< ദാനീയേൽ 7 >

1 ബാബേൽരാജാവായ ബേൽശസ്സരിന്റെ ഒന്നാം ആണ്ടിൽ ദാനീയേൽ ഒരു സ്വപ്നം കണ്ടു; അവന് കിടക്കയിൽവച്ച് ദർശനങ്ങൾ ഉണ്ടായി. അവൻ സ്വപ്നം എഴുതി കാര്യത്തിന്റെ സാരം വിവരിച്ചു.
Roku pierwszego Balsazara, króla Babilońskiego, miał Danijel sen i widzenia swoje na łożu swem; tedy spisał on sen, i sumę rzeczy powiedział.
2 ദാനീയേൽ വിവരിച്ചു പറഞ്ഞത്: “ഞാൻ രാത്രിയിൽ എന്റെ ദർശനത്തിൽ കണ്ടത് ഇപ്രകാരം ആയിരുന്നു: ആകാശത്തിലെ നാല് കാറ്റും മഹാസമുദ്രത്തിന്റെ നേരെ അടിക്കുന്നത് ഞാൻ കണ്ടു.
A mówiąc Danijel rzekł: Widziałem w widzeniu mojem w nocy, a oto cztery wiatry niebieskie potykały się na morzu wielkiem;
3 അപ്പോൾ വ്യത്യസ്തങ്ങളായ നാല് മഹാമൃഗങ്ങൾ സമുദ്രത്തിൽനിന്ന് കയറി വന്നു.
A cztery bestyje wielkie występowały z morza, różne jedna od drugiej.
4 ഒന്നാമത്തെ മൃഗം സിംഹത്തോട് സദൃശവും കഴുകിൻ ചിറകുള്ളതുമായിരുന്നു; ഞാൻ നോക്കിക്കൊണ്ടിരിക്കുമ്പോൾ അതിന്റെ ചിറകുകൾ പറിഞ്ഞുപോയി; അതിനെ നിലത്തുനിന്നു ഉയർത്തി, മനുഷ്യനെപ്പോലെ ഇരുകാലുകളിൽ നിർത്തി, അതിന് മാനുഷഹൃദയവും കൊടുത്തു.
Pierwsza podobna lwowi, mając skrzydła orle; i przypatrywałem się, aż wyrwane były skrzydła jej, któremi się podnosiła od ziemi, tak, że na nogach jako człowiek stanęła, a serce człowiecze jej dane jest.
5 രണ്ടാമത് കരടിയോടു സദൃശമായ മറ്റൊരു മൃഗത്തെ കണ്ടു; അത് ഒരു പാർശ്വം ഉയർത്തി, വായിൽ പല്ലിന്റെ ഇടയിൽ മൂന്ന് വാരിയെല്ലുകൾ കടിച്ചുപിടിച്ചുകൊണ്ട് നിന്നു; അവർ അതിനോട്: ‘എഴുന്നേറ്റ് മാംസം ധാരാളം തിന്നുക’ എന്ന് പറഞ്ഞു.
Potem oto bestyja druga podobna niedźwiedziowi; i stanęła przy jednej stronie, a trzy żebra były w paszczęce jej między zębami jej, i tak mówiono do niej: Wstań, nażryj się dostatkiem mięsa.
6 പിന്നെ പുള്ളിപ്പുലിക്കു സദൃശമായ മറ്റൊന്നിനെ കണ്ടു; അതിന്റെ മുതുകത്ത് പക്ഷിയുടെ നാല് ചിറകുകളുണ്ടായിരുന്നു; മൃഗത്തിന് നാല് തലയും ഉണ്ടായിരുന്നു; അതിന് ആധിപത്യം ലഭിച്ചു.
Potemem widział, a oto inna bestyja podobna lampartowi, która miała cztery skrzydła ptasze na grzbiecie swym, cztery też głowy miała ta bestyja, i dano jej władzę wielką.
7 രാത്രിദർശനത്തിൽ ഞാൻ പിന്നെ ഘോരവും ഭയങ്കരവും ബലശാലിയുമായ നാലാമതൊരു മൃഗത്തെ കണ്ടു; അതിന് വലിയ ഇരിമ്പുപല്ലുകൾ ഉണ്ടായിരുന്നു; അത് തിന്നുകയും തകർക്കുകയും ചെയ്തിട്ട് ശേഷിച്ചത് കാൽ കൊണ്ട് ചവിട്ടിക്കളഞ്ഞു; മുമ്പെ കണ്ട സകലമൃഗങ്ങളിലുംവച്ച് ഇത് വ്യത്യാസമുള്ളതായിരുന്നു; അതിന് പത്ത് കൊമ്പുകൾ ഉണ്ടായിരുന്നു.
Potemem widział w widzeniach nocnych, a oto bestyja czwarta straszna i sroga i bardzo mocna, mająca zęby żelazne wielkie, która pożerała i kruszyła, a ostatek nogami swemi deptała; a ta była różna od wszystkich bestyj, które były przed nią, i miał a dziesięć rogów.
8 ഞാൻ ആ കൊമ്പുകൾ നോക്കിക്കൊണ്ടിരിക്കുമ്പോൾ, അവയുടെ ഇടയിൽ മറ്റൊരു ചെറിയ കൊമ്പ് മുളച്ചുവന്നു; അതിനാൽ മുമ്പിലത്തെ കൊമ്പുകളിൽ മൂന്നെണ്ണം വേരോടെ പറിഞ്ഞുപോയി; ഈ കൊമ്പിൽ മനുഷ്യന്റെ കണ്ണുപോലെ കണ്ണും വമ്പു പറയുന്ന വായും ഉണ്ടായിരുന്നു.
Pilniem się przypatrywał rogom, a oto róg pośledni mały wyrastał między niemi, i trzy z tych rogów pierwszych wyłamane są przed nim; a oto w onym rogu były oczy podobne oczom człowieczym, i usta mówiące rzeczy wielkie.
9 ഞാൻ നോക്കിക്കൊണ്ടിരിക്കുമ്പോൾ അവർ ന്യായാസനങ്ങൾ വച്ചു. കാലാതീതനായ ഒരുവൻ ഇരുന്നു. അവന്റെ വസ്ത്രം ഹിമംപോലെ വെളുത്തതും അവന്റെ തലമുടി നിർമ്മലമായ ആട്ടുരോമംപോലെയും അവന്റെ സിംഹാസനം അഗ്നിജ്വാലയും അവന്റെ രഥചക്രങ്ങൾ കത്തുന്ന തീയും ആയിരുന്നു.
I przypatrywałem się, aż one stolice postawione były, a Starodawny usiadł, którego szata była jako śnieg biała, a włosy głowy jego jako wełna czysta, stolica jego jako płomienie ogniste, a koła jej jako ogień gorejący.
10 ൧൦ ഒരു അഗ്നിനദി അവന്റെ മുമ്പിൽനിന്ന് പുറപ്പെട്ട് ഒഴുകി; ആയിരമായിരം പേർ അവന് ശുശ്രൂഷചെയ്തു; പതിനായിരം പതിനായിരംപേർ അവന്റെ മുമ്പാകെ നിന്നു; ന്യായവിസ്താരസഭ ഇരുന്നു; പുസ്തകങ്ങൾ തുറന്നു.
Rzeka ognista płynąc wychodziła od oblicza jego. Tysiąc tysięcy służyło mu, a dziesięć kroć tysiąc tysięcy stało przed nim; sąd zasiadł, a księgi otworzone były.
11 ൧൧ കൊമ്പ് സംസാരിച്ച നിഗളവാക്കുകളുടെ ശബ്ദം നിമിത്തം ഞാൻ അപ്പോൾ നോക്കി; അവർ മൃഗത്തെ കൊല്ലുകയും അതിന്റെ ഉടൽ നശിപ്പിച്ച് തീയിൽ ഇട്ട് ചുട്ടുകളയുകയും ചെയ്യുവോളം ഞാൻ നോക്കിക്കൊണ്ടിരുന്നു.
Tedym się przypatrywał, skoro się głos począł tych słów wielkich, które on róg mówił; przypatrywałem się, aż była ta bestyja zabita, i zginęło ciało jej, a podane było na spalenie ogniem.
12 ൧൨ ശേഷം മൃഗങ്ങളോ - അവയുടെ ആധിപത്യത്തിന് നീക്കം ഭവിച്ചു; എന്നിട്ടും അവയുടെ ആയുസ്സ് ഒരു സമയത്തേക്കും കാലത്തേക്കും നീണ്ടുനിന്നു.
Także i pozostałym bestyjom odjęta jest władza ich: bo długość żywota dana im była aż do czasu, a to do zamierzonego czasu.
13 ൧൩ രാത്രി ദർശനങ്ങളിൽ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നത് കണ്ടു; അവൻ കാലാതീതനായവന്‍റെ അടുക്കൽ ചെന്നു; അവർ അവനെ അവന്റെ മുമ്പിൽ അടുത്തുവരുമാറാക്കി.
Widziałem też w widzeniu nocnem, a oto przychodził w obłokach niebieskich podobny synowi człowieczemu, a przyszedł aż do Starodawnego, i przywiedziono go przed obliczność jego.
14 ൧൪ സകലവംശങ്ങളും ജനതകളും ഭാഷക്കാരും അവനെ സേവിക്കുവാൻ തക്കവിധം അവന് ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.
I dał mu władzę i cześć i królestwo, aby mu wszyscy ludzie, narody i języki służyli; władza jego władza wieczna, która nie będzie odjęta, a królestwo jego, które nie będzie skażone.
15 ൧൫ ദാനീയേൽ എന്ന ഞാൻ എന്റെ ഉള്ളിൽ, ആത്മാവിൽ, വ്യസനിച്ചു: എനിക്കുണ്ടായ ദർശനങ്ങളാൽ ഞാൻ പരവശനായി.
I zatrwożył się we mnie Danijelu duch mój w pośród ciała mego, a widzenia, którem widział, przestraszyły mię.
16 ൧൬ ഞാൻ സിംഹാസനത്തിന്റെ അരികിൽ നില്ക്കുന്നവരിൽ ഒരുവന്റെ അടുക്കൽ ചെന്ന് അവനോട് ഇവ എല്ലാറ്റിന്റെയും സാരം ചോദിച്ചു; അവൻ കാര്യങ്ങളുടെ അർത്ഥം പറഞ്ഞുതന്നു.
Tedym przystąpił do jednego z tych, którzy tam stali, a pewnościm się dowiadywał od niego o tem wszystkiem, i powiedział mi, i wykład mów oznajmił mi.
17 ൧൭ ആ നാല് മഹാമൃഗങ്ങൾ ഭൂമിയിൽ ഉണ്ടാകുവാനിരിക്കുന്ന നാല് രാജാക്കന്മാരാകുന്നു.
Te bestyje wielkie, których są cztery, są cztery królowie, którzy powstaną z ziemi.
18 ൧൮ എന്നാൽ അത്യുന്നതനായ ദൈവത്തിന്റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ച് സദാകാലത്തേക്കും രാജത്വം അനുഭവിക്കും.
Ci ujmą królestwo świętych najwyższych miejsc, którzy posiąść mają królestwo aż na wieki, i aż na wieki wieczne.
19 ൧൯ എന്നാൽ മറ്റ് സകലമൃഗങ്ങളിലുംവച്ച് വ്യത്യാസമുള്ളതും ഇരിമ്പുപല്ലും താമ്രനഖങ്ങളും ഉള്ളതായി അതിഭയങ്കരമായതും തിന്നുകയും തകർക്കുകയും ശേഷിച്ചത് കാൽ കൊണ്ട് ചവിട്ടിക്കളയുകയും ചെയ്ത നാലാമത്തെ മൃഗത്തെക്കുറിച്ചും,
Tedym pragnął wziąć sprawę o bestyi czwartej, która była różna od wszystkich innych, bardzo straszna, której zęby były żelazne, a paznogcie jej miedziane; która pożerała i kruszyła, a ostatek nogami swemi deptała.
20 ൨൦ അതിന്റെ തലയിലുള്ള പത്ത് കൊമ്പുകളെക്കുറിച്ചും, മുളച്ചുവന്ന മൂന്ന് കൊമ്പുകളെ വീഴിച്ച, കണ്ണും വമ്പു പറയുന്ന വായും ഉള്ള, മറ്റുകൊമ്പുകളേക്കാൾ കാഴ്ചയ്ക്ക് വലിപ്പമേറിയ കൊമ്പിനെക്കുറിച്ചും അറിയുവാൻ ഞാൻ ഇച്ഛിച്ചു.
Także o onych rogach dziesięciu, które były na głowie jej, i o poślednim, który był wyrósł, przed którym wypadły trzy; o tym rogu mówię, który miał oczy i usta mówiące wielkie rzeczy, a na wejrzeniu był większy nad inne rogi.
21 ൨൧ പുരാതനനായ ദൈവം വന്ന് അത്യുന്നതനായ ദൈവത്തിന്റെ വിശുദ്ധന്മാർക്ക് ന്യായവിധിയ്ക്ക് അധികാരം നല്കുകയും വിശുദ്ധന്മാർ രാജത്വം അവകാശമാക്കുന്ന കാലം വരുകയും ചെയ്യുവോളം
I przypatrywałem się, a oto róg ten walczył z świętymi, i przemagał ich;
22 ൨൨ ആ കൊമ്പ് വിശുദ്ധന്മാരോട് യുദ്ധം ചെയ്ത് അവരെ ജയിക്കുന്നത് ഞാൻ കണ്ടു.
Aż przyszedł Starodawny a podany jest sąd świętym najwyższych miejsc, a czas przyszedł, aby to królestwo święci otrzymali.
23 ൨൩ അവൻ പറഞ്ഞതോ: “നാലാമത്തെ മൃഗം ഭൂമിയിൽ നാലാമതായി ഉത്ഭവിക്കുവാനുള്ള രാജ്യം തന്നെ; അത് സകലരാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി, സർവ്വഭൂമിയെയും കടിച്ചുകീറുകയും ചവിട്ടിത്തകർത്തുകളയുകയും ചെയ്യും.
I rzekł tak: Bestyja czwarta, czwarte królestwo znaczy na ziemi, które będzie różne od wszystkich królestw, a pożre wszystkę ziemię, a podepcze a pokruszy ją;
24 ൨൪ ഈ രാജ്യത്തുനിന്നുള്ള പത്ത് കൊമ്പുകളോ എഴുന്നേല്ക്കുവാനിരിക്കുന്ന പത്ത് രാജാക്കന്മാരാകുന്നു; അവരുടെ ശേഷം മറ്റൊരുത്തൻ എഴുന്നേല്ക്കും; അവൻ മുമ്പുള്ളവരിൽനിന്ന് വ്യത്യസ്തനായി മൂന്ന് രാജാക്കന്മാരെ വീഴ്ത്തിക്കളയും.
A dziesięć rogów to znaczy, że z królestwa onego dziesięć królów powstanie; a po nich powstanie pośledni, który będzie różny od pierwszych, i trzech królów poniży;
25 ൨൫ അവൻ അത്യുന്നതന് വിരോധമായി വമ്പു പറയുകയും അത്യുന്നതനായ ദൈവത്തിന്റെ വിശുദ്ധന്മാരെ ഒടുക്കിക്കളയുകയും സമയങ്ങളും നിയമങ്ങളും മാറ്റുവാൻ ശ്രമിക്കുകയും ചെയ്യും; കാലവും കാലങ്ങളും കാലാംശവും അവന്റെ കയ്യിൽ ഏല്പിക്കപ്പെടും.
A słowa przeciw Najwyższemu mówić będzie, i święte najwyższych miejsc zetrze; nadto będzie zamyślał, aby odmienił czasy i prawa, gdyż wydane będą w ręce jego aż do czasu i czasów, i pół czasu.
26 ൨൬ എന്നാൽ ന്യായവിസ്താരസഭ ഇരുന്ന് അവന്റെ ആധിപത്യം എടുത്തുകളഞ്ഞ് അത് നശിപ്പിച്ച് മുടിക്കും.
Potem zasiądzie sąd, a tam władzę jego odejmą, aby był zniszczony i wytracony aż do końca.
27 ൨൭ പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴിൽ എല്ലായിടത്തുമുള്ള രാജ്യങ്ങളുടെ മഹത്ത്വവും അത്യുന്നതനായ ദൈവത്തിന്റെ വിശുദ്ധന്മാരായ ജനത്തിന് ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.
A królestwo i władza, i dostojeństwo królewskie pod wszystkiem niebem dane będzie ludowi świętych najwyższych miejsc, którego królestwo będzie królestwo wieczne, a wszystkie zwierzchności jemu służyć i onego słuchać będą.
28 ൨൮ ഇങ്ങനെയാകുന്നു കാര്യത്തിന്റെ സമാപ്തി; ദാനീയേൽ എന്ന ഞാൻ എന്റെ വിചാരങ്ങളാൽ അത്യന്തം പരവശനായി; എന്റെ മുഖഭാവവും മാറി; എങ്കിലും ഞാൻ ആ കാര്യം എന്റെ ഹൃദയത്തിൽ സംഗ്രഹിച്ചുവച്ചു”.
Aż dotąd koniec tych słów. A mnie Danijela myśli moje wielce zatrwożyły, a jasność moja zmieniła się przy mnie; wszakżem to słowo w sercu mojem zachował.

< ദാനീയേൽ 7 >