< ആവർത്തനപുസ്തകം 11 >
1 ൧ അതിനാൽ നിന്റെ ദൈവമായ യഹോവയെ നീ സ്നേഹിച്ച് അവന്റെ ചട്ടങ്ങളും വിധികളും കല്പനകളും എല്ലായ്പോഴും പ്രമാണിക്കണം.
Milujž tedy Hospodina Boha svého a ostříhej nařízení jeho, ustanovení a soudů jeho, i přikázaní jeho po všecky dny.
2 ൨ നിങ്ങളുടെ ദൈവമായ യഹോവയുടെ മഹാപ്രവൃത്തികൾ അറിയാത്ത നിങ്ങളുടെ മക്കളോടല്ല ഞാൻ സംസാരിക്കുന്നത്.
A znejtež dnes (nebo ne k samým synům vašim mluvím, kteříž neznali toho, ani neviděli), trestání Hospodina Boha svého, důstojnost jeho, ruku jeho silnou a rámě jeho vztažené,
3 ൩ അവന്റെ ശിക്ഷണം, മഹത്വം, ബലമുള്ള കൈ, നീട്ടിയ ഭുജം, അവൻ ഈജിപ്റ്റിന്റെ മദ്ധ്യത്തിൽ ഈജിപ്റ്റ് രാജാവായ ഫറവോനോടും അവന്റെ സകലദേശത്തോടും ചെയ്ത അവന്റെ അടയാളങ്ങൾ, അവന്റെ പ്രവൃത്തികൾ,
A znamení i skutky jeho, kteréž činil u prostřed Egypta Faraonovi, králi Egyptskému, i vší zemi jeho,
4 ൪ അവൻ ഈജിപ്റ്റുകാരുടെ സൈന്യത്തോടും കുതിരകളോടും രഥങ്ങളോടും ചെയ്തത്, അവർ നിങ്ങളെ പിന്തുടർന്നപ്പോൾ അവൻ ചെങ്കടലിലെ വെള്ളം അവരുടെ മേൽ ഒഴുകുമാറാക്കി അവരെ നശിപ്പിച്ചത്,
A co učinil vojsku Egyptskému, koňům i vozům jeho, kterýž uvedl vody moře Rudého na ně, když vás honili, a shladil je Hospodin až do dnešního dne;
5 ൫ നിങ്ങൾ ഇവിടെ വരുവോളം മരുഭൂമിയിൽ അവൻ നിങ്ങളെ നടത്തിയത്, എല്ലാം നിങ്ങൾ അറിയുന്നു.
Také co učinil vám na poušti, dokudž jste nepřišli až k místu tomuto,
6 ൬ അവൻ രൂബേന്റെ മകനായ എലീയാബിന്റെ മക്കളായ ദാഥാനോടും അബീരാമിനോടും ചെയ്തത്, ഭൂമി വാ പിളർന്ന് അവരെയും കുടുംബങ്ങളെയും കൂടാരങ്ങളെയും യിസ്രായേൽ ജനത്തിന്റെ മദ്ധ്യത്തിൽ അവർക്കുള്ള സകലജീവികളെയും വിഴുങ്ങിക്കളഞ്ഞത് എന്നിങ്ങനെയുള്ള കാര്യങ്ങളും അറിയാത്തവരല്ല നിങ്ങൾ എന്ന് ഓർത്തുകൊള്ളുവീൻ.
A co učinil Dátanovi a Abironovi, synům Eliaba, syna Rubenova, když země otevřela ústa svá, a požřela je i čeledi jejich, stany jejich se vším statkem jejich, kterýž při sobě měli, u prostřed všeho Izraele.
7 ൭ യഹോവ ചെയ്ത മഹാപ്രവൃത്തികൾ നിങ്ങൾ കണ്ണ് കൊണ്ട് കണ്ടിരിക്കുന്നുവല്ലോ.
Ale oči vaše viděly všecky skutky Hospodinovy veliké, kteréž činil.
8 ൮ ആകയാൽ നിങ്ങൾ ബലപ്പെടുവാനും നിങ്ങൾ കൈവശമാക്കുവാൻ പോകുന്ന ദേശം കീഴടക്കുവാനും
Protož ostříhejte všech přikázaní, kteráž já dnes přikazuji vám, abyste zmocněni byli, a vejdouce, dědičně obdrželi zemi, do kteréž vy jdete k dědičnému jí obdržení,
9 ൯ യഹോവ നിങ്ങളുടെ പിതാക്കന്മാർക്കും അവരുടെ സന്തതികൾക്കും കൊടുക്കുമെന്ന് അവരോട് സത്യംചെയ്ത, പാലും തേനും ഒഴുകുന്ന ദേശത്ത്, നിങ്ങൾ ദീർഘായുസ്സോടിരിക്കുവാൻ, ഇന്ന് ഞാൻ നിങ്ങളോട് ആജ്ഞാപിക്കുന്ന കല്പനകളൊക്കെയും പ്രമാണിച്ച് നടക്കുവിൻ.
A aby se prodlili dnové vaši na zemi, kterouž s přísahou zaslíbil dáti Hospodin otcům vašim i semeni jejich, zemi mlékem a strdí oplývající.
10 ൧൦ നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശം നീ വിട്ടുപോന്ന ഈജിപ്റ്റ് ദേശംപോലെയല്ല; അവിടെ നീ വിത്ത് വിതച്ചിട്ട് പച്ചക്കറിത്തോട്ടം പോലെ നിന്റെ കാലുകൊണ്ട് നനയ്ക്കേണ്ടിയിരുന്നു.
Nebo země, do kteréž ty již vcházíš, abys ji dědičně obdržel, není jako země Egyptská, z níž jsi vyšel, v kteréž jsi rozsíval símě své, a svlažoval ji do ustání noh svých jako zahradu bylinnou:
11 ൧൧ നിങ്ങൾ കൈവശമാക്കുവാൻ ചെല്ലുന്ന ദേശം, മലകളും താഴ്വരകളും ഉള്ളതും ആകാശത്തുനിന്ന് പെയ്യുന്ന മഴവെള്ളം ലഭിക്കുന്നതും
Ale země, do kteréž vy jdete, abyste jí dědičně vládli, jest země hornatá, mající i údolí, kteráž z deště nebeského svlažována bývá vodou,
12 ൧൨ നിന്റെ ദൈവമായ യഹോവ പരിപാലിക്കുന്നതുമായ ദേശമാകുന്നു. ആണ്ടിന്റെ ആരംഭംമുതൽ അവസാനംവരെ നിന്റെ ദൈവമായ യഹോവയുടെ ദൃഷ്ടി എപ്പോഴും അതിന്മേൽ ഇരിക്കുന്നു.
Země, o kterouž Hospodin Bůh tvůj pečuje, a vždycky oči Hospodina Boha tvého obráceny jsou na ni, od počátku roku až do konce jeho.
13 ൧൩ നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ സ്നേഹിക്കുകയും പൂർണ്ണഹൃദയത്തോടും പൂർണ്ണ മനസ്സോടുംകൂടി അവനെ സേവിക്കുകയും ചെയ്തുകൊണ്ട് ഞാൻ ഇന്ന് നിങ്ങളോട് കല്പിക്കുന്ന എന്റെ കല്പനകൾ ജാഗ്രതയോടെ അനുസരിച്ചാൽ
Protož jestliže opravdově poslouchati budete přikázaní mých, kteráž já vám dnes přikazuji, milujíce Hospodina Boha svého a sloužíce jemu z celého srdce svého a ze vší duše své,
14 ൧൪ ധാന്യവും വീഞ്ഞും എണ്ണയും ശേഖരിക്കേണ്ടതിന് ഞാൻ തക്കസമയത്ത് നിങ്ങളുടെ ദേശത്തിന് ആവശ്യമായ മുൻമഴയും പിൻമഴയും പെയ്യിക്കും.
Dám déšť zemi vaší časem svým, ranní i pozdní, a sklízeti budeš obilé své, víno své i olej svůj.
15 ൧൫ ഞാൻ നിന്റെ നിലത്ത് നിന്റെ നാൽക്കാലികൾക്ക് പുല്ലും തരും; നീ തൃപ്തിയാകുംവണ്ണം ഭക്ഷിക്കും.
Dám i pastvu na poli tvém pro hovada tvá, a budeš jísti až do sytosti.
16 ൧൬ നിങ്ങളുടെ ഹൃദയത്തിന് ഭോഷത്തം പറ്റുകയും നിങ്ങൾ നേർവഴി വിട്ട് അന്യദൈവങ്ങളെ സേവിച്ച് നമസ്കരിക്കുകയും ചെയ്യാതിരിപ്പാൻ സൂക്ഷിച്ചുകൊള്ളുവിൻ.
Vystříhejtež se tedy, aby nebylo svedeno srdce vaše, abyste odstupujíce, nesloužili bohům cizím, a neklaněli se jim.
17 ൧൭ അല്ലെങ്കിൽ യഹോവയുടെ ക്രോധം നിങ്ങളുടെനേരെ ജ്വലിച്ച് മഴ പെയ്യാതെ അവൻ ആകാശം അടച്ചുകളകയും ഭൂമി അനുഭവം തരാതിരിക്കുകയും യഹോവ നിങ്ങൾക്ക് തരുന്ന നല്ലദേശത്തുനിന്ന് നിങ്ങൾ വേഗം നശിച്ചുപോവുകയും ചെയ്യും.
Pročež Hospodin velice by se na vás rozhněval, a zavřel by nebe, aby deště nedávalo, a země aby nedávala úrody své; i zahynuli byste rychle z země výborné, kterouž Hospodin vám dává.
18 ൧൮ ആകയാൽ നിങ്ങൾ എന്റെ ഈ വചനങ്ങളെ നിങ്ങളുടെ ഹൃദയത്തിലും മനസ്സിലും സംഗ്രഹിച്ച് നിങ്ങളുടെ കൈമേൽ അടയാളമായി കെട്ടുകയും അവ നിങ്ങളുടെ കണ്ണുകൾക്ക് മദ്ധ്യത്തിൽ നെറ്റിപ്പട്ടമായി ധരിക്കുകയും വേണം.
Ale složte tato slova má v srdci svém a v mysli své, a uvažte je sobě za znamení na rukou svých, a budou jako náčelník mezi očima vašima.
19 ൧൯ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും നിങ്ങൾ അവയെക്കുറിച്ച് സംസാരിച്ചുകൊണ്ട് നിങ്ങളുടെ മക്കൾക്ക് അവ ഉപദേശിച്ചുകൊടുക്കേണം.
A vyučujte jim syny své, rozmlouvajíce o nich, když sedneš v domě svém, aneb když půjdeš cestou, když lehneš i když vstaneš.
20 ൨൦ യഹോവ നിങ്ങളുടെ പൂര്വ്വ പിതാക്കന്മാർക്ക് കൊടുക്കുമെന്ന് അവരോട് സത്യംചെയ്ത ദേശത്ത് നിങ്ങളും നിങ്ങളുടെ മക്കളും ഭൂമിക്കുമീതെ ആകാശമുള്ള കാലത്തോളം ദീർഘായുസ്സോടിരിക്കേണ്ടതിന്
Napíšeš je také na veřejích domu svého i na branách svých,
21 ൨൧ അവ നിന്റെ വീടിന്റെ കട്ടിളകളിൻ മേലും പടിവാതിലുകളിലും എഴുതണം.
Aby byli rozmnoženi dnové vaši a dnové synů vašich na zemi, kterouž s přísahou zaslíbil Hospodin otcům vašim, že ji dá jim, dokudž nebe trvá nad zemí.
22 ൨൨ ഞാൻ നിങ്ങളോട് ആജ്ഞാപിക്കുന്ന ഈ സകല കല്പനകളും ജാഗ്രതയോടെ പ്രമാണിച്ച് നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിക്കയും അവന്റെ എല്ലാ വഴികളിലും നടന്ന് അവനോട് ചേർന്നിരിക്കുകയും ചെയ്താൽ
Nebo jestliže bedlivě ostříhati budete všech přikázaní těchto, kteráž já přikazuji vám, abyste je činili, milujíce Hospodina Boha svého, a chodíce po všech cestách jeho, a přídržejíce se jeho:
23 ൨൩ യഹോവ ഈ ജനതകളെയെല്ലാം നിങ്ങളുടെ മുമ്പിൽനിന്ന് നീക്കിക്കളയും; നിങ്ങളേക്കാൾ വലിപ്പവും ബലവുമുള്ള ജാതികളുടെ ദേശം നിങ്ങൾ കൈവശമാക്കും.
Tedy vyžene Hospodin všecky ty národy od tváři vaší, a vládnouti budete dědičně národy většími i silnějšími, nežli jste vy.
24 ൨൪ നിങ്ങളുടെ ഉള്ളങ്കാൽ ചവിട്ടുന്ന ഇടമൊക്കെയും നിങ്ങളുടേതാകും. നിങ്ങളുടെ അതിർ മരുഭൂമിമുതൽ ലെബാനോൻ വരെയും യൂഫ്രട്ടീസ് നദിമുതൽ പടിഞ്ഞാറെ കടൽ വരെയും ആകും.
Všeliké místo, na kteréž by vstoupila noha vaše, vaše bude; od pouště a od Libánu, a od řeky Eufraten až k moři nejdalšímu bude pomezí vaše.
25 ൨൫ ഒരു മനുഷ്യനും നിങ്ങളുടെ മുമ്പിൽ നില്ക്കുകയില്ല. നിങ്ങളുടെ ദൈവമായ യഹോവ അരുളിച്ചെയ്തതുപോലെ അവൻ നിങ്ങളെക്കുറിച്ചുള്ള പേടിയും ഭീതിയും നിങ്ങൾ ചെല്ലുന്ന സകലദിക്കിലും വരുത്തും.
Nepostaví se žádný proti vám; strach a bázeň vás pustí Hospodin Bůh váš na tvář vší země, po kteréž choditi budete, jakož jest mluvil vám.
26 ൨൬ ഇതാ, ഞാൻ ഇന്ന് അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പിൽ വയ്ക്കുന്നു.
Hle, já předkládám vám dnes požehnání i zlořečení,
27 ൨൭ ഇന്ന് ഞാൻ നിങ്ങളോട് ആജ്ഞാപിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകൾ നിങ്ങൾ അനുസരിക്കുന്നു എങ്കിൽ അനുഗ്രഹവും
Požehnání, budete-li poslouchati přikázaní Hospodina Boha svého, kteráž já dnes přikazuji vám,
28 ൨൮ അവിടുത്തെ കല്പനകൾ അനുസരിക്കാതെ ഇന്ന് ഞാൻ നിങ്ങളോട് കല്പിക്കുന്ന വഴി വിട്ടുമാറി നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളുടെ പിന്നാലെ ചെല്ലുന്നു എങ്കിൽ ശാപവും വരും.
Zlořečení pak, jestliže byste neposlouchali přikázaní Hospodina Boha svého, ale sešli byste s cesty, o kteréž já dnes přikazuji vám, následujíce bohů cizích, kterýchž neznáte.
29 ൨൯ നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്ത് നിന്റെ ദൈവമായ യഹോവ നിന്നെ എത്തിച്ചശേഷം, ഗെരിസീം മലയിൽവച്ച് അനുഗ്രഹവും ഏബാൽ മലയിൽവച്ച് ശാപവും പ്രസ്താവിക്കണം.
A když by tě uvedl Hospodin Bůh tvůj do země, do kteréž ty jdeš, abys dědičně vládl jí, tedy dáš požehnání toto na hoře Garizim, a zlořečení na hoře Hébal,
30 ൩൦ ആ മലകൾ ഗില്ഗാലിനെതിരായി മോരെ തോപ്പിനരികിൽ അരാബയിൽ പാർക്കുന്ന കനാന്യരുടെ ദേശത്ത് യോർദ്ദാന് നദിക്കക്കരെ പടിഞ്ഞാറുഭാഗത്താണല്ലോ ഉള്ളത്.
Kteréž jsou za Jordánem, za cestou chýlící se k západu slunce, v zemi Kananejského, jenž bydlí na rovinách naproti Galgala, blízko rovin More.
31 ൩൧ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് തരുന്ന ദേശം കൈവശമാക്കേണ്ടതിന് നിങ്ങൾ യോർദ്ദാൻ നദി കടന്നുചെന്ന് അതിനെ കീഴടക്കി അവിടെ വസിക്കും.
Nebo vy půjdete přes Jordán, abyste vešli a dědičně vládli zemí, kterouž Hospodin Bůh váš dá vám; i obdržíte ji dědičně, a budete v ní bydliti.
32 ൩൨ ഞാൻ ഇന്ന് നിങ്ങളുടെ മുമ്പിൽ വയ്ക്കുന്ന എല്ലാ ചട്ടങ്ങളും വിധികളും നിങ്ങൾ പ്രമാണിച്ചു നടക്കണം.
Hleďtež tedy, abyste činili všecka ustanovení a soudy, kteréž já dnes vám předkládám.