< സഭാപ്രസംഗി 4 >
1 ൧ പിന്നെ ഞാൻ സൂര്യനുകീഴിൽ നടക്കുന്ന പീഡനങ്ങളെല്ലാം കണ്ടു; പീഡിതന്മാർ കണ്ണുനീരൊഴുക്കുന്നു; അവർക്ക് ആശ്വാസപ്രദൻ ഇല്ല; അവരെ പീഡിപ്പിക്കുന്നവരുടെ കയ്യാൽ അവർ ബലാല്ക്കാരം അനുഭവിക്കുന്നു; എന്നിട്ടും അവരെ ആശ്വസിപ്പിക്കാൻ ആരും അവർക്കില്ല.
Jag vände mig, och såg på alla dem som orätt lida under solene; och si, der voro deras tårar, som orätt lida, och hade ingen tröstare; och de, som orätt gjorde, voro alltför mägtige, så att de ingen tröstaro få kunde.
2 ൨ ആകയാൽ ഇപ്പോൾ ജീവനോടിരിക്കുന്നവരെക്കാൾ മുമ്പെ തന്നെ മരിച്ചുപോയ മൃതന്മാരെ ഞാൻ പ്രശംസിച്ചു.
Då prisade jag de döda, som allaredo afledne voro, mer än de lefvande, som ännu lif hade;
3 ൩ ഈ രണ്ടു വകക്കാരെക്കാളും ഇതുവരെ ജനിക്കാത്തവനും സൂര്യനുകീഴിൽ നടക്കുന്ന ദുഷ്പ്രവൃത്തി കാണാത്തവനുമായ മനുഷ്യൻ ഭാഗ്യവാൻ.
Och den som ännu icke är till, mer än dem båda, och icke försöker det onda, som under solene sker.
4 ൪ സകലപ്രയത്നവും സാമർത്ഥ്യമുള്ള പ്രവൃത്തി സകലവും ഒരുവന് മറ്റൊരുവനോടുള്ള അസൂയയിൽ നിന്ന് ഉളവാകുന്നു എന്ന് ഞാൻ കണ്ടു; അതും മായയും വൃഥാപ്രയത്നവും അത്രേ.
Jag såg på arbete och skickelighet i alla saker; der hatar hvar annan. Det är ock intet annat, än fåfängelighet och bekymmer;
5 ൫ മൂഢൻ കയ്യും കെട്ടിയിരുന്ന് സ്വയം നശിപ്പിക്കുന്നു.
Ty en dåre knäpper samman händerna, och fräter sitt kött.
6 ൬ രണ്ടു കൈ നിറയെ അദ്ധ്വാനവും വൃഥാപ്രയത്നവും ഉള്ളതിനേക്കാൾ ഒരു കൈ നിറയെ വിശ്രാമം അധികം നല്ലത്.
Bättre är en hand full i rolighet, än båda händerna fulla i mödo och jämmer.
7 ൭ ഞാൻ പിന്നെയും സൂര്യനുകീഴിൽ മായ കണ്ടു.
Jag vände mig, och såg fåfängelighet under solene.
8 ൮ ഏകാകിയായ ഒരുവനുണ്ട്; അവന് ആരുമില്ല, മകനില്ല, സഹോദരനും ഇല്ല; എങ്കിലും അവന്റെ പ്രയത്നത്തിന് ഒരു അവസാനവുമില്ല; അവന്റെ കണ്ണിന് സമ്പത്ത് കണ്ട് തൃപ്തിവരുന്നതുമില്ല; എന്നാൽ താൻ ആർക്കുവേണ്ടി പ്രയത്നിച്ച് സുഖാനുഭവം ത്യജിക്കുന്നു? ഇത് മായയും വല്ലാത്ത കഷ്ടപ്പാടും അത്രേ.
En är ensam, och icke sjelf annar, och hafver hvarken barn eller syskon; likväl är ingen ände på hans arbete, och hans ögon varda aldrig mätt af rikedomar. För hvem arbetar jag dock, och gör icke mine själ godt? Det är ju ock fåfängelighet, och ondt bekymmer.
9 ൯ ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലത്; അവർക്ക് തങ്ങളുടെ പ്രയത്നത്താൽ നല്ല പ്രതിഫലം കിട്ടുന്നു.
Så är nu bättre två än en; ty de hafva dock gagn af deras arbete.
10 ൧൦ വീണാൽ ഒരുവൻ മറ്റവനെ എഴുന്നേല്പിക്കും; ഏകാകി വീണാലോ അവനെ എഴുന്നേല്പിക്കുവാൻ ആരുമില്ലായ്കകൊണ്ട് അവന് അയ്യോ കഷ്ടം!
Faller en af dem, så hjelper hans stallbroder honom upp igen. Ve honom, som är allena; faller han, så är ingen annar för handene, som honom upphjelper.
11 ൧൧ രണ്ടുപേർ ഒന്നിച്ച് കിടന്നാൽ അവർക്ക് കുളിർ മാറും; ഒരാൾ തന്നേ ആയാലോ എങ്ങനെ കുളിർ മാറും?
Och när två ligga tillhopa, värma de sig; huru kan en ensammer blifva varm?
12 ൧൨ ഒരുവനെ ആരെങ്കിലും ആക്രമിച്ചാൽ രണ്ടുപേർക്കും അവനോട് എതിർത്തുനില്ക്കാം; മുപ്പിരിച്ചരട് വേഗത്തിൽ അറ്റുപോകുകയില്ല.
En kan varda öfvervunnen, men två kunna stå emot; ty ett trefaldt rep går icke lätteliga sönder.
13 ൧൩ പ്രബോധനം കൈക്കൊള്ളാത്ത വൃദ്ധനും മൂഢനുമായ ഒരു രാജാവിനെക്കാൾ ദരിദ്രനും ജ്ഞാനിയുമായ ഒരു ബാലനാണ് ഉത്തമൻ.
Ett fattigt barn och vist är bättre än en gammal Konung, som en dåre är, och kan icke taga sig vara.
14 ൧൪ അവൻ മറ്റൊരു രാജ്യത്തിൽ ദരിദ്രനായി ജനിച്ചിട്ടും രാജാവായി വാഴേണ്ടതിന് കാരാഗൃഹത്തിൽനിന്നു വരുന്നു.
En kommer utaf fängelse till Konungavälde, och en, som i Konungavälde född är, varder fattig.
15 ൧൫ സൂര്യനുകീഴിൽ സഞ്ചരിക്കുന്ന ജീവനുള്ളവർ എല്ലാം രാജാവിനു പകരം എഴുന്നേറ്റ ബാലന്റെ പക്ഷം ചേർന്നിരിക്കുന്നത് ഞാൻ കണ്ടു.
Och jag såg, att alle lefvande under solene vandrade med ett annat barn, som i dess andras stad uppkomma skulle.
16 ൧൬ അവൻ അസംഖ്യജനത്തിന് തലവനായിരുന്നു; എങ്കിലും പിന്നീട് വരുന്നവർ അവനിൽ സന്തോഷിക്കുകയില്ല. അതും മായയും വൃഥാപ്രയത്നവും തന്നെ.
Och på folket, som för honom gick, var ingen ände; och de som efter honom gingo, gladdes dock intet vid honom; det är ju ock intet annat, än fåfängelighet och jämmer.