< ആവർത്തനപുസ്തകം 33 >

1 ദൈവപുരുഷനായ മോശെ തന്റെ മരണത്തിനു മുമ്പ് യിസ്രായേൽ മക്കളെ അനുഗ്രഹിച്ചു പറഞ്ഞ വചനങ്ങൾ:
And this [is] the blessing [with] which Moses the man of God blessed the sons of Israel before his death,
2 “യഹോവ സീനായിൽനിന്നു വന്നു, അവർക്ക് മീതെ സേയീരിൽനിന്ന് ഉദിച്ചു, പാരാൻ പർവ്വതത്തിൽനിന്ന് അവരുടെ മേൽ പ്രകാശിച്ചു. ലക്ഷോപലക്ഷം വിശുദ്ധന്മാരുടെ നടുവിൽനിന്നു വന്നു; അവർക്കുവേണ്ടി അഗ്നിമയമായ ഒരു പ്രമാണം അവന്റെ വലങ്കയ്യിൽ ഉണ്ടായിരുന്നു.
and he says: “YHWH has come from Sinai, And has risen from Seir for them; He has shone from Mount Paran, And has come [with] myriads of holy ones; At His right hand [came] a fiery law [[or a flaming fire]] for them.
3 അതേ, അവൻ തന്റെ ജനത്തെ സ്നേഹിക്കുന്നു; അവന്റെ സകലവിശുദ്ധന്മാരും തൃക്കയ്യിൽ ഇരിക്കുന്നു. അവർ തൃക്കാല്ക്കൽ ഇരുന്നു; അവർ തിരുവചനങ്ങൾ പ്രാപിച്ചു.
Indeed, He [is] loving the peoples; All His holy ones [are] in Your hand, And they sat down at Your foot, [Each] lifts up Your words.
4 യാക്കോബിന്റെ സഭക്ക് അവകാശമായി മോശെ നമുക്ക് ന്യായപ്രമാണം കല്പിച്ചു തന്നു.
Moses has commanded a law for us, A possession of the assembly of Jacob.
5 ജനത്തിന്റെ തലവന്മാരും യിസ്രായേൽഗോത്രങ്ങളും ഒത്തുകൂടിയപ്പോൾ അവൻ യെശുരൂനു രാജാവായിരുന്നു.
And He is King in Yeshurun, In the heads of the people gathering together, The tribes of Israel!
6 രൂബേനെക്കുറിച്ച് അവൻ പറഞ്ഞത് “രൂബേൻ മരിക്കാതെ ജീവിച്ചിരിക്കട്ടെ; അവന്റെ പുരുഷന്മാർ കുറയാതിരിക്കട്ടെ”.
Let Reuben live, and not die, And let his men be an [incalculable] number.
7 യെഹൂദയ്ക്കുള്ള അനുഗ്രഹമായി അവൻ പറഞ്ഞത്: “യഹോവേ, യെഹൂദയുടെ അപേക്ഷ കേട്ട് അവനെ സ്വജനത്തിലേക്കു കൊണ്ടുവരണമേ. തന്റെ കൈകളുടെ ശക്തിയാൽ അവൻ പോരാടേണ്ടതിന്, ശത്രുക്കളുടെ നേരെ നീ അവന് തുണയായിരിക്കണമേ”.
And this [is] for Judah, and he says: Hear, O YHWH, the voice of Judah, And You bring him in to his people; His hand has striven for him, And You are a help from his adversaries.
8 ലേവിയെക്കുറിച്ച് അവൻ പറഞ്ഞത്: “നിന്റെ തുമ്മീമും ഊറീമും നിന്റെ ഭക്തന്റെ പക്കൽ ഇരിക്കുന്നു; നീ മസ്സയിൽവച്ചു പരീക്ഷിക്കുകയും മെരീബാ വെള്ളത്തിനരികിൽ മത്സരിക്കുകയും ചെയ്തവന്റെ പക്കൽ തന്നെ.
And of Levi he said: Your Perfections and your Lights [are] for your pious one, Whom You have tried in Massah, You strive with him at the waters of Meribah;
9 അവൻ അപ്പനെയും അമ്മയെയും കുറിച്ച്, ‘ഞാൻ അവരെ കണ്ടില്ല’ എന്നു പറഞ്ഞു; സഹോദരന്മാരെ അവൻ ആദരിച്ചില്ല; സ്വന്തമക്കളെന്ന് ഓർമിച്ചതു ഇല്ല. നിന്റെ വചനം അവർ പ്രമാണിച്ചു; നിന്റെ നിയമം കാത്തുകൊള്ളുകയും ചെയ്തു.
Who is saying of his father and his mother, I have not seen him; And he has not discerned his brothers, And he has not known his sons; For they have observed Your saying, And they keep Your covenant.
10 ൧൦ അവർ യാക്കോബിന് നിന്റെ വിധികളും യിസ്രായേലിന് ന്യായപ്രമാണവും ഉപദേശിക്കും; അവർ നിന്റെ സന്നിധിയിൽ സുഗന്ധ ധൂപവും യാഗപീഠത്തിന്മേൽ സർവ്വാംഗഹോമവും അർപ്പിക്കും.
They teach Your judgments to Jacob, And Your law to Israel; They put incense in Your nose, And whole burnt-offering on Your altar.
11 ൧൧ യഹോവേ, അവന്റെ ധനത്തെ അനുഗ്രഹിക്കണമേ; അവന്റെ പ്രവൃത്തിയിൽ പ്രസാദിക്കണമേ. അവന്റെ ശത്രുക്കളും അവനെ ദ്വേഷിക്കുന്നവരും എഴുന്നേല്ക്കാത്തവിധം അവരുടെ അരക്കെട്ടുകളെ തകർത്തുകളയണമേ”.
Bless, O YHWH, his strength, And accept the work of his hands, Strike the loins of his withstanders, And of those hating him—that they do not rise!
12 ൧൨ ബെന്യാമീനെക്കുറിച്ച് അവൻ പറഞ്ഞത്: “അവൻ യഹോവയ്ക്ക് പ്രിയൻ; തിരുസന്നിധിയിൽ നിർഭയം വസിക്കും; യഹോവ അവനെ എല്ലായ്പോഴും മറച്ചുകൊള്ളുന്നു; അവന്റെ ഭുജങ്ങളുടെ മദ്ധ്യത്തിൽ വസിക്കുന്നു”.
Of Benjamin he said: The beloved of YHWH dwells confidently by Him, Covering him over every day; Indeed, he dwells between His shoulders.
13 ൧൩ യോസേഫിനെക്കുറിച്ച് അവൻ പറഞ്ഞത്: “ആകാശത്തിലെ വിശിഷ്ടവസ്തുവായ, മഞ്ഞുകൊണ്ടും താഴെയുള്ള അഗാധമായ സമുദ്രം കൊണ്ടും
And of Joseph he said: His land [is] blessed [by] YHWH, By a precious thing of the heavens, By dew, and by the deep crouching beneath,
14 ൧൪ സൂര്യനാൽ ഉളവാകുന്ന വിശേഷഫലം കൊണ്ടും മാസംതോറും ചന്ദ്രനാൽ ഉളവാകുന്ന വിശിഷ്ടഫലംകൊണ്ടും
And by a precious thing—fruits of the sun, And by a precious thing—cast forth by the months,
15 ൧൫ പുരാതനപർവ്വതങ്ങളുടെ ശ്രേഷ്ഠനിക്ഷേപങ്ങൾ കൊണ്ടും ശാശ്വതശൈലങ്ങളുടെ വിശിഷ്ടവസ്തുക്കൾ കൊണ്ടും ഭൂമിയിലെ വിശേഷവസ്തുക്കളുടെ സമൃദ്ധികൊണ്ടും അവന്റെ ദേശം യഹോവയാൽ അനുഗ്രഹിക്കപ്പെടുമാറാകട്ടെ.
And by a chief thing—of the ancient mountains, And by a precious thing—of the continuous heights,
16 ൧൬ മുൾപ്പടർപ്പിൽ വസിച്ചവന്റെ പ്രസാദം യോസേഫിന്റെ ശിരസ്സിന്മേലും തന്റെ സഹോദരന്മാരിൽ പ്രഭുവായവന്റെ നെറുകമേലും വരുമാറാകട്ടെ.
And by a precious thing—of earth and its fullness, And the good pleasure of Him who is dwelling in the bush; Let it come for the head of Joseph, And for the crown of him [who is] separate from his brothers.
17 ൧൭ അവന്റെ മഹത്വം കടിഞ്ഞൂൽകൂറ്റൻ പോലെ; അവന്റെ കൊമ്പുകൾ കാട്ടുപോത്തിന്റെ കൊമ്പുകൾ; അവയാൽ അവൻ സകലജനതകളെയും ഭൂമിയുടെ സീമ വരെയും ഓടിക്കും; അവർ എഫ്രയീമിന്റെ പതിനായിരങ്ങളും മനശ്ശെയുടെ ആയിരങ്ങളും തന്നേ”.
His splendor [is] a firstling of his ox, And his horns [are] horns of a wild ox; With them he pushes the peoples Altogether to the ends of the earth; And they [are] the myriads of Ephraim, And they [are] the thousands of Manasseh.
18 ൧൮ സെബൂലൂനെക്കുറിച്ചും യിസ്സഖാരിനെക്കുറിച്ചും അവൻ പറഞ്ഞത്: “സെബൂലൂനേ, നിന്റെ പ്രയാണത്തിലും, യിസ്സാഖാരേ, നിന്റെ കൂടാരങ്ങളിലും സന്തോഷിക്കുക.
And of Zebulun he said: Rejoice, O Zebulun, in your going out, And, O Issachar, in your tents;
19 ൧൯ അവർ ജനതകളെ പർവ്വതത്തിലേക്കു വിളിക്കും; അവിടെ നീതിയാഗങ്ങളെ കഴിക്കും. അവർ സമുദ്രങ്ങളുടെ സമൃദ്ധിയും മണലിലെ നിക്ഷേപങ്ങളും വലിച്ചുകുടിക്കും”.
They call peoples [to] the mountain, There they sacrifice righteous sacrifices; For they suck up the abundance of the seas, And hidden things hidden in the sand.
20 ൨൦ ഗാദിനെക്കുറിച്ച് അവൻ പറഞ്ഞത്: “ഗാദിനെ വിസ്താരമാക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ. ഒരു സിംഹത്തെപ്പോലെ അവൻ പതുങ്ങിക്കിടന്ന് ഭുജവും നെറുകയും പറിച്ചുകീറുന്നു.
And of Gad he said: Blessed is he who is enlarging Gad, He dwells as a lioness, And has torn the arm—also the crown!
21 ൨൧ അവൻ ആദ്യഭാഗം തിരഞ്ഞെടുത്തു; അവിടെ നായകന്റെ ഓഹരി വേർതിരിച്ച് വച്ചിരുന്നു; അവൻ ജനത്തിന്റെ തലവന്മാരോടുകൂടി വന്നു. യിസ്രായേലിൽ യഹോവയുടെ നീതിയും അവന്റെ വിധികളും നടത്തി”.
And he provides the first part for himself, For there the portion of the lawgiver is covered, And he comes [with] the heads of the people; He has done the righteousness of YHWH, And His judgments with Israel.
22 ൨൨ ദാനെക്കുറിച്ച് അവൻ പറഞ്ഞത്: “ദാൻ ബാലസിംഹം ആകുന്നു; അവൻ ബാശാനിൽനിന്നു ചാടുന്നു”.
And of Dan he said: Dan [is] a lion’s whelp; He leaps from Bashan.
23 ൨൩ നഫ്താലിയെക്കുറിച്ച് അവൻ പറഞ്ഞത്: “നഫ്താലിയേ, ദൈവപ്രസാദംകൊണ്ട് തൃപ്തനും യഹോവയുടെ അനുഗ്രഹം നിറഞ്ഞവനുമായി പടിഞ്ഞാറും തെക്കും കൈവശമാക്കുക”.
And of Naphtali he said: O Naphtali, satisfied with pleasure, And full of the blessing of YHWH, Possess [the] west and [the] south.
24 ൨൪ ആശേരിനെക്കുറിച്ച് അവൻ പറഞ്ഞത്: “ആശേർ പുത്രസമ്പത്തുകൊണ്ട് ഏറ്റവും അനുഗ്രഹിക്കപ്പെട്ടവൻ; അവൻ സഹോദരന്മാർക്ക് ഇഷ്ടനായിരിക്കട്ടെ; അവൻ കാൽ എണ്ണയിൽ മുക്കട്ടെ.
And of Asher he said: Asher [is] blessed with sons, Let him be accepted by his brothers, And dipping his foot in oil.
25 ൨൫ നിന്റെ ഓടാമ്പൽ ഇരിമ്പും താമ്രവും ആയിരിക്കട്ടെ. നിന്റെ ബലം ജീവപര്യന്തം നില്‍ക്കട്ടെ”.
Iron and bronze [are] your shoes, And as your days—your strength.
26 ൨൬ യെശുരൂന്റെ ദൈവത്തെപ്പോലെ മറ്റൊരു ദൈവവുമില്ല. നിന്റെ സഹായത്തിനായി അവൻ ആകാശത്തിലൂടെ തന്റെ മഹിമയിൽ മേഘാരൂഢനായി വരുന്നു.
[There is] none like the God of Yeshurun, Riding the heavens to your help, And in His excellence the skies.
27 ൨൭ നിത്യനായ ദൈവം നിന്റെ സങ്കേതം; കീഴെ ശാശ്വതഭുജങ്ങൾ ഉണ്ട്; അവൻ ശത്രുവിനെ നിന്റെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞു. ‘സംഹരിക്കുക’ എന്ന് കല്പിച്ചിരിക്കുന്നു.
The eternal God [is] a habitation, And beneath [are] continuous arms. And He casts out the enemy from your presence and says, Destroy!
28 ൨൮ ധാന്യവും വീഞ്ഞുമുള്ള ദേശത്ത് യിസ്രായേൽ നിർഭയമായും യാക്കോബിന്റെ വാസസ്ഥലങ്ങളില്‍ ഉള്ളവര്‍ തനിയെയും വസിക്കുന്നു; ആകാശം അവന് മഞ്ഞു പൊഴിക്കുന്നു.
And Israel dwells [in] confidence alone; The eye of Jacob [is] to a land of grain and wine; Also His heavens drop down dew.
29 ൨൯ യിസ്രായേലേ, നീ ഭാഗ്യവാൻ; നിനക്ക് തുല്യൻ ആര്? യഹോവയാൽ സംരക്ഷിക്കപ്പെട്ട ജനമേ, അവൻ നിന്റെ സഹായത്തിൻ പരിചയും നിന്റെ മഹിമയുടെ വാളും ആകുന്നു. നിന്റെ ശത്രുക്കൾ നിനക്ക് കീഴടങ്ങും. നീ അവരുടെ ഉന്നതസ്ഥലങ്ങളിൽ നടകൊള്ളും”.
O your blessedness, O Israel! Who is like you? A people saved by YHWH, The shield of your help, And He who [is] the sword of your excellence! And your enemies are subdued for you, And you tread on their high places.”

< ആവർത്തനപുസ്തകം 33 >