< എഫെസ്യർ 4 >
1 ൧ അതുകൊണ്ട് കർത്തൃസേവനിമിത്തം ബന്ധിതനായിരിക്കുന്ന ഞാൻ പ്രബോധിപ്പിക്കുന്നത്: നിങ്ങളെ വിളിച്ചിരിക്കുന്ന വിളിക്കു യോഗ്യമാംവണ്ണം,
Jako więzień Pana zachęcam was, abyście żyli w zgodzie z waszym powołaniem.
2 ൨ പൂർണ്ണവിനയത്തോടും സൗമ്യതയോടും ദീർഘക്ഷമയോടുംകൂടെ നടക്കുകയും സ്നേഹത്തിൽ അന്യോന്യം സഹിഷ്ണതയോടെ പെരുമാറുകയും ചെയ്യുവിൻ.
Bądźcie pokorni, łagodni i cierpliwi. Z miłością znoście nawzajem swoje słabości.
3 ൩ ആത്മാവിന്റെ ഐക്യം സമാധാനബന്ധത്തിൽ കാക്കുവാൻ പരമാവധി ശ്രമിക്കുകയും ചെയ്യുവിൻ.
Z oddaniem dbajcie o duchową jedność, zachowując między sobą pokój.
4 ൪ നിങ്ങളെ വിളിച്ചപ്പോൾ ഏകപ്രത്യാശയ്ക്കായി നിങ്ങളെ വിളിച്ചതുപോലെ ശരീരം ഒന്ന്, ആത്മാവ് ഒന്ന്,
Tworzymy jedno wspólne ciało. Boży Duch jest również jeden i zostaliśmy powołani do jednej wspólnej nadziei.
5 ൫ കർത്താവ് ഒരുവൻ, വിശ്വാസം ഒന്ന്, സ്നാനം ഒന്ന്, എല്ലാവർക്കും മീതെയുള്ളവനും
Jest tylko jeden Pan, jedna wiara, jeden chrzest,
6 ൬ എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.
i jeden wspólny Ojciec nas wszystkich, który panuje nad wszystkimi, działa przez wszystkich i mieszka w nas wszystkich.
7 ൭ എന്നാൽ നമ്മിൽ ഓരോരുത്തർക്കും ക്രിസ്തുവിന്റെ ദാനത്തിന്റെ അളവിന് ഒത്തവണ്ണം വരം ലഭിച്ചിരിക്കുന്നു.
A każdy z nas otrzymał od Chrystusa jakiś szczególny dar.
8 ൮ അതുകൊണ്ട്: “അവൻ ബദ്ധന്മാരെ പിടിച്ചു കൊണ്ടുപോയി ഉയരത്തിൽ കയറി മനുഷ്യർക്ക് ദാനങ്ങളെ കൊടുത്തു” എന്നു പറയുന്നു.
Pismo mówi: „Wstępując do nieba, zabrał ze sobą jeńców, a ludziom rozdał dary”.
9 ൯ കയറി എന്നതിനാൽ അവൻ ഭൂമിയുടെ അധോഭാഗങ്ങളിലേക്ക് ഇറങ്ങി എന്നും വരുന്നില്ലയോ?
Czy słowo „wstąpił” nie oznacza, że najpierw musiał zstąpić do otchłani ziemi?
10 ൧൦ ഇറങ്ങിയവൻ സകലത്തെയും നിറയ്ക്കേണ്ടതിന് സ്വർഗ്ഗാധിസ്വർഗ്ഗത്തിന് മീതെ കയറിയവനും ആകുന്നു.
Tak! Ten, który zstąpił do otchłani, potem wstąpił do nieba, aby napełnić swoją obecnością cały wszechświat.
11 ൧൧ ക്രിസ്തു ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ചിലരെ ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു;
To właśnie On, Chrystus, ustanowił w kościele apostołów, proroków, ewangelistów oraz pasterzy i nauczycieli.
12 ൧൨ അത് നാം എല്ലാവരും വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലുമുള്ള ഐക്യതയും തികഞ്ഞ പുരുഷത്വവും ക്രിസ്തുവിന്റെ സമ്പൂൎണ്ണതയായ പ്രായത്തിന്റെ അളവും പ്രാപിക്കുവോളം.
Ich zadaniem jest przygotowywanie świętych do służby, mającej na celu budowanie ciała Chrystusa—kościoła,
13 ൧൩ വിശുദ്ധന്മാരുടെ യഥാസ്ഥാനത്വത്തിനായുള്ള ശുശ്രൂഷയുടെ വേലയ്ക്കും ക്രിസ്തുവിന്റെ ശരീരത്തിന്റെ ആത്മികവർദ്ധനയ്ക്കും ആകുന്നു.
abyśmy wszyscy osiągnęli całkowitą jedność wiary, w pełni poznali Syna Bożego i stali się doskonali, na wzór Chrystusa.
14 ൧൪ അങ്ങനെ നാം ഇനി മനുഷ്യരുടെ ചതിയാലും ഉപായത്താലും തെറ്റിച്ചുകളയുന്ന തന്ത്രങ്ങളിൽ കുടുങ്ങിപ്പോകുവാൻ തക്കവണ്ണം ഉപദേശത്തിന്റെ ഓരോ കാറ്റിനാൽ ചാഞ്ചാടി ഉഴലുന്ന ശിശുക്കൾ ആയിരിക്കാതെ,
Nie bądźmy jak dzieci, które łatwo wierzą w fałszywe informacje i ulegają sprytnym kłamstwom przewrotnych ludzi.
15 ൧൫ സ്നേഹത്തിൽ സത്യം സംസാരിച്ചുകൊണ്ട് ക്രിസ്തു എന്ന തലയോളം സകലത്തിലും വളരുവാൻ ഇടയാകും.
Zamiast tego, z miłością mówmy sobie prawdę i coraz bardziej upodabniajmy się do Chrystusa, który jest Głową swojego ciała—kościoła.
16 ൧൬ ശരീരം മുഴുവനും യുക്തമായി ചേർന്നും ഏകീഭവിച്ചും ഓരോ അംഗത്തിനും അതതിന്റെ പ്രവൃത്തിക്ക് തക്കവണ്ണം സഹായം ലഭിക്കുവാനുള്ള ഓരോ സന്ധിയാലും സ്നേഹത്തിലുള്ള വർദ്ധനയ്ക്കായി അവനിൽ നിന്നു വളർച്ച പ്രാപിക്കുന്നു.
Dzięki Niemu całe to ciało jest doskonale połączone w jedną całość, a każda jego część we właściwy sobie sposób służy innym, tak że cały organizm coraz bardziej się rozwija i rośnie w miłości.
17 ൧൭ ആകയാൽ ഞാൻ കർത്താവിൽ പ്രബോധിപ്പിക്കുന്നത് എന്തെന്നാൽ: ജാതികൾ തങ്ങളുടെ വ്യർത്ഥബുദ്ധി അനുസരിച്ചു നടക്കുന്നതുപോലെ നിങ്ങൾ ഇനി നടക്കരുത്.
Dlatego też ostrzegam was w imieniu Pana: Nie postępujcie jak niemądrzy poganie!
18 ൧൮ ചിന്തകൾ ഇരുണ്ടുപോയ അവർ, അജ്ഞാനം നിമിത്തം, ദൈവത്തിന്റെ ജീവനിൽ നിന്നു അകന്നു മനം തഴമ്പിക്കുകയും
Ich umysły są bowiem pogrążone w ciemności i dlatego nie mają oni nic wspólnego z życiem dla Boga. Jest to spowodowane ich niewiedzą i twardym sercem.
19 ൧൯ ഹൃദയകാഠിന്യം നിമിത്തം, അത്യാഗ്രഹത്തോടെ സകല അശുദ്ധിയും പ്രവർത്തിക്കുവാൻ ദുഷ്കാമത്തിന് തങ്ങളെത്തന്നെ ഏല്പിച്ചിരിക്കുന്നു.
Ludzie ci znieczulili swoje sumienie i rzucili się w wir wszelkiego rodzaju nieczystości i rozwiązłości.
20 ൨൦ നിങ്ങളോ യേശുവിൽ സത്യം ഉള്ളതുപോലെ അവനെക്കുറിച്ച് കേൾക്കുകയും അവനെ കുറിച്ച് ഉപദേശം ലഭിക്കുകയും ചെയ്തു എങ്കിൽ
Wy jednak nie tego nauczyliście się od Chrystusa.
21 ൨൧ ക്രിസ്തുവിനെക്കുറിച്ച് ഇങ്ങനെയല്ല പഠിച്ചത്.
Skoro usłyszeliście o Nim i poznaliście Jego prawdę,
22 ൨൨ മുമ്പിലത്തെ നടപ്പ് സംബന്ധിച്ച് ചതിമോഹങ്ങളാൽ വഷളായിപ്പോകുന്ന പഴയമനുഷ്യനെ ഉപേക്ഷിച്ച്,
to wiecie, że musicie porzucić dawne, grzeszne życie, zepsute z powodu zwodniczych pragnień.
23 ൨൩ നിങ്ങളുടെ ഉള്ളിലെ ആത്മാവ് സംബന്ധമായി പുതുക്കം പ്രാപിച്ച്,
Macie również poddać się Duchowi Świętemu, aby nieustannie zmieniał wasz sposób myślenia.
24 ൨൪ സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊള്ളുവിൻ.
Stawajcie się nowymi ludźmi, prawymi i świętymi, stworzonymi na obraz Boga.
25 ൨൫ ആകയാൽ ഭോഷ്ക് ഉപേക്ഷിച്ച് ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോട് സത്യം സംസാരിക്കുവിൻ; നാം തമ്മിൽ ഒരേ ശരീരത്തിന്റെ അവയവങ്ങളല്ലോ.
Dlatego odrzućcie kłamstwo i mówcie sobie nawzajem prawdę—należycie przecież do jednego ciała!
26 ൨൬ കോപിക്കുമ്പോൾ പാപം ചെയ്യാതിരിക്കുവിൻ. സൂര്യൻ അസ്തമിക്കുവോളം നിങ്ങൾ കോപം വച്ചുകൊണ്ടിരിക്കരുത്.
Wyrażajcie swój gniew, ale nie pozwalajcie, aby prowadził was do grzechu. A jeśli tak się stanie, rozwiążcie problem jeszcze przed zachodem słońca,
27 ൨൭ പിശാചിന് അവസരം കൊടുക്കരുത്.
aby nie dawać diabłu okazji do działania.
28 ൨൮ മോഷ്ടാവ് ഇനി മോഷ്ടിക്കരുത്; ആവശ്യത്തിലിരിക്കുന്നവർക്ക് സഹായം ചെയ്യുവാനുണ്ടാകേണ്ടതിന് സ്വന്ത കൈകൊണ്ട് അദ്ധ്വാനിച്ച് മാന്യമായ ജോലികൾ ചെയ്യട്ടെ.
Kto dotychczas kradł, niech teraz przestanie. Niech się weźmie do uczciwej pracy, aby dzięki zarobionym pieniądzom mógł pomagać potrzebującym.
29 ൨൯ കേൾക്കുന്നവര്‍ൎക്ക് കൃപ ലഭിക്കേണ്ടതിന് ആവശ്യംപോലെ ആത്മികവർദ്ധനയ്ക്കുതകുന്ന നല്ല വാക്കല്ലാതെ മലിനമാക്കുന്നത് ഒന്നും നിങ്ങളുടെ വായിൽനിന്നു പുറപ്പെടരുത്; പകരം കേൾവിക്കാരുടെ ആവശ്യങ്ങളിൽ പ്രയോജനപ്പെടുംവിധം സംസാരിക്കുവിൻ.
Niech z waszych ust nie wychodzi żadne złe słowo, ale tylko dobre—umacniające innych w wierze lub pomagające im w ich problemach.
30 ൩൦ ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുത്; അവനാലല്ലോ നിങ്ങൾ വീണ്ടെടുപ്പുനാളിനായി മുദ്രയിടപ്പെട്ടത്.
Nie zasmucajcie swoim życiem Ducha Świętego, którym Bóg opieczętował was, gwarantując wam w ten sposób zbawienie.
31 ൩൧ എല്ലാ കയ്പും കോപവും ക്രോധവും ദേഷ്യത്തോടെ ഉറക്കെ സംസാരിക്കുന്നതും, ദൂഷണവും സകലദുർഗ്ഗുണവും നിങ്ങളെ വിട്ടു ഒഴിഞ്ഞുപോകട്ടെ.
Usuńcie spośród siebie wszelkie zgorzknienie, gwałtowne reakcje, gniew, krzyk i ostre słowa. Odrzućcie także złość.
32 ൩൨ നിങ്ങൾ തമ്മിൽതമ്മിൽ ദയയും മനസ്സലിവുമുള്ളവരായി ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം നിങ്ങളും ക്ഷമിക്കുവിൻ.
Bądźcie wobec siebie łagodni i współczujący. Przebaczajcie sobie nawzajem, tak jak Bóg—ze względu na Chrystusa—przebaczył wam.