< ആവർത്തനപുസ്തകം 2 >
1 ൧ അനന്തരം യഹോവ പിന്നെയും എന്നോട് കല്പിച്ചതുപോലെ നാം തിരിഞ്ഞ് ചെങ്കടൽവഴിയായി മരുഭൂമിയിലേക്ക് യാത്ര പുറപ്പെട്ടു; നാം വളരെനാൾ സേയീർപർവ്വതം ചുറ്റിനടന്നു.
and to turn and to set out [the] wilderness [to] way: direction sea Red (Sea) like/as as which to speak: speak LORD to(wards) me and to turn: surround [obj] mountain: mount (Mount) Seir day many
2 ൨ പിന്നെ യഹോവ എന്നോട് കല്പിച്ചത്:
and to say LORD to(wards) me to/for to say
3 ൩ നിങ്ങൾ ഈ പർവ്വതം ചുറ്റിനടന്നതു മതി; വടക്കോട്ട് തിരിയുവിൻ.
many to/for you to turn: surround [obj] [the] mountain: hill country [the] this to turn to/for you north [to]
4 ൪ നീ ജനത്തോട് കല്പിക്കേണ്ടത്: “സേയീരിൽ വസിക്കുന്ന ഏശാവിന്റെ മക്കളായ നിങ്ങളുടെ സഹോദരന്മാരുടെ അതിരിൽകൂടി നിങ്ങൾ കടക്കുവാൻ പോകുന്നു. അവർ നിങ്ങളെ പേടിക്കും; ആകയാൽ നിങ്ങൾ ഏറ്റവും അധികം സൂക്ഷിച്ചുകൊള്ളണം.
and [obj] [the] people to command to/for to say you(m. p.) to pass in/on/with border: area brother: compatriot your son: descendant/people Esau [the] to dwell in/on/with Seir and to fear from you and to keep: careful much
5 ൫ നിങ്ങൾ അവരോട് പോരാടരുത്; അവരുടെ ദേശത്ത് ഞാൻ നിങ്ങൾക്ക് ഒരു കാൽ വയ്ക്കുവാൻപോലും ഇടം തരുകയില്ല; സേയീർപർവ്വതം ഞാൻ ഏശാവിന് അവകാശമായി കൊടുത്തിരിക്കുന്നു.
not to stir up in/on/with them for not to give: give to/for you from land: country/planet their till treading palm: sole foot for possession to/for Esau to give: give [obj] mountain: mount (Mount) Seir
6 ൬ നിങ്ങൾ അവരോട് ആഹാരം വിലയ്ക്ക് വാങ്ങി കഴിക്കണം; വെള്ളവും വിലയ്ക്ക് വാങ്ങി കുടിക്കണം.
food to buy grain from with them in/on/with silver: money and to eat and also water to trade from with them in/on/with silver: money and to drink
7 ൭ നിന്റെ ദൈവമായ യഹോവ നിന്റെ കൈകളുടെ സകലപ്രവൃത്തിയിലും നിന്നെ അനുഗ്രഹിച്ചിരിക്കുന്നു; ഈ മഹാമരുഭൂമിയിൽ നീ സഞ്ചരിക്കുന്നത് അവൻ അറിഞ്ഞിരിക്കുന്നു; ഈ നാല്പത് സംവത്സരം നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഇരുന്നു; നിനക്ക് യാതൊന്നിനും കുറവ് വന്നിട്ടില്ല”.
for LORD God your to bless you in/on/with all deed: work hand your to know to go: went you [obj] [the] wilderness [the] great: large [the] this this forty year LORD God your with you not to lack word: thing
8 ൮ അങ്ങനെ നാം സേയീരിൽ പാർത്തിരുന്ന ഏശാവിന്റെ മക്കളായ നമ്മുടെ സഹോദരന്മാരെ ഒഴിവാക്കി, അരാബവഴിയായി, ഏലാത്തിന്റെയും എസ്യോൻ-ഗേബെരിന്റെയും അരികത്തുകൂടി കടന്ന്, വീണ്ടും തിരിഞ്ഞ് മോവാബ് മരുഭൂമിയിലേക്കുള്ള വഴിയായി യാത്രചെയ്തു.
and to pass from with brother: compatriot our son: descendant/people Esau [the] to dwell in/on/with Seir from way: road [the] Arabah from Elath and from Ezion-geber Ezion-geber and to turn and to pass way: direction wilderness Moab
9 ൯ അപ്പോൾ യഹോവ എന്നോട് കല്പിച്ചത്: “മോവാബ്യരെ ഞെരുക്കരുത്; അവരോട് യുദ്ധം ചെയ്യുകയും അരുത്. ഞാൻ അവരുടെ ദേശത്ത് നിനക്ക് ഒരു അവകാശവും തരുകയില്ല; ആർദേശം ഞാൻ ലോത്തിന്റെ മക്കൾക്ക് അവകാശമായി കൊടുത്തിരിക്കുന്നു”.
and to say LORD to(wards) me to(wards) to provoke [obj] Moab and not to stir up in/on/with them battle for not to give: give to/for you from land: country/planet his possession for to/for son: descendant/people Lot to give: give [obj] Ar possession
10 ൧൦ വലിപ്പവും പെരുപ്പവും അനാക്യരെപ്പോലെ പൊക്കവുമുള്ള ജാതിയായ ഏമ്യർ പണ്ട് അവിടെ വസിച്ചിരുന്നു.
[the] Emim to/for face: before to dwell in/on/with her people great: large and many and to exalt like/as Anakite
11 ൧൧ ഇവരെ അനാക്യരെപ്പോലെ മല്ലന്മാർ എന്ന് വിചാരിച്ചുവരുന്നു; മോവാബ്യരോ അവർക്ക് ഏമ്യർ എന്ന് പേരു പറയുന്നു.
Rephaim to devise: think also they(masc.) like/as Anakite and [the] Moabite to call: call by to/for them Emim
12 ൧൨ ഹോര്യരും പണ്ട് സേയീരിൽ വസിച്ചിരുന്നു; എന്നാൽ ഏശാവിന്റെ മക്കൾ അവരെ അവരുടെ മുമ്പിൽനിന്ന് നീക്കിക്കളയുകയും സംഹരിക്കുകയും അവർക്ക് പകരം ആ ദേശത്ത് പാർക്കുകയും ചെയ്തു; യിസ്രായേലിന് യഹോവ കൊടുത്ത അവകാശദേശത്ത് അവർ ചെയ്തതുപോലെ തന്നേ.
and in/on/with Seir to dwell [the] Horite to/for face: before and son: descendant/people Esau to possess: take them and to destroy them from face: before their and to dwell underneath: instead them like/as as which to make: do Israel to/for land: country/planet possession his which to give: give LORD to/for them
13 ൧൩ ഇപ്പോൾ എഴുന്നേറ്റ് സേരേദ് തോട് കടക്കുവിൻ എന്ന് യഹോവ കല്പിച്ചപ്പോൾ നാം സേരെദ് തോട് കടന്നു;
now to arise: rise and to pass to/for you [obj] torrent: valley Zered and to pass [obj] torrent: valley Zered
14 ൧൪ നാം കാദേശ്ബർന്നേയയിൽനിന്ന് പുറപ്പെട്ടതുമുതൽ സേരേദ് തോടു കടക്കുംവരെയുള്ള കാലം മുപ്പത്തെട്ട് സംവത്സരം ആയിരുന്നു; അതിനിടയിൽ യോദ്ധാക്കളായിരുന്ന തലമുറ മുഴുവനും യഹോവ അവരെക്കുറിച്ച് സത്യം ചെയ്തതുപോലെ പാളയത്തിൽനിന്ന് നശിച്ചുപോയി.
and [the] day which to go: went from Kadesh-barnea Kadesh-barnea till which to pass [obj] torrent: valley Zered thirty and eight year till to finish all [the] generation human [the] battle from entrails: among [the] camp like/as as which to swear LORD to/for them
15 ൧൫ അവർ മരിച്ചുതീരും വരെ യഹോവയുടെ കൈ അവരെ പാളയത്തിൽനിന്ന് നശിപ്പിക്കുവാൻ തക്കവണ്ണം അവർക്ക് വിരോധമായിരുന്നു.
and also hand: power LORD to be in/on/with them to/for to confuse them from entrails: among [the] camp till to finish they
16 ൧൬ ഇങ്ങനെ യോദ്ധാക്കൾ എല്ലാവരും ജനത്തിന്റെ ഇടയിൽനിന്ന് മരിച്ചുപോയി.
and to be like/as as which to finish all human [the] battle to/for to die from entrails: among [the] people
17 ൧൭ യഹോവ എന്നോട് കല്പിച്ചത്:
and to speak: speak LORD to(wards) me to/for to say
18 ൧൮ നീ ഇന്ന് ആർ എന്ന മോവാബ്യദേശത്തുകൂടി കടക്കുവാൻ പോകുന്നു.
you(m. s.) to pass [the] day [obj] border: boundary Moab [obj] Ar
19 ൧൯ അമ്മോന്യരോട് അടുത്തുചെല്ലുമ്പോൾ അവരെ ഞെരുക്കരുത്; അവരോട് യുദ്ധം ചെയ്യുകയും അരുത്; ഞാൻ അമ്മോന്യരുടെ ദേശത്ത് നിനക്ക് അവകാശം തരുകയില്ല; അത് ഞാൻ ലോത്തിന്റെ മക്കൾക്ക് അവകാശമായി കൊടുത്തിരിക്കുന്നു.
and to present: come opposite son: descendant/people Ammon not to provoke them and not to stir up in/on/with them for not to give: give from land: country/planet son: descendant/people Ammon to/for you possession for to/for son: descendant/people Lot to give: give her possession
20 ൨൦ അതും മല്ലന്മാരുടെ ദേശമെന്ന് വിചാരിച്ചുവരുന്നു; മല്ലന്മാർ പണ്ട് അവിടെ പാർത്തിരുന്നു; അമ്മോന്യർ അവരെ സംസുമ്മ്യർ എന്ന് പറയുന്നു.
land: country/planet Rephaim to devise: think also he/she/it Rephaim to dwell in/on/with her to/for face: before and [the] Ammon to call: call by to/for them Zamzummin
21 ൨൧ അവർ വലിപ്പവും പെരുപ്പവും അനാക്യരെപ്പോലെ പൊക്കവുമുള്ള ജാതിയായിരുന്നു; എങ്കിലും യഹോവ അവരെ അവരുടെ മുമ്പിൽനിന്ന് നശിപ്പിച്ചു; ഇങ്ങനെ അവർ അവരുടെ ദേശം കൈവശമാക്കി അവിടെ കുടിയേറിപ്പാർത്തു.
people great: large and many and to exalt like/as Anakite and to destroy them LORD from face: before their and to possess: take them and to dwell underneath: instead them
22 ൨൨ യഹോവ സേയീരിൽ പാർക്കുന്ന ഏശാവിന്റെ മക്കൾക്കുവേണ്ടി ചെയ്തതുപോലെ തന്നെ, അവൻ ഹോര്യരെ അവരുടെ മുമ്പിൽനിന്ന് നശിപ്പിച്ചു. അവർ അവരുടെ ദേശം കൈവശമാക്കി ഇന്നുവരെ അവിടെ പാർക്കുന്നു.
like/as as which to make: do to/for son: descendant/people Esau [the] to dwell in/on/with Seir which to destroy [obj] [the] Horite from face: before their and to possess: take them and to dwell underneath: instead them till [the] day [the] this
23 ൨൩ കഫ്തോരിൽനിന്നു വന്ന കഫ്തോര്യരും ഗസ്സാവരെയുള്ള ഗ്രാമങ്ങളിൽ പാർത്തിരുന്ന അവ്യരെ നശിപ്പിച്ച് അവരുടെ സ്ഥലത്ത് കുടിയേറി.
and [the] Avvim [the] to dwell in/on/with village till Gaza Caphtorim [the] to come out: come from Caphtor to destroy them and to dwell underneath: instead them
24 ൨൪ നിങ്ങൾ എഴുന്നേറ്റ് യാത്ര പുറപ്പെട്ട് അർന്നോൻതാഴ്വര കടക്കുവിൻ; ഇതാ, ഞാൻ ഹെശ്ബോനിലെ അമോര്യ രാജാവായ സീഹോനെയും അവന്റെ ദേശത്തെയും നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; അവനോട് യുദ്ധം ചെയ്ത് അത് കൈവശമാക്കുവാൻ തുടങ്ങുക.
to arise: rise to set out and to pass [obj] torrent: valley Arnon to see: behold! to give: give in/on/with hand: power your [obj] Sihon king Heshbon [the] Amorite and [obj] land: country/planet his to profane/begin: begin to possess: take and to stir up in/on/with him battle
25 ൨൫ നിന്നെക്കുറിച്ചുള്ള പേടിയും ഭീതിയും ആകാശത്തിന്റെ കീഴെ ഉള്ള ജനതകളുടെമേൽ വരുത്തുവാൻ ഞാൻ ഇടയാക്കും; അവർ നിന്റെ ശ്രുതി കേട്ട് നിന്റെനിമിത്തം വിറയ്ക്കുകയും നടുങ്ങുകയും ചെയ്യും.
[the] day: today [the] this to profane/begin: begin to give: put dread your and fear your upon face [the] people underneath: under all [the] heaven which to hear: hear [emph?] report your and to tremble and to twist: writh in pain from face: before your
26 ൨൬ പിന്നെ ഞാൻ കെദേമോത്ത് മരുഭൂമിയിൽനിന്ന് ഹെശ്ബോനിലെ രാജാവായ സീഹോന്റെ അടുക്കൽ സമാധാനസന്ദേശവുമായി ദൂതന്മാരെ അയച്ചു:
and to send: depart messenger from wilderness Kedemoth to(wards) Sihon king Heshbon word peace to/for to say
27 ൨൭ “ഞാൻ നിന്റെ ദേശത്തുകൂടി കടന്നുപോകുവാൻ അനുവദിക്കണമേ; ഞാൻ ഇടത്തോട്ടോ വലത്തോട്ടോ മാറാതെ പെരുവഴിയിൽകൂടി മാത്രം നടക്കും.
to pass in/on/with land: country/planet your in/on/with way: journey in/on/with way: road to go: went not to turn aside: turn aside right and left
28 ൨൮ സേയീരിൽ പാർക്കുന്ന ഏശാവിന്റെ മക്കളും ആരിൽ പാർക്കുന്ന മോവാബ്യരും എനിക്ക് തന്നതുപോലെ നീ വിലയ്ക്ക് തരുന്ന ആഹാരം ഞാൻ കഴിക്കുകയും വിലയ്ക്ക് തരുന്ന വെള്ളം കുടിക്കുകയും ചെയ്തുകൊള്ളാം.
food in/on/with silver: money to buy grain me and to eat and water in/on/with silver: money to give: give to/for me and to drink except to pass in/on/with foot my
29 ൨൯ യോർദ്ദാൻ കടന്ന് ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങൾക്ക് തരുന്ന ദേശത്ത് എത്തുവോളം കാൽനടയായി പോകുവാൻ മാത്രം അനുവദിക്കണം” എന്ന് പറയിച്ചു.
like/as as which to make: do to/for me son: descendant/people Esau [the] to dwell in/on/with Seir and [the] Moabite [the] to dwell in/on/with Ar till which to pass [obj] [the] Jordan to(wards) [the] land: country/planet which LORD God our to give: give to/for us
30 ൩൦ എന്നാൽ നാം തന്റെ ദേശത്തുകൂടി കടന്നുപോകുവാൻ ഹെശ്ബോനിലെ രാജാവായ സീഹോൻ സമ്മതിച്ചില്ല; ഇന്ന് കാണുന്നതുപോലെ നിന്റെ ദൈവമായ യഹോവ അവനെ നിന്റെ കയ്യിൽ ഏല്പിക്കേണ്ടതിന് അവന്റെ മനസ്സും ഹൃദയവും കഠിനമാക്കി.
and not be willing Sihon king Heshbon to pass us in/on/with him for to harden LORD God your [obj] spirit his and to strengthen [obj] heart his because to give: give him in/on/with hand: power your like/as day: today [the] this
31 ൩൧ യഹോവ എന്നോട്: “ഞാൻ സീഹോനെയും അവന്റെ ദേശത്തെയും നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; അവന്റെ ദേശം കൈവശമാക്കേണ്ടതിന് അത് കീഴടക്കുവാൻ തുടങ്ങുക” എന്ന് കല്പിച്ചു.
and to say LORD to(wards) me to see: behold! to profane/begin: begin to give: give to/for face: before your [obj] Sihon and [obj] land: country/planet his to profane/begin: begin to possess: take to/for to possess: take [obj] land: country/planet his
32 ൩൨ അങ്ങനെ സീഹോനും അവന്റെ സർവ്വജനവും നമ്മുടെനേരെ പുറപ്പെട്ടുവന്ന് യാഹാസിൽവെച്ച് യുദ്ധംചെയ്തു.
and to come out: come Sihon to/for to encounter: toward us he/she/it and all people his to/for battle Jahaz [to]
33 ൩൩ നമ്മുടെ ദൈവമായ യഹോവ അവനെ നമ്മുടെ കയ്യിൽ ഏല്പിച്ചു; നാം അവനെയും അവന്റെ പുത്രന്മാരെയും അവന്റെ സർവ്വജനത്തെയും സംഹരിച്ചു.
and to give: give him LORD God our to/for face: before our and to smite [obj] him and [obj] (son: child his *Q(K)*) and [obj] all people his
34 ൩൪ അക്കാലത്ത് നാം അവന്റെ എല്ലാ പട്ടണങ്ങളും പിടിച്ച്, പട്ടണം തോറും പുരുഷന്മാരെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഉന്മൂലനാശം ചെയ്തു; ഒരുത്തനെയും ശേഷിപ്പിച്ചില്ല.
and to capture [obj] all city his in/on/with time [the] he/she/it and to devote/destroy [obj] all city man and [the] woman and [the] child not to remain survivor
35 ൩൫ നാം പിടിച്ച പട്ടണങ്ങളിലെ നാൽക്കാലികളെയും കൊള്ളയും മാത്രം നാം നമുക്കായിട്ട് എടുത്തു.
except [the] animal to plunder to/for us and spoil [the] city which to capture
36 ൩൬ അർന്നോൻതാഴ്വരയുടെ അറ്റത്തുള്ള അരോവേരും താഴ്വരയിലെ പട്ടണവും മുതൽ ഗിലെയാദ് വരെ നമുക്ക് കൈവശമാക്കാൻ കഴിയാഞ്ഞ ഒരു പട്ടണവും ഉണ്ടായിരുന്നില്ല; നമ്മുടെ ദൈവമായ യഹോവ സകലവും നമ്മുടെ കയ്യിൽ ഏല്പിച്ചു.
from Aroer which upon lip: edge torrent: valley Arnon and [the] city which in/on/with torrent: valley and till [the] Gilead not to be town which to exalt from us [obj] [the] all to give: give LORD God our to/for face of our
37 ൩൭ അമ്മോന്യരുടെ ദേശവും യാബ്ബോക്ക് നദിയുടെ ഒരു വശത്തുള്ള സ്ഥലങ്ങളും മലനാട്ടിലെ പട്ടണങ്ങളും നമ്മുടെ ദൈവമായ യഹോവ വിലക്ക് കല്പിച്ച ഇടങ്ങളും മാത്രം നീ ആക്രമിച്ചില്ല.
except to(wards) land: country/planet son: child Ammon not to present: come all hand: to torrent: river Jabbok and city [the] mountain: hill country and all which to command LORD God our