< ആവർത്തനപുസ്തകം 6 >

1 നിങ്ങൾ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്ത് നിങ്ങൾ അനുസരിച്ച് നടക്കേണ്ടതിനും നിന്റെ ജീവകാലം ഒക്കെയും നീയും നിങ്ങൾക്കുശേഷം നിങ്ങളുടെ സന്താനപരമ്പരകളും ദൈവമായ യഹോവയെ ഭയപ്പെട്ട് ഞാൻ നിങ്ങളോട് അറിയിക്കുന്ന എല്ലാ ചട്ടങ്ങളും കല്പനകളും പ്രമാണിക്കുവാനും
“Pa inge ma sap nukewa LEUM GOD Iowos El sapkin nu sik in luti kowos kac. Akos ma sap inge fin facl se su kowos akola in utyak ac muta we.
2 നിങ്ങൾ ദീർഘായുസ്സോട് കൂടി ഇരിക്കുവാനും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് ഉപദേശിച്ചുതരുവാൻ നൽകിയ കല്പനകളും ചട്ടങ്ങളും വിധികളും ഇവ ആകുന്നു.
Ke lusenna moul lowos, kowos ac fwilin tulik nutuwos an in akfulatye LEUM GOD lowos, ac akos ma sap nukewa lal ma nga sot nu suwos, tuh kowos in ku in muta paht fin facl sac.
3 ആകയാൽ യിസ്രായേലേ, നിനക്ക് നന്മയുണ്ടാകുവാനും നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിന്നോട് അരുളിച്ചെയ്തതുപോലെ പാലും തേനും ഒഴുകുന്ന ദേശത്ത് നിങ്ങൾ ഏറ്റവും വർദ്ധിക്കേണ്ടതിനും നീ കേട്ട് ജാഗ്രതയോടെ അനുസരിച്ചു നടക്കുക.
Mwet Israel, kowos in lohng ma sap inge, ac akos! Na ma nukewa ac fah wo nu suwos, ac kowos fah ekla sie mutunfacl na ku, ac kowos fah muta in sie facl mut ac kasrup fohk we, in oana ke LEUM GOD lun papa tumasr El tuh wulela kac.
4 യിസ്രായേലേ, കേൾക്കുക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നെ.
“Lohng, O Israel! LEUM GOD, God lasr, El God sefanna.
5 നിന്റെ ദൈവമായ യഹോവയെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടി സ്നേഹിക്കേണം.
Kom fah lungse LEUM GOD lom ke insiom kewa, ke ngunum kewa, ac ke ku lom kewa.
6 ഇന്ന് ഞാൻ നിന്നോട് കല്പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കണം.
Nimet mulkunla ma sap inge su nga sot nu sum misenge.
7 നീ അവയെ നിന്റെ മക്കൾക്ക് ഉപദേശിച്ചുകൊടുക്കുകയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ച് സംസാരിക്കുകയും വേണം.
Luti kas inge nu sin tulik nutum. Alken in luti pacl kom oasr in lohm sum, pacl kom fufahsryesr, pacl kom mongla, ac pacl kom orekma.
8 അവ അടയാളമായി നിന്റെ കൈമേൽ കെട്ടേണം; അവ നിന്റെ കണ്ണുകൾക്ക് മദ്ധ്യേ നെറ്റിപ്പട്ടമായി ധരിക്കണം.
Kapriya kas inge ke poum ac ke motonsrum, tuh in mwe akesmakinye kom.
9 അവ നിന്റെ വീടിന്റെ കട്ടിളകളിലും പടിവാതിലുകളിലും എഴുതണം.
Simusla kas inge ke kosrusru in mutunoa ke lohm sum, ac ke nien utyak lun kalkal lom.
10 ൧൦ നിന്റെ ദൈവമായ യഹോവ നിനക്ക് തരുമെന്ന് അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ്, എന്നീ പിതാക്കന്മാരോട് സത്യംചെയ്ത ദേശത്തേക്ക് നിന്നെ കൊണ്ടുചെന്ന്, നീ പണിയാത്ത വലുതും നല്ലതുമായ പട്ടണങ്ങളും,
“Oana ke LEUM GOD lowos el wuleang nu sin papa matu tomowos — Abraham, Isaac, ac Jacob — El ac fah sot nu suwos sie facl ma siti we uh yohk ac sessesla ke mwe kasrup, su kowos tia musaiak.
11 ൧൧ നീ നിറക്കാതെ സകലസമ്പത്തും നിറഞ്ഞിരിക്കുന്ന വീടുകളും, നീ കുഴിക്കാത്ത കിണറുകളും, നീ നട്ടുണ്ടാക്കാത്ത മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും, നിനക്ക് തരുകയും നീ തിന്ന് തൃപ്തി പ്രാപിക്കുകയും ചെയ്യുമ്പോൾ
Lohm we ac fah sessesla ke ma wo, su tia ma kowos likiya loac. Ac fah oasr lufin kof su tia ma kowos pukanak. Ac fah oasr ima in grape ac olive ma kowos tia yukwiya. Na ke pacl se LEUM GOD El ac pwenkowosla nu in facl sac, ac kowos mongo ac kihp,
12 ൧൨ നിന്നെ അടിമവീടായ ഈജിപ്റ്റ്ദേശത്തുനിന്ന് കൊണ്ടുവന്ന യഹോവയെ മറക്കാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളുക.
taranna kowos in tia mulkunla LEUM GOD su pwenkowosme liki facl Egypt, yen kowos tuh mwet kohs we.
13 ൧൩ നിന്റെ ദൈവമായ യഹോവയെ ഭയപ്പെട്ട് അവനെ സേവിക്കണം; അവന്റെ നാമത്തിൽ സത്യം ചെയ്യണം.
Akfulatye LEUM GOD lowos, ac alu nu sel mukena, ac oru wulela lowos ke Inel mukena.
14 ൧൪ നിന്റെ ദൈവമായ യഹോവയുടെ കോപം നിനക്ക് വിരോധമായി ജ്വലിച്ച്, നിന്നെ ഭൂമിയിൽനിന്ന് നശിപ്പിക്കാതിരിക്കുവാൻ ചുറ്റുമുള്ള ജനതകളുടെ ദേവന്മാരായ അന്യദൈവങ്ങളുടെ പിന്നാലെ നീ പോകരുത്;
Nimet alu nu sin kutena god saya, god lun mwet su raunikowosla.
15 ൧൫ നിന്റെ ദൈവമായ യഹോവ നിങ്ങളുടെ മദ്ധ്യത്തിൽ തീക്ഷ്ണതയുള്ള ദൈവം ആകുന്നു.
Kowos fin alu nu sin god ngia, kasrkusrak lun LEUM GOD fah tayak lain kowos oana e uh, na ac fah arulana kunauskowosla, mweyen LEUM GOD lowos su muta inmasrlowos El tia lungse in oasr kutena god sayal.
16 ൧൬ നിങ്ങൾ മസ്സയിൽവെച്ച് പരീക്ഷിച്ചതുപോലെ നിങ്ങളുടെ ദൈവമായ യഹോവയെ പരീക്ഷിക്കരുത്.
“Nimet srike LEUM GOD lowos, oana ke kowos tuh oru in acn Massah.
17 ൧൭ നിങ്ങളുടെ ദൈവമായ യഹോവ നൽകിയിട്ടുള്ള കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും നിങ്ങൾ ജാഗ്രതയോടെ പ്രമാണിക്കണം.
Kowos in arulana oaru in akos ma sap ac oakwuk nukewa ma El sot nu suwos.
18 ൧൮ നിനക്ക് നന്മയുണ്ടാകുന്നതിനും യഹോവ നിന്റെ പിതാക്കന്മാരോട് സത്യംചെയ്ത നല്ലദേശം നീ ചെന്ന് കൈവശമാക്കുന്നതിനും യഹോവ അരുളിച്ചെയ്തതുപോലെ
Oru ma suwohs ac wo ye mutun LEUM GOD, ac ma nukewa ac fah wo nu suwos. Kowos ac fah ku in eis facl mut ac wo fohk we su LEUM GOD El tuh wulela kac nu sin papa matu tomowos,
19 ൧൯ നിന്റെ സകലശത്രുക്കളെയും നിന്റെ മുമ്പിൽനിന്ന് ഓടിച്ചുകളയുന്നതിനും നീ യഹോവയുടെ മുമ്പാകെ ന്യായവും ഹിതകരവും ആയ കാര്യങ്ങൾ ചെയ്യണം.
ac kowos fah lusak mwet lokoalok lowos, oana El tuh wuleot nu suwos.
20 ൨൦ നമ്മുടെ ദൈവമായ യഹോവ നിന്നോട് കല്പിച്ചിട്ടുള്ള സാക്ഷ്യങ്ങളും ചട്ടങ്ങളും വിധികളും എന്ത് എന്ന് നാളെ നിന്റെ മകൻ ചോദിക്കുമ്പോൾ, നീ നിന്റെ മകനോട് പറയേണ്ടത് എന്തെന്നാൽ:
“Ke pacl fahsru uh, tulik nutuwos ac fah siyuk suwos, ‘Efu ku LEUM GOD lasr El tuh sapkin nu sesr in akos ma sap inge nukewa?’
21 ൨൧ “ഞങ്ങൾ ഈജിപ്റ്റിൽ ഫറവോന് അടിമകൾ ആയിരുന്നു; എന്നാൽ യഹോവ ബലമുള്ള കൈകൊണ്ട് ഞങ്ങളെ അവിടെനിന്ന് പുറപ്പെടുവിച്ചു.
Na kowos ac fah fahk nu selos, ‘Kut tuh mwet kohs lun tokosra lun acn Egypt, ac LEUM GOD El molikutla ac aksukosokye kut ke ku lulap lal.
22 ൨൨ ഈജിപ്റ്റിന്റെയും ഫറവോന്റെയും അവന്റെ സകല കുടുംബത്തിന്റെയും മേൽ ഞങ്ങൾ കാൺകെ യഹോവ മഹത്തായതും തീവ്രതയുള്ളതും ആയ അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിച്ചു.
Kut sifacna liye ke mutasr mwenmen El oru wi mwe aksangeng lulap nu sin mwet Egypt ac nu sin tokosra lalos ac mwet fulat nukewa lal.
23 ൨൩ ഞങ്ങളെയോ, താൻ നമ്മുടെ പിതാക്കന്മാരോട് സത്യംചെയ്ത ദേശത്തേക്ക് കൊണ്ടുവന്നാക്കേണ്ടതിന് അവിടെനിന്ന് പുറപ്പെടുവിച്ചു
El aksukosokyekutla liki facl Egypt ac uskutme nu inge, ac ase lasr facl se inge, oana ke El tuh wulela nu sin papa matu tumasr.
24 ൨൪ എല്ലായ്പോഴും നാം ശുഭമായിരിക്കേണ്ടതിനും ഇന്നത്തെപ്പോലെ നമ്മെ ജീവനോടെ രക്ഷിക്കേണ്ടതിനുമായി നാം നമ്മുടെ ദൈവമായ യഹോവയെ ഭയപ്പെടുവാനും ഈ ചട്ടങ്ങളെല്ലാം ആചരിക്കുവാനും യഹോവ നമ്മോട് കല്പിച്ചു.
Na LEUM GOD lasr El tuh sapkin nu sesr in akos ma sap inge nukewa, ac in akfulatyal. Kut fin oru ouinge, El ac fah karingin mutunfacl sesr ac oru in kapkapak pacl nukewa.
25 ൨൫ നമ്മുടെ ദൈവമായ യഹോവ നമ്മോട് കല്പിച്ചതുപോലെ അവിടുത്തെ മുമ്പാകെ ഈ കല്പനകളെല്ലാം ആചരിക്കുവാൻ ശ്രദ്ധിക്കുമെങ്കിൽ നാം നീതിയുള്ളവരായിരിക്കും”.
Kut fin oaru in akos ma nukewa ma God El sapkin nu sesr, El ac fah insewowo sesr.’

< ആവർത്തനപുസ്തകം 6 >