< സഭാപ്രസംഗി 11 >
1 ൧ നിന്റെ ധാന്യം വെള്ളത്തിന്മേൽ അയക്കുക; ഏറിയനാൾ കഴിഞ്ഞ് നിനക്ക് അത് തിരികെ കിട്ടും;
௧உன்னுடைய ஆகாரத்தைத் தண்ணீர்கள் மூலமாக அனுப்பு; அநேக நாட்களுக்குப் பின்பு அதின் பலனைக் காண்பாய்.
2 ൨ ഒരു ഓഹരി ഏഴായിട്ടോ എട്ടായിട്ടോ വിഭാഗിച്ചുകൊള്ളുക; ഭൂമിയിൽ എന്ത് അനർത്ഥം സംഭവിക്കും എന്നു നീ അറിയുന്നില്ലല്ലോ.
௨ஏழுபேருக்கும் எட்டுபேருக்கும் பங்கிட்டுக்கொடு; பூமியின்மேல் என்ன ஆபத்து நேரிடுமோ உனக்குத் தெரியாது.
3 ൩ മേഘം വെള്ളംകൊണ്ട് നിറയുമ്പോൾ ഭൂമിയിൽ മഴപെയ്യും; വൃക്ഷം തെക്കോട്ടോ വടക്കോട്ടോ വീണാൽ വീണിടത്തു തന്നെ കിടക്കും.
௩மேகங்கள் நிறைந்திருந்தால் மழையைப் பூமியின்மேல் பொழியும்; மரமானது தெற்கே விழுந்தாலும் வடக்கே விழுந்தாலும், விழுந்த இடத்திலேயே மரம் கிடக்கும்.
4 ൪ കാറ്റിനെക്കുറിച്ച് വിചാരപ്പെടുന്നവൻ വിതയ്ക്കുകയില്ല; മേഘങ്ങളെ നോക്കുന്നവൻ കൊയ്യുകയുമില്ല.
௪காற்றைக் கவனிக்கிறவன் விதைக்கமாட்டான்; மேகங்களைக் கவனிக்கிறவன் அறுக்கமாட்டான்.
5 ൫ കാറ്റിന്റെ ഗതി എങ്ങോട്ടെന്നും ഗർഭിണിയുടെ ഉദരത്തിൽ അസ്ഥികൾ ഉരുവായി വരുന്നത് എങ്ങനെ എന്നും നീ അറിയാത്തതുപോലെ സകലവും ഉണ്ടാക്കുന്ന ദൈവത്തിന്റെ പ്രവൃത്തികളെ നീ അറിയുന്നില്ല.
௫ஆவியின் வழி இன்னதென்றும், கர்ப்பவதியின் வயிற்றில் எலும்புகள் உருவாகும் விதம் இன்னதென்றும் நீ அறியாமல் இருக்கிறதுபோலவே, எல்லாவற்றையும் செய்கிற தேவனுடைய செயல்களையும் நீ அறிந்துகொள்வதில்லை.
6 ൬ രാവിലെ നിന്റെ വിത്ത് വിതയ്ക്കുക; വൈകുന്നേരത്തും നിന്റെ കൈ അലസമായിരിക്കരുത്; ഇതോ, അതോ, ഏതു സഫലമാകും എന്നും രണ്ടും ഒരുപോലെ നന്നായിരിക്കുമോ എന്നും നീ അറിയുന്നില്ലല്ലോ.
௬காலையிலே உன்னுடைய விதையை விதை; மாலையிலே உன்னுடைய கையை நெகிழவிடாதே; அதுவோ, இதுவோ, எது வாய்க்குமோ என்றும், இரண்டும் சரியாகப் பயன்படுமோ என்றும் நீ அறியமாட்டாய்.
7 ൭ വെളിച്ചം മനോഹരവും സൂര്യനെ കാണുന്നത് കണ്ണിന് ആനന്ദപ്രദവും ആകുന്നു.
௭வெளிச்சம் இன்பமும், சூரியனைக் காண்பது கண்களுக்கு விருப்பமாகவும் இருக்கும்.
8 ൮ മനുഷ്യൻ ബഹുകാലം ജീവിച്ചിരിക്കുന്നു എങ്കിൽ അവൻ അതിൽ ഒക്കെയും സന്തോഷിക്കട്ടെ; എങ്കിലും അന്ധകാരകാലം ദീർഘമായിരിക്കും എന്നും അവൻ ഓർത്തുകൊള്ളട്ടെ; വരുന്നതെല്ലാം മായ തന്നെ.
௮மனிதன் அநேக வருடங்கள் வாழ்ந்து, அவைகளிலெல்லாம் மகிழ்ச்சியாக இருந்தாலும், அவனுடைய இருளின் நாட்களையும் நினைக்கவேண்டும்; அவைகள் அநேகமாக இருக்கும்; வந்து நடப்பதெல்லாம் மாயையே.
9 ൯ യൗവനക്കാരാ, നിന്റെ യൗവനത്തിൽ സന്തോഷിക്കുക; യൗവനകാലത്തിൽ നിന്റെ ഹൃദയം ആനന്ദിക്കട്ടെ; നിനക്ക് ഇഷ്ടമുള്ള വഴികളിലും ബോധിച്ചവണ്ണവും നടന്നുകൊള്ളുക; എന്നാൽ ഇവയെല്ലാം നിമിത്തം ദൈവം നിന്നെ ന്യായവിസ്താരത്തിലേക്കു വരുത്തും എന്നറിയുക.
௯வாலிபனே! உன்னுடைய இளமையிலே சந்தோஷப்படு, உன்னுடைய வாலிப நாட்களிலே உன்னுடைய இருதயம் உன்னை மகிழ்ச்சியாக்கட்டும்; உன்னுடைய நெஞ்சின் வழிகளிலும், உன்னுடைய கண்ணின் காட்சிகளிலும் நட; ஆனாலும் இவையெல்லாவற்றிக்காகவும் தேவன் உன்னை நியாயத்திலே கொண்டுவந்து நிறுத்துவார் என்று அறிந்துகொள்.
10 ൧൦ അതിനാൽ നിന്റെ ഹൃദയത്തിൽനിന്ന് വ്യസനം അകറ്റി, നിന്റെ ജഡത്തിൽനിന്ന് തിന്മ നീക്കിക്കളയുക; ബാല്യവും യൗവനവും മായ അത്രേ.
௧0நீ உன்னுடைய இருதயத்திலிருந்து கோபத்தையும், உன்னுடைய சரீரத்திலிருந்து தீங்கையும் நீக்கிப்போடு; இளவயதும் வாலிபமும் மாயையே.