< ആവർത്തനപുസ്തകം 27 >
1 ൧ മോശെ യിസ്രായേൽമൂപ്പന്മാരോടൊപ്പം ജനത്തോടു കല്പിച്ചത്: “ഞാൻ ഇന്ന് നിങ്ങളോട് ആജ്ഞാപിക്കുന്ന സകല കല്പനകളും പ്രമാണിക്കുവിൻ.
Amalalu, Mousese amola Isala: ili ouligisu dunu huluane da Isala: ili dunuma amane sia: i, “Na sia: huluane na wali eso dilima olelesa, amo noga: le nabima.
2 ൨ നീ യോർദ്ദാൻ കടന്ന്, നിന്റെ ദൈവമായ യഹോവ നിനക്ക് തരുന്ന ദേശത്ത് എത്തുന്ന ദിവസം, നീ വലിയ കല്ലുകൾ നാട്ടി അവയുടെമേൽ കുമ്മായം തേക്കണം:
Dilia da Yodane Hano degesea amola soge dilia Hina Gode da dilima iaha amo ganodini ahoasea, amo esoha igi bagade ili lale ligisima. Amo igi ili da: iya ‘balasada’ legema.
3 ൩ നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിനക്ക് വാഗ്ദത്തം ചെയ്തതുപോലെ നിനക്ക് തരുന്ന പാലും തേനും ഒഴുകുന്ന ദേശത്ത് കടന്നുചെന്നശേഷം നീ ഈ ന്യായപ്രമാണത്തിന്റെ വചനങ്ങളെല്ലാം ആ കല്ലുകളിൽ എഴുതണം.
Amo da: iya na olelesu huluane amola sema huluane dedema. Dilia da noga: i soge (fedege sia: agoane bulamagau dodo maga: me amola agime hani amoga nabai gala) amo dilia aowalali ilia Hina Gode da dilima imunu ilegele sia: i, amo ganodini ahoasea,
4 ൪ ആകയാൽ നിങ്ങൾ യോർദ്ദാൻ കടന്ന് ഞാൻ ഇന്ന് നിങ്ങളോട് ആജ്ഞാപിക്കുന്ന പ്രകാരം ഈ കല്ലുകൾ ഏബാൽപർവ്വത്തിൽ നാട്ടുകയും അവയുടെമേൽ കുമ്മായം തേക്കുകയും വേണം.
amola dilia da Yodane Hano na: iyado bega: doaga: i dagosea, amo igi na da wali dilima olelesa, Iba: le Goumia ligisima amola ‘balasada’ amoga dedeboma.
5 ൫ അവിടെ നിന്റെ ദൈവമായ യഹോവയ്ക്ക് കല്ലുകൊണ്ട് ഒരു യാഗപീഠം പണിയണം; അതിന്മേൽ ഇരിമ്പുകൊണ്ടുള്ള ആയുധം പ്രയോഗിക്കരുത്.
Amoga, dilia Hina Gode amoga nodone sia: ne gadomusa: , igi oloda hamoma. Be amo igi ouli gobihei o goahei amoga mae hedofama.
6 ൬ ചെത്താത്ത കല്ലുകൊണ്ട് നിന്റെ ദൈവമായ യഹോവയുടെ യാഗപീഠം പണിയണം; അതിന്മേൽ നിന്റെ ദൈവമായ യഹോവയ്ക്ക് ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിക്കണം.
Dilia Hina Gode Ea oloda huluane da igi hame hedofai amoga hamoma. Amo oloda da: iya Godema ima: ne, ohe gobele salima.
7 ൭ അവിടെവെച്ച് തിന്നുകയും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ സന്തോഷിക്കുകയും വേണം;
Amogawi, dilia gobele salasu hamoma amola Hahawane Gilisili Olofole Iasu gobele salasu hamoma amola amo hu gobei dilia Hina Gode ba: ma: ne hahawane moma amola Ema nodoma.
8 ൮ ആ കല്ലുകളിൽ ഈ ന്യായപ്രമാണത്തിന്റെ വചനങ്ങളൊക്കെയും നല്ല തെളിവായി എഴുതണം.
Amola, dilia igi ‘balasada’ amoga dedeboi amo da: iya Gode Ea sema huluane noga: le dedema.”
9 ൯ മോശെയും ലേവ്യരായ പുരോഹിതന്മാരും എല്ലാ യിസ്രായേലിനോടും: “യിസ്രായേലേ, മിണ്ടാതിരുന്നു കേൾക്കുക; ഇന്ന് നീ, നിന്റെ ദൈവമായ യഹോവയുടെ ജനമായി തീർന്നിരിക്കുന്നു.
Amalalu, Mousese amola gobele salasu dunu (Lifai fi dunu) da Isala: ili fi huluane ilima amane sia: i, “Isala: ili fi ouiya: ma! Nabima! Dilia da wali dilia Hina Gode Ea fidafa hamoi dagoi.
10 ൧൦ ആകയാൽ നിന്റെ ദൈവമായ യഹോവയുടെ വാക്ക് അനുസരിച്ച്, ഞാൻ ഇന്ന് നിന്നോട് ആജ്ഞാപിക്കുന്ന അവന്റെ കല്പനകളും ചട്ടങ്ങളും ആചരിക്കണം” എന്നു പറഞ്ഞു.
Dilia Hina Gode nabima. Ea hamoma: ne sia: i amola Ea sema na da wali eso dilima iaha, amoma noga: le fa: no bobogema.”
11 ൧൧ അന്ന് മോശെ ജനത്തോടു കല്പിച്ചത് എന്തെന്നാൽ:
Amo esoga, Mousese da ilima amane hamoma: ne sia: i,
12 ൧൨ “നിങ്ങൾ യോർദ്ദാൻ നദി കടന്നശേഷം ജനത്തെ അനുഗ്രഹിക്കുവാൻ ഗെരിസീംപർവ്വതത്തിൽ നില്ക്കേണ്ടവർ: ശിമെയോൻ, ലേവി, യെഹൂദാ, യിസ്സാഖാർ, യോസേഫ്, ബെന്യാമീൻ.
“Dilia da Yodane Hano degele dagosea, Isala: ili fi gafeyale da Gelisime Goumi da: iya, dunu huluane hahawane dogolegelewane fidima: ne amo sia: musa: leloma. Amo fi gafeyale da Simiane, Lifai, Yuda, Isiga, Yousefe amola Bediamini.
13 ൧൩ ശപിക്കുവാൻ ഏബാൽപർവ്വതത്തിൽ നില്ക്കേണ്ടവർ: രൂബേൻ, ഗാദ്, ആശേർ, സെബൂലൂൻ, ദാൻ, നഫ്താലി.
Amola Isala: ili fi gafeyale eno da Iba: le Goumia gagabusu aligima: ne sia: musa: leloma: mu. Amo fi gafeyale da Liubene, Ga: de, A:sie, Sebiulane, Da: ne amola Na: fadalai.
14 ൧൪ അപ്പോൾ ലേവ്യർ എല്ലാ യിസ്രായേല്യരോടും ഉറക്കെ വിളിച്ചുപറയേണ്ടത് എന്തെന്നാൽ:
Lifai dunu da Isala: ili dunu huluane ilima ha: giwane amane sia: ma: mu,
15 ൧൫ ‘ശില്പിയുടെ കൈപ്പണിയായി യഹോവയ്ക്ക് അറപ്പായ വല്ല വിഗ്രഹവും, കൊത്തിയോ വാർത്തോ ഉണ്ടാക്കി, രഹസ്യമായി പ്രതിഷ്ഠിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം ആമേൻ എന്ന് ഉത്തരം പറയണം.
‘Hina Gode da loboga hamoi ogogosu ‘gode’ liligi bagadewane higasa. Nowa dunu da agoai liligi igi o ifa o ouli amoga hamosea amola wamowane amoma sia: ne gadosea, amo dunuma gagabusu da aligima: ne dialoma: mu’. Amasea, dunu huluane da ‘Ama’ sia: ma: mu.
16 ൧൬ അപ്പനെയോ അമ്മയെയോ നിന്ദിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.
‘Nowa dunu da ea ada o ea ame elama wadela: le hamosea da gagabusu aligima: ne dialoma: mu.’ Amasea, dunu huluane da ‘Ama’ sia: mu.
17 ൧൭ കൂട്ടുകാരന്റെ അതിർ നീക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയണം.
‘Nowa dunu da ea na: iyado amo ea soge olei igi fadegasea, gagabusu da ema aligima: ne dialoma: mu.’ Amasea, dunu huluane da ‘Ama’ sia: mu.
18 ൧൮ കുരുടനെ വഴി തെറ്റിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയണം.
‘Nowa dunu da si dofoi dunuma logo ogogole olelesea, gagabusu da ema aligima: ne dialoma: mu.’ Amasea, dunu huluane da ‘Ama’ sia: mu.
19 ൧൯ പരദേശിയുടെയും അനാഥന്റെയും വിധവയുടെയും ന്യായം മറിച്ചുകളയുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയണം.
‘Nowa dunu da ga fi, guluba: mano amola didalo ilia fofada: su hame fidisia, gagabusu da amo dunuma aligima: ne dialoma: mu.’ Amasea, dunu huluane da ‘Ama’ sia: ma: mu.
20 ൨൦ അപ്പന്റെ ഭാര്യയോടുകൂടെ ശയിക്കുന്നവൻ അപ്പന്റെ വസ്ത്രം നീക്കിയതുകൊണ്ട് ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയണം.
‘Nowa dunu da ea eda idua gilisili golasea, gagabusu da ema aligima: ne dialoma: mu. Bai e da ea eda diaheda: su amo wadela: sa.’ Amasea, dunu huluane da ‘Ama’ sia: mu.
21 ൨൧ വല്ല മൃഗത്തോടുംകൂടി ശയിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയണം.
‘Nowa dunu da ohe hadesea, gagabusu da ema aligima: ne dialoma: mu.’ Amasea, dunu huluane da ‘Ama’ sia: ma: mu
22 ൨൨ അപ്പന്റെ മകളോ അമ്മയുടെ മകളോ ആയ സഹോദരിയോടുകൂടി ശയിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം ആമേൻ എന്നു പറയണം.
‘Nowa dunu da ea dalusi (ea eda o ea ame idiwi) amoma gilisili golasea, gagabusu da ema aligima: ne dialoma: mu.’ Amasea, dunu huluane da ‘Ama’ sia: mu.
23 ൨൩ അമ്മാവിയമ്മയോടുകൂടി ശയിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയണം.
‘Nowa dunu da idua ea ame ema gilisili golasea, gagabusu da ema aligima: ne dialoma: mu.’ Amasea, dunu huluane da ‘Ama’ sia: mu.
24 ൨൪ കൂട്ടുകാരനെ രഹസ്യമായി കൊല്ലുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയണം.
‘Nowa dunu da ea na: iyado amo wamowane medole legesea, gagabusu da ema aligima: ne dialoma: mu.’ Amasea, dunu huluane da ‘Ama’ sia: mu.
25 ൨൫ കുറ്റമില്ലാത്തവനെ കൊല്ലേണ്ടതിന് പ്രതിഫലം വാങ്ങുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയണം.
‘Nowa dunu da dunu ida: iwane amo medole legemusa: , muni lasea, gagabusu da ema aligima: ne dialoma: mu.’ Amasea, dunu huluane da ‘Ama’ sia: mu.
26 ൨൬ ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ പ്രമാണമാക്കി, അവ അനുസരിച്ചു നടക്കാത്തവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയണം.
‘Nowa dunu da amo sema sia: huluane, amoma hame fa: no bobogesea, gagabusu da ema aligima: ne dialoma: mu.’ Amasea, dunu huluane da ‘Ama’ sia: ma: mu.