< എഫെസ്യർ 4 >

1 അതുകൊണ്ട് കർത്തൃസേവനിമിത്തം ബന്ധിതനായിരിക്കുന്ന ഞാൻ പ്രബോധിപ്പിക്കുന്നത്: നിങ്ങളെ വിളിച്ചിരിക്കുന്ന വിളിക്കു യോഗ്യമാംവണ്ണം,
અતો બન્દિરહં પ્રભો ર્નામ્ના યુષ્માન્ વિનયે યૂયં યેનાહ્વાનેનાહૂતાસ્તદુપયુક્તરૂપેણ
2 പൂർണ്ണവിനയത്തോടും സൗമ്യതയോടും ദീർഘക്ഷമയോടുംകൂടെ നടക്കുകയും സ്നേഹത്തിൽ അന്യോന്യം സഹിഷ്ണതയോടെ പെരുമാറുകയും ചെയ്യുവിൻ.
સર્વ્વથા નમ્રતાં મૃદુતાં તિતિક્ષાં પરસ્પરં પ્રમ્ના સહિષ્ણુતાઞ્ચાચરત|
3 ആത്മാവിന്റെ ഐക്യം സമാധാനബന്ധത്തിൽ കാക്കുവാൻ പരമാവധി ശ്രമിക്കുകയും ചെയ്യുവിൻ.
પ્રણયબન્ધનેન ચાત્મન એક્યં રક્ષિતું યતધ્વં|
4 നിങ്ങളെ വിളിച്ചപ്പോൾ ഏകപ്രത്യാശയ്ക്കായി നിങ്ങളെ വിളിച്ചതുപോലെ ശരീരം ഒന്ന്, ആത്മാവ് ഒന്ന്,
યૂયમ્ એકશરીરા એકાત્માનશ્ચ તદ્વદ્ આહ્વાનેન યૂયમ્ એકપ્રત્યાશાપ્રાપ્તયે સમાહૂતાઃ|
5 കർത്താവ് ഒരുവൻ, വിശ്വാസം ഒന്ന്, സ്നാനം ഒന്ന്, എല്ലാവർക്കും മീതെയുള്ളവനും
યુષ્માકમ્ એકઃ પ્રભુરેકો વિશ્વાસ એકં મજ્જનં, સર્વ્વેષાં તાતઃ
6 എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.
સર્વ્વોપરિસ્થઃ સર્વ્વવ્યાપી સર્વ્વેષાં યુષ્માકં મધ્યવર્ત્તી ચૈક ઈશ્વર આસ્તે|
7 എന്നാൽ നമ്മിൽ ഓരോരുത്തർക്കും ക്രിസ്തുവിന്റെ ദാനത്തിന്റെ അളവിന് ഒത്തവണ്ണം വരം ലഭിച്ചിരിക്കുന്നു.
કિન્તુ ખ્રીષ્ટસ્ય દાનપરિમાણાનુસારાદ્ અસ્માકમ્ એકૈકસ્મૈ વિશેષો વરોઽદાયિ|
8 അതുകൊണ്ട്: “അവൻ ബദ്ധന്മാരെ പിടിച്ചു കൊണ്ടുപോയി ഉയരത്തിൽ കയറി മനുഷ്യർക്ക് ദാനങ്ങളെ കൊടുത്തു” എന്നു പറയുന്നു.
યથા લિખિતમ્ આસ્તે, "ઊર્દ્ધ્વમ્ આરુહ્ય જેતૃન્ સ વિજિત્ય બન્દિનોઽકરોત્| તતઃ સ મનુજેભ્યોઽપિ સ્વીયાન્ વ્યશ્રાણયદ્ વરાન્|| "
9 കയറി എന്നതിനാൽ അവൻ ഭൂമിയുടെ അധോഭാഗങ്ങളിലേക്ക് ഇറങ്ങി എന്നും വരുന്നില്ലയോ?
ઊર્દ્ધ્વમ્ આરુહ્યેતિવાક્યસ્યાયમર્થઃ સ પૂર્વ્વં પૃથિવીરૂપં સર્વ્વાધઃસ્થિતં સ્થાનમ્ અવતીર્ણવાન્;
10 ൧൦ ഇറങ്ങിയവൻ സകലത്തെയും നിറയ്ക്കേണ്ടതിന് സ്വർഗ്ഗാധിസ്വർഗ്ഗത്തിന് മീതെ കയറിയവനും ആകുന്നു.
યશ્ચાવતીર્ણવાન્ સ એવ સ્વર્ગાણામ્ ઉપર્ય્યુપર્ય્યારૂઢવાન્ યતઃ સર્વ્વાણિ તેન પૂરયિતવ્યાનિ|
11 ൧൧ ക്രിസ്തു ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ചിലരെ ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു;
સ એવ ચ કાંશ્ચન પ્રેરિતાન્ અપરાન્ ભવિષ્યદ્વાદિનોઽપરાન્ સુસંવાદપ્રચારકાન્ અપરાન્ પાલકાન્ ઉપદેશકાંશ્ચ નિયુક્તવાન્|
12 ൧൨ അത് നാം എല്ലാവരും വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലുമുള്ള ഐക്യതയും തികഞ്ഞ പുരുഷത്വവും ക്രിസ്തുവിന്റെ സമ്പൂൎണ്ണതയായ പ്രായത്തിന്റെ അളവും പ്രാപിക്കുവോളം.
યાવદ્ વયં સર્વ્વે વિશ્વાસસ્યેશ્વરપુત્રવિષયકસ્ય તત્ત્વજ્ઞાનસ્ય ચૈક્યં સમ્પૂર્ણં પુરુષર્થઞ્ચાર્થતઃ ખ્રીષ્ટસ્ય સમ્પૂર્ણપરિમાણસ્ય સમં પરિમાણં ન પ્રાપ્નુમસ્તાવત્
13 ൧൩ വിശുദ്ധന്മാരുടെ യഥാസ്ഥാനത്വത്തിനായുള്ള ശുശ്രൂഷയുടെ വേലയ്ക്കും ക്രിസ്തുവിന്റെ ശരീരത്തിന്റെ ആത്മികവർദ്ധനയ്ക്കും ആകുന്നു.
સ પરિચર્ય્યાકર્મ્મસાધનાય ખ્રીષ્ટસ્ય શરીરસ્ય નિષ્ઠાયૈ ચ પવિત્રલોકાનાં સિદ્ધતાયાસ્તાદૃશમ્ ઉપાયં નિશ્ચિતવાન્|
14 ൧൪ അങ്ങനെ നാം ഇനി മനുഷ്യരുടെ ചതിയാലും ഉപായത്താലും തെറ്റിച്ചുകളയുന്ന തന്ത്രങ്ങളിൽ കുടുങ്ങിപ്പോകുവാൻ തക്കവണ്ണം ഉപദേശത്തിന്റെ ഓരോ കാറ്റിനാൽ ചാഞ്ചാടി ഉഴലുന്ന ശിശുക്കൾ ആയിരിക്കാതെ,
અતએવ માનુષાણાં ચાતુરીતો ભ્રમકધૂર્ત્તતાયાશ્છલાચ્ચ જાતેન સર્વ્વેણ શિક્ષાવાયુના વયં યદ્ બાલકા ઇવ દોલાયમાના ન ભ્રામ્યામ ઇત્યસ્માભિ ર્યતિતવ્યં,
15 ൧൫ സ്നേഹത്തിൽ സത്യം സംസാരിച്ചുകൊണ്ട് ക്രിസ്തു എന്ന തലയോളം സകലത്തിലും വളരുവാൻ ഇടയാകും.
પ્રેમ્ના સત્યતામ્ આચરદ્ભિઃ સર્વ્વવિષયે ખ્રીષ્ટમ્ ઉદ્દિશ્ય વર્દ્ધિતવ્યઞ્ચ, યતઃ સ મૂર્દ્ધા,
16 ൧൬ ശരീരം മുഴുവനും യുക്തമായി ചേർന്നും ഏകീഭവിച്ചും ഓരോ അംഗത്തിനും അതതിന്റെ പ്രവൃത്തിക്ക് തക്കവണ്ണം സഹായം ലഭിക്കുവാനുള്ള ഓരോ സന്ധിയാലും സ്നേഹത്തിലുള്ള വർദ്ധനയ്ക്കായി അവനിൽ നിന്നു വളർച്ച പ്രാപിക്കുന്നു.
તસ્માચ્ચૈકૈકસ્યાઙ્ગસ્ય સ્વસ્વપરિમાણાનુસારેણ સાહાય્યકરણાદ્ ઉપકારકૈઃ સર્વ્વૈઃ સન્ધિભિઃ કૃત્સ્નસ્ય શરીરસ્ય સંયોગે સમ્મિલને ચ જાતે પ્રેમ્ના નિષ્ઠાં લભમાનં કૃત્સ્નં શરીરં વૃદ્ધિં પ્રાપ્નોતિ|
17 ൧൭ ആകയാൽ ഞാൻ കർത്താവിൽ പ്രബോധിപ്പിക്കുന്നത് എന്തെന്നാൽ: ജാതികൾ തങ്ങളുടെ വ്യർത്ഥബുദ്ധി അനുസരിച്ചു നടക്കുന്നതുപോലെ നിങ്ങൾ ഇനി നടക്കരുത്.
યુષ્માન્ અહં પ્રભુનેદં બ્રવીમ્યાદિશામિ ચ, અન્યે ભિન્નજાતીયા ઇવ યૂયં પૂન ર્માચરત|
18 ൧൮ ചിന്തകൾ ഇരുണ്ടുപോയ അവർ, അജ്ഞാനം നിമിത്തം, ദൈവത്തിന്റെ ജീവനിൽ നിന്നു അകന്നു മനം തഴമ്പിക്കുകയും
યતસ્તે સ્વમનોમાયામ્ આચરન્ત્યાન્તરિકાજ્ઞાનાત્ માનસિકકાઠિન્યાચ્ચ તિમિરાવૃતબુદ્ધય ઈશ્વરીયજીવનસ્ય બગીર્ભૂતાશ્ચ ભવન્તિ,
19 ൧൯ ഹൃദയകാഠിന്യം നിമിത്തം, അത്യാഗ്രഹത്തോടെ സകല അശുദ്ധിയും പ്രവർത്തിക്കുവാൻ ദുഷ്കാമത്തിന് തങ്ങളെത്തന്നെ ഏല്പിച്ചിരിക്കുന്നു.
સ્વાન્ ચૈતન્યશૂન્યાન્ કૃત્વા ચ લોભેન સર્વ્વવિધાશૌચાચરણાય લમ્પટતાયાં સ્વાન્ સમર્પિતવન્તઃ|
20 ൨൦ നിങ്ങളോ യേശുവിൽ സത്യം ഉള്ളതുപോലെ അവനെക്കുറിച്ച് കേൾക്കുകയും അവനെ കുറിച്ച് ഉപദേശം ലഭിക്കുകയും ചെയ്തു എങ്കിൽ
કિન્તુ યૂયં ખ્રીષ્ટં ન તાદૃશં પરિચિતવન્તઃ,
21 ൨൧ ക്രിസ്തുവിനെക്കുറിച്ച് ഇങ്ങനെയല്ല പഠിച്ചത്.
યતો યૂયં તં શ્રુતવન્તો યા સત્યા શિક્ષા યીશુતો લભ્યા તદનુસારાત્ તદીયોપદેશં પ્રાપ્તવન્તશ્ચેતિ મન્યે|
22 ൨൨ മുമ്പിലത്തെ നടപ്പ് സംബന്ധിച്ച് ചതിമോഹങ്ങളാൽ വഷളായിപ്പോകുന്ന പഴയമനുഷ്യനെ ഉപേക്ഷിച്ച്,
તસ્માત્ પૂર્વ્વકાલિકાચારકારી યઃ પુરાતનપુરુષો માયાભિલાષૈ ર્નશ્યતિ તં ત્યક્ત્વા યુષ્માભિ ર્માનસિકભાવો નૂતનીકર્ત્તવ્યઃ,
23 ൨൩ നിങ്ങളുടെ ഉള്ളിലെ ആത്മാവ് സംബന്ധമായി പുതുക്കം പ്രാപിച്ച്,
યો નવપુરુષ ઈશ્વરાનુરૂપેણ પુણ્યેન સત્યતાસહિતેન
24 ൨൪ സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊള്ളുവിൻ.
ધાર્મ્મિકત્વેન ચ સૃષ્ટઃ સ એવ પરિધાતવ્યશ્ચ|
25 ൨൫ ആകയാൽ ഭോഷ്ക് ഉപേക്ഷിച്ച് ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോട് സത്യം സംസാരിക്കുവിൻ; നാം തമ്മിൽ ഒരേ ശരീരത്തിന്റെ അവയവങ്ങളല്ലോ.
અતો યૂયં સર્વ્વે મિથ્યાકથનં પરિત્યજ્ય સમીપવાસિભિઃ સહ સત્યાલાપં કુરુત યતો વયં પરસ્પરમ્ અઙ્ગપ્રત્યઙ્ગા ભવામઃ|
26 ൨൬ കോപിക്കുമ്പോൾ പാപം ചെയ്യാതിരിക്കുവിൻ. സൂര്യൻ അസ്തമിക്കുവോളം നിങ്ങൾ കോപം വച്ചുകൊണ്ടിരിക്കരുത്.
અપરં ક્રોધે જાતે પાપં મા કુરુધ્વમ્, અશાન્તે યુષ્માકં રોષેસૂર્ય્યોઽસ્તં ન ગચ્છતુ|
27 ൨൭ പിശാചിന് അവസരം കൊടുക്കരുത്.
અપરં શયતાને સ્થાનં મા દત્ત|
28 ൨൮ മോഷ്ടാവ് ഇനി മോഷ്ടിക്കരുത്; ആവശ്യത്തിലിരിക്കുന്നവർക്ക് സഹായം ചെയ്യുവാനുണ്ടാകേണ്ടതിന് സ്വന്ത കൈകൊണ്ട് അദ്ധ്വാനിച്ച് മാന്യമായ ജോലികൾ ചെയ്യട്ടെ.
ચોરઃ પુનશ્ચૈર્ય્યં ન કરોતુ કિન્તુ દીનાય દાને સામર્થ્યં યજ્જાયતે તદર્થં સ્વકરાભ્યાં સદ્વૃત્ત્યા પરિશ્રમં કરોતુ|
29 ൨൯ കേൾക്കുന്നവര്‍ൎക്ക് കൃപ ലഭിക്കേണ്ടതിന് ആവശ്യംപോലെ ആത്മികവർദ്ധനയ്ക്കുതകുന്ന നല്ല വാക്കല്ലാതെ മലിനമാക്കുന്നത് ഒന്നും നിങ്ങളുടെ വായിൽനിന്നു പുറപ്പെടരുത്; പകരം കേൾവിക്കാരുടെ ആവശ്യങ്ങളിൽ പ്രയോജനപ്പെടുംവിധം സംസാരിക്കുവിൻ.
અપરં યુષ્માકં વદનેભ્યઃ કોઽપિ કદાલાપો ન નિર્ગચ્છતુ, કિન્તુ યેન શ્રોતુરુપકારો જાયતે તાદૃશઃ પ્રયોજનીયનિષ્ઠાયૈ ફલદાયક આલાપો યુષ્માકં ભવતુ|
30 ൩൦ ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുത്; അവനാലല്ലോ നിങ്ങൾ വീണ്ടെടുപ്പുനാളിനായി മുദ്രയിടപ്പെട്ടത്.
અપરઞ્ચ યૂયં મુક્તિદિનપર્ય્યન્તમ્ ઈશ્વરસ્ય યેન પવિત્રેણાત્મના મુદ્રયાઙ્કિતા અભવત તં શોકાન્વિતં મા કુરુત|
31 ൩൧ എല്ലാ കയ്പും കോപവും ക്രോധവും ദേഷ്യത്തോടെ ഉറക്കെ സംസാരിക്കുന്നതും, ദൂഷണവും സകലദുർഗ്ഗുണവും നിങ്ങളെ വിട്ടു ഒഴിഞ്ഞുപോകട്ടെ.
અપરં કટુવાક્યં રોષઃ કોષઃ કલહો નિન્દા સર્વ્વવિધદ્વેષશ્ચૈતાનિ યુષ્માકં મધ્યાદ્ દૂરીભવન્તુ|
32 ൩൨ നിങ്ങൾ തമ്മിൽതമ്മിൽ ദയയും മനസ്സലിവുമുള്ളവരായി ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം നിങ്ങളും ക്ഷമിക്കുവിൻ.
યૂયં પરસ્પરં હિતૈષિણઃ કોમલાન્તઃકરણાશ્ચ ભવત| અપરમ્ ઈશ્વરઃ ખ્રીષ્ટેન યદ્વદ્ યુષ્માકં દોષાન્ ક્ષમિતવાન્ તદ્વદ્ યૂયમપિ પરસ્પરં ક્ષમધ્વં|

< എഫെസ്യർ 4 >