< ദാനീയേൽ 5 >
1 ൧ വളരെ വര്‍ഷങ്ങള്‍ക്കു ശേഷം ഒരിക്കല്‍ ബേൽശസ്സർരാജാവ് തന്റെ പ്രഭുക്കന്മാരിൽ ആയിരംപേർക്ക് ഒരു വലിയ വിരുന്നൊരുക്കി; അവർ കാൺകെ വീഞ്ഞു കുടിച്ചു.
Si Belsasar nga hari naghimo usa ka dakung kumbira sa usa ka libo nga iyang mga dagkung tawo, ug miinum sa vino sa atubangan sa usa ka libo.
2 ൨ ബേൽശസ്സർ വീഞ്ഞു കുടിച്ച് രസിച്ചിരിക്കുമ്പോൾ, തന്റെ അപ്പനായ നെബൂഖദ്നേസർ യെരൂശലേമിലെ മന്ദിരത്തിൽനിന്ന് എടുത്തുകൊണ്ടുവന്ന, പൊന്നും, വെള്ളിയും കൊണ്ടുള്ള പാത്രങ്ങൾ, രാജാവും പ്രഭുക്കന്മാരും അവന്റെ ഭാര്യമാരും വെപ്പാട്ടികളും അവയിൽ നിന്ന് കുടിക്കേണ്ടതിന് കൊണ്ടുവരുവാൻ കല്പിച്ചു.
Si Belsasar, samtang nagtilaw pa siya sa vino, nagsugo nga dad-on kaniya ang mga copa nga bulawan ug salapi nga nakuha sa iyang amahan nga si Nabucodonosor gikan sa templo sa Jerusalem; aron ang hari ug ang iyang mga principe, ang iyang mga asawa ug ang iyang mga puyopuyo, makainum gikan niini.
3 ൩ അങ്ങനെ അവർ യെരൂശലേം ദൈവാലയത്തിന്റെ മന്ദിരത്തിലെ പൊൻപാത്രങ്ങൾ കൊണ്ടുവന്ന്, രാജാവും പ്രഭുക്കന്മാരും അവന്റെ ഭാര്യമാരും വെപ്പാട്ടികളും അവയിൽ നിന്ന് കുടിച്ചു.
Unya ilang gidala ang mga copa nga bulawan nga kinuha sa templo sa balay sa Dios didto sa Jerusalem; ug ang hari ug ang iyang mga principe, ang iyang mga asawa ug ang iyang mga puyopuyo, nanagpanginum gikan kanila.
4 ൪ അവർ വീഞ്ഞു കുടിച്ച്, പൊന്നും വെള്ളിയും താമ്രവും ഇരിമ്പും മരവും കല്ലുംകൊണ്ടുള്ള ദേവന്മാരെ സ്തുതിച്ചു.
Sila ming-inum sa vino, ug nanagdayeg sa mga dios nga bulawan, ug salapi, ug tumbaga, ug puthaw, ug kahoy, ug bato.
5 ൫ തൽക്ഷണം ഒരു മനുഷ്യന്റെ കൈവിരലുകൾ പ്രത്യക്ഷപ്പെട്ട് വിളക്കിനു നേരെ രാജധാനിയുടെ വെള്ളപൂശിയ ചുവരിന്മേൽ എഴുതി; എഴുതിയ കൈപ്പത്തി രാജാവ് കണ്ടു.
Sa maong takna migula ang mga tudlo sa kamot sa usa ka tawo, ug misulat atbang sa tangkawan sa bungbong nga bato sa palacio sa hari: ug nakita sa hari ang bahin sa kamot nga nagsulat.
6 ൬ ഉടനെ രാജാവിന്റെ മുഖഭാവം മാറി; അവൻ വിചാരങ്ങളാൽ പരവശനായി: അരയുടെ ഏപ്പ് അഴിഞ്ഞ് കാൽമുട്ടുകൾ ആടിപ്പോയി.
Unya ang panagway sa nawong sa hari nabalhin diha kaniya, ug ang iyang mga hunahuna nagsamok kaniya, ug ang mga lutahan sa iyang mga hawak nangaluag, ug ang iyang mga tuhod nanagkapingki-pingki.
7 ൭ രാജാവ് ഉറക്കെ വിളിച്ചു; ആഭിചാരകന്മാരെയും കല്ദയരെയും ശകുനവാദികളെയും കൊണ്ടുവരുവാൻ കല്പിച്ചു. രാജാവ് ബാബേലിലെ വിദ്വാന്മാരോട്: “ആരെങ്കിലും ഈ എഴുത്ത് വായിച്ച് അർത്ഥം അറിയിച്ചാൽ, അവൻ ധൂമ്രവസ്ത്രവും കഴുത്തിൽ പൊൻമാലയും ധരിച്ച്, രാജ്യത്തിൽ മൂന്നാമനായി വാഴും” എന്ന് കല്പിച്ചു.
Ang hari misinggit sa makusog nga tingog aron pasudlon ang mga maglalamat, ang mga Caldeahanon ug ang mga mulo-manalagna. Ang hari misulti ug miingon sa mga tawong manggialamon sa Babilonia: Bisan kinsa nga makabasa nianang sinulat, ug makapakita kanako sa kahulogan niana, pagasuloban sa saput nga purpura, ug sa-bongan sa kolintas nga bulawan ang iyang liog, ug maoy ikatulong magmamando sa gingharian.
8 ൮ അങ്ങനെ രാജാവിന്റെ വിദ്വാന്മാരെല്ലാം അകത്തുവന്നു; എങ്കിലും എഴുത്ത് വായിക്കുവാനും രാജാവിനെ അർത്ഥം അറിയിക്കുവാനും അവർക്ക് കഴിഞ്ഞില്ല.
Unya mingsulod ang tanan nga mga tawong manggialamon ngadto sa hari: apan sila wala makabasa sa sinulat, ni makatug-an sa hari sa kahulogan niana.
9 ൯ അപ്പോൾ ബേൽശസ്സർരാജാവ് അത്യന്തം വ്യാകുലപ്പെട്ടു; അവന്റെ മുഖഭാവം മാറി. അവന്റെ പ്രഭുക്കന്മാർ അമ്പരന്നുപോയി.
Unya nalibug sa hilabihan si hari Belsasar, ug ang panagway sa iyang nawong nabalhin diha kaniya, ug ang iyang mga principe nangalibug.
10 ൧൦ രാജാവിന്റെയും പ്രഭുക്കന്മാരുടെയും വാക്കു ഹേതുവായി രാജ്ഞി വിരുന്നുശാലയിൽ വന്നു: “രാജാവ് ദീർഘായുസ്സായിരിക്കട്ടെ; തിരുമനസ്സുകൊണ്ട് വിചാരങ്ങളാൽ പരവശനാകരുത്; മുഖഭാവം മാറുകയും അരുത്.
Karon ang reina tungod sa mga pulong sa hari ug sa iyang mga principe misulod sa balay nga gikumbirahan; ang reina misulti ug miingon: Oh hari, mabuhi ka sa walay katapusan; ayaw palibug sa imong hunahuna, ni ipabalhin ang panagway sa imong nawong.
11 ൧൧ വിശുദ്ധദേവന്മാരുടെ ആത്മാവുള്ള ഒരു പുരുഷൻ തിരുമനസ്സിലെ രാജ്യത്തുണ്ട്; തിരുമേനിയുടെ അപ്പന്റെ കാലത്ത് പ്രകാശവും ബുദ്ധിയും ദേവന്മാരുടെ ജ്ഞാനംപോലെ ജ്ഞാനവും അവനിൽ കണ്ടിരുന്നു; തിരുമേനിയുടെ അപ്പനായ നെബൂഖദ്നേസർ രാജാവ്,
Adunay usa ka tawo sa imong gingharian, nga kaniya anaa ang espiritu sa mga balaang dios; ug sa mga adlaw sa imong amahan, ang kahayag ug salabutan ug kinaadman ingon sa kinaadman sa mga dios, hingpalgan diha kaniya; ug ang hari nga si Nabucodonosor nga imong amahan, ang hari, nagaingon ako, ang imong amahan, nagbuhat kaniya nga pangulo sa mga mago, sa mga maglalamat, sa mga Caldeahanon, ug sa mga mulo-manalagna;
12 ൧൨ ബേൽത്ത്ശസ്സർ എന്ന് പേരുവിളിച്ച ദാനീയേലിൽ ഉൽകൃഷ്ടമനസ്സും, അറിവും, ബുദ്ധിയും, സ്വപ്നവ്യാഖ്യാനവും, കടങ്കഥകളുടെ വ്യാഖ്യാനവും, സംശയനിവാരണവും, കണ്ടിരിക്കുകയാൽ, രാജാവ് അവനെ മന്ത്രവാദികൾക്കും ആഭിചാരകന്മാർക്കും കല്ദയർക്കും ശകുനവാദികൾക്കും അധിപതിയാക്കി വച്ചു; ഇപ്പോൾ ദാനീയേലിനെ വിളിച്ചാലും; അവൻ അർത്ഥം ബോധിപ്പിക്കും” എന്ന് ഉണർത്തിച്ചു.
Sanglit ang labawon kaayong espiritu, ug kahibalo, ug salabutan, ug paghubad sa mga damgo, ug pagsaysay sa mga malisud nga mga pulong, pagsulbad sa mga gikaduha-duhaan, hingpalgan diha kang Daniel, nga ginganlan sa hari nga si Beltsasar. Karon ipatawag mo si Daniel, ug siya magapakita sa kahulogan.
13 ൧൩ അങ്ങനെ അവർ ദാനീയേലിനെ രാജസന്നിധിയിൽ കൊണ്ടുവന്നു; രാജാവ് ദാനീയേലിനോട് ചോദിച്ചത്: “എന്റെ അപ്പനായ രാജാവ് യെഹൂദയിൽനിന്ന് കൊണ്ടുവന്ന പ്രവാസികളിൽ ഒരുവനായ ദാനീയേൽ നീ തന്നെയോ?
Unya si Daniel gipasulod sa atubangan sa hari. Ang hari misulti ug miingon kang Daniel: Ikaw ba kadtong Daniel, nga anak sa pagkabinihag sa Juda, nga gikuha sa hari nga akong amahan gikan sa Juda?
14 ൧൪ ദേവന്മാരുടെ ആത്മാവ് നിന്നിൽ ഉണ്ടെന്നും പ്രകാശവും ബുദ്ധിയും വിശേഷജ്ഞാനവും നിന്നിൽ കണ്ടിരിക്കുന്നു എന്നും ഞാൻ നിന്നെക്കുറിച്ച് കേട്ടിരിക്കുന്നു.
Ako nakadungog mahitungod kanimo, nga ang espiritu sa mga dios anaa kanimo, ug nga ang kahayag ug salabutan ug labawon kaayong kinaadman hikaplagan diha kanimo.
15 ൧൫ ഇപ്പോൾ ഈ എഴുത്ത് വായിച്ച് അർത്ഥം അറിയിക്കേണ്ടതിന് വിദ്വാന്മാരെയും ആഭിചാരകന്മാരെയും എന്റെ മുമ്പാകെ വരുത്തിയിരുന്നു; എങ്കിലും അർത്ഥം അറിയിക്കുവാൻ അവർക്ക് കഴിഞ്ഞില്ല.
Ug karon ang mga manggialamong tawo, ang mga maglalamat, gipasulod na sa akong atubangan, aron unta ilang basahon kini nga sinulat, ug ipahayag kanako ang hubad niana: apan sila wala makapakita kanako sa hubad sa maong butang:
16 ൧൬ എന്നാൽ അർത്ഥം പറയുവാനും സംശയനിവാരണത്തിനും നീ പ്രാപ്തനെന്ന് ഞാൻ നിന്നെക്കുറിച്ച് കേട്ടിരിക്കുന്നു; ആകയാൽ ഈ എഴുത്ത് വായിച്ച്, അതിന്റെ അർത്ഥം അറിയിക്കുവാൻ നിനക്ക് കഴിയുമെങ്കിൽ നീ ധൂമ്രവസ്ത്രവും കഴുത്തിൽ പൊന്മാലയും ധരിച്ച്, രാജ്യത്തിലെ മൂന്നാമനായി വാഴും.
Apan ako nakadungog mahitungod kanimo, nga ikaw makahubad, ug makasulbad sa mga gikaduha-duhaan: karon kong makabasa ka sa sinulat, ug makapahayag kanako sa kahulogan niana, pagasul-oban ikaw sa saput nga purpura, ug sab-ongan sa kolintas nga bulawan ang imong liog, ug mahimo ka nga ikatulong magmamando sa gingharian.
17 ൧൭ ദാനീയേൽ രാജസന്നിധിയിൽ ഉത്തരം ഉണർത്തിച്ചത്: “ദാനങ്ങൾ തിരുമേനിക്കു തന്നെ ഇരിക്കട്ടെ; സമ്മാനങ്ങൾ മറ്റൊരുത്തന് കൊടുത്താലും; എഴുത്ത് ഞാൻ രാജാവിനെ വായിച്ചു കേൾപ്പിച്ച് അർത്ഥം ബോധിപ്പിക്കാം;
Unya si Daniel mitubag ug miingon sa atubangan sa hari: Pasagdi ang imong mga gasa sa imong kaugalingon lamang, ug ihatag ang imong mga balus sa uban; bisan pa niana basahon ko ang sinulat alang sa hari, ug pahibaloon ko siya sa kahulogan.
18 ൧൮ രാജാവേ, അത്യുന്നതനായ ദൈവം തിരുമേനിയുടെ അപ്പനായ നെബൂഖദ്നേസരിന് രാജത്വവും മഹത്വവും പ്രതാപവും ബഹുമാനവും നല്കി.
Oh ikaw hari, ang Halangdon Uyamut nga Dios naghatag kang Nabucodonosor nga imong amahan sa gingharian, ug pagkadaku, ug himaya ug pagkahalangdon:
19 ൧൯ അവന് നല്കിയ മഹത്വം ഹേതുവായി സകലവംശങ്ങളും ജനതകളും ഭാഷക്കാരും അവന്റെ മുമ്പിൽ ഭയപ്പെട്ട് വിറച്ചിരുന്നു; തനിക്കു ബോധിച്ചവനെ അവൻ കൊല്ലുകയും ബോധിച്ചവനെ ജീവനോടെ ശേഷിപ്പിക്കുകയും ബോധിച്ചവനെ ഉയർത്തുകയും ബോധിച്ചവനെ താഴ്ത്തുകയും ചെയ്തുവന്നു.
Ug tungod sa pagkadaku nga iyang gihatag kaniya, ang tanang mga katawohan, mga nasud, ug mga pinulongan, nanagkurog ug nangahadlok sa iyang atubangan: ang buot niya nga patyon iyang gipatay; ug ang buot niya nga buhion, iyang gibuhi; ug ang buot niya nga bayawon, iyang gibayaw, ug ang buot niya nga paubson, iyang gipaubos.
20 ൨൦ എന്നാൽ അവന്റെ ഹൃദയം ഗർവ്വിച്ച്, അവന്റെ മനസ്സ് അഹങ്കാരത്താൽ കഠിനമായിപ്പോയതിനാൽ അവൻ രാജാസനത്തിൽനിന്ന് നീക്കപ്പെട്ടു; അവർ അവന്റെ മഹത്വം അവനിൽനിന്ന് എടുത്തുകളഞ്ഞു.
Apan sa diha nga nagmapahitas-on ang iyang kasingkasing, ug sa diha nga nagpagahi ang iyang espiritu, sa pagkaagi nga siya nagkinabuhi nga mapahitas-on, gipapha siya gikan sa iyang trono nga harianon, ug gikuha nila ang himaya gikan kaniya.
21 ൨൧ അങ്ങനെ അവൻ മനുഷ്യരുടെ ഇടയിൽനിന്ന് നീക്കപ്പെട്ടു; അവന്റെ ഹൃദയം മൃഗപ്രായമായിത്തീർന്നു; അവന്റെ വാസം കാട്ടുകഴുതകളോടുകൂടി ആയിരുന്നു; അവനെ കാളയെപ്പോലെ പുല്ല് തീറ്റി; മനുഷ്യരുടെ രാജത്വത്തിന്മേൽ അത്യുന്നതനായ ദൈവം വാഴുകയും തനിക്ക് ബോധിച്ചവനെ അതിന് നിയമിക്കുകയും ചെയ്യുന്നു എന്ന് അവൻ അറിഞ്ഞതുവരെ അവന്റെ ദേഹം ആകാശത്തിലെ മഞ്ഞുകൊണ്ടു നനഞ്ഞു.
Ug siya giabog gikan sa mga anak sa mga tawo, ug ang iyang kasingkasing gihimo nga sama sa iya sa mananap, ug ang iyang puloy-anan diha uban sa ihalas nga mga asno; siya gilawgan nila sa balili sama sa mga vaca, ug ang iyang lawas nahumod sa yamog sa langit; hangtud nga siya nakaila nga ang Halangdon Uyamut nga Dios nagamando sa gingharian sa mga tawo, ug nga siya nagapahamutang sa ibabaw niini sa bisan kinsa nga iyang hing-uyonan.
22 ൨൨ അവന്റെ മകനായ ബേൽശസ്സരേ, ഇതൊക്കെ അറിഞ്ഞിട്ടും തിരുമേനി ഹൃദയത്തെ താഴ്ത്താതെ
Ug ikaw nga iyang anak, Oh Belsasar, wala ka magpaubos sa imong kasingkasing, bisan nasayud ka niining tanan,
23 ൨൩ സ്വർഗ്ഗസ്ഥനായ കർത്താവിന്റെ നേരെ സ്വയം ഉയർത്തി, അവന്റെ ആലയത്തിലെ പാത്രങ്ങൾ അവർ തിരുമുമ്പിൽ കൊണ്ടുവന്നു; തിരുമേനിയും മഹത്തുക്കളും തിരുമനസ്സിലെ ഭാര്യമാരും വെപ്പാട്ടികളും അവയിൽ നിന്ന് വീഞ്ഞു കുടിച്ചു; കാണുവാനും കേൾക്കുവാനും അറിയുവാനും കഴിയാത്ത പൊന്ന്, വെള്ളി, താമ്രം, ഇരിമ്പ്, മരം, കല്ല് എന്നിവകൊണ്ടുള്ള ദേവന്മാരെ സ്തുതിച്ചു; തിരുമനസ്സിലെ ശ്വാസവും തിരുമേനിയുടെ എല്ലാവഴികളും കയ്യിൽ വഹിക്കുന്നവനായ ദൈവത്തെ മഹത്ത്വീകരിച്ചതുമില്ല.
Hinonoa nagmapahitas-on ka sa imong kaugalingon batok sa Ginoo sa langit; ug ilang gidala ang mga sudlanan nga balaan sa iyang balay diha sa imong atubangan; ug ikaw ug ang imong mga principe; ang imong mga asawa ug ang imong mga puyopuyo, ming-inum sa vino gikan niini; ug ginadayeg mo ang dios nga salapi ug bulawan, ug tumbaga, puthaw, kahoy, ug bato, nga dili makakita, ni makadungog, ni makahibalo; ug ang Dios nga sa iyang kamot anaa ang imong gininhawa, ug iya ang tanan mong mga dalan, wala mo paghimayaa:
24 ൨൪ അതിനാൽ അവൻ ആ കൈപ്പത്തി അയച്ച് ഈ എഴുത്ത് എഴുതിച്ചു.
Unya ang bahin sa kamot gipadala gikan kaniya; ug kining sulata ginasulat.
25 ൨൫ എഴുതിയിരിക്കുന്ന എഴുത്തോ: മെനേ, മെനേ, തെക്കേൽ, ഊഫർസീൻ.
Ug kining sulata mao ang ginasulat: MENE, MENE, TEKEL, UPHARSIN:
26 ൨൬ കാര്യത്തിന്റെ അർത്ഥമെന്തെന്നാൽ: മെനേ എന്നുവച്ചാൽ: ദൈവം നിന്റെ രാജത്വം എണ്ണി, അതിന് അന്തം വരുത്തിയിരിക്കുന്നു.
Kini mao ang kahulogan sa butang: MENE, giihap sa Dios ang imong gingharian, ug gitapus na kini.
27 ൨൭ തെക്കേൽ എന്നുവച്ചാൽ: തുലാസിൽ നിന്നെ തൂക്കി, കുറവുള്ളവനായി കണ്ടിരിക്കുന്നു.
TEKEL: Ikaw ginatimbang diha sa timbangan, ug nakita nga kulangan.
28 ൨൮ പെറേസ് എന്നുവച്ചാൽ: നിന്റെ രാജ്യം വിഭാഗിച്ചു മേദ്യർക്കും പാർസികൾക്കും കൊടുത്തിരിക്കുന്നു”
PERES: Ang imong gingharian gibahin na, ug gihatag sa mga Medianhon ug Persiahanon.
29 ൨൯ അപ്പോൾ ബേൽശസ്സരിന്റെ കല്പനയാൽ അവർ ദാനീയേലിനെ ധൂമ്രവസ്ത്രവും കഴുത്തിൽ പൊന്മാലയും ധരിപ്പിച്ചു; അവൻ രാജ്യത്തിലെ മൂന്നാമനായി വാഴും എന്ന് അവനെക്കുറിച്ച് പ്രസിദ്ധമാക്കി.
Unya nagsugo si Belsasar, ug ilang gibistihan si Daniel sa purpura, ug gisab-ongan sa kolintas nga bulawan ang iyang liog, ug nagpalibut sa pahibalo mahatungod kaniya, nga siya mahimong ikatolo nga magmamando sa gingharian.
30 ൩൦ ആ രാത്രിയിൽ തന്നെ കല്ദയരാജാവായ ബേൽശസ്സർ കൊല്ലപ്പെട്ടു.
Niadtong gabhiona si Belsasar ang hari sa mga Caldeahanon gipatay.
31 ൩൧ മേദ്യനായ ദാര്യാവേശ് അറുപത്തിരണ്ട് വയസ്സുള്ളവനായി രാജത്വം പ്രാപിച്ചു.
Ug si Dario ang Medianhon midawat sa gingharian, sanglit siya kan-uman ug duha ka tuig ang panuigon.