য শোণিতেন মুক্তিম্ অৰ্থতঃ পাপক্ষমাং লব্ধৱন্তঃ|
8 ൮ അത്, അവൻ നമ്മോട് ധാരാളമായി കാണിച്ച കൃപാധനപ്രകാരമത്രേ.
৮তস্য য ঈদৃশোঽনুগ্ৰহনিধিস্তস্মাৎ সোঽস্মভ্যং সৰ্ৱ্ৱৱিধং জ্ঞানং বুদ্ধিঞ্চ বাহুল্যৰূপেণ ৱিতৰিতৱান্|
9 ൯ അവനിൽ താൻ മുന്നിൎണ്ണയിച്ച തന്റെ പ്രസാദത്തിനു തക്കവണ്ണം തന്റെ ഹിതത്തിന്റെ മർമ്മം സകലജ്ഞാനത്തിലും വിവേകത്തിലും അവൻ നമ്മോട് അറിയിച്ചു.
৯স্ৱৰ্গপৃথিৱ্যো ৰ্যদ্যদ্ ৱিদ্যতে তৎসৰ্ৱ্ৱং স খ্ৰীষ্টে সংগ্ৰহীষ্যতীতি হিতৈষিণা
10 ൧൦ അത് സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകലവും ക്രിസ്തുവിൽ ഒന്നായിച്ചേർക്കുക എന്ന കാലസമ്പൂർണ്ണതയിലെ വ്യവസ്ഥയ്ക്കുവേണ്ടി തന്നെ.
১০তেন কৃতো যো মনোৰথঃ সম্পূৰ্ণতাং গতৱৎসু সমযেষু সাধযিতৱ্যস্তমধি স স্ৱকীযাভিলাষস্য নিগূঢং ভাৱম্ অস্মান্ জ্ঞাপিতৱান্|
11 ൧൧ അവനിൽ നാം അവകാശവും പ്രാപിച്ച്, തന്റെ ഹിതത്തിന്റെ ആലോചനപോലെ സകലവും പ്രവർത്തിക്കുന്നവന്റെ നിർണ്ണയപ്രകാരം ക്രിസ്തുവിൽ നാം മുൻനിയമിക്കപ്പെടുകയും ചെയ്തു.
১১পূৰ্ৱ্ৱং খ্ৰীষ্টে ৱিশ্ৱাসিনো যে ৱযম্ অস্মত্তো যৎ তস্য মহিম্নঃ প্ৰশংসা জাযতে,
12 ൧൨ അത്, ക്രിസ്തുവിൽ മുന്നമേ ആശവച്ചവരായ ഞങ്ങൾ അവന്റെ മഹത്വത്തിന്റെ പുകഴ്ചയ്ക്കാകേണ്ടതിന് തന്നെ.
১২তদৰ্থং যঃ স্ৱকীযেচ্ছাযাঃ মন্ত্ৰণাতঃ সৰ্ৱ্ৱাণি সাধযতি তস্য মনোৰথাদ্ ৱযং খ্ৰীষ্টেন পূৰ্ৱ্ৱং নিৰূপিতাঃ সন্তোঽধিকাৰিণো জাতাঃ|
13 ൧൩ അവനിൽ നിങ്ങളും, നിങ്ങളുടെ രക്ഷയെക്കുറിച്ചുള്ള സുവിശേഷം എന്ന സത്യവചനം കേട്ട്, വിശ്വസിക്കുകയും ചെയ്തിട്ട്,
১৩যূযমপি সত্যং ৱাক্যম্ অৰ্থতো যুষ্মৎপৰিত্ৰাণস্য সুসংৱাদং নিশম্য তস্মিন্নেৱ খ্ৰীষ্টে ৱিশ্ৱসিতৱন্তঃ প্ৰতিজ্ঞাতেন পৱিত্ৰেণাত্মনা মুদ্ৰযেৱাঙ্কিতাশ্চ|
14 ൧൪ തന്റെ മഹത്വത്തിന്റെ പുകഴ്ചയ്ക്കായി, തന്റെ സ്വന്ത ജനത്തിന്റെ വീണ്ടെടുപ്പിനായുള്ള നമ്മുടെ അവകാശത്തിന്റെ ഉറപ്പായ വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവിനാൽ മുദ്രയിടപ്പെട്ടിരിക്കുന്നു.
১৪যতস্তস্য মহিম্নঃ প্ৰকাশায তেন ক্ৰীতানাং লোকানাং মুক্তি ৰ্যাৱন্ন ভৱিষ্যতি তাৱৎ স আত্মাস্মাকম্ অধিকাৰিৎৱস্য সত্যঙ্কাৰস্য পণস্ৱৰূপো ভৱতি|
15 ൧൫ അതുനിമിത്തം നിങ്ങൾക്ക് കർത്താവായ യേശുവിലുള്ള വിശ്വാസത്തെയും, സകലവിശുദ്ധന്മാരോടുമുള്ള സ്നേഹത്തെയും കുറിച്ച് ഞാൻ കേട്ടിട്ട്,
১৫প্ৰভৌ যীশৌ যুষ্মাকং ৱিশ্ৱাসঃ সৰ্ৱ্ৱেষু পৱিত্ৰলোকেষু প্ৰেম চাস্ত ইতি ৱাৰ্ত্তাং শ্ৰুৎৱাহমপি
16 ൧൬ എന്റെ പ്രാർത്ഥനയിൽ നിങ്ങളെ ഓർത്ത്, നിങ്ങൾക്ക് വേണ്ടി ഇടവിടാതെ സ്തോത്രം ചെയ്യുന്നു.
১৬যুষ্মানধি নিৰন্তৰম্ ঈশ্ৱৰং ধন্যং ৱদন্ প্ৰাৰ্থনাসমযে চ যুষ্মান্ স্মৰন্ ৱৰমিমং যাচামি|
17 ൧൭ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും മഹത്വമുള്ള പിതാവുമായവൻ തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ, ജ്ഞാനത്തിന്റെയും വെളിപാടിന്റെയും ആത്മാവിനെ നിങ്ങൾക്ക് തരുമാറാകട്ടെ.
১৭অস্মাকং প্ৰভো ৰ্যীশুখ্ৰীষ্টস্য তাতো যঃ প্ৰভাৱাকৰ ঈশ্ৱৰঃ স স্ৱকীযতত্ত্ৱজ্ঞানায যুষ্মভ্যং জ্ঞানজনকম্ প্ৰকাশিতৱাক্যবোধকঞ্চাত্মানং দেযাৎ|
18 ൧൮ നിങ്ങളുടെ ഹൃദയദൃഷ്ടി പ്രകാശിപ്പിച്ചിട്ട്, അവന്റെ വിളിയാലുള്ള ആശ എന്തെന്നും, വിശുദ്ധന്മാരിൽ അവന്റെ അവകാശത്തിന്റെ മഹിമാധനം എന്തെന്നും,
১৮যুষ্মাকং জ্ঞানচক্ষূংষি চ দীপ্তিযুক্তানি কৃৎৱা তস্যাহ্ৱানং কীদৃশ্যা প্ৰত্যাশযা সম্বলিতং পৱিত্ৰলোকানাং মধ্যে তেন দত্তোঽধিকাৰঃ কীদৃশঃ প্ৰভাৱনিধি ৰ্ৱিশ্ৱাসিষু চাস্মাসু প্ৰকাশমানস্য
19 ൧൯ വിശ്വസിക്കുന്ന നമുക്കുവേണ്ടിയുള്ള അവന്റെ ശക്തിയുടെ അളവറ്റ വലിപ്പം എന്തെന്നും നിങ്ങൾ അറിയേണ്ടതിനും പ്രാർത്ഥിക്കുന്നു. അവന്റെ ബലത്തിൻ വല്ലഭത്വത്താൽ പ്രവർത്തിക്കുന്ന ആ ശക്തി തന്നെ
১৯তদীযমহাপৰাক্ৰমস্য মহৎৱং কীদৃগ্ অনুপমং তৎ সৰ্ৱ্ৱং যুষ্মান্ জ্ঞাপযতু|
20 ൨൦ ക്രിസ്തുവിലും പ്രവർത്തിച്ച് അവനെ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർപ്പിക്കുകയും,
২০যতঃ স যস্যাঃ শক্তেঃ প্ৰবলতাং খ্ৰীষ্টে প্ৰকাশযন্ মৃতগণমধ্যাৎ তম্ উত্থাপিতৱান্,
21 ൨൧ എല്ലാ വാഴ്ചയ്ക്കും അധികാരത്തിനും ശക്തിക്കും കർത്തൃത്വത്തിനും, ഈ ലോകത്തിൽ മാത്രമല്ല, വരുവാനുള്ളതിലും വിളിക്കപ്പെടുന്ന സകലനാമത്തിനും അത്യന്തം മീതെയായി സ്വർഗ്ഗസ്ഥലങ്ങളിൽ, തന്റെ വലത്തുഭാഗത്ത് ഇരുത്തുകയും ചെയ്തു. (aiōn )
২১অধিপতিৎৱপদং শাসনপদং পৰাক্ৰমো ৰাজৎৱঞ্চেতিনামানি যাৱন্তি পদানীহ লোকে পৰলোকে চ ৱিদ্যন্তে তেষাং সৰ্ৱ্ৱেষাম্ ঊৰ্দ্ধ্ৱে স্ৱৰ্গে নিজদক্ষিণপাৰ্শ্ৱে তম্ উপৱেশিতৱান্, (aiōn )
22 ൨൨ സർവ്വവും അവന്റെ കാൽക്കീഴാക്കിവയ്ക്കുകയും,
২২সৰ্ৱ্ৱাণি তস্য চৰণযোৰধো নিহিতৱান্ যা সমিতিস্তস্য শৰীৰং সৰ্ৱ্ৱত্ৰ সৰ্ৱ্ৱেষাং পূৰযিতুঃ পূৰকঞ্চ ভৱতি তং তস্যা মূৰ্দ্ধানং কৃৎৱা
23 ൨൩ എല്ലാറ്റിലും എല്ലാം നിറയ്ക്കുന്നവന്റെ നിറവായിരിക്കുന്ന അവന്റെ ശരീരമായ സഭയ്ക്കായി സർവ്വത്തിനും മീതെ അവനെ തലയാക്കുകയും ചെയ്തിരിക്കുന്നു.
২৩সৰ্ৱ্ৱেষাম্ উপৰ্য্যুপৰি নিযুক্তৱাংশ্চ সৈৱ শক্তিৰস্মাস্ৱপি তেন প্ৰকাশ্যতে|