< സഭാപ്രസംഗി 8 >
1 ൧ ജ്ഞാനിക്കു തുല്യനായി ആരുണ്ട്? കാര്യത്തിന്റെ പൊരുൾ അറിയുന്നവൻ ആര്? മനുഷ്യന്റെ ജ്ഞാനം അവന്റെ മുഖം പ്രകാശിപ്പിക്കുന്നു; അവന്റെ മുഖത്തിന്റെ കാഠിന്യം മാറിപ്പോകുന്നു.
Ai sánh được với người khôn ngoan? Ai biết giải nghĩa các vật? Sự khôn ngoan làm cho sáng sủa mắt người, và đổi sắc nghiêm trang đi.
2 ൨ ദൈവസന്നിധിയിൽ ചെയ്ത സത്യം ഓർത്ത് രാജാവിന്റെ കല്പന പ്രമാണിച്ചുകൊള്ളണം എന്നു ഞാൻ പ്രബോധിപ്പിക്കുന്നു.
Ta khuyên rằng: Vì cớ lời thề cùng Đức Chúa Trời, khá gìn giữ mạng vua.
3 ൩ നീ അവന്റെ സന്നിധി വിട്ടുപോകുവാൻ ബദ്ധപ്പെടരുത്; ഒരു ദുഷ്കാര്യത്തിലും ഇടപെടരുത്; രാജാവ് തനിക്ക് ഇഷ്ടമുള്ളതൊക്കെയും ചെയ്യുമല്ലോ.
Chớ vội lui ra khỏi trước mặt người; đừng ghì mài trong sự ác, vì vua làm điều chi đẹp lòng mình.
4 ൪ രാജാവിന്റെ കല്പന ബലമുള്ളത്; “നീ എന്ത് ചെയ്യുന്നു?” എന്ന് അവനോട് ആര് ചോദിക്കും?
Vả lại, lời vua có quyền; ai dám nói với người rằng: Ngươi làm chi?
5 ൫ രാജകല്പന പ്രമാണിക്കുന്നവന് ഒരു ദോഷവും സംഭവിക്കുകയില്ല; ജ്ഞാനിയുടെ ഹൃദയം കാലത്തെയും ന്യായത്തെയും വിവേചിക്കുന്നു.
Ai tuân theo lịnh người thì chẳng biết sự tai nạn, và lòng người khôn ngoan biết thì thế và phép lệ.
6 ൬ സകല കാര്യത്തിനും ഒരു സമയവും ന്യായവും ഉണ്ടല്ലോ; മനുഷ്യന്റെ അരിഷ്ടത അവന് ഭാരമായിരിക്കുന്നു.
Vì tuy loài người bị sự tai nạn bối rối nhiều, phàm sự gì cũng có thì thế và phép lệ.
7 ൭ സംഭവിക്കാനിരിക്കുന്നത് അവൻ അറിയുന്നില്ലല്ലോ; അത് എങ്ങനെ സംഭവിക്കും എന്ന് അവനോട് ആര് അറിയിക്കും?
Vì người chẳng biết điều chi sẽ xảy đến; ai có thế nói trước được các việc sẽ xảy ra làm sao?
8 ൮ ആത്മാവിനെ പിടിച്ചു നിർത്തുവാൻ ആത്മാവിന്മേൽ അധികാരമുള്ള ഒരു മനുഷ്യനുമില്ല; മരണദിവസത്തിന്മേൽ അധികാരമുള്ളവനുമില്ല; യുദ്ധസേവയിൽനിന്ന് വിമോചനവുമില്ല; ദുഷ്ടത ദുഷ്ടന്മാരെ വിടുവിക്കയുമില്ല.
Chẳng có ai cai trị được sanh khí để cầm sanh khí lại; lại chẳng ai có quyền về ngày chết; trong khi tranh chiến chẳng có sự miễn thứ; sự gian ác nào cứu được kẻ làm ra nó.
9 ൯ ഇതൊക്കെയും ഞാൻ മനസ്സിലാക്കി; സൂര്യനുകീഴിൽ നടക്കുന്ന സകലപ്രവൃത്തിയിലും ഞാൻ ദൃഷ്ടിവച്ചു. മറ്റുള്ളവർക്ക് ദോഷം ചെയ്യുവാൻ ഒരു മനുഷ്യന് അധികാരമുള്ളതും ഞാൻ ഗ്രഹിച്ചു.
Ta có thấy các điều đó; ta chuyên lòng suy nghĩ về mọi việc làm ra ở dưới mặt trời. Có khi người nầy cai trị trên người kia mà làm tai hại cho người ấy.
10 ൧൦ ദുഷ്ടന്മാർ അടക്കം ചെയ്യപ്പെട്ട് വിശ്രാമം പ്രാപിക്കുന്നതും നേരായി നടന്നവർ വിശുദ്ധസ്ഥലം വിട്ടുപോകേണ്ടിവരുന്നതും അവരുടെ പട്ടണത്തിൽ പുകഴ്ത്തപെടുന്നതും ഞാൻ കണ്ടു; അതും മായ തന്നെ.
Ta cũng thấy những kẻ gian ác qua đời, và được chôn bình yên; còn những người làm lành lại phải lìa khỏi nơi thánh, bị người đồng thành quên đi. Aáy cũng là sự hư không.
11 ൧൧ ദുഷ്പ്രവൃത്തിക്കുള്ള ശിക്ഷാവിധി തൽക്ഷണം നടപ്പിലാക്കാത്തതുകൊണ്ട് മനുഷ്യർ ദോഷം ചെയ്യുവാൻ ധൈര്യപ്പെടുന്നു.
Bởi chẳng thi hành ngay án phạt những việc ác, nên lòng con loài người chuyên làm điều ác.
12 ൧൨ ഒരു പാപി നൂറു തവണ ദോഷം ചെയ്യുകയും ദീർഘായുസ്സോടെ ഇരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ദൈവത്തെ ഭയപ്പെടുന്ന ഭക്തന്മാർക്കു നന്മ വരുമെന്ന് ഞാൻ നിശ്ചയമായി അറിയുന്നു.
Vì kẻ có tội làm ác một trăm lần vẫn được trường thọ; dầu vậy, ta biết rằng kẻ kính sợ trước mặt Đức Chúa Trời, sau rốt ắt được phước.
13 ൧൩ എന്നാൽ ദുഷ്ടന് നന്മ വരുകയില്ല; അവൻ ദൈവത്തെ ഭയപ്പെടായ്കയാൽ നിഴൽപോലെയുള്ള അവന്റെ ആയുസ്സ് ദീർഘമാകുകയില്ല.
Nhưng kẻ ác chẳng sẽ được phước; cũng sẽ không được sống lâu, vì đời nó giống như bóng qua; ấy tại nó không kính sợ trước mặt Đức Chúa Trời.
14 ൧൪ ഭൂമിയിൽ നടക്കുന്ന ഒരു മായ ഉണ്ട്: നീതിമാന്മാർക്ക് ദുഷ്ടന്മാരുടെ പ്രവൃത്തിക്കു യോഗ്യമായതു ഭവിക്കുന്നു; ദുഷ്ടന്മാർക്കു നീതിമാന്മാരുടെ പ്രവൃത്തിക്കു യോഗ്യമായതും ഭവിക്കുന്നു; അതും മായ തന്നെ എന്നു ഞാൻ പറഞ്ഞു.
Lại còn có một sự hư không khác trên thế gian: lắm người công bình bị đãi theo công việc kẻ ác, và lắm kẻ ác lại được đãi theo công việc người công bình. Ta nói rằng điều đó cũng là sự hư không.
15 ൧൫ അതിനാൽ ഞാൻ സന്തോഷത്തെ പ്രശംസിച്ചു; തിന്നുകുടിച്ചു സന്തോഷിക്കുന്നതല്ലാതെ മനുഷ്യന് സൂര്യനുകീഴിൽ മറ്റൊരു നന്മയുമില്ലല്ലോ; ദൈവം സൂര്യനുകീഴിൽ അവന് നല്കുന്ന ആയുഷ്കാലത്ത് അവന്റെ പ്രയത്നത്തിൽ അവനോടുകൂടി നിലനില്ക്കുന്നത് ഇതുമാത്രമേയുള്ളു.
Ta bèn khen sự vui mừng, bởi vì dưới mặt trời chẳng có điều gì tốt cho loài người hơn là ăn, uống, và vui sướng; vì ấy là điều còn lại cho mình về công lao trọn trong các ngày của đời mình, mà Đức Chúa Trời ban cho mình dưới mặt trời.
16 ൧൬ ഭൂമിയിൽ നടക്കുന്ന കാര്യം കാണുവാനും - മനുഷ്യന് രാവും പകലും കണ്ണിൽ ഉറക്കം വരുന്നില്ലല്ലോ - ജ്ഞാനം ഗ്രഹിക്കുവാനും ഞാൻ മനസ്സുവച്ചപ്പോൾ
Khi ta chuyên lòng để học biết sự khôn ngoan, để hiểu mọi việc làm ra trên đất, thì ta thấy có người ngày và đêm không cho mắt ngủ,
17 ൧൭ സൂര്യനുകീഴിൽ നടക്കുന്ന പ്രവൃത്തി ഗ്രഹിക്കുവാൻ മനുഷ്യന് കഴിവില്ല എന്നുള്ള ദൈവത്തിന്റെ പ്രവൃത്തിയെ ഞാൻ കണ്ടു; മനുഷ്യൻ എത്ര പ്രയാസപ്പെട്ട് അന്വേഷിച്ചാലും അതിനെ ഗ്രഹിക്കുകയില്ല; ഒരു ജ്ഞാനി തന്നെ അത് ഗ്രഹിക്കുവാൻ നിരൂപിച്ചാലും അവന് അത് സാധിക്കുകയില്ല.
cũng thấy mọi công việc của Đức Chúa Trời, và hiểu biết người ta không thể dò được mọi việc làm ra dưới mặt trời, dầu chịu cực nhọc ngần nào đặng tìm biết, cũng chẳng tìm được; và dầu cho người khôn ngoan tưởng rằng sẽ chắc biết, thì cũng chẳng tìm được.