< ആവർത്തനപുസ്തകം 27 >

1 മോശെ യിസ്രായേൽമൂപ്പന്മാരോടൊപ്പം ജനത്തോടു കല്പിച്ചത്: “ഞാൻ ഇന്ന് നിങ്ങളോട് ആജ്ഞാപിക്കുന്ന സകല കല്പനകളും പ്രമാണിക്കുവിൻ.
و موسی و مشایخ اسرائیل، قوم را امرفرموده، گفتند: «تمامی اوامری را که من امروز به شما امر می‌فرمایم، نگاه دارید.۱
2 നീ യോർദ്ദാൻ കടന്ന്, നിന്റെ ദൈവമായ യഹോവ നിനക്ക് തരുന്ന ദേശത്ത് എത്തുന്ന ദിവസം, നീ വലിയ കല്ലുകൾ നാട്ടി അവയുടെമേൽ കുമ്മായം തേക്കണം:
و درروزی که از اردن به زمینی که یهوه، خدایت، به تومی دهد عبور کنید، برای خود سنگهای بزرگ برپاکرده، آنها را با گچ بمال.۲
3 നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിനക്ക് വാഗ്ദത്തം ചെയ്തതുപോലെ നിനക്ക് തരുന്ന പാലും തേനും ഒഴുകുന്ന ദേശത്ത് കടന്നുചെന്നശേഷം നീ ഈ ന്യായപ്രമാണത്തിന്റെ വചനങ്ങളെല്ലാം ആ കല്ലുകളിൽ എഴുതണം.
و بر آنها تمامی کلمات این شریعت را بنویس، هنگامی که عبور نمایی تابه زمینی که یهوه، خدایت، به تو می‌دهد، داخل شوی، زمینی که به شیر و شهد جاری است، چنانکه یهوه خدای پدرانت به تو وعده داده است.۳
4 ആകയാൽ നിങ്ങൾ യോർദ്ദാൻ കടന്ന് ഞാൻ ഇന്ന് നിങ്ങളോട് ആജ്ഞാപിക്കുന്ന പ്രകാരം ഈ കല്ലുകൾ ഏബാൽപർവ്വത്തിൽ നാട്ടുകയും അവയുടെമേൽ കുമ്മായം തേക്കുകയും വേണം.
و چون از اردن عبور نمودی این سنگها راکه امروز به شما امر می‌فرمایم در کوه عیبال برپاکرده، آنها را با گچ بمال.۴
5 അവിടെ നിന്റെ ദൈവമായ യഹോവയ്ക്ക് കല്ലുകൊണ്ട് ഒരു യാഗപീഠം പണിയണം; അതിന്മേൽ ഇരിമ്പുകൊണ്ടുള്ള ആയുധം പ്രയോഗിക്കരുത്.
و در آنجا مذبحی برای یهوه خدایت بنا کن، و مذبح از سنگها باشد و آلت آهنین بر آنها بکار مبر.۵
6 ചെത്താത്ത കല്ലുകൊണ്ട് നിന്റെ ദൈവമായ യഹോവയുടെ യാഗപീഠം പണിയണം; അതിന്മേൽ നിന്റെ ദൈവമായ യഹോവയ്ക്ക് ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിക്കണം.
مذبح یهوه خدای خودرا از سنگهای ناتراشیده بنا کن، و قربانی های سوختنی برای یهوه خدایت، بر آن بگذران.۶
7 അവിടെവെച്ച് തിന്നുകയും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ സന്തോഷിക്കുകയും വേണം;
وذبایح سلامتی ذبح کرده، در آنجا بخور و به حضور یهوه خدایت شادی نما.۷
8 ആ കല്ലുകളിൽ ഈ ന്യായപ്രമാണത്തിന്റെ വചനങ്ങളൊക്കെയും നല്ല തെളിവായി എഴുതണം.
و تمامی کلمات این شریعت را بر آن به خط روشن بنویس.»۸
9 മോശെയും ലേവ്യരായ പുരോഹിതന്മാരും എല്ലാ യിസ്രായേലിനോടും: “യിസ്രായേലേ, മിണ്ടാതിരുന്നു കേൾക്കുക; ഇന്ന് നീ, നിന്റെ ദൈവമായ യഹോവയുടെ ജനമായി തീർന്നിരിക്കുന്നു.
پس موسی و لاویان کهنه تمامی اسرائیل را خطاب کرده، گفتند:۹
10 ൧൦ ആകയാൽ നിന്റെ ദൈവമായ യഹോവയുടെ വാക്ക് അനുസരിച്ച്, ഞാൻ ഇന്ന് നിന്നോട് ആജ്ഞാപിക്കുന്ന അവന്റെ കല്പനകളും ചട്ടങ്ങളും ആചരിക്കണം” എന്നു പറഞ്ഞു.
«ای اسرائیل خاموش باش و بشنو. امروز قوم یهوه خدایت شدی.۱۰
11 ൧൧ അന്ന് മോശെ ജനത്തോടു കല്പിച്ചത് എന്തെന്നാൽ:
پس آواز یهوه خدایت را بشنو و اوامر وفرایض او را که من امروز به تو امر می‌فرمایم، بجاآر.»۱۱
12 ൧൨ “നിങ്ങൾ യോർദ്ദാൻ നദി കടന്നശേഷം ജനത്തെ അനുഗ്രഹിക്കുവാൻ ഗെരിസീംപർവ്വതത്തിൽ നില്ക്കേണ്ടവർ: ശിമെയോൻ, ലേവി, യെഹൂദാ, യിസ്സാഖാർ, യോസേഫ്, ബെന്യാമീൻ.
«چون از اردن عبور کردید، اینان یعنی شمعون و لاوی و یهودا و یساکار و یوسف وبنیامین بر کوه جرزیم بایستند تا قوم را برکت دهند.۱۲
13 ൧൩ ശപിക്കുവാൻ ഏബാൽപർവ്വതത്തിൽ നില്ക്കേണ്ടവർ: രൂബേൻ, ഗാദ്, ആശേർ, സെബൂലൂൻ, ദാൻ, നഫ്താലി.
و اینان یعنی روبین و جاد و اشیر وزبولون و دان و نفتالی بر کوه عیبال بایستند تانفرین کنند.۱۳
14 ൧൪ അപ്പോൾ ലേവ്യർ എല്ലാ യിസ്രായേല്യരോടും ഉറക്കെ വിളിച്ചുപറയേണ്ടത് എന്തെന്നാൽ:
و لاویان جمیع مردان اسرائیل رابه آواز بلند خطاب کرده، گویند:۱۴
15 ൧൫ ‘ശില്പിയുടെ കൈപ്പണിയായി യഹോവയ്ക്ക് അറപ്പായ വല്ല വിഗ്രഹവും, കൊത്തിയോ വാർത്തോ ഉണ്ടാക്കി, രഹസ്യമായി പ്രതിഷ്ഠിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം ആമേൻ എന്ന് ഉത്തരം പറയണം.
«ملعون باد کسی‌که صورت تراشیده یاریخته شده از صنعت دست کارگر که نزد خداوندمکروه است، بسازد، و مخفی نگاه دارد.» و تمامی قوم در جواب بگویند: «آمین!»۱۵
16 ൧൬ അപ്പനെയോ അമ്മയെയോ നിന്ദിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.
«ملعون باد کسی‌که با پدر و مادر خود به خفت رفتار نماید.» و تمامی قوم بگویند: «آمین!»۱۶
17 ൧൭ കൂട്ടുകാരന്റെ അതിർ നീക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയണം.
«ملعون باد کسی‌که حد همسایه خود راتغییر دهد.» و تمامی قوم بگویند: «آمین!»۱۷
18 ൧൮ കുരുടനെ വഴി തെറ്റിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയണം.
«ملعون باد کسی‌که نابینا را از راه منحرف سازد.» و تمامی قوم بگویند: «آمین!»۱۸
19 ൧൯ പരദേശിയുടെയും അനാഥന്റെയും വിധവയുടെയും ന്യായം മറിച്ചുകളയുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയണം.
«ملعون باد کسی‌که داوری غریب و یتیم وبیوه را منحرف سازد.» و تمامی قوم بگویند: «آمین!»۱۹
20 ൨൦ അപ്പന്റെ ഭാര്യയോടുകൂടെ ശയിക്കുന്നവൻ അപ്പന്റെ വസ്ത്രം നീക്കിയതുകൊണ്ട് ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയണം.
«ملعون باد کسی‌که با زن پدر خود همبسترشود، چونکه دامن پدر خود را کشف نموده است.» و تمامی قوم بگویند: «آمین!»۲۰
21 ൨൧ വല്ല മൃഗത്തോടുംകൂടി ശയിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയണം.
«ملعون باد کسی‌که با هر قسم بهایمی بخوابد.» و تمامی قوم بگویند: «آمین!»۲۱
22 ൨൨ അപ്പന്റെ മകളോ അമ്മയുടെ മകളോ ആയ സഹോദരിയോടുകൂടി ശയിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം ആമേൻ എന്നു പറയണം.
«ملعون باد کسی‌که با خواهر خویش چه دختر پدر و چه دختر مادر خویش بخوابد.» وتمامی قوم بگویند: «آمین!»۲۲
23 ൨൩ അമ്മാവിയമ്മയോടുകൂടി ശയിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയണം.
«ملعون باد کسی‌که با مادر‌زن خودبخوابد.» و تمامی قوم بگویند: «آمین!»۲۳
24 ൨൪ കൂട്ടുകാരനെ രഹസ്യമായി കൊല്ലുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയണം.
«ملعون باد کسی‌که همسایه خود را درپنهانی بزند.» و تمامی قوم بگویند: «آمین!»۲۴
25 ൨൫ കുറ്റമില്ലാത്തവനെ കൊല്ലേണ്ടതിന് പ്രതിഫലം വാങ്ങുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയണം.
«ملعون باد کسی‌که رشوه گیرد تا خون بی‌گناهی ریخته شود.» و تمامی قوم بگویند: «آمین!»۲۵
26 ൨൬ ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ പ്രമാണമാക്കി, അവ അനുസരിച്ചു നടക്കാത്തവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയണം.
«ملعون باد کسی‌که کلمات این شریعت رااثبات ننماید تا آنها را بجا نیاورد.» وتمامی قوم بگویند: «آمین!»۲۶

< ആവർത്തനപുസ്തകം 27 >