< ആവർത്തനപുസ്തകം 9 >

1 യിസ്രായേലേ, കേൾക്കുക; നീ ഇന്ന് യോർദ്ദാൻ നദി കടന്ന് നിന്നെക്കാൾ വലിപ്പവും ബലവുമുള്ള ജനതകളെയും ആകാശത്തോളം ഉയർന്ന മതിലുള്ള വലിയ പട്ടണങ്ങളെയും
हे इस्राएलांनो ऐका, तुम्ही आज यार्देन नदीपलीकडे जाणार आहात. तुमच्यापेक्षा मोठी आणि शक्तीशाली अशी राष्ट्रे ताब्यात घेणार आहात. तेथील नगरे मोठी आहेत. त्यांची तटबंदी आकाशाला भिडलेली आहे.
2 വലിപ്പവും പൊക്കവുമുള്ള അനാക്യരെന്ന ജനതയെയും ജയിച്ചടക്കുവാൻ പോകുന്നു; നീ അവരെ അറിയുന്നുവല്ലോ? ‘അനാക്യരുടെ മുമ്പിൽ നില്ക്കുവാൻ കഴിയുന്നവൻ ആര്?’ എന്നിങ്ങനെയുള്ള ചൊല്ല് നീ കേട്ടിരിക്കുന്നു.
तेथील अनाकी वंशाचे लोक उंच आणि धिप्पाड आहेत. हे तुम्हास माहीत आहेच. त्यांचा पाडाव कोणी करु शकणार नाही असे त्यांच्याविषयी आपल्या हेरांनी म्हटलेले तुम्ही ऐकलेले आहे.
3 എന്നാൽ നിന്റെ ദൈവമായ യഹോവ ദഹിപ്പിക്കുന്ന അഗ്നിയായി നിനക്ക് മുമ്പിൽ കടന്നുപോകുന്നു എന്ന് നീ ഇന്ന് അറിഞ്ഞുകൊള്ളുക. അവൻ അവരെ നശിപ്പിക്കുകയും നിന്റെ മുമ്പിൽ താഴ്ത്തുകയും ചെയ്യും; അങ്ങനെ യഹോവ നിന്നോട് അരുളിച്ചെയ്തതുപോലെ നീ അവരെ നീക്കിക്കളയുകയും ക്ഷണത്തിൽ നശിപ്പിക്കുകയും ചെയ്യും.
पण तुमचा देव परमेश्वर नदी उतरुन आधी तुमच्यापुढे जाणार आहे ह्याची खात्री बाळगा. आणि विध्वंस करणाऱ्या अग्नीसारखा तो आहे. तो राष्ट्रांचा विध्वंस करील. त्या राष्ट्रांना तुमच्यापुढे नमवेल. मग तुम्ही त्यांना घालवून द्याल, त्यांचा तात्काळ पराभव कराल. हे घडणार आहे, असे परमेश्वराने वचनच दिले आहे.
4 നിന്റെ ദൈവമായ യഹോവ അവരെ നിന്റെ മുമ്പിൽനിന്ന് നീക്കിക്കളഞ്ഞശേഷം: ‘എന്റെ നീതിനിമിത്തം ഈ ദേശം കൈവശമാക്കുവാൻ യഹോവ എന്നെ കൊണ്ടുവന്നു’ എന്ന് നിന്റെ ഹൃദയത്തിൽ പറയരുത്; ആ ജനതയുടെ ദുഷ്ടത നിമിത്തമത്രേ യഹോവ അവരെ നിന്റെ മുമ്പിൽനിന്ന് നീക്കിക്കളയുന്നത്.
तुमचा देव परमेश्वर त्या राष्ट्रांना तुमच्यापुढून हुसकावून लावेल. पण आमच्या पुण्याईमुळेच परमेश्वराने हा प्रदेश आमच्या ताब्यात दिला असे मनात आणू नका. कारण ते खोटे आहे. परमेश्वराने त्यांना घालवले ते त्यांच्या दुष्टपणामुळे, तुमच्या सात्विकपणामुळे नव्हे.
5 നീ അവരുടെ ദേശം കൈവശമാക്കുവാൻ ചെല്ലുന്നത് നിന്റെ നീതിയും ഹൃദയപരമാർത്ഥതയും നിമിത്തം അല്ല; ആ ജനതയുടെ ദുഷ്ടതനിമിത്തവും അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ് എന്നീ നിന്റെ പിതാക്കന്മാരോട് യഹോവ സത്യംചെയ്ത വചനം നിവർത്തിക്കേണ്ടതിനും അത്രേ നിന്റെ ദൈവമായ യഹോവ അവരെ നിന്റെ മുമ്പിൽനിന്ന് നീക്കിക്കളയുന്നത്.
तुम्ही फार चांगले आहा आणि योग्य मार्गाने जगता म्हणून तुम्ही येथे राहायला जाणार आहात असे नाही. या राष्ट्रांच्या दुष्टपणामुळे तुमचा देव परमेश्वर त्यांना घालवून देत आहे आणि अब्राहाम, इसहाक व याकोब या पूर्वजांना दिलेला शब्द तो पाळत आहे.
6 ആകയാൽ നിന്റെ ദൈവമായ യഹോവ നിനക്ക് ആ നല്ലദേശം അവകാശമായി തരുന്നത് നിന്റെ നീതിനിമിത്തം അല്ലെന്ന് അറിഞ്ഞുകൊള്ളുക; നീ ദുശ്ശാഠ്യമുള്ള ജനമല്ലയോ;
म्हणून तुम्ही हे निश्चित लक्षात ठेवा की, तुमच्या चांगूलपणामुळे हा उत्तम देश तुमचा देव परमेश्वर तुम्हास वतन म्हणून देत आहे असे नाही, कारण तुम्ही फार ताठमानेचे राष्ट्र आहात.
7 നീ മരുഭൂമിയിൽവച്ച് നിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചു എന്ന് ഓർക്കുക; മറന്നുകളയരുത്; ഈജിപ്റ്റ്ദേശത്തുനിന്ന് പുറപ്പെട്ട നാൾമുതൽ ഈ സ്ഥലത്ത് വന്നതുവരെ നിങ്ങൾ യഹോവയോട് മത്സരിക്കുന്നവരായിരുന്നു.
रानात असताना तुम्ही तुमच्या परमेश्वर देवाचा कोप ओढवून घेतला होता. मिसर सोडल्या दिवसापासून ते इथे येईपर्यंत तुम्ही परमेश्वराच्या आज्ञेविरूद्ध बंड करीत आलेले आहात.
8 ഹോരേബിലും നിങ്ങൾ യഹോവയെ കോപിപ്പിച്ചു; അതുകൊണ്ട് നിങ്ങളെ നശിപ്പിച്ചുകളയുവാൻ തോന്നും വിധം യഹോവ നിങ്ങളോട് കോപിച്ചു.
होरेबात तुम्ही परमेश्वरास क्रोधाविष्ट केलेत. तेव्हाच तो तुमचा नाश करणार होता.
9 യഹോവ നിങ്ങളോട് ചെയ്ത നിയമം എഴുതിയ കല്പലകകൾ വാങ്ങുവാൻ ഞാൻ പർവ്വതത്തിൽ കയറി, നാല്പത് രാവും നാല്പത് പകലും പർവ്വതത്തിൽ താമസിച്ചു; ഞാൻ ആഹാരം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്തില്ല.
त्याचे असे झाले; परमेश्वराने तुमच्याशी केलेला पवित्र करार म्हणजे दगडी पाट्या घेण्यासाठी मी डोंगरावर चढून गेलो. तेथे मी चाळीस दिवस अन् चाळीस रात्री अन्नपाणी न घेता राहिलो.
10 ൧൦ ദൈവത്തിന്റെ വിരൽകൊണ്ട് എഴുതിയ രണ്ടു കല്പലകകൾ യഹോവ എന്റെ പക്കൽ തന്നു; മഹായോഗം ഉണ്ടായിരുന്ന നാളിൽ യഹോവ പർവ്വതത്തിൽവച്ച് അഗ്നിയുടെ നടുവിൽനിന്ന് നിങ്ങളോട് അരുളിച്ചെയ്ത സകലവചനങ്ങളും അവയിൽ എഴുതിയിരുന്നു.
१०परमेश्वराने त्या पाट्या माझ्या हवाली केल्या. परमेश्वराने आपल्या हाताने त्या पाट्यांवर त्याच्या आज्ञा लिहिल्या. तुम्ही पर्वतापाशी जमलेले असताना देव अग्नीतून तुमच्याशी जे बोलला ते सर्व त्याने लिहिले
11 ൧൧ നാല്പതുരാവും നാല്പതുപകലും കഴിഞ്ഞപ്പോഴായിരുന്നു യഹോവ എന്റെ പക്കൽ നിയമം എഴുതിയ ആ രണ്ട് കല്പലകകൾ തന്നത്.
११चाळीस दिवस, चाळीस रात्री झाल्यावर परमेश्वराने त्या आज्ञापटाच्या पाट्या मला दिल्या.
12 ൧൨ അപ്പോൾ യഹോവ എന്നോട്: “നീ എഴുന്നേറ്റ് ക്ഷണത്തിൽ ഇവിടെനിന്ന് ഇറങ്ങിച്ചെല്ലുക; നീ ഈജിപ്റ്റിൽ നിന്ന് കൊണ്ടുവന്ന നിന്റെ ജനം തങ്ങളെത്തന്നെ വഷളാക്കി, ഞാൻ അവരോട് കല്പിച്ച വഴി വേഗത്തിൽ വിട്ടുമാറി ഒരു വിഗ്രഹം വാർത്തുണ്ടാക്കിയിരിക്കുന്നു” എന്ന് കല്പിച്ചു.
१२परमेश्वर म्हणाला, “ऊठ आणि ताबडतोब खाली जा. मिसरहून तू आणलेले लोक बिघडले आहेत. इतक्यातच ते माझ्या आज्ञांपासून बहकले आहेत. त्यांनी स्वत: साठी एक ओतीव मूर्ती केली आहे.”
13 ൧൩ ഈ ജനത ദുശ്ശാഠ്യമുള്ളവർ എന്ന് ഞാൻ കാണുന്നു;
१३परमेश्वर असेही मला म्हणाला, “मी या लोकांस पाहीले आहे. ते फार हट्टी आहेत.
14 ൧൪ “എന്നെ വിടുക; ഞാൻ അവരെ നശിപ്പിച്ച് അവരുടെ പേര് ആകാശത്തിൻ കീഴിൽനിന്ന് മായിച്ചുകളയും; നിന്നെ അവരെക്കാൾ ബലവും വലിപ്പവുമുള്ള ജനതയാക്കും” എന്നും യഹോവ എന്നോട് അരുളിച്ചെയ്തു.
१४मला आडवू नकोस, त्यांचा नाश करु दे. मी त्यांचे नाव आकाशाखालून खोडून टाकीन. मग मी तुझे, त्यांच्याहून श्रेष्ठ आणि समर्थ असे दुसरे राष्ट्र उभारीन.”
15 ൧൫ അങ്ങനെ ഞാൻ തിരിഞ്ഞ് പർവ്വതത്തിൽനിന്ന് ഇറങ്ങി; പർവ്വതത്തിൽ അഗ്നി ആളിക്കത്തുകയായിരുന്നു; നിയമത്തിന്റെ രണ്ട് പലകകളും എന്റെ കയ്യിൽ ഉണ്ടായിരുന്നു.
१५मग मी मागे फिरुन डोंगर उतरुन आलो. डोंगरावर आग धगधगत होती. माझ्या हातात आज्ञापटाच्या दोन पाट्या होत्या.
16 ൧൬ ഞാൻ നോക്കിയപ്പോൾ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയോട് പാപംചെയ്ത് ഒരു കാളക്കുട്ടിയെ വാർത്തുണ്ടാക്കി, യഹോവ നിങ്ങളോട് കല്പിച്ച വഴി വേഗത്തിൽ വിട്ടുമാറിയിരുന്നത് കണ്ടു.
१६मी पाहिले की तुमचा देव परमेश्वर त्याच्या इच्छेविरूद्ध वागून तुम्ही पाप केले होते. तुम्ही सोन्याच्या वासराची ओतीव मूर्ती केली होती. परमेश्वर देवाच्या आज्ञा पाळण्याचे थांबवून तुम्ही बहकून गेला होता!
17 ൧൭ അപ്പോൾ ഞാൻ രണ്ടു പലകകളും എന്റെ കയ്യിൽനിന്ന് നിങ്ങൾ കാൺകെ എറിഞ്ഞ് ഉടച്ചുകളഞ്ഞു.
१७तेव्हा मी धरलेल्या त्या आज्ञापटाच्या पाट्या हातातून फेकून दिल्या आणि तुमच्या समोर त्या फोडून टाकल्या.
18 ൧൮ പിന്നെ യഹോവയെ കോപിപ്പിക്കുവാൻ തക്കവണ്ണം നിങ്ങൾ അവന് അനിഷ്ടമായി പ്രവർത്തിച്ച നിങ്ങളുടെ സകലപാപങ്ങളും നിമിത്തം ഞാൻ യഹോവയുടെ സന്നിധിയിൽ മുമ്പിലത്തെപ്പോലെ നാല്പത് രാവും നാല്പത് പകലും വീണ് കിടന്നു; ഞാൻ ആഹാരം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്തില്ല.
१८मग मी परमेश्वरापुढे जमिनीवर डोके टेकून पूर्वीप्रमाणेच चाळीस दिवस अन् चाळीस रात्र पालथा पडून राहिलो. तुमच्या घोर पापामुळे मी हे केले. परमेश्वराच्या दृष्टीने तुम्ही हे फार वाईट केले आणि परमेश्वराचा कोप ओढवून घेतलात.
19 ൧൯ നിങ്ങളെ നശിപ്പിക്കുമാറ് നിങ്ങളുടെനേരെ ജ്വലിച്ച യഹോവയുടെ കോപവും ക്രോധവും കണ്ട് ഞാൻ ഭയപ്പെട്ടു; എന്നാൽ യഹോവ ആ പ്രാവശ്യവും എന്റെ അപേക്ഷ കേട്ടു.
१९परमेश्वराच्या कोपाची मला भीती वाटत होती कारण संतापाच्या भरात त्याने तुमचा संहार केला असता. पण या ही वेळी परमेश्वराने माझे ऐकले.
20 ൨൦ അഹരോനെ നശിപ്പിക്കുവാൻ തക്കവണ്ണം അവന്റെ നേരെയും യഹോവ ഏറ്റവും കോപിച്ചു; എന്നാൽ ഞാൻ അന്ന് അഹരോനുവേണ്ടിയും അപേക്ഷിച്ചു.
२०परमेश्वर अहरोनावर इतका संतापला होता की, त्याचा नाश करणार होता. पण मी त्याच्यासाठी प्रार्थना केली.
21 ൨൧ നിങ്ങൾ ഉണ്ടാക്കിയ, നിങ്ങൾക്ക് പാപകാരണമായ, കാളക്കുട്ടിയെ ഞാൻ എടുത്ത് തീയിൽ ഇട്ട് ചുട്ട് നന്നായി അരച്ച് നേരിയ പൊടിയാക്കി, ആ പൊടി പർവ്വതത്തിൽനിന്ന് പുറപ്പെടുന്ന തോട്ടിൽ വിതറി.
२१मग तुमचे ते अमंगळ कृत्य, तुम्ही केलेली वासराची मूर्ती मी आगीत जाळून टाकली. नंतर तिचे तुकडे तुकडे करून भस्म करून टाकले व डोंगरावरुन वाहणाऱ्या ओढ्यात फेकून दिले.
22 ൨൨ തബേരയിലും മസ്സയിലും കിബ്രോത്ത്-ഹത്താവയിലും വെച്ച് നിങ്ങൾ യഹോവയെ കോപിപ്പിച്ചു.
२२नंतर तबेरा, मस्सा व किब्रोथ-हत्तव्वा येथेही तुम्ही परमेश्वरास संतप्त केलेत.
23 ൨൩ ‘നിങ്ങൾ ചെന്ന് ഞാൻ നിങ്ങൾക്ക് തന്നിട്ടുള്ള ദേശം കൈവശമാക്കുവിൻ’ എന്ന് കല്പിച്ച് യഹോവ നിങ്ങളെ കാദേശ്ബർന്നേയയിൽനിന്ന് അയച്ചപ്പോഴും നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനയോട് മറുത്തുനിന്നു; അവനെ വിശ്വസിച്ചില്ല; അവന്റെ വാക്ക് അനുസരിച്ചതുമില്ല.
२३जेव्हा परमेश्वराने कादेश-बर्ण्याहून तुम्हास रवाना करून सांगितले की, “जा, व जो देश मी तुम्हास दिला आहे तो ताब्यात घ्या,” तेव्हाही तुम्ही तुमचा देव परमेश्वर ह्याच्या आज्ञेविरुद्ध बंड केले; तुम्ही त्याच्यावर विश्वास ठेवला नाही व त्याचे सांगणे ऐकले नाही.
24 ൨൪ ഞാൻ നിങ്ങളെ അറിഞ്ഞ നാൾമുതൽ നിങ്ങൾ യഹോവയോട് മത്സരിച്ചിരിക്കുന്നു.
२४जेव्हापासून मी तुम्हास ओळखतो तेव्हापासून तुम्ही परमेश्वराचे ऐकण्यासाठी नेहमीच नकार दिलेला आहे.
25 ൨൫ യഹോവ നിങ്ങളെ നശിപ്പിക്കുമെന്ന് അരുളിച്ചെയ്തിരുന്നതുകൊണ്ട് ഞാൻ യഹോവയുടെ സന്നിധിയിൽ നാല്പത് രാവും നാല്പത് പകലും വീണുകിടന്നു;
२५तेव्हा मी त्याच्या पायाशी चाळीस दिवस अन् चाळीस रात्री पडून राहिलो. कारण तुमचा नाश करीन असे परमेश्वर म्हणाला होता.
26 ൨൬ ഞാൻ യഹോവയോട് അപേക്ഷിച്ചുപറഞ്ഞത്: ‘കർത്താവായ യഹോവേ, നിന്റെ മഹത്വംകൊണ്ട് നീ വീണ്ടെടുത്ത് ബലമുള്ള കയ്യാൽ ഈജിപ്റ്റിൽ നിന്ന് കൊണ്ടുവന്ന നിന്റെ ജനത്തെയും നിന്റെ അവകാശത്തെയും നശിപ്പിക്കരുതേ.
२६मी परमेश्वरास विनवणी केली की हे प्रभू तुझ्या प्रजेचा नाश करु नकोस. तू आपले लोक तुझे वतन खंडून घेतले आहे. तुझ्या सामर्थ्याने तू त्यांना मिसरमधून मुक्त करून बाहेर आणले आहेस.
27 ൨൭ അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ് എന്നീ നിന്റെ ദാസന്മാരെ ഓർക്കണമേ; താൻ അവർക്ക് വാഗ്ദത്തം ചെയ്തിരുന്ന ദേശത്ത് അവരെ എത്തിക്കുവാൻ യഹോവയ്ക്ക് കഴിയായ്കകൊണ്ടും അവൻ അവരെ പകച്ചതു കൊണ്ടും അവരെ കൊണ്ടുപോയി മരുഭൂമിയിൽവച്ച് കൊന്നുകളഞ്ഞു എന്ന് നീ ഞങ്ങളെ വിടുവിച്ച് കൊണ്ടുപോന്ന ദേശക്കാർ പറയാതിരിക്കുവാൻ
२७अब्राहाम, इसहाक आणि याकोब या तुझ्या सेवकांना तू शब्द दिला आहेस तो आठव. त्यांचा ताठरपणा विसरून जा. त्यांची पापे किंवा दुराचार यांच्याकडे दुर्लक्ष कर.
28 ൨൮ ഈ ജനത്തിന്റെ ശാഠ്യവും അകൃത്യവും പാപവും നോക്കരുതേ.
२८तू त्यांना शासन केलेस तर मिसरमधील लोक म्हणतील, परमेश्वर त्यांना स्वत: च कबूल केलेल्या प्रदेशात नेऊ शकला नाही. त्यांचा तो द्वेष करत होता. म्हणून मारुन टाकण्यासाठीच त्याने त्यांना रानात आणले.
29 ൨൯ അവർ നിന്റെ മഹാബലംകൊണ്ടും നീട്ടിയ ഭുജംകൊണ്ടും നീ പുറപ്പെടുവിച്ച് കൊണ്ടുവന്ന നിന്റെ ജനവും നിന്റെ അവകാശവും അല്ലയോ?”.
२९पण हे लोक तुझेच आहेत, म्हणजे तुझे वतन आहेत, तू त्यांना महासामर्थ्याने आपण होऊन मिसर देशातून त्यांना बाहेर आणले आहेस.

< ആവർത്തനപുസ്തകം 9 >