< ആവർത്തനപുസ്തകം 33 >
1 ൧ ദൈവപുരുഷനായ മോശെ തന്റെ മരണത്തിനു മുമ്പ് യിസ്രായേൽ മക്കളെ അനുഗ്രഹിച്ചു പറഞ്ഞ വചനങ്ങൾ:
၁ဘုရားသခင်ရွေးကောက်သူမောရှေသည်အနိစ္စ မရောက်မီ ဣသရေလအမျိုးသားတို့အား အောက်ဖော်ပြပါအတိုင်းကောင်းချီးပေး လေ၏။
2 ൨ “യഹോവ സീനായിൽനിന്നു വന്നു, അവർക്ക് മീതെ സേയീരിൽനിന്ന് ഉദിച്ചു, പാരാൻ പർവ്വതത്തിൽനിന്ന് അവരുടെ മേൽ പ്രകാശിച്ചു. ലക്ഷോപലക്ഷം വിശുദ്ധന്മാരുടെ നടുവിൽനിന്നു വന്നു; അവർക്കുവേണ്ടി അഗ്നിമയമായ ഒരു പ്രമാണം അവന്റെ വലങ്കയ്യിൽ ഉണ്ടായിരുന്നു.
၂ထာဝရဘုရားသည်သိနာတောင်ပေါ်မှ ကြွလာတော်မူ၏။ ကိုယ်တော်သည်နေမင်းသဖွယ်ဧဒုံပြည်ပေါ်သို့ ထွက်ပေါ်လာပြီးလျှင်၊ ပါရန်တောင်ထိပ်ပေါ်မှမိမိလူမျိုးတော်ပေါ်သို့ ထွန်းတောက်တော်မူ၏။ ကိုယ်တော်၏လက်ယာတော်ဘက်တွင် ထောင်သောင်းမကများစွာသော ကောင်းကင်တမန်တို့သည်လိုက်ပါလျက် မီးလျှံတောက်နေ၏။
3 ൩ അതേ, അവൻ തന്റെ ജനത്തെ സ്നേഹിക്കുന്നു; അവന്റെ സകലവിശുദ്ധന്മാരും തൃക്കയ്യിൽ ഇരിക്കുന്നു. അവർ തൃക്കാല്ക്കൽ ഇരുന്നു; അവർ തിരുവചനങ്ങൾ പ്രാപിച്ചു.
၃ထာဝရဘုရားသည်မိမိလူမျိုးတော်ကို ချစ်တော်မူ၏။ မိမိပိုင်ဆိုင်သူတို့ကိုကာကွယ် စောင့်ရှောက်တော်မူ၏။ သို့ဖြစ်၍ငါတို့သည်ကိုယ်တော်၏ခြေတော် ကို ဦးတိုက်လျက်ပညတ်တော်များကိုစောင့်ထိန်း ကြ၏။
4 ൪ യാക്കോബിന്റെ സഭക്ക് അവകാശമായി മോശെ നമുക്ക് ന്യായപ്രമാണം കല്പിച്ചു തന്നു.
၄အကျွန်ုပ်တို့သည်မောရှေပေးသောပညတ် တရားတော်ကိုစောင့်ထိန်းကြ၏။ ယင်းပညတ်တရားတော်ကားငါတို့လူမျိုး၏ အမြတ်နိုးဆုံးသောအမွေဥစ္စာဖြစ်၏။
5 ൫ ജനത്തിന്റെ തലവന്മാരും യിസ്രായേൽഗോത്രങ്ങളും ഒത്തുകൂടിയപ്പോൾ അവൻ യെശുരൂനു രാജാവായിരുന്നു.
၅ဣသရေလအနွယ်များနှင့်ခေါင်းဆောင်များ စုရုံးလျက်ရှိကြသောအခါ၊ ထာဝရဘုရားသည်သူတို့၏ဘုရင်ဖြစ် လာတော်မူ၏။
6 ൬ രൂബേനെക്കുറിച്ച് അവൻ പറഞ്ഞത് “രൂബേൻ മരിക്കാതെ ജീവിച്ചിരിക്കട്ടെ; അവന്റെ പുരുഷന്മാർ കുറയാതിരിക്കട്ടെ”.
၆ထို့နောက်မောရှေကရုဗင်အနွယ်ကို ရည်သန်၍ ဤသို့ဖွဲ့ဆိုလေသည်။ ``ရုဗင်အနွယ်သည်လူအင်အားနည်းသော်လည်း အမျိုးမတိမ်ကောပါစေနှင့်၊''
7 ൭ യെഹൂദയ്ക്കുള്ള അനുഗ്രഹമായി അവൻ പറഞ്ഞത്: “യഹോവേ, യെഹൂദയുടെ അപേക്ഷ കേട്ട് അവനെ സ്വജനത്തിലേക്കു കൊണ്ടുവരണമേ. തന്റെ കൈകളുടെ ശക്തിയാൽ അവൻ പോരാടേണ്ടതിന്, ശത്രുക്കളുടെ നേരെ നീ അവന് തുണയായിരിക്കണമേ”.
၇ယုဒအနွယ်ကိုရည်သန်၍ဤသို့ဖွဲ့ဆိုလေ သည်။ ``အို ထာဝရဘုရားယုဒအနွယ်ဝင်တို့အကူ အညီ တောင်းလျှောက်သံကိုနားညောင်းတော်မူပါ။ အခြားအနွယ်ဝင်များနှင့်ပြန်လည် ပေါင်းစည်းမိစေတော်မူပါ။ အို ထာဝရဘုရား၊သူတို့အတွက်တိုက်ခိုက် တော်မူပါ။ သူတို့ဘက်မှရန်သူများကိုတိုက်ခိုက်တော် မူပါ။''
8 ൮ ലേവിയെക്കുറിച്ച് അവൻ പറഞ്ഞത്: “നിന്റെ തുമ്മീമും ഊറീമും നിന്റെ ഭക്തന്റെ പക്കൽ ഇരിക്കുന്നു; നീ മസ്സയിൽവച്ചു പരീക്ഷിക്കുകയും മെരീബാ വെള്ളത്തിനരികിൽ മത്സരിക്കുകയും ചെയ്തവന്റെ പക്കൽ തന്നെ.
၈လေဝိအနွယ်ကိုရည်သန်၍ဤသို့ဖွဲ့ဆိုလေသည်။ ``အို ထာဝရဘုရားကိုယ်တော်၏အလိုတော်ကို ကိုယ်တော်အားသစ္စာစောင့်သောအစေခံ လေဝိအနွယ်ဝင်တို့မှတစ်ဆင့် သုမိမ်နှင့်ဥရိမ် အားဖြင့်ဖော်ပြတော်မူပါ၏။ ကိုယ်တော်သည်မဿာအရပ်တွင်သူတို့၌ သစ္စာရှိသည်မရှိသည်ကိုစစ်ဆေး၍ မေရိဘစမ်း၌သူတို့သစ္စာရှိသည်ကို သိမြင်တော်မူပါသည်။
9 ൯ അവൻ അപ്പനെയും അമ്മയെയും കുറിച്ച്, ‘ഞാൻ അവരെ കണ്ടില്ല’ എന്നു പറഞ്ഞു; സഹോദരന്മാരെ അവൻ ആദരിച്ചില്ല; സ്വന്തമക്കളെന്ന് ഓർമിച്ചതു ഇല്ല. നിന്റെ വചനം അവർ പ്രമാണിച്ചു; നിന്റെ നിയമം കാത്തുകൊള്ളുകയും ചെയ്തു.
၉သူတို့သည်မိမိတို့၏မိဘညီအစ်ကို၊ သားသမီးတို့ကို ချစ်ခင်မြတ်နိုးသည်ထက်၊ကိုယ်တော်ကို ပို၍ချစ်ခင်မြတ်နိုးကြပါ၏။ သူတို့သည်ကိုယ်တော်၏ပညတ်တော်များကို လိုက်နာ၍ကိုယ်တော်၏ပဋိညာဉ်ကို စောင့်ထိန်းကြပါ၏။
10 ൧൦ അവർ യാക്കോബിന് നിന്റെ വിധികളും യിസ്രായേലിന് ന്യായപ്രമാണവും ഉപദേശിക്കും; അവർ നിന്റെ സന്നിധിയിൽ സുഗന്ധ ധൂപവും യാഗപീഠത്തിന്മേൽ സർവ്വാംഗഹോമവും അർപ്പിക്കും.
၁၀သူတို့သည်ကိုယ်တော်၏လူမျိုးတော်အား ပညတ်တရားတော်ကိုလိုက်နာရန် သွန်သင်ကြပါမည်။ ပလ္လင်ပေါ်တွင်ယဇ်ပူဇော်ကြပါမည်။
11 ൧൧ യഹോവേ, അവന്റെ ധനത്തെ അനുഗ്രഹിക്കണമേ; അവന്റെ പ്രവൃത്തിയിൽ പ്രസാദിക്കണമേ. അവന്റെ ശത്രുക്കളും അവനെ ദ്വേഷിക്കുന്നവരും എഴുന്നേല്ക്കാത്തവിധം അവരുടെ അരക്കെട്ടുകളെ തകർത്തുകളയണമേ”.
၁၁အို ထာဝရဘုရားသူတို့၏အနွယ်ကို ကြီးပွားစေတော်မူပါ။ သူတို့ဆောင်ရွက်သမျှကိုလက်ခံတော် မူပါ။ သူတို့၏ရန်သူရှိသမျှကိုနာလန်မထူ နိုင်အောင် ချေမှုန်းတော်မူပါ။''
12 ൧൨ ബെന്യാമീനെക്കുറിച്ച് അവൻ പറഞ്ഞത്: “അവൻ യഹോവയ്ക്ക് പ്രിയൻ; തിരുസന്നിധിയിൽ നിർഭയം വസിക്കും; യഹോവ അവനെ എല്ലായ്പോഴും മറച്ചുകൊള്ളുന്നു; അവന്റെ ഭുജങ്ങളുടെ മദ്ധ്യത്തിൽ വസിക്കുന്നു”.
၁၂ဗင်္ယာမိန်အနွယ်ကိုရည်သန်၍ဤသို့ဖွဲ့ဆိုလေ သည်။ ``ဗင်္ယာမိန်အနွယ်ကိုထာဝရဘုရားချစ်၍ ကွယ်ကာစောင့်ရှောက်တော်မူ၏။ ကိုယ်တော်သည်သူတို့အားတစ်နေကုန် စောင့်ရှောက်တော်မူ၏။ သူတို့သည်ကိုယ်တော်၏အကာအကွယ် အောက်တွင်လုံခြုံစွာနေကြရ၏။''
13 ൧൩ യോസേഫിനെക്കുറിച്ച് അവൻ പറഞ്ഞത്: “ആകാശത്തിലെ വിശിഷ്ടവസ്തുവായ, മഞ്ഞുകൊണ്ടും താഴെയുള്ള അഗാധമായ സമുദ്രം കൊണ്ടും
၁၃ယောသပ်အနွယ်ကိုရည်သန်၍ဤသို့ဖွဲ့ ဆိုလေသည်။ ``ထာဝရဘုရားသည်သူတို့၏နယ်မြေပေါ်တွင် မိုးရွာစေရန်လည်းကောင်း၊ မြေအောက်မှရေထွက်စေရန်လည်းကောင်း ကူမတော်မူပါစေသော။
14 ൧൪ സൂര്യനാൽ ഉളവാകുന്ന വിശേഷഫലം കൊണ്ടും മാസംതോറും ചന്ദ്രനാൽ ഉളവാകുന്ന വിശിഷ്ടഫലംകൊണ്ടും
၁၄သူတို့၏နယ်မြေသည်နေပူရှိန်ဖြင့်မှည့်သော သစ်သီး၊ ရာသီအလိုက်ပေါ်သောအဖိုးတန်သစ်သီး တို့နှင့် ကြွယ်ဝပါစေသော။
15 ൧൫ പുരാതനപർവ്വതങ്ങളുടെ ശ്രേഷ്ഠനിക്ഷേപങ്ങൾ കൊണ്ടും ശാശ്വതശൈലങ്ങളുടെ വിശിഷ്ടവസ്തുക്കൾ കൊണ്ടും ഭൂമിയിലെ വിശേഷവസ്തുക്കളുടെ സമൃദ്ധികൊണ്ടും അവന്റെ ദേശം യഹോവയാൽ അനുഗ്രഹിക്കപ്പെടുമാറാകട്ടെ.
၁၅သူတို့၏ရှေးတောင်ကုန်းများသည်အဖိုးတန် သစ်သီးများနှင့်လှိုင်ပါစေသော။
16 ൧൬ മുൾപ്പടർപ്പിൽ വസിച്ചവന്റെ പ്രസാദം യോസേഫിന്റെ ശിരസ്സിന്മേലും തന്റെ സഹോദരന്മാരിൽ പ്രഭുവായവന്റെ നെറുകമേലും വരുമാറാകട്ടെ.
၁၆မီးလျှံတောက်လောင်သောချုံထဲမှ မိန့်ကြားတော်မူသောထာဝရဘုရား ကောင်းချီးပေးတော်မူသောအားဖြင့်၊ သူတို့၏နယ်မြေမှအဖိုးတန်သီးနှံ များ ထွက်ပါစေသော။ ယောသပ်သည်သူ၏ညီအစ်ကိုတို့တွင် ခေါင်းဆောင် ဖြစ်သောကြောင့်သူ၏အနွယ်သည် ထိုကောင်းချီးမင်္ဂလာတို့ကိုခံစားရပါ စေသော။
17 ൧൭ അവന്റെ മഹത്വം കടിഞ്ഞൂൽകൂറ്റൻ പോലെ; അവന്റെ കൊമ്പുകൾ കാട്ടുപോത്തിന്റെ കൊമ്പുകൾ; അവയാൽ അവൻ സകലജനതകളെയും ഭൂമിയുടെ സീമ വരെയും ഓടിക്കും; അവർ എഫ്രയീമിന്റെ പതിനായിരങ്ങളും മനശ്ശെയുടെ ആയിരങ്ങളും തന്നേ”.
၁၇ယောသပ်သည်နွားလားဥသဖကဲ့သို့လည်း ကောင်း၊ နွားရိုင်းဦးချိုကဲ့သို့လည်းကောင်းခွန်အား ကြီး၏။ သူ၏ဦးချိုများသည်ကားမနာရှေအနွယ်ဝင်နှင့် ဧဖရိမ်အနွယ်ဝင်ထောင်သောင်းများစွာတို့ ဖြစ်သတည်း။ သူသည်ထိုဦးချိုများဖြင့်လူအမျိုးမျိုးတို့ကို မြေကြီးအစွန်းသို့တိုင်အောင်ခတ်ထုတ်လိမ့်မည်။''
18 ൧൮ സെബൂലൂനെക്കുറിച്ചും യിസ്സഖാരിനെക്കുറിച്ചും അവൻ പറഞ്ഞത്: “സെബൂലൂനേ, നിന്റെ പ്രയാണത്തിലും, യിസ്സാഖാരേ, നിന്റെ കൂടാരങ്ങളിലും സന്തോഷിക്കുക.
၁၈ဇာဗုလုန်နှင့်ဣသခါအနွယ်ကိုရည်သန်၍ ဤသို့ဖွဲ့ဆိုလေသည်။ ``ဇာဗုလုန်အနွယ်သည်ပင်လယ်ခရီးဖြင့် ရောင်းဝယ်ဖောက်ကား၍စီးပွားတိုးတက်ပါစေ။ ဣသခါအနွယ်သည်မိမိတို့နယ်မြေအတွင်း၌ ဥစ္စာပစ္စည်းကြွယ်ဝပါစေ။
19 ൧൯ അവർ ജനതകളെ പർവ്വതത്തിലേക്കു വിളിക്കും; അവിടെ നീതിയാഗങ്ങളെ കഴിക്കും. അവർ സമുദ്രങ്ങളുടെ സമൃദ്ധിയും മണലിലെ നിക്ഷേപങ്ങളും വലിച്ചുകുടിക്കും”.
၁၉သူတို့သည်လူမျိုးခြားတို့ကိုတောင်ပေါ်သို့ ဖိတ်ခေါ်လျက် ပူဇော်ထိုက်သောယဇ်များကိုပူဇော်ကြ၏။ သူတို့သည်ပင်လယ်မှလည်းကောင်း ကမ်းခြေတစ်လျှောက်ရှိသဲမှလည်းကောင်း ဥစ္စာဘဏ္ဍာများရရှိကြသည်။''
20 ൨൦ ഗാദിനെക്കുറിച്ച് അവൻ പറഞ്ഞത്: “ഗാദിനെ വിസ്താരമാക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ. ഒരു സിംഹത്തെപ്പോലെ അവൻ പതുങ്ങിക്കിടന്ന് ഭുജവും നെറുകയും പറിച്ചുകീറുന്നു.
၂၀ဂဒ်အနွယ်ကိုရည်သန်၍ဤသို့ဖွဲ့ဆိုလေ သည်။ ``ဂဒ်အနွယ်၏နယ်မြေကိုကျယ်ဝန်းစေသော ဘုရားသခင်၏ဂုဏ်တော်ကိုချီးမွမ်းကြလော့။ ဂဒ်အနွယ်သည်ခြင်္သေ့သဖွယ်လက်မောင်း သို့မဟုတ် ဦးခေါင်းခွံကိုကိုက်ဖြတ်ရန်ချောင်းနေ၏။
21 ൨൧ അവൻ ആദ്യഭാഗം തിരഞ്ഞെടുത്തു; അവിടെ നായകന്റെ ഓഹരി വേർതിരിച്ച് വച്ചിരുന്നു; അവൻ ജനത്തിന്റെ തലവന്മാരോടുകൂടി വന്നു. യിസ്രായേലിൽ യഹോവയുടെ നീതിയും അവന്റെ വിധികളും നടത്തി”.
၂၁သူတို့သည်အကောင်းဆုံးနယ်မြေကိုရွေးယူ ကြ၏။ ခေါင်းဆောင်အနေဖြင့်ရထိုက်သောနယ်မြေကို သူတို့အားခွဲဝေပေးကြ၏။ ဣသရေလအမျိုးသားခေါင်းဆောင်တို့စုရုံး လာကြသောအခါ၊ သူတို့သည်ထာဝရဘုရား၏အမိန့်တော်နှင့် ပညတ်တော်များကိုလိုက်နာကြ၏။''
22 ൨൨ ദാനെക്കുറിച്ച് അവൻ പറഞ്ഞത്: “ദാൻ ബാലസിംഹം ആകുന്നു; അവൻ ബാശാനിൽനിന്നു ചാടുന്നു”.
၂၂ဒန်အနွယ်ကိုရည်သန်၍ဤသို့ဖွဲဆိုလေသည်။ ``ဒန်အနွယ်သည်ခြင်္သေ့ပျိုဖြစ်၍ဗာရှန်ပြည်မှ ခုန်ပေါက်၍ထွက်လာ၏။''
23 ൨൩ നഫ്താലിയെക്കുറിച്ച് അവൻ പറഞ്ഞത്: “നഫ്താലിയേ, ദൈവപ്രസാദംകൊണ്ട് തൃപ്തനും യഹോവയുടെ അനുഗ്രഹം നിറഞ്ഞവനുമായി പടിഞ്ഞാറും തെക്കും കൈവശമാക്കുക”.
၂၃နဿလိအနွယ်ကိုရည်သန်၍ဤသို့ဖွဲ့ ဆိုလေသည်။ ``နဿလိအနွယ်သည်ထာဝရဘုရား၏ ကျေးဇူးတော်ကြောင့်ကောင်းချီးမင်္ဂလာ ကြွယ်ဝစွာ ခံစားရ၏။ သူတို့၏နယ်မြေသည်ဂါလိလဲအိုင်မှ တောင်ဘက်အထိကျယ်ဝန်း၏။''
24 ൨൪ ആശേരിനെക്കുറിച്ച് അവൻ പറഞ്ഞത്: “ആശേർ പുത്രസമ്പത്തുകൊണ്ട് ഏറ്റവും അനുഗ്രഹിക്കപ്പെട്ടവൻ; അവൻ സഹോദരന്മാർക്ക് ഇഷ്ടനായിരിക്കട്ടെ; അവൻ കാൽ എണ്ണയിൽ മുക്കട്ടെ.
၂၄အာရှာအနွယ်ကိုရည်သန်၍ဤသို့ဖွဲ့ဆို လေသည်။ ``အာရှာအနွယ်သည်အခြားအနွယ်တို့ထက် ပို၍ကောင်းချီးမင်္ဂလာခံစားရ၏။ သူသည်ညီအစ်ကိုချင်းတို့တွင်မျက်နှာ ပွင့်လန်းဆုံးဖြစ်ပါစေ။ သူ၏နယ်မြေတွင်ဆီထွက်သောသံလွင်ပင် မြောက်မြားစွာဖြစ်ထွန်းပါစေ။
25 ൨൫ നിന്റെ ഓടാമ്പൽ ഇരിമ്പും താമ്രവും ആയിരിക്കട്ടെ. നിന്റെ ബലം ജീവപര്യന്തം നില്‍ക്കട്ടെ”.
၂၅သူသည်မြို့တို့ကိုသံတံခါးများဖြင့်ကာကွယ် ပါစေ။ သူသည်ထာဝစဉ်လုံခြုံစွာနေထိုင်ရပါစေ။''
26 ൨൬ യെശുരൂന്റെ ദൈവത്തെപ്പോലെ മറ്റൊരു ദൈവവുമില്ല. നിന്റെ സഹായത്തിനായി അവൻ ആകാശത്തിലൂടെ തന്റെ മഹിമയിൽ മേഘാരൂഢനായി വരുന്നു.
၂၆ဣသရေလအမျိုးသားတို့၊ သင်တို့၏ဘုရား သခင်နှင့် နှိုင်းယှဉ်အပ်သောအခြားဘုရားမရှိ။ ကိုယ်တော်သည်ဘုန်းကျက်သရေကိုဆောင်လျက် မိုးတိမ်ကိုစီး၍၊ကောင်းကင်ကိုဖြတ်ကျော်ပြီးလျှင် သင်တို့ကိုကူမရန်ကြွလာတော်မူ၏။
27 ൨൭ നിത്യനായ ദൈവം നിന്റെ സങ്കേതം; കീഴെ ശാശ്വതഭുജങ്ങൾ ഉണ്ട്; അവൻ ശത്രുവിനെ നിന്റെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞു. ‘സംഹരിക്കുക’ എന്ന് കല്പിച്ചിരിക്കുന്നു.
၂၇ဘုရားသခင်သည်သင်တို့ကိုအစဉ်အမြဲ ကွယ်ကာတော်မူ၏။ ထာဝရလက်ရုံးတော်သည်သင်တို့ကို ထောက်ပင့်တော်မူ၏။ ကိုယ်တော်သည်သင်တို့ချီတက်ရာလမ်းမှ ရန်သူများကိုနှင်ထုတ်တော်မူ၏။ ထိုရန်သူအပေါင်းတို့ကိုသုတ်သင်ဖျက်ဆီးရန် သင်တို့အားအမိန့်ပေးတော်မူ၏။
28 ൨൮ ധാന്യവും വീഞ്ഞുമുള്ള ദേശത്ത് യിസ്രായേൽ നിർഭയമായും യാക്കോബിന്റെ വാസസ്ഥലങ്ങളില്‍ ഉള്ളവര്‍ തനിയെയും വസിക്കുന്നു; ആകാശം അവന് മഞ്ഞു പൊഴിക്കുന്നു.
၂၈သို့ဖြစ်၍ယာကုပ်၏အဆက်အနွယ်တို့သည် မိုးကောင်းကင်မှနှင်းကျသော၊ စပါးနှင့်စပျစ်ရည်ပေါကြွယ်ဝသော ပြည်တွင် အေးချမ်းလုံခြုံစွာနေထိုင်ရကြ၏။
29 ൨൯ യിസ്രായേലേ, നീ ഭാഗ്യവാൻ; നിനക്ക് തുല്യൻ ആര്? യഹോവയാൽ സംരക്ഷിക്കപ്പെട്ട ജനമേ, അവൻ നിന്റെ സഹായത്തിൻ പരിചയും നിന്റെ മഹിമയുടെ വാളും ആകുന്നു. നിന്റെ ശത്രുക്കൾ നിനക്ക് കീഴടങ്ങും. നീ അവരുടെ ഉന്നതസ്ഥലങ്ങളിൽ നടകൊള്ളും”.
၂၉ဣသရေလအမျိုးသားတို့၊ သင်တို့သည် မင်္ဂလာရှိကြ၏။ ထာဝရဘုရားသင်တို့ကိုကယ်တင်သောကြောင့် သင်တို့သည်ထူးခြားသည့်လူမျိုးဖြစ်သည်။ သင်တို့ကိုကာကွယ်ရန်နှင့်ရန်သူကိုအောင် မြင်ရန် ထာဝရဘုရားကိုယ်တော်တိုင် သင်တို့၏ဒိုင်းလွှားသင်တို့၏ဋ္ဌားဖြစ်တော် မူ၏။ သင်တို့၏ရန်သူတို့သည်အသနားခံရန် သင်တို့ထံသို့လာကြလိမ့်မည်။ ထိုအခါသင်တို့သည်သူတို့ကိုနင်းချေ ကြလိမ့်မည်။