< ആവർത്തനപുസ്തകം 29 >
1 ൧ ഹോരേബിൽവച്ച് യിസ്രായേൽ മക്കളോട് ചെയ്ത നിയമത്തിന് പുറമെ മോവാബ് ദേശത്തുവച്ച് അവരോടു ചെയ്യുവാൻ യഹോവ മോശെയോടു കല്പിച്ച നിയമത്തിന്റെ വചനങ്ങൾ ഇവ തന്നേ.
होरेबमा परमप्रभुले इस्राएलीहरूसित बाँध्नुभएको करारबाहेक मोआब देशमा परमप्रभुले मोशामार्फत इस्राएलीहरूलाई दिनुभएका वचनहरू यी नै हुन् ।
2 ൨ മോശെ യിസ്രയേൽ ജനത്തെ വിളിച്ചുകൂട്ടി പറഞ്ഞത്: “യഹോവ ഈജിപ്റ്റിൽ വച്ച് നിങ്ങൾ കാൺകെ ഫറവോനോടും അവന്റെ സകലഭൃത്യന്മാരോടും അവന്റെ സർവ്വദേശത്തോടും ചെയ്തതെല്ലാം നിങ്ങൾ കണ്ടുവല്ലോ.
मोशाले सारा इस्राएलीलाई डाकेर भने, “मिश्र देशमा फारो, तिनका सबै अधिकारी र तिनका सबै देशमा परमप्रभुले तिमीहरूका सामु गर्नुभएको हरेक कुरा तिमीहरूले देखेका छौ ।
3 ൩ നിങ്ങൾ കണ്ണുകൊണ്ട് കണ്ട വലിയ പരീക്ഷകളും അടയാളങ്ങളും മഹാത്ഭുതങ്ങളും തന്നെ.
तिमीहरूका आँखाले डरलाग्दो दुःखकष्ट, चिन्ह र आश्चर्यहरू देख्यौ ।
4 ൪ എങ്കിലും തിരിച്ചറിയുന്ന ഹൃദയവും കാണുന്ന കണ്ണും കേൾക്കുന്ന ചെവിയും യഹോവ നിങ്ങൾക്ക് ഇന്നുവരെയും തന്നിട്ടില്ല.
तर आजको दिनसम्म परमप्रभुले तिमीहरूलाई जान्ने ह्रदय, देख्ने आँखा वा सुन्ने कान दिनुभएको छैन ।
5 ൫ ഞാൻ നാല്പതു സംവത്സരം നിങ്ങളെ മരുഭൂമിയിൽ നടത്തി; നിങ്ങൾ ധരിച്ചിരുന്ന വസ്ത്രം ജീർണ്ണിച്ചിട്ടില്ല; കാലിലെ ചെരിപ്പ് പഴകിയിട്ടും ഇല്ല.
मैले तिमीहरूलाई चालिस वर्षसम्म उजाड-स्थानमा अगुवाइ गरेको छु । तिमीहरूका लुगा फाटिएन, न त तिमीहरूका जुत्ता च्यातिए ।
6 ൬ യഹോവയായ ഞാൻ നിങ്ങളുടെ ദൈവം എന്ന് നിങ്ങൾ അറിയേണ്ടതിന് നിങ്ങൾ ഉണ്ടാക്കിയ അപ്പം തിന്നിട്ടില്ല, വീഞ്ഞും മദ്യവും കുടിച്ചിട്ടുമില്ല.
तिमीहरूले अरू कुनै रोटी खाएनौ, न त तिमीहरूले कुनै अरू मद्य पियौ ताकि म नै परमप्रभु तिमीहरूका परमेश्वर हुँ भनी तिमीहरूले जान्न सक ।
7 ൭ നിങ്ങൾ ഈ സ്ഥലത്തുവന്നപ്പോൾ ഹെശ്ബോൻ രാജാവായ സീഹോനും ബാശാൻരാജാവായ ഓഗും നമ്മുടെനേരെ യുദ്ധത്തിന് പുറപ്പെട്ടുവന്നു.
तिमीहरू यस ठाउँमा आउँदा हेश्बोनका राजा सीहोन र बाशानका राजा ओग तिमीहरूको विरुद्धमा युद्ध गर्न आए र हामीले तिनीहरूलाई परास्त गर्यौँ ।
8 ൮ എന്നാൽ നാം അവരെ തോല്പിച്ച്, അവരുടെ രാജ്യം പിടിച്ചടക്കി രൂബേന്യർക്കും ഗാദ്യർക്കും മനശ്ശെയുടെ പകുതിഗോത്രത്തിനും അവകാശമായി കൊടുത്തു.
हामीले तिनीहरूको देश कब्जा गरी रूबेनीहरू, गादीहरू र मनेश्शेको आधा कुललाई पैतृक सम्पत्तिको रूपमा दियौँ ।
9 ൯ ആകയാൽ നിങ്ങളുടെ പ്രവൃത്തികളിലെല്ലാം വിജയം ഉണ്ടാകേണ്ടതിന് ഈ നിയമത്തിന്റെ വചനങ്ങൾ പ്രമാണിച്ചു നടക്കുവിൻ.
त्यसकारण, तिमीहरूले गर्ने हरेक कुरामा तिमीहरूको उन्नति होस् भनेर यस करारका वचनहरू पालग गर र मान ।
10 ൧൦ ഇന്ന്, നിങ്ങളുടെ ഗോത്രത്തലവന്മാരും മൂപ്പന്മാരും പ്രമാണികളും യിസ്രായേൽ പുരുഷന്മാരും യഹോവയുടെ സന്നിധിയിൽ നില്ക്കുന്നു.
आज तिमीहरूका नायक, कुल, धर्म-गुरु, अधिकृत र इस्राएलका सबै मानिस परमप्रभु तिमीहरूका परमेश्वरको सामु खडा छौ ।
11 ൧൧ നിങ്ങളോടൊപ്പം കുഞ്ഞുങ്ങൾ, ഭാര്യമാർ, നിന്റെ പാളയത്തിൽ വിറകു കീറുകയും വെള്ളം കോരുകയും ചെയ്യുന്ന പരദേശി എന്നിങ്ങനെ എല്ലാവരും നില്ക്കുന്നു.
तिमीहरूका छोराछोरीहरू, पत्नीहरू, तिमीहरूको छाउनीमा भएका परदेशी, दाउरे र पनेरे सबै उहाँको सामु खडा छौ ।
12 ൧൨ ദൈവമായ യഹോവ നിന്നോട് അരുളിച്ചെയ്തതുപോലെയും, അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ് എന്നീ പിതാക്കന്മാരോട് സത്യം ചെയ്തതുപോലെയും ഇന്ന് നിന്നെ തനിക്കു ജനമാക്കേണ്ടതിനും, യഹോവ നിനക്ക് ദൈവമായിരിക്കേണ്ടതിനും
आज तिमीहरू परमप्रभु तिमीहरूका परमेश्वरको करारभित्र प्रवेश गर्न र परमप्रभु तिमीहरूका परमेश्वरले तिमीहरूसित खान लाग्नुभएको शपथभित्र प्रवेश गर्दै छौ
13 ൧൩ യഹോവ ഇന്ന് നിന്നോട് ചെയ്യുന്ന ഉടമ്പടിയിലേക്കും ആണയിലേക്കും പ്രവേശിക്കുവാൻ അവന്റെ സന്നിധിയിൽ നിൽക്കുന്നു”.
ताकि आज उहाँले तिमीहरूलाई आफ्नै जाति बनाउनुभएको होस् र उहाँले भन्नुभएझैँ उहाँले तिमीहरूका पिता-पुर्खाहरू अब्राहाम, इसहाक र याकूबसित प्रतिज्ञा गर्नुभएअनुसार उहाँ तिमीहरूका परमेश्वर होऊन् ।
14 ൧൪ ഞാൻ ഈ ഉടമ്പടിയും ആണയും ചെയ്യുന്നത് നിങ്ങളോടു മാത്രമല്ല,
किनकि मैले यो करार र यो शपथ आज परमप्रभु तिमीहरूका परमेश्वरको सामु
15 ൧൫ ഇന്ന് നമ്മോടുകൂടെ നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ നില്ക്കുന്ന എല്ലാവരോടും, ഇവിടെ നമ്മോടുകൂടെ ഇല്ലാത്തവരോടും കൂടെയാകുന്നു.
यहाँ उभिनेहरूसित मात्र नभएर आज हामीसित यहाँ नहुनेहरूसित पनि बाँध्दै छु ।
16 ൧൬ നാം ഈജിപ്റ്റ് ദേശത്ത് എങ്ങനെ വസിച്ചു എന്നും നിങ്ങൾ കടന്നുവന്ന ജനതകളുടെ നടുവിൽകൂടി എങ്ങനെ കടന്നു എന്നും നിങ്ങൾ അറിയുന്നുവല്ലോ?
हामी मिश्रमा कसरी बस्यौँ र जाति-जातिहरूका बिचबाट हामी कसरी आयौँ भनी तिमीहरू जान्दछौ ।
17 ൧൭ അവരുടെ മ്ലേച്ഛതകളും അവരുടെ ഇടയിൽ ഉള്ള മരവും കല്ലും വെള്ളിയും പൊന്നും കൊണ്ടുള്ള വിഗ്രഹങ്ങളും നിങ്ങൾ കണ്ടിട്ടുണ്ട്.
तिनीहरूका बिचमा भएका काठ र ढुङ्गा, चाँदी र सुनले बनेका घिनलाग्दा मूर्तिहरूलाई तिमीहरूले देखेका छौ ।
18 ൧൮ ആ ജനതകളുടെ ദേവന്മാരെ സേവിക്കുവാനായി നമ്മുടെ ദൈവമായ യഹോവയെ വിട്ടുമാറുവാൻ മനസ്സുള്ള യാതൊരു പുരുഷനും സ്ത്രീയും കുലവും ഗോത്രവും നിങ്ങളിൽ ഉണ്ടാകരുത്; നഞ്ചും, കയ്പുമുള്ള ഫലം കായിക്കുന്ന യാതൊരുവേരും അരുത്.
तिमीहरूका बिचमा भएका कुनै पुरुष, स्त्री, घराना, कुलको ह्रदय परमप्रभु हाम्रा परमेश्वरबाट तर्केर गई ती जातिहरूका देवताहरूको पुजा गर्न पछि नलागोस् भन्ने कुरामा निश्चित होओ । तिमीहरूका बिचमा यस्तो तितो विष उत्पन्न गर्ने कोही नहोस् ।
19 ൧൯ അങ്ങനെയുള്ളവൻ ഈ ശാപവചനങ്ങൾ കേൾക്കുമ്പോൾ: “വരണ്ടതും നനവുള്ളതും ഒരുപോലെ നശിക്കേണ്ടതിന് ഞാൻ ഹൃദയകാഠിന്യത്തിൽ നടന്നാലും എനിക്ക് സുഖം ഉണ്ടാകും” എന്നു പറഞ്ഞ് തന്റെ ഹൃദയത്തിൽ തന്നെത്താൻ അനുഗ്രഹിക്കും.
त्यस्तो व्यक्तिले यो श्रापका वचनहरू सुन्दा त्यसले आफैलाई आशिष् दिई आफ्नो ह्रदयमा यसो भन्छ, 'म मेरो ह्रदयको हठीपनामा हिँडे तापनि मसित शान्ति हुने छ ।' यसले सुक्खा जमिनसँगै भिजेको जमिनलाई पनि नष्ट गर्ने छ ।
20 ൨൦ അവനോട് ക്ഷമിക്കുവാൻ മനസ്സുവരാതെ യഹോവയുടെ കോപവും തീക്ഷ്ണതയും ആ മനുഷ്യന്റെ നേരെ ജ്വലിക്കും; ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ശാപം സകലവും അവന്റെമേൽ വരും; യഹോവ ആകാശത്തിൻകീഴിൽനിന്ന് അവന്റെ നാമം മായിച്ചുകളയും.
परमप्रभुले त्यसलाई क्षमा दिनुहुने छैन, बरु परमप्रभुको क्रोध र उहाँको डाह त्यो मानिसको विरुद्धमा दन्कने छ अनि यस पुस्तकमा लेखिएका सबै श्राप त्यसमाथि आउने छन् । यसरी परमप्रभुले आकाशमुनिबाट त्यसको नाउँ मेटिदिनुहुने छ ।
21 ൨൧ ഈ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്ന നിയമത്തിലെ സകലശാപങ്ങൾക്കും തക്കവണ്ണം യഹോവ യിസ്രായേലിന്റെ സകലഗോത്രങ്ങളിൽനിന്നും അവനെ ദോഷത്തിനായി വേർതിരിക്കും.
व्यवस्थाको यस पुस्तकमा लेखिएका करारका सबै श्रापअनुसार परमप्रभुले त्यसलाई इस्राएलका सबै कुलबाट विनाशको निम्ति अलग गर्नुहुने छ ।
22 ൨൨ നിങ്ങളുടെ ഭാവിതലമുറയിലെ മക്കളും, ദൂരദേശത്തുനിന്നു വരുന്ന അന്യനും, ദേശത്തിലെ ബാധകളും യഹോവ അവിടെ വരുത്തിയ രോഗങ്ങളും കാണും.
तिमीहरूपछि आउने पुस्ता अर्थात् तिमीहरूका सन्तान र सुदूर देशबाट आउने परदेशीले यस देशमा आइपरेका विपत्तिहरू र परमप्रभुले ल्याउनुभएका विपत्तिहरू देख्दा तिनीहरूले यस बारेमा भन्ने छन् ।
23 ൨൩ യഹോവ തന്റെ കോപത്തിലും ക്രോധത്തിലും സോദോം, ഗൊമോര, അദമ, സെബോയീം എന്നീ പട്ടണങ്ങളെ മറിച്ചുകളഞ്ഞതുപോലെ വിതയും കൊയ്ത്തും ഇല്ലാതെയും പുല്ലുപോലും മുളയ്ക്കാതെയും ഗന്ധകവും ഉപ്പും കത്തിയിരിക്കുന്ന ദേശമൊക്കെയും കാണുമ്പോൾ:
परमप्रभुले आफ्नो रिस र क्रोधमा सदोम र गमोरा, अदमा र सबोयीमलाई नष्ट पार्नुभएझैँ समस्त देशमा गन्धक र नून जलेको खाक मात्र हुने छ ।
24 ൨൪ “യഹോവ ഈ ദേശത്തോട് ഇങ്ങനെ ചെയ്തതെന്ത്? ഈ മഹാക്രോധാഗ്നിയുടെ കാരണം എന്ത്?” എന്ന് സകലജനതകളും ചോദിക്കും.
अन्य जातिहरूसँगै तिनीहरूले भन्ने छन्, 'किन परमप्रभुले यस देशलाई यसो गर्नुभएको? यो डरलाग्दो रिसको मतलब के हो?'
25 ൨൫ ആ ചോദ്യത്തിന് മറുപടി എന്തെന്നാൽ: “അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ അവരെ ഈജിപ്റ്റ്ദേശത്തുനിന്ന് പുറപ്പെടുവിച്ചപ്പോൾ അവരോടു ചെയ്തിരുന്ന നിയമം അവർ ഉപേക്ഷിച്ചു;
मानिसहरूले भन्ने छन्, 'तिनीहरूले मिश्रबाट ल्याउनुहुने परमप्रभु तिनीहरूका पिता-पुर्खाहरूका परमेश्वरले तिनीहरूसित बाँध्नुभएको करार त्यागेकाले गर्दा यसो भएको हो ।
26 ൨൬ അവർ അറിയുകയോ അവർക്ക് നിയമിച്ചുകിട്ടുകയോ ചെയ്തിട്ടില്ലാത്ത അന്യദൈവങ്ങളെ അവർ സേവിക്കുകയും നമസ്കരിക്കുകയും ചെയ്തു.
तिनीहरू आफूले नचिनेका र उहाँले तिनीहरूलाई नदिनुभएको अन्य देवताहरूको पछि लागी तिनीहरूको सेवा गरेकाले र तिनीहरूका सामु निहुरेकाले गर्दा यसो भएको हो ।
27 ൨൭ അതുകൊണ്ട് ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ശാപം ഈ ദേശത്തിന്മേൽ വരത്തക്കവണ്ണം യഹോവയുടെ കോപം അതിന്റെ നേരെ ജ്വലിച്ചു.
त्यसकारण, यस पुस्तकमा लेखिएका सबै श्राप आउने गरी परमप्रभुको रिस यस देशको विरुद्धमा दन्किएको हो ।
28 ൨൮ യഹോവ കോപത്തോടും ക്രോധത്തോടും വലിയ വെറുപ്പോടുംകൂടി അവരെ അവരുടെ ദേശത്തുനിന്ന് പറിച്ചുകളയുകയും ഇന്നത്തെപ്പോലെ അവരെ മറ്റൊരു ദേശത്തേക്ക് തള്ളിവിടുകയും ചെയ്തു.
परमप्रभुले आफ्नो रिस, क्रोध र भयानक कोपमा तिनीहरूलाई तिनीहरूको देशबाट जरैदेखि उखेली अर्को देशमा फ्याँक्नुभएको छ, जस्तो आज छ ।'
29 ൨൯ മറഞ്ഞിരിക്കുന്ന കാര്യങ്ങൾ നമ്മുടെ ദൈവമായ യഹോവയ്ക്കുള്ളതാകുന്നു; വെളിപ്പെട്ടിരിക്കുന്നവയോ നാം ഈ ന്യായപ്രമാണത്തിന്റെ സകലവചനങ്ങളും അനുസരിച്ചുനടക്കേണ്ടതിന് എന്നേക്കും നമുക്കും നമ്മുടെ മക്കൾക്കും ഉള്ളവയാകുന്നു”.
गुप्त कुराहरू परमप्रभु हाम्रा परमेश्वरका मात्र हुन् । तर प्रकट भएका कुराहरू सदाको निम्ति हाम्रा र हाम्रा सन्तानहरूका हुन् ताकि हामीले यस व्यवस्थाका सबै वचन पालन गर्न सकूँ ।