< ആവർത്തനപുസ്തകം 14 >
1 ൧ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് മക്കൾ ആകുന്നു; മരിച്ചവനുവേണ്ടി നിങ്ങളെ മുറിവേല്പിക്കുകയോ നിങ്ങൾക്ക് മുൻകഷണ്ടിയുണ്ടാക്കുകയോ ചെയ്യരുത്.
၁သင်တို့သည် သင်တို့ဘုရားသခင် ထာဝရဘုရား ၏ သားဖြစ်ကြ၏။ သေသောသူအတွက် အသားကို မခုတ်မရှရ။ မျက်မှောင်ကြားမှာ အမွေးကို မရိတ်ရ။
2 ൨ നിന്റെ ദൈവമായ യഹോവയ്ക്ക് നീ വിശുദ്ധജനമല്ലോ; ഭൂതലത്തിലുള്ള സകലജാതികളിലുംവച്ച് തനിക്ക് സ്വന്ത ജനമായിരിക്കുവാൻ യഹോവ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു.
၂သင်တို့သည် သင်တို့၏ ဘုရားသခင် ထာဝရ ဘုရားအဘို့၊ သန့်ရှင်းသောလူမျိုး ဖြစ်ကြ၏။ ထာဝရ ဘုရားသည် မြေကြီးပေါ်မှာရှိသမျှသော လူမျိုးထက်၊ ကိုယ်တော် ပိုင်ထိုက်သော အမျိုးဖြစ်စေခြင်းငှာ သင်တို့ကို ရွေးချယ်တော်မူပြီ။
3 ൩ മ്ലേച്ഛമായതൊന്നിനെയും തിന്നരുത്.
၃စက်ဆုပ်ရွံ့ရှာဘွယ်သော အရာကို သင်တို့ မစားရ။
4 ൪ നിങ്ങൾക്ക് ഭക്ഷിക്കാവുന്ന മൃഗങ്ങൾ ഇവ ആകുന്നു:
၄စားရသော တိရစ္ဆာန်ဟူမူကား၊ နွား၊ သိုး၊ ဆိတ်၊
5 ൫ കാള, ചെമ്മരിയാട്, കോലാട്, കലമാൻ, പുള്ളിമാൻ, കടമാൻ, കാട്ടാട്, ചെറുമാൻ, മലയാട്, കവരിമാൻ.
၅သမင်၊ ဒရယ်၊ ဆတ်၊ ဂျီ၊ ဒိရှုန်၊ စိုင်၊ ဇမေရ အစရှိသော၊
6 ൬ കുളമ്പ് പിളർന്ന് രണ്ടായി പിരിഞ്ഞതും അയവിറക്കുന്നതുമായ മൃഗങ്ങളെ നിങ്ങൾക്ക് തിന്നാം.
၆ခွါကွဲပြား၍ စားမြုံ့ပြန်သော သားများကို စားရသောအခွင့်ရှိ၏။
7 ൭ എന്നാൽ അയവിറക്കുന്നവയിലും കുളമ്പ് പിളർന്നവയിലും തിന്നരുതാത്തവ ശ്രദ്ധിക്കുക. ഒട്ടകം, മുയൽ, കുഴിമുയൽ, ഇവ അയവിറക്കുന്നു എങ്കിലും കുളമ്പ് പിളർന്നവയല്ല; അവ നിങ്ങൾക്ക് അശുദ്ധം.
၇သို့သော်လည်း စားမြုံ့ပြန်သောသား၊ ခွာကွဲပြား သော သားတို့တွင် မစားရသော သားဟူမူကား၊ ကုလား အုပ်၊ အာရနဘက်၊ ရှာဖန်တို့သည် စားမြုံ့ပြန်သော်လည်း၊ ခွာမကွဲပြားသောကြောင့် သင်တို့၌ မစင်ကြယ်။
8 ൮ പന്നിയുടെ കുളമ്പ് പിളർന്നതെങ്കിലും അയവിറക്കുന്നില്ല; അത് നിങ്ങൾക്ക് അശുദ്ധം; ഇവയുടെ മാംസം തിന്നരുത്; ജഡം തൊടുകയും അരുത്.
၈ဝက်သည် ခွာကွဲပြားသော်လည်း၊ စားမြုံ့မပြန် သောကြောင့် သင်တို့၌ မစင်ကြယ်။ အသားကို မစားရ။ အသေကောင်ကိုလည်း မထိရ။
9 ൯ വെള്ളത്തിൽ ജീവിക്കുന്ന ചിറകും ചെതുമ്പലും ഉള്ളതൊക്കെയും നിങ്ങൾക്ക് തിന്നാം.
၉ရေ၌နေသော တိရစ္ဆာန်တကာတို့တွင် အယပ် နှင့် အကြေးရှိသော တိရစ္ဆာန်ကိုသာ စားရ၏။
10 ൧൦ എന്നാൽ ചിറകും ചെതുമ്പലും ഇല്ലാത്തതൊന്നും തിന്നരുത്; അത് നിങ്ങൾക്ക് അശുദ്ധം.
၁၀အယပ်နှင့် အကြေးမရှိသော တိရစ္ဆာန်ကို မစားရ။ သင်တို့၌ မစင်ကြယ်။
11 ൧൧ ശുദ്ധിയുള്ള സകലപക്ഷികളെയും നിങ്ങൾക്ക് തിന്നാം.
၁၁စင်ကြယ်သော ငှက်အမျိုးမျိုးကို စားရသော အခွင့်ရှိ၏။
12 ൧൨ പക്ഷികളിൽ തിന്നരുതാത്തവ: കടൽറാഞ്ചൻ, ചെമ്പരുന്ത്, കഴുകൻ,
၁၂မစားရသော ငှက်ဟူမူကား၊ ရွှေလင်းတ၊ ပင်လယ်လင်းတ၊ လင်းယုန်၊
13 ൧൩ ചെങ്ങാലിപ്പരുന്ത്, ഗൃദ്ധ്രം, അതതുവിധം പരുന്ത്
၁၃ဒါဟ၊ စွန်၊ လင်းတကြမ်းမျိုး၊
15 ൧൫ ഒട്ടകപക്ഷി, പുള്ള്, കടൽക്കാക്ക, അതതുവിധം പ്രാപ്പിടിയൻ,
၁၅ကျီးမျိုးရှိသမျှ၊ ကုလားအုပ်ငှက်၊ ငှက်ဆိုး၊ ဥဗျိုင်း၊ သိမ်းမျိုး၊
16 ൧൬ നത്ത്, കൂമൻ, മൂങ്ങാ, വേഴാമ്പൽ,
၁၆ဇိကွက်၊ ဣဗိတ်၊ ငှက်ကျား၊
17 ൧൭ കുടുമ്മച്ചാത്തൻ, നീർക്കാക്ക,
၁၇ဝံပို၊ ဝံလို၊ ကြိုးကြာ၊
18 ൧൮ പെരുഞ്ഞാറ, അതതുവിധം കൊക്ക്, കുളക്കോഴി, നരിച്ചീർ, എന്നിവയാകുന്നു.
၁၈တောငန်း၊ ဒုံးစပ်မျိုး၊ ဒုံးကုလား၊ လင်းနို့မှစ၍၊
19 ൧൯ ചിറകുള്ള ഇഴജാതിയൊക്കെയും നിങ്ങൾക്ക് അശുദ്ധം; അവ തിന്നരുത്.
၁၉အတောင်ရှိလျက် တွားတတ်သော တိရစ္ဆာန် ရှိသမျှတို့သည် သင်တို့၌ မစင်ကြယ်သည်ဖြစ်၍ အသား ကို မစားရ။
20 ൨൦ ശുദ്ധിയുള്ള പക്ഷികളെയൊക്കെയും നിങ്ങൾക്ക് തിന്നാം.
၂၀စင်ကြယ်သော ငှက်အမျိုးမျိုးကို စားရသော အခွင့်ရှိ၏။
21 ൨൧ തനിയെ ചത്ത ഒന്നിനെയും തിന്നരുത്; അത് നിന്റെ പട്ടണങ്ങളിലുള്ള പരദേശിക്ക് തിന്നുവാൻ കൊടുക്കാം: അല്ലെങ്കിൽ അന്യജാതിക്കാരന് വില്‍ക്കാം; നിന്റെ ദൈവമായ യഹോവയ്ക്ക് നീ വിശുദ്ധജനമല്ലോ. ആട്ടിൻകുട്ടിയെ അതിന്റെ തള്ളയുടെ പാലിൽ പാകം ചെയ്യരുത്.
၂၁အလိုလိုသေသောအကောင်ကို မစားရ။ သင်တို့ ၌ တည်းခိုသော တပါးအမျိုးသားစားစရာဘို့ ပေးရမည်။ သို့မဟုတ် တကျွန်း တနိုင်ငံသားတို့အား ရောင်းရမည်။ သင်တို့သည် သင်တို့၏ဘုရားသခင် ထာဝရဘုရားအဘို့ သန့်ရှင်းသော လူမျိုးဖြစ်ကြ၏။ ဆိတ်သငယ်ကို အမိ နို့ရည်နှင့် မပြုတ်မချက်ရ။
22 ൨൨ ആണ്ടുതോറും നിലത്ത് വിതച്ചുണ്ടാകുന്ന എല്ലാവിളവിലും ദശാംശം എടുത്തുവയ്ക്കണം.
၂၂လယ်ယာ၌ တနှစ်တနှစ်တွင် သိမ်းရသော အသီးအနှံဆယ်ဘို့တဘို့ကို အမှန်ခွဲထားရမည်။
23 ൨൩ നിന്റെ ദൈവമായ യഹോവയെ എല്ലായ്പോഴും ഭയപ്പെടുവാൻ പഠിക്കേണ്ടതിന് നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിക്കുവാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് നീ നിന്റെ ധാന്യത്തിന്റെയും വീഞ്ഞിന്റെയും എണ്ണയുടെയും ദശാംശവും നിന്റെ ആടുമാടുകളുടെ കടിഞ്ഞൂലുകളെയും അവന്റെ സന്നിധിയിൽവച്ച് തിന്നണം.
၂၃သင်တို့၏ ဘုရားသခင် ထာဝရဘုရားသည်၊ နာမတော်ကို တည်စေဘို့ရာ ရွေးကောက်တော်မူသော အရပ်၌ စပါး၊ စပျစ်ရည်၊ ဆီမှစ၍၊ သိုး၊ နွားတွင် အဦးဘွားသော သားငယ်ဆယ်ဘို့တဘို့ကို ရှေ့တော်မှာ စားရကြမည်။ ထိုသို့ပြုလျှင်၊ သင်တို့၏ ဘုရားသခင် ထာဝရဘုရားကို အစဉ်ကြောက်ရွံ့ရမည်အကြောင်း၊ သင်ရကြလိမ့်မည်။
24 ൨൪ നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചിരിക്കുമ്പോൾ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെടുക്കുന്ന സ്ഥലം വളരെ അകലെയും അത് കൊണ്ടുപോകുവാൻ കഴിയാത്തവണ്ണം വഴി അതിദൂരവുമായിരുന്നാൽ
၂၄သင်တို့၏ ဘုရားသခင် ထာဝရဘုရား ကောင်းကြီးပေးတော်မူသောအခါ၊ နာမတော်ကို တည်စေ ဘို့ရာ ရွေးကောက်တော်မူသော အရပ်သည် ဝေးလွန်း၍ ခရီးရှည်လျားသဖြင့်၊ ဥစ္စာဆယ်ဘို့တဘို့ကို ဆောင်၍ မသွားနိုင်လျှင်၊
25 ൨൫ അത് വിറ്റ് പണമാക്കി പണം കയ്യിൽ എടുത്ത് നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് കൊണ്ടുപോകണം.
၂၅ထိုဥစ္စာကို ရောင်းပြီးမှ၊ ငွေကိုကိုင်လျက်၊ သင်တို့၏ဘုရားသခင် ထာဝရဘုရား ရွေးကောက်တော်မူ သော အရပ်သို့သွား၍၊
26 ൨൬ നിന്റെ ഇഷ്ടംപോലെ മാടോ ആടോ വീഞ്ഞോ മദ്യമോ ഇങ്ങനെ ഏതും ആ പണം കൊടുത്ത് വാങ്ങി നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽവെച്ച് തിന്ന് നീയും നിന്റെ കുടുംബവും സന്തോഷിക്കണം.
၂၆စားချင်သော စိတ်အလိုရှိသည်အတိုင်း၊ နွား၊ သိုး၊ စပျစ်ရည်၊ သေရည်အစရှိသော စားချင်သမျှကို ဝယ်၍၊ သင်တို့၏ ဘုရားသခင် ထာဝရဘုရားရှေ့တော် မှာ၊ အိမ်သူအိမ်သားများနှင့်တကွ စားသောက်လျက်၊ ရွှင်လန်းခြင်းကို ပြုရကြမည်။
27 ൨൭ നിന്റെ പട്ടണങ്ങളിലുള്ള ലേവ്യനെ മറന്നുകളയരുത്; അവന് നിന്നോടുകൂടെ ഓഹരിയും അവകാശവും ഇല്ലല്ലോ.
၂၇သို့ရာတွင်၊ သင်တို့၌တည်းခိုသော လေဝိသား ဟူမူကား၊ သင်တို့နှင့်ရော၍၊ အဘို့မရှိ၊ အမွေကို မခံရ သောကြောင့်၊ သူ့ကို မစွန့်မပစ်ရဘဲ၊
28 ൨൮ മൂന്ന് വർഷം കൂടുമ്പോൾ മൂന്നാം വർഷത്തെ വിളവിന്റെ ദശാംശം വേർതിരിച്ച് നിന്റെ പട്ടണങ്ങളിൽ സൂക്ഷിക്കണം.
၂၈တတိယနှစ်တွင် သိမ်းသောအသီးအနှံ ဆယ်ဘို့တဘို့ ရှိသမျှကို ထုတ်၍ မြို့ထဲမှာ သိုထားရမည်။
29 ൨൯ നീ ചെയ്യുന്ന സകലപ്രവൃത്തിയിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കേണ്ടതിന്, നിന്നോടുകൂടെ ഓഹരിയും അവകാശവും ഇല്ലാത്ത ലേവ്യനും, നിന്റെ പട്ടണങ്ങളിലുള്ള പരദേശിയും അനാഥനും വിധവയും വന്ന് ഭക്ഷിച്ച് തൃപ്തരാകണം.
၂၉သင်တို့နှင့်ရော၍ အဘို့မရှိ၊ အမွေကို မခံရသော လေဝိသား၊ သင်တို့နေရာအရပ်၌ ရှိသော တပါးအမျိုး သား၊ မိဘမရှိသော သူငယ်၊ မုတ်ဆိုးမများတို့သည် လာ၍ ဝစွာစားရကြမည်။ သို့ဖြစ်လျှင် သင်တို့၏ ဘုရားသခင် ထာဝရဘုရားသည်၊ သင်တို့ပြုလေရာရာ၌ ကောင်းကြီး ပေးတော်မူမည်။