< ദാനീയേൽ 5 >

1 വളരെ വര്‍ഷങ്ങള്‍ക്കു ശേഷം ഒരിക്കല്‍ ബേൽശസ്സർരാജാവ് തന്റെ പ്രഭുക്കന്മാരിൽ ആയിരംപേർക്ക് ഒരു വലിയ വിരുന്നൊരുക്കി; അവർ കാൺകെ വീഞ്ഞു കുടിച്ചു.
[Several years later, ] Belshazzar [became the] king [of Babylon. One day] he invited 1,000 of his officers to a big feast, and he drank [a lot of] wine with them.
2 ബേൽശസ്സർ വീഞ്ഞു കുടിച്ച് രസിച്ചിരിക്കുമ്പോൾ, തന്റെ അപ്പനായ നെബൂഖദ്നേസർ യെരൂശലേമിലെ മന്ദിരത്തിൽനിന്ന് എടുത്തുകൊണ്ടുവന്ന, പൊന്നും, വെള്ളിയും കൊണ്ടുള്ള പാത്രങ്ങൾ, രാജാവും പ്രഭുക്കന്മാരും അവന്റെ ഭാര്യമാരും വെപ്പാട്ടികളും അവയിൽ നിന്ന് കുടിക്കേണ്ടതിന് കൊണ്ടുവരുവാൻ കല്പിച്ചു.
While he was drinking, he commanded [his servants] bring to him the gold and silver cups that the previous king, Nebuchadnezzar, had taken from the temple in Jerusalem. [He did that] because he wanted himself and his officials, his wives, and [even] his (concubines/slave wives) to drink from them, [making fun of the god that we Israelis worshiped].
3 അങ്ങനെ അവർ യെരൂശലേം ദൈവാലയത്തിന്റെ മന്ദിരത്തിലെ പൊൻപാത്രങ്ങൾ കൊണ്ടുവന്ന്, രാജാവും പ്രഭുക്കന്മാരും അവന്റെ ഭാര്യമാരും വെപ്പാട്ടികളും അവയിൽ നിന്ന് കുടിച്ചു.
So his servants brought in [all] those gold cups, that had been taken [many years previously] from the temple of [the true] God in Jerusalem. Then the king and his officials and his wives and his slave wives drank [wine] from those cups.
4 അവർ വീഞ്ഞു കുടിച്ച്, പൊന്നും വെള്ളിയും താമ്രവും ഇരിമ്പും മരവും കല്ലുംകൊണ്ടുള്ള ദേവന്മാരെ സ്തുതിച്ചു.
They drank to praise/honor their idols that were made of gold, silver, bronze, iron, and [even] wood and stone.
5 തൽക്ഷണം ഒരു മനുഷ്യന്റെ കൈവിരലുകൾ പ്രത്യക്ഷപ്പെട്ട് വിളക്കിനു നേരെ രാജധാനിയുടെ വെള്ളപൂശിയ ചുവരിന്മേൽ എഴുതി; എഴുതിയ കൈപ്പത്തി രാജാവ് കണ്ടു.
Suddenly they saw a man’s hand writing on the plaster of the wall opposite the lampstand. The king also saw the hand as it was writing.
6 ഉടനെ രാജാവിന്റെ മുഖഭാവം മാറി; അവൻ വിചാരങ്ങളാൽ പരവശനായി: അരയുടെ ഏപ്പ് അഴിഞ്ഞ് കാൽമുട്ടുകൾ ആടിപ്പോയി.
He became very frightened, and his face became pale/white. His knees started shaking, and his legs became very weak, with the result that he could not stand up.
7 രാജാവ് ഉറക്കെ വിളിച്ചു; ആഭിചാരകന്മാരെയും കല്ദയരെയും ശകുനവാദികളെയും കൊണ്ടുവരുവാൻ കല്പിച്ചു. രാജാവ് ബാബേലിലെ വിദ്വാന്മാരോട്: “ആരെങ്കിലും ഈ എഴുത്ത് വായിച്ച് അർത്ഥം അറിയിച്ചാൽ, അവൻ ധൂമ്രവസ്ത്രവും കഴുത്തിൽ പൊൻമാലയും ധരിച്ച്, രാജ്യത്തിൽ മൂന്നാമനായി വാഴും” എന്ന് കല്പിച്ചു.
[Then] he shouted to summon the men who worked magic, the men who studied the stars, and the fortune-tellers. He said, “I will [greatly honor] any one of them who can read this writing and tell me what it means. I will give him a purple [robe like I wear because I am the king], and I will put a gold chain around his neck. He will become a very important official in my kingdom; there will be only two others who will be more important than he will be.”
8 അങ്ങനെ രാജാവിന്റെ വിദ്വാന്മാരെല്ലാം അകത്തുവന്നു; എങ്കിലും എഴുത്ത് വായിക്കുവാനും രാജാവിനെ അർത്ഥം അറിയിക്കുവാനും അവർക്ക് കഴിഞ്ഞില്ല.
But when all those wise men came in, none of them could read the writing, or tell him what it meant.
9 അപ്പോൾ ബേൽശസ്സർരാജാവ് അത്യന്തം വ്യാകുലപ്പെട്ടു; അവന്റെ മുഖഭാവം മാറി. അവന്റെ പ്രഭുക്കന്മാർ അമ്പരന്നുപോയി.
So King Belshazzar became more afraid. His face became [even] paler/whiter. And [all] his officials [who were there at the feast] did not know what to do.
10 ൧൦ രാജാവിന്റെയും പ്രഭുക്കന്മാരുടെയും വാക്കു ഹേതുവായി രാജ്ഞി വിരുന്നുശാലയിൽ വന്നു: “രാജാവ് ദീർഘായുസ്സായിരിക്കട്ടെ; തിരുമനസ്സുകൊണ്ട് വിചാരങ്ങളാൽ പരവശനാകരുത്; മുഖഭാവം മാറുകയും അരുത്.
But when the mother of the king (OR, of the previous king) heard the king and his officials talking [loudly about what had happened], she entered the room where they were having the feast. She said [to Belshazzar], “(Your majesty/O King), I hope you will live for a long time! But do not be pale and afraid about this.
11 ൧൧ വിശുദ്ധദേവന്മാരുടെ ആത്മാവുള്ള ഒരു പുരുഷൻ തിരുമനസ്സിലെ രാജ്യത്തുണ്ട്; തിരുമേനിയുടെ അപ്പന്റെ കാലത്ത് പ്രകാശവും ബുദ്ധിയും ദേവന്മാരുടെ ജ്ഞാനംപോലെ ജ്ഞാനവും അവനിൽ കണ്ടിരുന്നു; തിരുമേനിയുടെ അപ്പനായ നെബൂഖദ്നേസർ രാജാവ്,
There is a man in your kingdom who has the spirit of the holy gods in him. When Nebuchadnezzar was ruling, they discovered that this man understood many things and was wise, just like the gods. The man who was king previously, Nebuchadnezzar, appointed him to be in charge of all the men [in Babylon] who worked magic, the men who worked sorcery, the men who studied the stars, and the fortune-tellers.
12 ൧൨ ബേൽത്ത്ശസ്സർ എന്ന് പേരുവിളിച്ച ദാനീയേലിൽ ഉൽകൃഷ്ടമനസ്സും, അറിവും, ബുദ്ധിയും, സ്വപ്നവ്യാഖ്യാനവും, കടങ്കഥകളുടെ വ്യാഖ്യാനവും, സംശയനിവാരണവും, കണ്ടിരിക്കുകയാൽ, രാജാവ് അവനെ മന്ത്രവാദികൾക്കും ആഭിചാരകന്മാർക്കും കല്ദയർക്കും ശകുനവാദികൾക്കും അധിപതിയാക്കി വച്ചു; ഇപ്പോൾ ദാനീയേലിനെ വിളിച്ചാലും; അവൻ അർത്ഥം ബോധിപ്പിക്കും” എന്ന് ഉണർത്തിച്ചു.
That man’s name is Daniel; the king gave him a [new] name, Belteshazzar. He is very intelligent and is able to know and understand many things. He is [even] able to tell the meaning of dreams, and explain riddles, and explain things that are very difficult to understand. Summon him, and he will tell you what [this writing] means.”
13 ൧൩ അങ്ങനെ അവർ ദാനീയേലിനെ രാജസന്നിധിയിൽ കൊണ്ടുവന്നു; രാജാവ് ദാനീയേലിനോട് ചോദിച്ചത്: “എന്റെ അപ്പനായ രാജാവ് യെഹൂദയിൽനിന്ന് കൊണ്ടുവന്ന പ്രവാസികളിൽ ഒരുവനായ ദാനീയേൽ നീ തന്നെയോ?
So they [went and] brought me in. The king asked me, “You [must] be Daniel [RHQ]! [They told me that you are] one of those who was brought [here] from Judah by the previous king.
14 ൧൪ ദേവന്മാരുടെ ആത്മാവ് നിന്നിൽ ഉണ്ടെന്നും പ്രകാശവും ബുദ്ധിയും വിശേഷജ്ഞാനവും നിന്നിൽ കണ്ടിരിക്കുന്നു എന്നും ഞാൻ നിന്നെക്കുറിച്ച് കേട്ടിരിക്കുന്നു.
I have [also] heard that the spirit of the gods is in you, and that you are very wise and understand many things.
15 ൧൫ ഇപ്പോൾ ഈ എഴുത്ത് വായിച്ച് അർത്ഥം അറിയിക്കേണ്ടതിന് വിദ്വാന്മാരെയും ആഭിചാരകന്മാരെയും എന്റെ മുമ്പാകെ വരുത്തിയിരുന്നു; എങ്കിലും അർത്ഥം അറിയിക്കുവാൻ അവർക്ക് കഴിഞ്ഞില്ല.
My wise men and men who work magic have tried to read the writing on this wall and tell me what it means, but they are not able to do it.
16 ൧൬ എന്നാൽ അർത്ഥം പറയുവാനും സംശയനിവാരണത്തിനും നീ പ്രാപ്തനെന്ന് ഞാൻ നിന്നെക്കുറിച്ച് കേട്ടിരിക്കുന്നു; ആകയാൽ ഈ എഴുത്ത് വായിച്ച്, അതിന്റെ അർത്ഥം അറിയിക്കുവാൻ നിനക്ക് കഴിയുമെങ്കിൽ നീ ധൂമ്രവസ്ത്രവും കഴുത്തിൽ പൊന്മാലയും ധരിച്ച്, രാജ്യത്തിലെ മൂന്നാമനായി വാഴും.
[Someone] told me that you can tell what dreams mean and explain things that are very difficult to understand. If you can read these words and tell me what they mean, [I] give you a purple robe [like I wear because I am the king], and I will put a gold chain around your neck. You will become a very important official in my kingdom; there will be only two others who will be more important than you will be.”
17 ൧൭ ദാനീയേൽ രാജസന്നിധിയിൽ ഉത്തരം ഉണർത്തിച്ചത്: “ദാനങ്ങൾ തിരുമേനിക്കു തന്നെ ഇരിക്കട്ടെ; സമ്മാനങ്ങൾ മറ്റൊരുത്തന് കൊടുത്താലും; എഴുത്ത് ഞാൻ രാജാവിനെ വായിച്ചു കേൾപ്പിച്ച് അർത്ഥം ബോധിപ്പിക്കാം;
I replied, “[I do not want] your gifts; keep them, or give them to someone else. But I will read for you the writing [on the wall], and I will tell you what it means.
18 ൧൮ രാജാവേ, അത്യുന്നതനായ ദൈവം തിരുമേനിയുടെ അപ്പനായ നെബൂഖദ്നേസരിന് രാജത്വവും മഹത്വവും പ്രതാപവും ബഹുമാനവും നല്കി.
(Your Majesty/O king), the Supreme God caused the man who was king before you, Nebuchadnezzar, to become a great ruler, who was greatly praised and honored.
19 ൧൯ അവന് നല്കിയ മഹത്വം ഹേതുവായി സകലവംശങ്ങളും ജനതകളും ഭാഷക്കാരും അവന്റെ മുമ്പിൽ ഭയപ്പെട്ട് വിറച്ചിരുന്നു; തനിക്കു ബോധിച്ചവനെ അവൻ കൊല്ലുകയും ബോധിച്ചവനെ ജീവനോടെ ശേഷിപ്പിക്കുകയും ബോധിച്ചവനെ ഉയർത്തുകയും ബോധിച്ചവനെ താഴ്ത്തുകയും ചെയ്തുവന്നു.
Because God caused him to become [very] great, people of many [HYP] people-groups and nations and who spoke many different languages were very much afraid of him. He [commanded his soldiers to] kill those whom he wanted to be killed, and he (spared/allowed to live) those whom he wanted to spare. He honored those whom he wanted to honor, and he caused to be disgraced those whom he wanted to be disgraced.
20 ൨൦ എന്നാൽ അവന്റെ ഹൃദയം ഗർവ്വിച്ച്, അവന്റെ മനസ്സ് അഹങ്കാരത്താൽ കഠിനമായിപ്പോയതിനാൽ അവൻ രാജാസനത്തിൽനിന്ന് നീക്കപ്പെട്ടു; അവർ അവന്റെ മഹത്വം അവനിൽനിന്ന് എടുത്തുകളഞ്ഞു.
But when he became very proud and stubborn [IDM], he was removed from being king [MTY]. People did not consider him to be glorious/great any more.
21 ൨൧ അങ്ങനെ അവൻ മനുഷ്യരുടെ ഇടയിൽനിന്ന് നീക്കപ്പെട്ടു; അവന്റെ ഹൃദയം മൃഗപ്രായമായിത്തീർന്നു; അവന്റെ വാസം കാട്ടുകഴുതകളോടുകൂടി ആയിരുന്നു; അവനെ കാളയെപ്പോലെ പുല്ല് തീറ്റി; മനുഷ്യരുടെ രാജത്വത്തിന്മേൽ അത്യുന്നതനായ ദൈവം വാഴുകയും തനിക്ക് ബോധിച്ചവനെ അതിന് നിയമിക്കുകയും ചെയ്യുന്നു എന്ന് അവൻ അറിഞ്ഞതുവരെ അവന്റെ ദേഹം ആകാശത്തിലെ മഞ്ഞുകൊണ്ടു നനഞ്ഞു.
[His officials] sent him away in order that he would not be near [other] people. [God] caused him to have a mind like animals have. He lived among the wild donkeys. He ate grass like cows do, and dew from the sky caused his body to be damp/wet [each morning]. [He was like that] until he learned that the Supreme God is [really the one who] rules the kingdoms of this world, and that he appoints whomever he chooses to rule those kingdoms.
22 ൨൨ അവന്റെ മകനായ ബേൽശസ്സരേ, ഇതൊക്കെ അറിഞ്ഞിട്ടും തിരുമേനി ഹൃദയത്തെ താഴ്ത്താതെ
Now, Belshazzar, you have become the king. You [also] knew all those things, but you have not made yourself humble.
23 ൨൩ സ്വർഗ്ഗസ്ഥനായ കർത്താവിന്റെ നേരെ സ്വയം ഉയർത്തി, അവന്റെ ആലയത്തിലെ പാത്രങ്ങൾ അവർ തിരുമുമ്പിൽ കൊണ്ടുവന്നു; തിരുമേനിയും മഹത്തുക്കളും തിരുമനസ്സിലെ ഭാര്യമാരും വെപ്പാട്ടികളും അവയിൽ നിന്ന് വീഞ്ഞു കുടിച്ചു; കാണുവാനും കേൾക്കുവാനും അറിയുവാനും കഴിയാത്ത പൊന്ന്, വെള്ളി, താമ്രം, ഇരിമ്പ്, മരം, കല്ല് എന്നിവകൊണ്ടുള്ള ദേവന്മാരെ സ്തുതിച്ചു; തിരുമനസ്സിലെ ശ്വാസവും തിരുമേനിയുടെ എല്ലാവഴികളും കയ്യിൽ വഹിക്കുന്നവനായ ദൈവത്തെ മഹത്ത്വീകരിച്ചതുമില്ല.
You have considered yourself to be greater than [God], the Lord of heaven. [So you have commanded your servants to] bring to you these sacred cups, [which were dedicated to the Supreme God, and which were taken] from his temple [in Jerusalem]. You and your officials and your wives and your (concubines/slave wives) have been drinking wine from these cups, while you have been praising [your own] gods—gods which are made of gold and silver and bronze and iron and wood and stone. [Those are gods] that cannot see, that cannot hear, and that do not know anything! You have not honored the God who gives you breath and who controls everything that happens to you.
24 ൨൪ അതിനാൽ അവൻ ആ കൈപ്പത്തി അയച്ച് ഈ എഴുത്ത് എഴുതിച്ചു.
So God sent that hand to write a message [for you].
25 ൨൫ എഴുതിയിരിക്കുന്ന എഴുത്തോ: മെനേ, മെനേ, തെക്കേൽ, ഊഫർസീൻ.
This is the message that it wrote: ‘Mene, mene, tekel, parsin.’
26 ൨൬ കാര്യത്തിന്റെ അർത്ഥമെന്തെന്നാൽ: മെനേ എന്നുവച്ചാൽ: ദൈവം നിന്റെ രാജത്വം എണ്ണി, അതിന് അന്തം വരുത്തിയിരിക്കുന്നു.
This is what those words mean: Mene [means] ‘numbered/counted’. [That means that] God has been counting the days that you will rule, and he has [now] decided that you will not rule any more.
27 ൨൭ തെക്കേൽ എന്നുവച്ചാൽ: തുലാസിൽ നിന്നെ തൂക്കി, കുറവുള്ളവനായി കണ്ടിരിക്കുന്നു.
Tekel [means ‘weighed’. It is as though God] has weighed you on a scale, and you do not weigh what you should, [which means that you have not been doing what you should; you are not fit to be a king] [MET].
28 ൨൮ പെറേസ് എന്നുവച്ചാൽ: നിന്റെ രാജ്യം വിഭാഗിച്ചു മേദ്യർക്കും പാർസികൾക്കും കൊടുത്തിരിക്കുന്നു”
Parsin [means ‘divided’. That means that God] has divided your kingdom. Some of it will be ruled by people from Media and some will be ruled by people from Persia.”
29 ൨൯ അപ്പോൾ ബേൽശസ്സരിന്റെ കല്പനയാൽ അവർ ദാനീയേലിനെ ധൂമ്രവസ്ത്രവും കഴുത്തിൽ പൊന്മാലയും ധരിപ്പിച്ചു; അവൻ രാജ്യത്തിലെ മൂന്നാമനായി വാഴും എന്ന് അവനെക്കുറിച്ച് പ്രസിദ്ധമാക്കി.
Then Belshazzar [did what he had promised]. He put on me a purple robe [like the one he himself wore. He] put a gold chain around my neck. And he proclaimed that there would be only two others who would be more important than me in his kingdom.
30 ൩൦ ആ രാത്രിയിൽ തന്നെ കല്ദയരാജാവായ ബേൽശസ്സർ കൊല്ലപ്പെട്ടു.
But that same night [soldiers from Media entered the city and] killed Belshazzar, the King of Babylonia.
31 ൩൧ മേദ്യനായ ദാര്യാവേശ് അറുപത്തിരണ്ട് വയസ്സുള്ളവനായി രാജത്വം പ്രാപിച്ചു.
Darius, the King of Media, became the King [of Babylonia] when he was 62 years old.

< ദാനീയേൽ 5 >