< ആവർത്തനപുസ്തകം 34 >

1 അനന്തരം മോശെ മോവാബ്സമഭൂമിയിൽനിന്ന് യെരിഹോവിനെതിരെയുള്ള നെബോപർവ്വതത്തിൽ പിസ്ഗായുടെ കൊടുമുടിയിൽ കയറി; യഹോവ ദാൻവരെയുള്ള ഗിലെയാദ്‌ദേശവും
梅瑟由摩阿布曠野上了乃波山,上到耶里哥對面的丕斯加峰,上主就將全地指給他看:即由基肋阿得直到丹,
2 നഫ്താലിദേശവും എഫ്രയീമിന്റെയും മനശ്ശെയുടെയും ദേശവും പടിഞ്ഞാറെ കടൽവരെ യെഹൂദാദേശം മുഴുവനും
納斐塔里和厄弗辣因及默納協全地,直達西海的猶大全境,
3 തെക്കെദേശവും ഈന്തപ്പനകളുടെ നഗരമായ യെരിഹോവിന്റെ താഴ്‌വരമുതൽ സോവാർവരെയുള്ള സമഭൂമിയും അവനെ കാണിച്ചു.
乃革布和棕櫚城的耶里哥山谷盆地,直到左哈爾。
4 “അബ്രാഹാമിന്‍റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും സന്തതിക്കു കൊടുക്കുമെന്ന് സത്യംചെയ്ത ദേശം ഇതുതന്നെ; ഞാൻ അത് നിന്റെ കണ്ണിന് കാണിച്ചുതന്നു എങ്കിലും നീ അവിടേക്കു കടന്നുപോകുകയില്ല” എന്ന് യഹോവ അവനോട് കല്പിച്ചു.
上主對他說:「這就是我對亞巴郎、依撒格和雅各伯誓許說我要給你後裔的土地。我讓你親眼看見,但你不能過去。」
5 അങ്ങനെ യഹോവയുടെ ദാസനായ മോശെ, യഹോവയുടെ വചനപ്രകാരം, അവിടെ, മോവാബ് ദേശത്തുവച്ച് മരിച്ചു.
上主的僕人梅瑟遂死在那裏,按上主所預定的,死在摩阿布地。
6 യഹോവ മോശെയെ മോവാബ്‌ദേശത്ത് ബേത്ത്-പെയോരിനെതിരെയുള്ള താഴ്വരയിൽ അടക്കി; എങ്കിലും ഇന്നുവരെയും അവന്റെ ശവക്കുഴിയുടെ സ്ഥലം ആരും അറിയുന്നില്ല.
上主將他葬在摩阿布地,面對貝特培敖爾的一個山谷內;直到今日沒有人知道埋葬他的地方。
7 മോശെ മരിക്കുമ്പോൾ അവന് നൂറ്റിയിരുപത് വയസ്സായിരുന്നു. അവന്റെ കണ്ണ് മങ്ങാതെയും അവന്റെ ദേഹബലം ക്ഷയിക്കാതെയും ഇരുന്നു.
梅瑟死時,已一百二十歲;他的眼睛未花,精力也未衰退。
8 യിസ്രായേൽ മക്കൾ മോശെയെക്കുറിച്ച് മോവാബ് സമഭൂമിയിൽ മുപ്പതു ദിവസം കരഞ്ഞുകൊണ്ടിരുന്നു; അങ്ങനെ മോശെയെക്കുറിച്ച് കരഞ്ഞു വിലപിക്കുന്ന കാലം തികഞ്ഞു.
以色列子民在摩阿布曠野哀悼了梅瑟三十日。為梅瑟舉哀的日期滿了,
9 നൂന്റെ മകനായ യോശുവയെ മോശെ കൈവച്ച് അനുഗ്രഹിച്ചിരുന്നതുകൊണ്ട് അവൻ ജ്ഞാനാത്മപൂർണ്ണനായിത്തീർന്നു; യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേൽ മക്കൾ അവനെ അനുസരിച്ചു.
農的兒子若蘇厄,因梅瑟曾按手在他身上,充滿了智慧之神;為此,以色列子民都聽從他,全照上主向梅瑟所吩咐的去行。
10 ൧൦ എന്നാൽ ഈജിപ്റ്റ് ദേശത്ത് ഫറവോനോടും അവന്റെ സകലഭൃത്യന്മാരോടും അവന്റെ സർവ്വദേശത്തോടും യഹോവയുടെ നിയോഗപ്രകാരം മോശെ പ്രവർത്തിച്ച അത്ഭുതങ്ങളും ഭുജവീര്യവും
以後在以色列中,再沒有興起一位像梅瑟一樣的先知,與上主面對面地來往;
11 ൧൧ യിസ്രായേൽജനം കാൺകെ അവൻ പ്രവർത്തിച്ച ഭയങ്കരകാര്യങ്ങളും വിചാരിച്ചാൽ
至於上主派他在埃及地,向法郎,和他的一切臣僕,並向他全地所行的一切神蹟和奇蹟,
12 ൧൨ യഹോവ അഭിമുഖമായി അറിഞ്ഞ മോശെയെപ്പോലെ ഒരു പ്രവാചകൻ യിസ്രായേലിൽ പിന്നെ ഉണ്ടായിട്ടില്ല.
以及他在全以色列眼前所行的一切大能作為,和一切令人畏懼的大事,也沒有人能與他相比。

< ആവർത്തനപുസ്തകം 34 >