< സഭാപ്രസംഗി 10 >

1 ചത്ത ഈച്ച തൈലക്കാരന്റെ തൈലത്തെ ദുർഗന്ധപൂരിതമാക്കുന്നു; അതുപോലെ അല്പം ഭോഷത്തം ജ്ഞാനവും മാനവും ഉള്ള വ്യക്തിക്ക് അധികം ദോഷം ചെയ്യുന്നു.
Dying flies spoil the sweetness of the ointment. Wisdom and glory is more precious than a small and shortlived folly.
2 ജ്ഞാനിയുടെ ബുദ്ധി വലത്തുഭാഗത്തേക്കും മൂഢന്റെ ബുദ്ധി ഇടത്തുഭാഗത്തേക്കും ചായുന്നു.
The heart of a wise man is in his right hand, and the heart of a fool is in his left hand.
3 ഭോഷൻ നടക്കുന്ന വഴിയിൽ അവന്റെ ബുദ്ധി ക്ഷയിച്ചുപോകുന്നു; താൻ ഭോഷൻ എന്ന് എല്ലാവർക്കും വെളിവാക്കും.
Yea, and the fool when he walketh in the way, whereas be himself is a fool, esteemeth all men fools.
4 അധിപതിയുടെ കോപം നിന്റെനേരെ പൊങ്ങുന്നു എങ്കിൽ നീ നിന്റെ സ്ഥലം വിട്ടുമാറരുത്; മിണ്ടാതിരുന്നാല്‍ മഹാപാതകങ്ങൾ ഒഴിവാക്കാൻ കാരണമാകും.
If the spirit of him that hath power, ascend upon thee, leave not thy place: because care will make the greatest sins to cease.
5 അധിപതിയുടെ പക്കൽനിന്ന് പുറപ്പെടുന്ന തെറ്റുപോലെ ഞാൻ സൂര്യനുകീഴിൽ ഒരു തിന്മ കണ്ടു;
There is an evil that I have seen under the sun, as it were by an error proceeding from the face of the prince:
6 മൂഢന്മാർ ശ്രേഷ്ഠപദവിയിൽ എത്തുകയും ധനവാന്മാർ താണ പദവിയിൽ ഇരിക്കുകയും ചെയ്യുന്നതു തന്നെ.
A fool set in high dignity, and the rich sitting beneath.
7 ദാസന്മാർ കുതിരപ്പുറത്തിരിക്കുന്നതും പ്രഭുക്കന്മാർ ദാസന്മാരെപ്പോലെ കാൽനടയായി നടക്കുന്നതും ഞാൻ കണ്ടു.
I have seen servants upon horses: and princes walking on the ground as servants.
8 കുഴി കുഴിക്കുന്നവൻ അതിൽ വീഴും; മതിൽ പൊളിക്കുന്നവനെ പാമ്പു കടിക്കും.
He that diggeth a pit, shall fall into it: and he that breaketh a hedge, a serpent shall bite him.
9 കല്ല് വെട്ടുന്നവന് അതുകൊണ്ട് മുറിവുണ്ടാകാം. വിറകു കീറുന്നവന് അതിനാൽ ആപത്തും വരാം.
He that removeth stones, shall be hurt by them: and he that cutteth trees, shall be wounded by them.
10 ൧൦ ഇരിമ്പായുധത്തിന്റെ വായ്ത്തല തേക്കാതിരുന്നാൽ മൂർച്ച ഇല്ലാത്തതുകൊണ്ട് അവൻ അധികം ശക്തി പ്രയോഗിക്കേണ്ടിവരും; എന്നാൽ ജ്ഞാനമോ കാര്യസിദ്ധിക്ക് ഉതകുന്നു.
If the iron be blunt, and be not as before, but be made blunt, with much labour it shall be sharpened: and after industry shall follow wisdom.
11 ൧൧ മന്ത്രപ്രയോഗം ചെയ്യും മുമ്പ് പാമ്പ് കടിച്ചാൽ മന്ത്രവാദിയെ വിളിച്ചതുകൊണ്ട് പ്രയോജനമില്ല.
If a serpent bite in silence, he is nothing better that backbiteth secretly.
12 ൧൨ ജ്ഞാനിയുടെ വായിലെ വാക്ക് ലാവണ്യമുള്ളത്; മൂഢന്റെ അധരമോ അവനെ നശിപ്പിക്കും.
The words of the mouth of a wise man are grace: but the lips of a fool shall throw him down headlong.
13 ൧൩ അവന്റെ വായിലെ വാക്കുകളുടെ ആരംഭം ഭോഷത്തവും അവന്റെ സംസാരത്തിന്റെ അവസാനം വല്ലാത്ത ഭ്രാന്തും തന്നെ.
The beginning of his words is folly, and the end of his talk is a mischievous error.
14 ൧൪ ഭോഷൻ വാക്കുകൾ വർദ്ധിപ്പിക്കുന്നു; സംഭവിക്കുവാനിരിക്കുന്നത് മനുഷ്യൻ അറിയുന്നില്ല; അവന്റെ ശേഷം ഉണ്ടാകുവാനുള്ളത് ആര് അവനെ അറിയിക്കും?
A fool multiplieth words. A man cannot tell what hath been before him: and what shall be after him, who can tell him?
15 ൧൫ പട്ടണത്തിലേക്ക് പോകുന്നവഴി അറിയാത്ത മൂഢന്മാർ അവരുടെ പ്രയത്നത്തിൽ ക്ഷീണിച്ചുപോകുന്നു.
The labour of fools shall afflict them that know not bow to go to the city.
16 ൧൬ ബാലനായ രാജാവും അതികാലത്ത് വിരുന്നു കഴിക്കുന്ന പ്രഭുക്കന്മാരും ഉള്ള ദേശമേ, നിനക്ക് അയ്യോ കഷ്ടം!
Woe to thee, O land, when thy king is a child, and when the princes eat in the morning.
17 ൧൭ കുലീനപുത്രനായ രാജാവും ലഹരിപിടിക്കുവാനല്ല, ബലത്തിനു വേണ്ടി മാത്രം തക്കസമയത്ത് ഭക്ഷണം കഴിക്കുന്ന പ്രഭുക്കന്മാരും ഉള്ള ദേശമേ, നിനക്ക് ഭാഗ്യം!
Blessed is the land, whose king is noble, and whose princes eat in due season for refreshment, and not for riotousness.
18 ൧൮ മടികൊണ്ട് മേല്പുര വീണുപോകുന്നു; കൈകളുടെ അലസതകൊണ്ട് വീടു ചോരുന്നു.
By slothfulness a building shall be brought down, and through the weakness of hands, the house shall drop through.
19 ൧൯ സന്തോഷത്തിനു വേണ്ടി വിരുന്നു കഴിക്കുന്നു; വീഞ്ഞ് ഹൃദയത്തെ ആനന്ദിപ്പിക്കുന്നു; ദ്രവ്യമോ സകലത്തിനും ഉതകുന്നു.
For laughter they make bread, and wine that the living may feast: and all things obey money.
20 ൨൦ നിന്റെ മനസ്സിൽപോലും രാജാവിനെ ശപിക്കരുത്; നിന്റെ ശയനമുറിയിൽ വച്ചുപോലും ധനവാനെ ശപിക്കരുത്; ആകാശത്തിലെ പക്ഷി ആ ശബ്ദം കൊണ്ടുപോകുകയും പറവജാതി ആ കാര്യം പ്രസിദ്ധമാക്കുകയും ചെയ്തേക്കാം.
Detract not the king, no not in thy thought; and speak not evil of the rich man in thy private chamber: because even the birds of the air will carry thy voice, and he that hath wings will tell what thou hast said.

< സഭാപ്രസംഗി 10 >