< സഭാപ്രസംഗി 10 >
1 ൧ ചത്ത ഈച്ച തൈലക്കാരന്റെ തൈലത്തെ ദുർഗന്ധപൂരിതമാക്കുന്നു; അതുപോലെ അല്പം ഭോഷത്തം ജ്ഞാനവും മാനവും ഉള്ള വ്യക്തിക്ക് അധികം ദോഷം ചെയ്യുന്നു.
O NA nalo make, he mea ia e pilau ai ka laau hamo a ka mea hana laau, pela no ka hana uhauha iki ana, ka mea i manaoia he naauao, a he hanohano hoi.
2 ൨ ജ്ഞാനിയുടെ ബുദ്ധി വലത്തുഭാഗത്തേക്കും മൂഢന്റെ ബുദ്ധി ഇടത്തുഭാഗത്തേക്കും ചായുന്നു.
O ka naau o ka mea naauao, aia no ia ma kona lima akau; aka hoi, o ka naau o ka mea naaupo, aia no ia ma kona lima hema.
3 ൩ ഭോഷൻ നടക്കുന്ന വഴിയിൽ അവന്റെ ബുദ്ധി ക്ഷയിച്ചുപോകുന്നു; താൻ ഭോഷൻ എന്ന് എല്ലാവർക്കും വെളിവാക്കും.
Aia hoi i ka hele ana o ka mea naaupo ma ke alanui, ua nalowale kona ike, a ua i iho la ia no na mea a pau, he naaupo ia.
4 ൪ അധിപതിയുടെ കോപം നിന്റെനേരെ പൊങ്ങുന്നു എങ്കിൽ നീ നിന്റെ സ്ഥലം വിട്ടുമാറരുത്; മിണ്ടാതിരുന്നാല്‍ മഹാപാതകങ്ങൾ ഒഴിവാക്കാൻ കാരണമാകും.
Ina e ku o ia oe ka manao o ke alii, mai haalele i kou wahi; no ka mea, o ka noho malie, oia ka mea e hooluolu aku ai ka huhu nui.
5 ൫ അധിപതിയുടെ പക്കൽനിന്ന് പുറപ്പെടുന്ന തെറ്റുപോലെ ഞാൻ സൂര്യനുകീഴിൽ ഒരു തിന്മ കണ്ടു;
Aia ka hewa au i ike iho ai malalo iho o ka la, e like me ka hewa i puka mai ai mai ke alii mai.
6 ൬ മൂഢന്മാർ ശ്രേഷ്ഠപദവിയിൽ എത്തുകയും ധനവാന്മാർ താണ പദവിയിൽ ഇരിക്കുകയും ചെയ്യുന്നതു തന്നെ.
Ua hoonohoia ka naaupo ma na wahi kiokie, a o ka mea waiwai, ua noho oia ma kahi haahaa.
7 ൭ ദാസന്മാർ കുതിരപ്പുറത്തിരിക്കുന്നതും പ്രഭുക്കന്മാർ ദാസന്മാരെപ്പോലെ കാൽനടയായി നടക്കുന്നതും ഞാൻ കണ്ടു.
Ua ike au i na kauwa maluna o na lio, a i na'lii e hele wawae ana ma ka honua, me he poe kauwa la.
8 ൮ കുഴി കുഴിക്കുന്നവൻ അതിൽ വീഴും; മതിൽ പൊളിക്കുന്നവനെ പാമ്പു കടിക്കും.
O ka mea i eli i ka lua, e haule auanei oia iloko; a o ka mea i wawahi i ka pa, e nahu mai ka nahesa ia ia.
9 ൯ കല്ല് വെട്ടുന്നവന് അതുകൊണ്ട് മുറിവുണ്ടാകാം. വിറകു കീറുന്നവന് അതിനാൽ ആപത്തും വരാം.
O ka mea e uneune i na pohaku, e eha auanei oia ia lakou; a o ka mea i kaka iho i ka wahie, e moku auanei ia ilaila.
10 ൧൦ ഇരിമ്പായുധത്തിന്റെ വായ്ത്തല തേക്കാതിരുന്നാൽ മൂർച്ച ഇല്ലാത്തതുകൊണ്ട് അവൻ അധികം ശക്തി പ്രയോഗിക്കേണ്ടിവരും; എന്നാൽ ജ്ഞാനമോ കാര്യസിദ്ധിക്ക് ഉതകുന്നു.
Ina kumumu ka hao, aole hoi ia e hookala i kona maka, alaila pono ke hoonui i ka ikaika; aka, he pono ka naauao i mea e hoopomaikai ai.
11 ൧൧ മന്ത്രപ്രയോഗം ചെയ്യും മുമ്പ് പാമ്പ് കടിച്ചാൽ മന്ത്രവാദിയെ വിളിച്ചതുകൊണ്ട് പ്രയോജനമില്ല.
Oiaio, e nahu mai ka nahesa ke hoowalewale ole ia mai; aole hoi i oi aku ka maikai o ka mea holoholo olelo.
12 ൧൨ ജ്ഞാനിയുടെ വായിലെ വാക്ക് ലാവണ്യമുള്ളത്; മൂഢന്റെ അധരമോ അവനെ നശിപ്പിക്കും.
O na olelo a ka waha o ka mea naauao, ua lokomaikai no, aka, o na lehelehe o ka mea naaupo, e ale auanei ia ia iho.
13 ൧൩ അവന്റെ വായിലെ വാക്കുകളുടെ ആരംഭം ഭോഷത്തവും അവന്റെ സംസാരത്തിന്റെ അവസാനം വല്ലാത്ത ഭ്രാന്തും തന്നെ.
O ka mua o na olelo a kona waha, he mea lapuwale ia; a o ka hope o kona waha, he huhu kolohe no ia.
14 ൧൪ ഭോഷൻ വാക്കുകൾ വർദ്ധിപ്പിക്കുന്നു; സംഭവിക്കുവാനിരിക്കുന്നത് മനുഷ്യൻ അറിയുന്നില്ല; അവന്റെ ശേഷം ഉണ്ടാകുവാനുള്ളത് ആര് അവനെ അറിയിക്കും?
Ua hoomahuahua ka mea naaupo i kana mau olelo; aole nae i ike ke kanaka i na mea e hiki mai ana; a o na mea e hiki mai ana mahope ona, nawai e hai aku ia ia?
15 ൧൫ പട്ടണത്തിലേക്ക് പോകുന്നവഴി അറിയാത്ത മൂഢന്മാർ അവരുടെ പ്രയത്നത്തിൽ ക്ഷീണിച്ചുപോകുന്നു.
O ka hana a ka poe naaupo, he mea ia e hoomaluhiluhi ai ia lakou, no ka mea, aole ia i ike i ka hele i ke kulanakauhale.
16 ൧൬ ബാലനായ രാജാവും അതികാലത്ത് വിരുന്നു കഴിക്കുന്ന പ്രഭുക്കന്മാരും ഉള്ള ദേശമേ, നിനക്ക് അയ്യോ കഷ്ടം!
Auwe oe, e ka aina, i ka wa i noho ai he keiki i alii nou, a e ai ai hoi kou poe kaukaualii i ke kakahiaka!
17 ൧൭ കുലീനപുത്രനായ രാജാവും ലഹരിപിടിക്കുവാനല്ല, ബലത്തിനു വേണ്ടി മാത്രം തക്കസമയത്ത് ഭക്ഷണം കഴിക്കുന്ന പ്രഭുക്കന്മാരും ഉള്ള ദേശമേ, നിനക്ക് ഭാഗ്യം!
Pomaikai oe, e ka aina, i ka wa i noho ai ke keiki a na'lii i alii nou, a e ai ai kau poe kaukaualii i ka wa pono, no ka ikaika, aole no ka uhauha.
18 ൧൮ മടികൊണ്ട് മേല്പുര വീണുപോകുന്നു; കൈകളുടെ അലസതകൊണ്ട് വീടു ചോരുന്നു.
No ka palaualelo, ua popopo na kaola; a no ka molowa o na lima, ua kulu ka hale.
19 ൧൯ സന്തോഷത്തിനു വേണ്ടി വിരുന്നു കഴിക്കുന്നു; വീഞ്ഞ് ഹൃദയത്തെ ആനന്ദിപ്പിക്കുന്നു; ദ്രവ്യമോ സകലത്തിനും ഉതകുന്നു.
O ka ahaaina he mea ia e akaaka ai, a o ka waina, he mea ia e olioli ai; aka, o ke kala, he mea ia e hiki ai na mea a pau.
20 ൨൦ നിന്റെ മനസ്സിൽപോലും രാജാവിനെ ശപിക്കരുത്; നിന്റെ ശയനമുറിയിൽ വച്ചുപോലും ധനവാനെ ശപിക്കരുത്; ആകാശത്തിലെ പക്ഷി ആ ശബ്ദം കൊണ്ടുപോകുകയും പറവജാതി ആ കാര്യം പ്രസിദ്ധമാക്കുകയും ചെയ്തേക്കാം.
Mai hoino aku oe i ke alii, aole hoi ma kou manao; mai hoino aku hoi i ka poe waiwai iloko o kou keena moe, no ka mea, o na manu o ka lewa, e lawe aku lakou i ka leo, a o na mea eheu, na lakou hoi e hai aku ia mea.