< ആവർത്തനപുസ്തകം 13 >

1 നിങ്ങളുടെ ഇടയിൽ ഒരു പ്രവാചകനോ സ്വപ്നക്കാരനോ എഴുന്നേറ്റ്:
S'il s'élève parmi vous un prophète ou un songeur ayant des songes, s'il vous annonce un signe ou un prodige,
2 “നീ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നാം ചെന്ന് സേവിക്കുക” എന്ന് പറഞ്ഞുകൊണ്ട് ഒരു അടയാളമോ അത്ഭുതമോ മുന്നറിയിക്കയും, അവൻ പറഞ്ഞ അടയാളമോ അത്ഭുതമോ സംഭവിക്കുകയും ചെയ്താൽ
Si le signe ou le prodige dont il aura parlé se fait, et s'il dit: Allons, servons d'autres dieux qui vous sont inconnus,
3 ആ പ്രവാചകന്റെയോ സ്വപ്നക്കാരന്റെയോ വാക്ക് നീ കേട്ടനുസരിക്കരുത്; നിങ്ങളുടെ ദൈവമായ യഹോവയെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ നിങ്ങൾ സ്നേഹിക്കുന്നുവോ എന്ന് അറിയേണ്ടതിന് യഹോവ നിങ്ങളെ പരീക്ഷിക്കുകയാകുന്നു.
Vous n'écouterez point ce prophète ou ce songeur; car le Seigneur votre Dieu vous tente, pour savoir si vous l'aimez de tout votre cœur et de toute votre âme.
4 നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ അനുസരിച്ച് ഭയപ്പെടുകയും, അവന്റെ കല്പന പ്രമാണിച്ച് അവന്റെ വാക്ക് കേൾക്കുകയും അവനെ സേവിച്ച് അവനോട് ചേർന്നിരിക്കുകയും വേണം.
Vous suivrez le Seigneur votre Dieu; vous le craindrez; vous serez dociles à sa parole; vous vous attacherez à lui;
5 ആ പ്രവാചകനോ സ്വപ്നക്കാരനോ, ഈജിപ്റ്റ്ദേശത്തുനിന്ന് നിങ്ങളെ കൊണ്ടുവന്നവനും അടിമവീട്ടിൽനിന്ന് വീണ്ടെടുത്തവനുമായ നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് വിരോധമായി ദ്രോഹം സംസാരിച്ച്, നിന്റെ ദൈവമായ യഹോവ നീ നടക്കുവാൻ കല്പിച്ച വഴിയിൽനിന്ന് നിന്നെ തെറ്റിക്കുവാൻ നോക്കിയതുകൊണ്ട് അവനെ കൊല്ലണം; അങ്ങനെ നിന്റെ മദ്ധ്യത്തിൽനിന്ന് ദോഷം നീക്കിക്കളയണം.
Et ce prophète ou songeur mourra, parce qu'il aura parlé pour t'égarer loin du Seigneur ton Dieu qui t'a fait sortir de la terre d'Egypte, qui t'a délivré de la servitude; il aura parlé pour t'entraîner hors de la voie où le Seigneur ton Dieu t'a prescrit de marcher; vous détruirez parmi vous le mal.
6 ദേശത്തിന്റെ ഒരു അറ്റം മുതൽ മറ്റേഅറ്റം വരെ, സമീപത്തോ ദൂരത്തോ, നിങ്ങളുടെ ചുറ്റും ഉള്ള ജനതകളുടെ ദേവന്മാരിൽവച്ച്
Et, si ton frère de père ou de mère, si ton fils, ta fille, ta femme qui repose sur ton sein, si l'ami que tu aimes comme ta vie, t'exhortent en secret, disant: Allons, servons d'autres dieux inconnus de tes pères et de toi,
7 നീയോ നിന്റെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നാം ചെന്ന് സേവിക്കുക എന്ന് നിന്റെ അമ്മയുടെ മകനായ നിന്റെ സഹോദരനോ, നിന്റെ മകനോ മകളോ, നിന്റെ മാർവ്വിടത്തിലുള്ള ഭാര്യയോ, നിന്റെ പ്രാണസ്നേഹിതനോ, രഹസ്യമായി പറഞ്ഞ് നിന്നെ വശീകരിക്കുവാൻ നോക്കിയാൽ
Des dieux des nations qui vous entourent de près ou de loin, d'une extrémité à l'autre de la terre,
8 അതിനോട് യോജിക്കുകയോ അവരുടെ വാക്ക് കേൾക്കുകയോ ചെയ്യരുത്; അവരോട് കനിവ് തോന്നുകയോ, ക്ഷമിച്ച് അവരെ ഒളിപ്പിക്കുകയോ ചെയ്യാതെ, കൊന്നുകളയണം.
Tu n'y consentiras point, tu ne l'écouteras point; ton œil ne prendra pas en pitié sa faute; tu ne soupireras pas pour lui, tu ne le cacheras point;
9 അവരെ കൊല്ലേണ്ടതിന് ആദ്യം നിന്റെ കയ്യും പിന്നെ സർവ്വജനത്തിന്റെ കയ്യും അവന്റെമേൽ വെക്കണം.
Tu le feras connaître, tu le signaleras; tes mains s'élèveront les premières contre lui pour qu'il périsse; les mains du peuple viendront après.
10 ൧൦ അടിമവീടായ ഈജിപ്റ്റ്ദേശത്തുനിന്ന് നിന്നെ കൊണ്ടുവന്ന നിന്റെ ദൈവമായ യഹോവയോട് നിന്നെ അകറ്റിക്കളയുവാൻ അവൻ അന്വേഷിച്ചതുകൊണ്ട് അവനെ കല്ലെറിഞ്ഞ് കൊല്ലണം.
Il sera lapidé, il mourra pour avoir cherché à te détourner du Seigneur ton Dieu qui t'a fait sortir de l'Egypte et de la maison de servitude.
11 ൧൧ മേലാൽ നിങ്ങളുടെ ഇടയിൽ ഈ അരുതാത്ത കാര്യം നടക്കാതിരിപ്പാൻ യിസ്രായേലെല്ലാം ഈ വർത്തമാനം കേട്ട് ഭയപ്പെടേണം.
Tout Israël en l'apprenant aura crainte, et l'on évitera parmi vous de faire de nouveau un tel mal.
12 ൧൨ നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നാം ചെന്ന് സേവിയ്ക്കണമെന്ന് പറയുന്ന നീചന്മാർ നിങ്ങളുടെ ഇടയിൽനിന്ന് പുറപ്പെട്ട് തങ്ങളുടെ പട്ടണത്തിലെ നിവാസികളെ വശീകരിച്ചിരിക്കുന്നു എന്ന്
Et si, en l'une des villes que le Seigneur te donne pour que tu y demeures, tu entends dire par des gens:
13 ൧൩ നിന്റെ ദൈവമായ യഹോവ നിനക്ക് പാർപ്പാൻ തന്നിട്ടുള്ള ഏതെങ്കിലും ഒരു പട്ടണത്തെക്കുറിച്ച് കേട്ടാൽ
Des hommes d'iniquité se sont élevés parmi nous, et ils ont égaré ceux qui habitent notre territoire, et ils ont dit: Allons, et servons des dieux qui vous sont inconnus,
14 ൧൪ നീ നല്ലവണ്ണം അന്വേഷിക്കുകയും പരിശോധിക്കയും ചോദ്യം ചെയ്യുകയും വേണം. അങ്ങനെയുള്ള മ്ലേച്ഛത നിങ്ങളുടെ ഇടയിൽ നടന്നു എന്ന കാര്യം വാസ്തവവും നിശ്ചയവും എങ്കിൽ
Tu examineras, tu interrogeras, tu feras de nombreuses enquêtes, et s'il est manifeste que ces hommes ont ainsi parlé, et que cette abomination a eu lieu parmi vous,
15 ൧൫ നീ ആ പട്ടണത്തിലെ നിവാസികളെ വാളിന്റെ വായ്ത്തലയാൽ കൊന്ന് അതും, അതിലുള്ളത് ഒക്കെയും, അതിലെ മൃഗങ്ങളെയും വാളിന്റെ വായ്ത്തലയാൽ ശപഥാർപ്പിതമായി സംഹരിക്കേണം.
Tu feras périr par le glaive tous ceux qui habitent cette contrée, et vous la déclarerez anathème, elle et tout ce qu'elle renferme.
16 ൧൬ അതിലെ കൊള്ളമുതൽ വീഥിയുടെ നടുവിൽ കൂട്ടിയിട്ട് ആ പട്ടണവും അതിലെ കൊള്ളയും അശേഷം നിന്റെ ദൈവമായ യഹോവയ്ക്കായി തീയിട്ട് ചുട്ടുകളയേണം; ആ പട്ടണം എന്നും പാഴ്ക്കുന്നായിരിക്കേണം; അതിനെ പിന്നെ പണിയുകയുമരുത്.
Et tu feras, sur le grand chemin, un monceau de toutes ses dépouilles, et tu livreras aux flammes, devant le Seigneur ton Dieu, la ville et ses dépouilles, et elle sera toujours inhabitée, et on ne la rebâtira plus.
17 ൧൭ യഹോവ തന്റെ ഉഗ്രകോപം വിട്ടുതിരിഞ്ഞ് നിന്നോട് കരുണയും കനിവും കാണിക്കേണ്ടതിനും നിന്റെ പിതാക്കന്മാരോട് സത്യം ചെയ്തതുപോലെ നിന്നെ വർദ്ധിപ്പിക്കേണ്ടതിനും ശപഥാർപ്പിതമായ യാതൊന്നും നിന്റെ കയ്യിൽ പറ്റിയിരിക്കരുത്”.
Et rien de ce qui aura été frappé d'anathème ne te restera dans la main, afin que la colère du Seigneur se détourne, qu'il ait pitié de toi, qu'il te fasse miséricorde, et qu'il te multiplie, comme il l'a promis à tes pères,
18 ൧൮ നിന്റെ ദൈവമായ യഹോവയുടെ വാക്കുകേട്ട് ഞാൻ ഇന്ന് നിന്നോട് ആജ്ഞാപിക്കുന്ന അവന്റെ സകല കല്പനകളും പ്രമാണിച്ച് നിന്റെ ദൈവമായ യഹോവക്ക് ഹിതകരമായത് ചെയ്യുക.
Si tu es docile à la parole du Seigneur ton Dieu pour mettre en pratique les commandements que je 'intime aujourd'hui, et faire ce qui est bon et agréable devant le Seigneur ton Dieu.

< ആവർത്തനപുസ്തകം 13 >