< സഭാപ്രസംഗി 1 >
1 ൧ യെരൂശലേമിലെ രാജാവായിരുന്ന ദാവീദിന്റെ മകനായ സഭാപ്രസംഗിയുടെ വചനങ്ങൾ.
Глаголы Екклесиаста, сына Давидова, царя Израилева во Иерусалиме.
2 ൨ ഹാ മായ, മായ എന്ന് സഭാപ്രസംഗി പറയുന്നു; ഹാ മായ, മായ, സകലവും മായയത്രേ.
Суета суетствий, рече Екклесиаст, суета суетствий, всяческая суета.
3 ൩ സൂര്യനുകീഴിൽ പ്രയത്നിക്കുന്ന മനുഷ്യന്റെ സകലപ്രയത്നത്താലും അവന് എന്ത് ലാഭം?
Кое изюбилие человеку во всем труде его, имже трудится под солнцем?
4 ൪ ഒരു തലമുറ പോകുന്നു; മറ്റൊരു തലമുറ വരുന്നു;
Род преходит и род приходит, а земля во век стоит.
5 ൫ ഭൂമിയോ എന്നേക്കും നില്ക്കുന്നു; സൂര്യൻ ഉദിക്കുന്നു; സൂര്യൻ അസ്തമിക്കുന്നു; ഉദിച്ച സ്ഥലത്തേക്ക് തന്നെ വീണ്ടും ബദ്ധപ്പെട്ടു ചെല്ലുന്നു.
И восходит солнце и заходит солнце и в место свое влечется, сие возсиявая тамо.
6 ൬ കാറ്റ് തെക്കോട്ടു ചെന്ന് വടക്കോട്ടു തിരിയുന്നു. അങ്ങനെ കാറ്റ് ചുറ്റിച്ചുറ്റി തിരിഞ്ഞുകൊണ്ട് പരിവർത്തനം ചെയ്യുന്നു.
Идет к югу и обходит к северу, обходит окрест, идет дух и на круги своя обращается дух.
7 ൭ സകലനദികളും സമുദ്രത്തിലേക്ക് ഒഴുകിവീഴുന്നു; എന്നിട്ടും സമുദ്രം നിറയുന്നില്ല; നദികൾ ഒഴുകിവീഴുന്ന ഇടത്തേക്ക് പിന്നെയും പിന്നെയും ചെല്ലുന്നു.
Вси потоцы идут в море, и море несть насыщаемо: на место, аможе потоцы идут, тамо тии возвращаются ити.
8 ൮ സകലകാര്യങ്ങൾക്കായും മനുഷ്യൻ അധ്വാനിക്കേണ്ടി വരുന്നു. അവന് അത് വിവരിക്കുവാൻ കഴിയുകയില്ല; കണ്ടിട്ട് കണ്ണിന് തൃപ്തി വരുന്നില്ല; കേട്ടിട്ട് ചെവിക്ക് മതിവരുന്നില്ല.
Вся словеса трудна, не возможет муж глаголати: и не насытится око зрети, ни исполнится ухо слышания.
9 ൯ ഉണ്ടായിരുന്നത് ഉണ്ടാകുവാനുള്ളതും, ചെയ്തുകഴിഞ്ഞത് ചെയ്യുവാനുള്ളതും ആകുന്നു; സൂര്യനുകീഴിൽ പുതിയതായി യാതൊന്നും ഇല്ല.
Что было, тожде есть, еже будет: и что было сотвореное, тожде имать сотворитися:
10 ൧൦ ‘ഇതു പുതിയത്’ എന്നു പറയത്തക്കവണ്ണം വല്ലതും ഉണ്ടോ? നമുക്കു മുമ്പ്, പണ്ടത്തെ കാലത്ത് തന്നെ അതുണ്ടായിരുന്നു.
и ничтоже ново под солнцем. Иже возглаголет и речет: се, сие ново есть: уже бысть в вецех бывших прежде нас.
11 ൧൧ പുരാതന ജനത്തെക്കുറിച്ച് ഓർമ്മയില്ലല്ലോ; ഭാവിയിൽ ജനിക്കുവാനുള്ളവരെക്കുറിച്ച് പിന്നീട് വരുന്നവർക്കും ഓർമ്മയുണ്ടാകുകയില്ല.
Несть память первых, и последним бывшым не будет их память с будущими на последок.
12 ൧൨ സഭാപ്രസംഗിയായ ഞാൻ യെരൂശലേമിൽ യിസ്രായേലിന് രാജാവായിരുന്നു.
Аз Екклесиаст бых царь над Израилем во Иерусалиме
13 ൧൩ ആകാശത്തിൻ കീഴിൽ സംഭവിക്കുന്നതൊക്കെയും ജ്ഞാനബുദ്ധികൊണ്ട് ആരാഞ്ഞറിയേണ്ടതിന് ഞാൻ മനസ്സുവച്ചു; ഇത് ദൈവം മനുഷ്യർക്ക് കൊടുത്ത വല്ലാത്ത കഷ്ടപ്പാടു തന്നേ.
и вдах сердце мое, еже взыскати и разсмотрити в мудрости о всех бывающих под небесем: яко попечение лукаво даде Бог сыном человеческим, еже упражднятися в нем.
14 ൧൪ സൂര്യന് കീഴെ നടക്കുന്ന സകലപ്രവൃത്തികളും ഞാൻ കണ്ടിട്ടുണ്ട്; അവയെല്ലാം മായയും കാറ്റിനെ പിന്‍തുടരുന്നത് പോലെയും ആകുന്നു.
Видех всяческая сотворения сотворенная под солнцем: и се, вся суетство и произволение духа.
15 ൧൫ വളവുള്ളതു നേരെ ആക്കുവാൻ കഴിയുകയില്ല; കുറവുള്ളത് എണ്ണം തികക്കുവാനും കഴിയുകയില്ല.
Развращенное не может исправитися, и лишение не может изчислитися.
16 ൧൬ ഞാൻ മനസ്സിൽ ആലോചിച്ചുപറഞ്ഞത്: “യെരൂശലേമിൽ എനിക്ക് മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം ജ്ഞാനം ഞാൻ സമ്പാദിച്ചിരിക്കുന്നു; എന്റെ ഹൃദയം ജ്ഞാനവും അറിവും ധാരാളം പ്രാപിച്ചിരിക്കുന്നു”.
Глаголах аз в сердцы моем, еже рещи: се, аз возвеличихся и умножих мудрость паче всех, иже быша прежде мене во Иерусалиме,
17 ൧൭ ജ്ഞാനം ഗ്രഹിക്കുവാനും ഭ്രാന്തും ഭോഷത്തവും അറിയുവാനും ഞാൻ മനസ്സുവച്ചു; ഇതും വൃഥാപ്രയത്നമെന്നു കണ്ടു.
и сердце мое вдах, еже ведети премудрость и разум: и сердце мое виде многая, премудрость и разум, притчи и хитрость: уразумех аз, яко и сие есть произволение духа:
18 ൧൮ ജ്ഞാനം വർദ്ധിക്കുമ്പോൾ വ്യസനവും വർദ്ധിക്കുന്നു; അറിവു വർദ്ധിപ്പിക്കുന്നവൻ ദുഃഖവും വർദ്ധിപ്പിക്കുന്നു.
яко во множестве мудрости множество разума, и приложивый разум приложит болезнь.