< സഭാപ്രസംഗി 9 >
1 ൧ നീതിമാന്മാരും ജ്ഞാനികളും അവരുടെ പ്രവൃത്തികളും ദൈവത്തിന്റെ കയ്യിൽ ഇരിക്കുന്നു: ഇത്യാദി കാര്യങ്ങൾ ശോധന ചെയ്യുവാൻ ഞാൻ മനസ്സുവച്ചു; സ്നേഹമാകട്ടെ ദ്വേഷമാകട്ടെ ഒന്നും മനുഷ്യർ അറിയുന്നില്ല; സർവ്വവും അവരുടെ മുമ്പിൽ ഇരിക്കുന്നു താനും.
मैले धर्मात्मा र बुद्धिमान् मानिसहरू र तिनीहरूका कार्यहरूको विषयमा मेरो मनमा यी सबै कुराबारे विचार गरेँ । ती सबै परमेश्वरका हातमा छन् । कसैमाथि प्रेम वा घृणा के आइपर्ने छ भनी कसैलाई थाहा छैन ।
2 ൨ എല്ലാവർക്കും എല്ലാം ഒരുപോലെ സംഭവിക്കുന്നു; നീതിമാനും പാപിക്കും, നിർമ്മലനും മലിനനും, യാഗം കഴിക്കുന്നവനും യാഗം കഴിക്കാത്തവനും, ഒരു ഗതി വരുന്നു; പാപിയും നല്ലവനും ആണ പേടിക്കുന്നവനും ആണയിടുന്നവനും ഒരു ഗതി ആകുന്നു.
सबैको अन्त्य उही किसिमको हुन्छ । धर्मी र दुष्ट मानिसहरू, असल, शुद्ध र अशुद्ध अनि बलिदान चढाउने र बलिदान नचढाउने सबैको दशा एउटै हुन्छ । जसरी असल मानिसहरू मर्छन्, त्यसै गरी पापीहरू मर्ने छन् । जसरी वाचा बाँध्ने मर्छ, त्यसै गरी शपथ खान डराउने मानिस पनि मर्ने छ ।
3 ൩ എല്ലാവർക്കും ഒരു ഗതി വരുന്നു എന്നത് സൂര്യനുകീഴിൽ നടക്കുന്ന എല്ലാറ്റിലും വലിയ ഒരു തിന്മയത്രേ; മനുഷ്യരുടെ ഹൃദയത്തിലും ദോഷം നിറഞ്ഞിരിക്കുന്നു; ജീവപര്യന്തം അവരുടെ ഹൃദയത്തിൽ ഭ്രാന്തുണ്ട്. അതിന് ശേഷം അവർ മരിച്ചവരുടെ അടുക്കലേക്ക് പോകുന്നു.
सूर्यमूनि गरिने हरेक कुराको लागि एउटा खराब दशा छ । तिनीहरू सबैमा उही कुरो आइपर्छ । मानिसको हृदय खराब कुराहरूले भरिएको छ, र तिनीहरू जिउँदा तिनीहरूको हृदयमा पागलपन हुन्छ । त्यसपछि तिनीहरू मरेकाहरूकहाँ जाने छन् ।
4 ൪ ജീവിച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ ഉള്ള ഏതൊരുവനും പ്രത്യാശക്ക് വകയുണ്ട്; ചത്ത സിംഹത്തെക്കാൾ ജീവനുള്ള നായ് നല്ലതാണല്ലോ.
सबै बाँचेकाहरूसित मिल्न जानेको आशा हुन्छ । मरेको सिंहभन्दा जिउँदो कुकुर असल हो ।
5 ൫ ജീവിച്ചിരിക്കുന്നവർ അവർ മരിക്കും എന്നറിയുന്നു; മരിച്ചവർ ഒന്നും അറിയുന്നില്ല; മേലാൽ അവർക്ക് ഒരു പ്രതിഫലവും ഇല്ല; അവരെക്കുറിച്ചുള്ള ഓർമ്മയും നഷ്ടമാകുന്നു.
किनकि बाँचेकाहरू मर्ने छन् भनी तिनीहरूलाई थाहा छ, तर मरेकाहरूलाई केही पनि थाहा हुँदैन । तिनीहरूको स्मरणशक्ति गइसकेकोले तिनीहरूले कुनै इनाम पाउँदैन ।
6 ൬ അവരുടെ സ്നേഹവും ദ്വേഷവും അസൂയയും നശിച്ചുപോയി; സൂര്യനുകീഴിൽ നടക്കുന്ന യാതൊന്നിലും അവർക്ക് ഇനി ഒരിക്കലും ഓഹരിയില്ല.
तिनीहरूका प्रेम, घृणा र ईर्ष्या धेरै पहिलै नै गाएब भएर गइसकेका छन् । सूर्यमूनि गरिने कुनै पनि कुराको लागि तिनीहरूले फेरि कुनै ठाउँ पाउने छैनन् ।
7 ൭ നീ ചെന്ന് സന്തോഷത്തോടുകൂടി അപ്പം തിന്നുക; ആനന്ദഹൃദയത്തോടെ വീഞ്ഞു കുടിക്കുക; ദൈവം നിന്റെ പ്രവൃത്തികളിൽ പ്രസാദിച്ചിരിക്കുന്നുവല്ലോ.
आफ्नो बाटो लाग्; आनन्द भएर आफ्नो रोटी खा, र प्रसन्न हृदय लिएर आफ्नो दाखमद्य पि, किनकि असल कामहरूको उत्सवलाई परमेश्वरले अनुमोदन गर्नुहुन्छ ।
8 ൮ നിന്റെ വസ്ത്രം എല്ലായ്പോഴും വെള്ളയായിരിക്കട്ടെ; നിന്റെ തലയിൽ എണ്ണ കുറയാതിരിക്കട്ടെ.
तेरा लुगाहरू सधैँ सेता होऊन्, र तेरो शिर तेलले अभिषेक गरियोस् ।
9 ൯ സൂര്യനുകീഴിൽ അവൻ നിനക്ക് നല്കിയിരിക്കുന്ന മായയായ ആയുഷ്കാലത്ത് നീ സ്നേഹിക്കുന്ന ഭാര്യയോടുകൂടി നിന്റെ ആയുഷ്കാലമെല്ലാം സന്തോഷിച്ചുകൊൾക; അതല്ലയോ ഈ ആയുസ്സിൽ സൂര്യന്റെ കീഴിൽ നീ ചെയ്യുന്ന സകലപ്രയത്നത്തിലും നിനക്കുള്ള ഓഹരി.
परमेश्वरले सूर्यमूनि दिनुभएको यस व्यर्थ जीवनकालभरि तेरी पत्नीसित खुसी भएर बस् । सूर्यमूनि तेरो कामको लागि त्यो नै तेरो इनाम हो ।
10 ൧൦ നീ ചെയ്യുന്ന എല്ലാ പ്രവൃത്തികളും ശക്തിയോടെ ചെയ്യുക; നീ ചെല്ലുന്ന പാതാളത്തിൽ പ്രവൃത്തിയോ സൂത്രമോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല. (Sheol )
तेरो हातले जे काम पाउँछ, त्यो शक्ति लगाएर गर्, किनकि तँ जान लागिरहेको पातलमा कुनै काम वा व्याख्या वा ज्ञान वा बुद्धि छैन । (Sheol )
11 ൧൧ പിന്നെയും ഞാൻ സൂര്യനുകീഴിൽ കണ്ടത്: വേഗതയുള്ളവർ ഓട്ടത്തിലും വീരന്മാർ യുദ്ധത്തിലും ജയിക്കുന്നില്ല; ജ്ഞാനികൾക്ക് ആഹാരവും വിവേകികൾക്ക് സമ്പത്തും സാമർത്ഥ്യമുള്ളവർക്ക് പ്രീതിയും ലഭിക്കുന്നില്ല; അവർക്കെല്ലാം ആയുസ്സും അവസരങ്ങളും ആകുന്നു ലഭിക്കുന്നത്.
मैले सूर्यमूनि केही रोचक कुराहरू देखेको छुः तीव्रगतिमा कुद्नेहरूले दौड जित्दैनन् । बलिया मानिसहरूले युद्ध जित्दैनन् । बुद्धिमान् मानिसहरूले रोटी पाउँदैनन् । समझशक्ति भएका मानिसहरूले धन-सम्पत्ति पाउँदैनन् । ज्ञान भएका मानिसहरूले निगाह पाउँदैनन् । बरु, समय र अवसरले तिनीहरू सबैलाई प्रभाव पार्छन् ।
12 ൧൨ മനുഷ്യൻ തന്റെ കാലം അറിയുന്നില്ലല്ലോ; വലയിൽ പെട്ടുപോയ മത്സ്യങ്ങളെപ്പോലെയും കെണിയിൽ അകപ്പെട്ട പക്ഷികളെപ്പോലെയും മനുഷ്യർ, പെട്ടെന്ന് വരുന്ന ദുഷ്കാലത്ത് കെണിയിൽ കുടുങ്ങിപ്പോകുന്നു.
निश्चय नै त्यसको समय कहिले आउने छ भनी कसैलाई थाहा छैन । माछा घातक जालमा परेझैँ वा चराचुरुङ्गी पासोमा परेझैँ मानव-जाति खराब समयको पासोमा जेलिएका छन्, जुन पासो अकस्मात् तिनीहरूमाथि आइपर्छन् ।
13 ൧൩ ഞാൻ സൂര്യന് കീഴിൽ ഇങ്ങനെയും ജ്ഞാനം കണ്ടു; അതെനിക്ക് മഹത്തായി തോന്നി:
मैले सूर्यमूनि यस्तो बुद्धि पनि देखेको छु, जसले मलाई निकै प्रभावित पार्यो ।
14 ൧൪ ചെറിയ ഒരു പട്ടണം ഉണ്ടായിരുന്നു; അതിൽ മനുഷ്യർ ചുരുക്കമായിരുന്നു; ശക്തനായ ഒരു രാജാവ് അതിന്റെ നേരെ വന്ന്, അതിനെ ഉപരോധിച്ചു; അതിനെതിരെ വലിയ കൊത്തളങ്ങൾ പണിതു.
एउटा सानो सहर थियो जहाँ थोरै मात्र मानिसहरू थिए । एउटा महान् राजा यसको विरुद्धमा आएर यसलाई घेरा हाले र यसको विरुद्धमा चारैतिर घेरा-मचान लगाए ।
15 ൧൫ എന്നാൽ അവിടെ ദരിദ്രനായ ഒരു ജ്ഞാനി വസിച്ചിരുന്നു; അവൻ തന്റെ ജ്ഞാനത്താൽ പട്ടണത്തെ രക്ഷിച്ചു; എങ്കിലും ആ സാധുമനുഷ്യനെ ആരും ഓർമ്മിച്ചില്ല.
अब त्यस सहरमा एउटा गरिब मानिस फेला पारियो । त्यो बुद्धिमान् थियो, जसले आफ्नो बुद्धिले सहरलाई बचायो । तरै पनि पछि कसैले पनि त्यस गरिब मानिसलाई सम्झेन ।
16 ൧൬ “ജ്ഞാനം ശക്തിയേക്കാൾ നല്ലതു തന്നേ, എങ്കിലും സാധുവിന്റെ ജ്ഞാനം തുച്ഛീകരിക്കപ്പെടുന്നു; അവന്റെ വാക്ക് ആരും കൂട്ടാക്കുന്നതുമില്ല” എന്നു ഞാൻ പറഞ്ഞു.
त्यसैले मैले निष्कर्ष निकालेँ, “शक्तिभन्दा बुद्धि उत्तम हो, तर त्यस गरिब मानिसको बुद्धिलाई तुच्छ ठानियो, र त्यसका वचनहरूलाई ध्यानै दिइएन ।”
17 ൧൭ മൂഢന്മാരെ ഭരിക്കുന്നവന്റെ അട്ടഹാസത്തെക്കാൾ സാവധാനത്തിൽ പറയുന്ന ജ്ഞാനികളുടെ വചനങ്ങൾ ഉത്തമം.
मूर्खहरूका बिचमा भएको शासकको चर्को सोरभन्दा नम्र भएर बोलिएका बुद्धिमान् मानिसका वचनहरूलाई राम्ररी ध्यान दिइन्छ ।
18 ൧൮ യുദ്ധായുധങ്ങളെക്കാളും ജ്ഞാനം നല്ലത്; എന്നാൽ കേവലം ഒരു പാപി വളരെ നന്മ നശിപ്പിച്ചുകളയുന്നു.
युद्धका तरवारहरूभन्दा बुद्धि उत्तम हो, तर एउटा पापीले धेरै असल कामलाई विनाश गर्छ ।