< ആവർത്തനപുസ്തകം 20 >
1 ൧ നീ ശത്രുക്കളോട് യുദ്ധം ചെയ്യുവാൻ പുറപ്പെടുമ്പോൾ കുതിരകളെയും രഥങ്ങളെയും നിന്നിലും അധികം ജനത്തെയും കാണുമ്പോൾ പേടിക്കരുത്; ഈജിപ്റ്റ്ദേശത്തുനിന്ന് നിന്നെ കൊണ്ടുവന്ന നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഉണ്ട്.
Rĩrĩa mũgaathiĩ kũrũa na thũ cianyu na muone irĩ na mbarathi na ngaari cia ita na mbũtũ cia ita nyingĩ gũkĩra cianyu, mũtikanaciĩtigĩre, nĩ ũndũ Jehova Ngai wanyu, ũrĩa wamũrutire bũrũri wa Misiri, agaakorwo hamwe na inyuĩ.
2 ൨ നിങ്ങൾ യുദ്ധം ചെയ്യാൻ തുടങ്ങുമ്പോൾ പുരോഹിതൻ വന്ന് ജനത്തോട് ഇപ്രകാരം സംസാരിക്കണം:
Rĩrĩa mũgaakorwo mũkuhĩrĩirie gũthiĩ mbaara, mũthĩnjĩri-Ngai nĩagakuhĩrĩria mbũtũ cia ita na aciarĩrie.
3 ൩ “യിസ്രായേലേ, കേൾക്കുക; നിങ്ങൾ ഇന്ന് ശത്രുക്കളോട് യുദ്ധത്തിനായി ഒരുങ്ങുന്നു; അധൈര്യപ്പെടരുത്, പേടിക്കരുത്, നടുങ്ങിപ്പോകരുത്; അവരെ കണ്ട് ഭ്രമിക്കയുമരുത്.
Aciĩre atĩrĩ, “Thikĩrĩria wee Isiraeli, ũmũthĩ nĩ ũgũthiĩ mbaara-inĩ ũkarũe na thũ ciaku. Ndũgakue ngoro kana wĩtigĩre na ndũkamake kana ũinaine ũrĩ mbere yacio.
4 ൪ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കുവേണ്ടി ശത്രുക്കളോട് യുദ്ധം ചെയ്ത് നിങ്ങളെ രക്ഷിപ്പാൻ നിങ്ങളോടുകൂടി പോരുന്നു”.
Nĩgũkorwo Jehova Ngai waku nĩwe ũgũtwarana nawe nĩguo akũrũĩrĩre kũrĩ thũ ciaku, akũhootanĩre.”
5 ൫ പിന്നെ പ്രമാണികൾ ജനത്തോട് പറയേണ്ടത്: “ആരെങ്കിലും ഒരു പുതിയ വീട് പണിയിച്ച് ഗൃഹപ്രവേശം കഴിയാതെ ഇരിക്കുന്നുവെങ്കിൽ, അവൻ പടയിൽ മരിച്ചുപോകയും മറ്റൊരുവൻ ഗൃഹപ്രവേശം കഴിക്കുകയും ചെയ്യാതിരിക്കുന്നതിന് അവൻ വീട്ടിലേക്ക് മടങ്ങിപ്പോകട്ടെ.
Anene nao nĩmakooria mbũtũ ya ita atĩrĩ: “Nĩ harĩ mũndũ wakĩte nyũmba njerũ na ndamĩrugũrĩtie? Nĩarekwo acooke mũciĩ, ndagakuĩre mbaara-inĩ, nake mũndũ ũngĩ atuĩke wa kũmĩrugũria.
6 ൬ ആരെങ്കിലും ഒരു മുന്തിരിത്തോട്ടം ഉണ്ടാക്കി അതിന്റെ ഫലം അനുഭവിക്കാതെ ഇരിക്കുന്നുവെങ്കിൽ അവൻ പടയിൽ മരിച്ചുപോവുകയും മറ്റൊരുവൻ അതിന്റെ ഫലം അനുഭവിക്കയും ചെയ്യാതിരിക്കുന്നതിന് അവൻ വീട്ടിലേക്ക് മടങ്ങിപ്പോകട്ടെ.
Nĩ harĩ mũndũ ũhaandĩte mũgũnda wa mĩthabibũ na ndambĩrĩirie gũkenera matunda maguo? Nĩarekwo ainũke ndagakuĩre mbaara-inĩ nake mũndũ ũngĩ atuĩke wa gũkenera matunda macio.
7 ൭ ആരെങ്കിലും ഒരു സ്ത്രീയെ വിവാഹത്തിന് നിശ്ചയിച്ചശേഷം അവളെ വിവാഹം കഴിക്കാതെയിരിക്കുന്നു എങ്കിൽ അവൻ പടയിൽ മരിച്ചുപോകയും മറ്റൊരുവൻ അവളെ വിവാഹം കഴിക്കുകയും ചെയ്യാതിരിക്കുന്നതിന് അവൻ വീട്ടിലേക്ക് മടങ്ങിപ്പോകട്ടെ”.
Nĩ harĩ mũndũ marĩkanĩire na mũndũ-wa-nja atĩ nĩekũmũhikia na ndamũhikĩtie? O nake nĩ ainũke ndagakuĩre mbaara-inĩ nake mũndũ-wa-nja ũcio ahikio nĩ mũndũ ũngĩ.”
8 ൮ പ്രമാണികൾ പിന്നെയും ജനത്തോടു പറയേണ്ടത്: “ആർക്കെങ്കിലും ഭയവും അധൈര്യവും ഉണ്ടെങ്കിൽ അവൻ വീട്ടിലേക്ക് മടങ്ങിപ്പോകട്ടെ. അവൻ തന്നെപ്പോലെ തന്റെ സഹോദരന്റെ ഹൃദയത്തെയും അധൈര്യപ്പെടുത്താതിരിക്കട്ടെ”
Ningĩ anene nĩmagacooka morie atĩrĩ, “Nĩ harĩ mũndũ ũretigĩra kana agakua ngoro? Ũcio nĩarekwo ainũke nĩgeetha ariũ a ithe o nao matigakue ngoro.”
9 ൯ ഇങ്ങനെ പ്രമാണികൾ ജനത്തോട് പറഞ്ഞു തീർന്നശേഷം അവർ സൈന്യാധിപന്മാരെ സേനാമുഖത്ത് നിയോഗിക്കണം.
Rĩrĩa anene makaarĩkia kwarĩria mbũtũ cia ita-rĩ, nĩmagathuura anene a ita a gũtongoria mbũtũ icio.
10 ൧൦ നീ ഒരു പട്ടണത്തോട് യുദ്ധം ചെയ്യുവാൻ അടുത്തുചെല്ലുമ്പോൾ ‘സമാധാനം’ എന്ന് വിളിച്ചുപറയണം.
Rĩrĩa mũkaambata mũkahũũre itũũra inene, mũkaamba kũũria andũ a rĩo metĩkĩre kũgĩe thayũ.
11 ൧൧ ‘സമാധാനം’ എന്ന് മറുപടി പറഞ്ഞ് പട്ടണവാതിൽ തുറന്നുതന്നാൽ അതിലുള്ള ജനം എല്ലാം നിനക്ക് ഊഴിയവേലക്കാരായി സേവ ചെയ്യണം.
Mangĩgetĩkĩra na mahingũre ihingo ciao-rĩ, andũ a itũũra rĩu othe magaatuĩka a kũrutithio wĩra na hinya, mamũrutagĩre wĩra.
12 ൧൨ എന്നാൽ ആ പട്ടണം നിന്നോട് സമാധാനമാകാതെ യുദ്ധം ചെയ്യുന്നു എങ്കിൽ അതിനെ ഉപരോധിക്കണം.
Mangĩkaarega kũgĩe thayũ na mambĩrĩrie kũrũa na inyuĩ, mũgaathiũrũrũkĩria itũũra rĩu.
13 ൧൩ നിന്റെ ദൈവമായ യഹോവ അത് നിന്റെ കയ്യിൽ ഏല്പിച്ചശേഷം അതിലുള്ള പുരുഷപ്രജയെ എല്ലാം വാളിന്റെ വായ്ത്തലയാൽ കൊല്ലണം.
Rĩrĩa Jehova Ngai wanyu akaarĩneana moko-inĩ manyu-rĩ, mũkooraga arũme othe arĩa marĩ thĩinĩ warĩo.
14 ൧൪ എന്നാൽ സ്ത്രീകളെയും കുട്ടികളെയും നാൽക്കാലികളെയും പട്ടണത്തിലുള്ള സകലവും അതിലെ കൊള്ളയും നിനക്കായി എടുക്കാം; നിന്റെ ദൈവമായ യഹോവ നിനക്ക് തന്ന നിന്റെ ശത്രുക്കളുടെ കൊള്ള നിനക്ക് അനുഭവിക്കാം.
No ha ũhoro wa andũ-a-nja, na ciana, na mahiũ, o na kĩndũ kĩrĩa kĩngĩ gĩothe kĩrĩ thĩinĩ wa itũũra rĩu, no mũcitahe ituĩke cianyu. Na rĩrĩ, no mũhũthĩre indo icio Jehova Ngai wanyu amũheete kuuma kũrĩ thũ cianyu.
15 ൧൫ ഈ ജനതകളുടെ പട്ടണങ്ങളല്ലാതെ വളരെ ദൂരയുള്ള എല്ലാപട്ടണങ്ങളോടും ഇങ്ങനെ ചെയ്യണം.
Ũguo nĩguo mũgeeka matũũra manene mothe marĩa marĩ kũraya na kũrĩa mũrĩ no ti ma ndũrĩrĩ iria irĩ gũkuhĩ na inyuĩ.
16 ൧൬ നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായി തരുന്ന ജനതകളുടെ പട്ടണങ്ങളിൽ ശ്വാസമുള്ള ഒന്നിനെയും ജീവനോടെ വെക്കാതെ
No rĩrĩ, thĩinĩ wa matũũra manene ma ndũrĩrĩ marĩa Jehova Ngai wanyu ekũmũhe matuĩke igai rĩanyu, mũtikanatigie kĩndũ o nakĩ, kĩhihagia kana kĩrĩ muoyo.
17 ൧൭ ഹിത്യർ, അമോര്യർ, പെരിസ്യർ, കനാന്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരെ നിന്റെ ദൈവമായ യഹോവ നിന്നോട് കല്പിച്ചതുപോലെ ശപഥാർപ്പിതമായി സംഹരിക്കണം.
Mũkaamaniina biũ; andũ a Ahiti, na Aamori, na Akaanani, na Aperizi, na Ahivi, na Ajebusi o ta ũrĩa Jehova Ngai wanyu aamwathĩte.
18 ൧൮ അവർ അവരുടെ ദേവപൂജയിൽ ചെയ്തുപോരുന്ന സകലമ്ലേച്ഛതളും ചെയ്യുവാൻ നിങ്ങളെ പഠിപ്പിച്ചിട്ട് നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയോട് പാപം ചെയ്യാതിരിക്കേണ്ടതിന് തന്നെ.
Kwaga ũguo nĩmakamũruta kũrũmĩrĩra maũndũ mothe marĩ magigi marĩa mekaga makĩhooya ngai ciao, na inyuĩ nĩmũkehĩria Jehova Ngai wanyu.
19 ൧൯ യുദ്ധത്തിൽ ഒരു പട്ടണം പിടിക്കുവാൻ അത് വളരെക്കാലം ഉപരോധിക്കേണ്ടിവന്നാൽ അതിലുള്ള വൃക്ഷങ്ങൾ കോടാലികൊണ്ട് വെട്ടി നശിപ്പിക്കരുത്; അവയുടെ ഫലം നിനക്ക് തിന്നാവുന്നതാകയാൽ അവ വെട്ടിക്കളയരുത്; നീ ദേശത്തെ വൃക്ഷങ്ങളെ നിരോധിക്കുവാൻ അവ മനുഷ്യരാകുന്നുവോ?
Mũngĩgaakorwo mũthiũrũrũkĩirie itũũra ihinda iraaya, mũkĩrĩhũũra nĩguo mũrĩtahe, mũtikanathũkangie mĩtĩ yarĩo na kũmĩtemanga na ithanwa, nĩ ũndũ no mũrĩe matunda mayo. Mũtikanamĩteme. Mĩtĩ ya gĩthaka ĩkĩrĩ andũ, atĩ nĩguo mũmĩthiũrũrũkĩrie?
20 ൨൦ തിന്നുവാനുള്ള ഫലവൃക്ഷമല്ലാത്ത വൃക്ഷങ്ങൾ മാത്രം വെട്ടി, നിന്നോട് യുദ്ധം ചെയ്യുന്ന പട്ടണം കീഴടങ്ങുംവരെ അതിന്റെ നേരെ കൊത്തളം പണിയാൻ ഉപയോഗിക്കാം.
No rĩrĩ, no mũteme mĩtĩ ĩrĩa mũkũmenya atĩ ti ya matunda, na mũmĩtũmĩre gwĩthondekera mwĩgitio wa rũirigo nginya itũũra rĩu rĩrarũa na inyuĩ rĩgwe.