< ദാനീയേൽ 2 >

1 തന്റെ വാഴ്ചയുടെ രണ്ടാം ആണ്ടിൽ നെബൂഖദ്-നേസർ ഒരു സ്വപ്നം കണ്ടു; അവന്റെ മനസ്സ് വ്യാകുലപ്പെട്ടു; അവന് ഉറക്കമില്ലാതെയായി.
و در سال دوم سلطنت نبوکدنصر، نبوکدنصر خوابی دید و روحش مضطرب شده، خواب از وی دور شد.۱
2 രാജാവിനോട് സ്വപ്നം അറിയിക്കുവാൻ മന്ത്രവാദികളെയും ആഭിചാരകന്മാരെയും ക്ഷുദ്രക്കാരെയും കല്ദയരെയും വിളിക്കുവാൻ രാജാവ് കല്പിച്ചു; അവർ വന്ന് രാജസന്നിധിയിൽ നിന്നു.
پس پادشاه امرفرمود که مجوسیان و جادوگران و فالگیران وکلدانیان را بخوانند تا خواب پادشاه را برای اوتعبیر نمایند و ایشان آمده، به حضور پادشاه ایستادند.۲
3 രാജാവ് അവരോട്: “ഞാൻ ഒരു സ്വപ്നം കണ്ടു; സ്വപ്നം ഓർക്കുവാൻ കഴിയാതെ എന്റെ മനസ്സ് വ്യാകുലപ്പെട്ടിരിക്കുന്നു” എന്ന് പറഞ്ഞു.
و پادشاه به ایشان گفت: «خوابی دیده‌ام وروحم برای فهمیدن خواب مضطرب است.»۳
4 അതിന് കല്ദയർ അരാമ്യഭാഷയിൽ രാജാവിനോട്: “രാജാവ് ദീർഘായുസ്സായിരിക്കട്ടെ; സ്വപ്നം അടിയങ്ങളോടു അറിയിച്ചാലും; അർത്ഥം ബോധിപ്പിക്കാം” എന്നുണർത്തിച്ചു.
کلدانیان به زبان ارامی به پادشاه عرض کردند که «پادشاه تا به ابد زنده بماند! خواب را برای بندگانت بیان کن و تعبیر آن را خواهیم گفت.»۴
5 രാജാവ് കല്ദയരോട് ഉത്തരം അരുളിയത്: “വിധി കല്പിച്ചുപോയി; സ്വപ്നവും അർത്ഥവും അറിയിക്കാഞ്ഞാൽ നിങ്ങളെ കഷണംകഷണമായി നുറുക്കുകയും നിങ്ങളുടെ വീടുകൾ കുപ്പക്കുന്നാക്കുകയും ചെയ്യും;
پادشاه در جواب کلدانیان فرمود: «فرمان ازمن صادر شد که اگر خواب و تعبیر آن را برای من بیان نکنید پاره پاره خواهید شد و خانه های شمارا مزبله خواهند ساخت.۵
6 സ്വപ്നവും അർത്ഥവും അറിയിച്ചാൽ നിങ്ങൾക്ക് സമ്മാനവും പ്രതിഫലവും ബഹുമാനവും ലഭിക്കും; അതുകൊണ്ട് സ്വപ്നവും അർത്ഥവും അറിയിക്കുവിൻ”.
و اگر خواب وتعبیرش را بیان کنید، بخششها و انعامها و اکرام عظیمی از حضور من خواهید یافت. پس خواب و تعبیرش را به من اعلام نمایید.»۶
7 അവർ പിന്നെയും: “രാജാവ് സ്വപ്നം അടിയങ്ങളോട് അറിയിച്ചാലും; അർത്ഥം ബോധിപ്പിക്കാം” എന്ന് ഉണർത്തിച്ചു.
ایشان باردیگر جواب داده، گفتند که «پادشاه بندگان خودرا از خواب اطلاع دهد و آن را تعبیر خواهیم کرد.»۷
8 അതിന് രാജാവ് മറുപടി കല്പിച്ചത്: “വിധി കല്പിച്ചുപോയി എന്ന് നിങ്ങൾ മനസ്സിലാക്കി കാലതാമസം വരുത്തുവാൻ നോക്കുന്നു എന്ന് ഞാൻ അറിയുന്നു.
پادشاه در جواب گفت: «یقین می‌دانم که شما فرصت می‌جویید، چون می‌بینید که فرمان ازمن صادر شده است.۸
9 നിങ്ങൾ സ്വപ്നം അറിയിക്കാതിരുന്നാൽ നിങ്ങൾക്ക് ഒരു വിധി മാത്രമേയുള്ളു; സാഹചര്യം മാറുന്നതുവരെ എന്റെ മുമ്പിൽ വ്യാജവും പൊളിവാക്കും പറയുവാൻ നിങ്ങൾ യോജിച്ചിരിക്കുന്നു; സ്വപ്നം പറയുവിൻ; എന്നാൽ അർത്ഥവും അറിയിക്കുവാൻ നിങ്ങൾക്ക് കഴിയും എന്ന് എനിക്ക് ബോധ്യമാകും”.
لیکن اگر خواب را به من اعلام ننمایید برای شما فقط یک حکم است. زیراکه سخنان دروغ و باطل را ترتیب داده‌اید که به حضور من بگویید تا وقت تبدیل شود. پس خواب را به من بگویید و خواهم دانست که آن راتعبیر توانید نمود.»۹
10 ൧൦ കല്ദയർ രാജസന്നിധിയിൽ ഉത്തരം ബോധിപ്പിച്ചത്: “രാജാവിന്റെ കാര്യം അറിയിക്കുവാൻ കഴിയുന്ന ഒരു മനുഷ്യനും ഭൂമിയിൽ ഇല്ല; എത്രയും മഹാനും ബലവാനുമായ ഒരു രാജാവും ഇതുപോലെ ഒരു കാര്യം ഒരു മന്ത്രവാദിയോടോ ആഭിചാരകനോടോ കല്ദയനോടോ ഒരിക്കലും ചോദിച്ചിട്ടില്ല.
کلدانیان به حضور پادشاه جواب داده، گفتند، که «کسی بر روی زمین نیست که مطلب پادشاه را بیان تواند نمود، لهذا هیچ پادشاه یاحاکم یا سلطانی نیست که چنین امری را از هرمجوسی یا جادوگر یا کلدانی بپرسد.۱۰
11 ൧൧ രാജാവ് ചോദിക്കുന്ന കാര്യം പ്രയാസമുള്ളതാകുന്നു; തിരുമുമ്പിൽ അത് അറിയിക്കുവാൻ ജഡവാസമില്ലാത്ത ദേവന്മാർക്കല്ലാതെ മറ്റാർക്കും കഴിയുകയില്ല”.
و مطلبی که پادشاه می‌پرسد، چنان بدیع است که احدی غیراز خدایانی که مسکن ایشان با انسان نیست، نمی تواند آن را برای پادشاه بیان نماید.»۱۱
12 ൧൨ ഇതു മൂലം രാജാവ് കോപിച്ച് അത്യന്തം ക്രുദ്ധിച്ചു: ബാബേലിലെ സകലവിദ്വാന്മാരെയും നശിപ്പിക്കുവാൻ കല്പന കൊടുത്തു.
از این جهت پادشاه خشم نمود و به شدت غضبناک گردیده، امر فرمود که جمیع حکیمان بابل را هلاک کنند.۱۲
13 ൧൩ അങ്ങനെ വിദ്വാന്മാരെ കൊല്ലുവാനുള്ള തീർപ്പ് പുറപ്പെട്ടതിനാൽ, അവർ ദാനീയേലിനെയും കൂട്ടുകാരെയും കൂടി കൊല്ലുവാൻ അന്വേഷിച്ചു.
پس فرمان صادر شد و به صدد کشتن حکیمان برآمدند و دانیال و رفیقانش را می‌طلبیدند تا ایشان را به قتل رسانند.۱۳
14 ൧൪ എന്നാൽ ബാബേലിലെ വിദ്വാന്മാരെ കൊന്നുകളയുവാൻ പുറപ്പെട്ട രാജാവിന്റെ അകമ്പടിനായകനായ അര്യോക്കിനോട് ദാനീയേൽ ബുദ്ധിയോടും വിവേകത്തോടും കൂടി സംസാരിച്ചു.
آنگاه دانیال با حکمت و عقل به اریوک رئیس جلادان پادشاه که برای کشتن حکیمان بابل بیرون می‌رفت، سخن گفت.۱۴
15 ൧൫ “രാജസന്നിധിയിൽനിന്ന് ഇത്ര കഠിനകല്പന പുറപ്പെടുവാൻ സംഗതി എന്ത്” എന്ന് അവൻ രാജാവിന്റെ സേനാപതിയായ അര്യോക്കിനോട് ചോദിച്ചു; അര്യോക്ക് ദാനീയേലിനോട് കാര്യം അറിയിച്ചു;
و اریوک سردار پادشاه راخطاب کرده، گفت: «چرا فرمان از حضور پادشاه چنین سخت است؟» آنگاه اریوک دانیال را از کیفیت امر مطلع ساخت.۱۵
16 ൧൬ ദാനീയേൽ അകത്ത് ചെന്ന് രാജാവിനോട് തനിക്കു സമയം നൽകണം എന്നും താൻ രാജാവിനോട് അർത്ഥം അറിയിക്കാമെന്നും ബോധിപ്പിച്ചു.
و دانیال داخل شده، از پادشاه درخواست نمود که مهلت به وی داده شود تا تعبیر را برای پادشاه اعلام نماید.۱۶
17 ൧൭ പിന്നെ ദാനീയേൽ വീട്ടിൽ ചെന്നു; താനും കൂട്ടുകാരും ബാബേലിലെ ശേഷം വിദ്വാന്മാരോടുകൂടി നശിച്ചുപോകാതിരിക്കേണ്ടതിന്,
پس دانیال به خانه خودرفته، رفقای خویش حننیا و میشائیل و عزریا رااز این امر اطلاع داد،۱۷
18 ൧൮ ഈ രഹസ്യത്തെക്കുറിച്ച് സ്വർഗ്ഗസ്ഥനായ ദൈവത്തിന്റെ കരുണ അപേക്ഷിക്കുവാൻ തക്കവിധം കൂട്ടുകാരായ ഹനന്യാവിനോടും മീശായേലിനോടും അസര്യാവിനോടും കാര്യം അറിയിച്ചു.
تا درباره این راز از خدای آسمانها رحمت بطلبند مبادا که دانیال و رفقایش با سایر حکیمان بابل هلاک شوند.۱۸
19 ൧൯ അങ്ങനെ ആ രഹസ്യം ദാനീയേലിന് രാത്രിദർശനത്തിൽ വെളിപ്പെട്ടു; ദാനീയേൽ സ്വർഗ്ഗസ്ഥനായ ദൈവത്തെ സ്തുതിച്ച് പറഞ്ഞത്:
آنگاه آن رازبه دانیال در رویای شب کشف شد. پس دانیال خدای آسمانها را متبارک خواند.۱۹
20 ൨൦ “ദൈവത്തിന്റെ നാമം എന്നും എന്നേക്കും സ്തുതിക്കപ്പെടുമാറാകട്ടെ; ജ്ഞാനവും ബലവും അവനുള്ളതല്ലയോ.
و دانیال متکلم شده، گفت: «اسم خدا تا ابدلاباد متبارک بادزیرا که حکمت و توانایی از آن وی است.۲۰
21 ൨൧ അവൻ കാലങ്ങളും സമയങ്ങളും മാറ്റുന്നു; അവൻ രാജാക്കന്മാരെ നീക്കുകയും രാജാക്കന്മാരെ വാഴിക്കുകയും ചെയ്യുന്നു; അവൻ ജ്ഞാനികൾക്കു ജ്ഞാനവും വിവേകികൾക്കു ബുദ്ധിയും കൊടുക്കുന്നു.
و اووقتها و زمانها را تبدیل می‌کند. پادشاهان رامعزول می‌نماید و پادشاهان را نصب می‌کند. حکمت را به حکیمان می‌بخشد وفطانت پیشه گان را تعلیم می‌دهد.۲۱
22 ൨൨ അവൻ അഗാധവും ഗൂഢവും ആയ കാര്യങ്ങൾ വെളിപ്പെടുത്തുന്നു; അവൻ ഇരുട്ടിൽ ഉള്ളത് അറിയുന്നു; വെളിച്ചം അവനോടുകൂടി വസിക്കുന്നു.
اوست که چیزهای عمیق و پنهان را کشف می‌نماید. به آنچه در ظلمت است عارف می‌باشد و نور نزدوی ساکن است.۲۲
23 ൨൩ എന്റെ പിതാക്കന്മാരുടെ ദൈവമേ, നീ എനിക്ക് ജ്ഞാനവും ബലവും തന്നു, ഞങ്ങൾ നിന്നോട് അപേക്ഷിച്ചത് ഇപ്പോൾ എന്നെ അറിയിച്ച് രാജാവിന്റെ കാര്യം ഞങ്ങൾക്ക് വെളിപ്പെടുത്തിത്തന്നിരിക്കുകയാൽ ഞാൻ നിന്നെ വാഴ്ത്തിസ്തുതിക്കുന്നു”.
‌ای خدای پدران من تو راشکر می‌گویم و تسبیح می‌خوانم زیرا که حکمت و توانایی را به من عطا فرمودی و الان آنچه را که از تو درخواست کرده‌ایم به من اعلام نمودی چونکه ما را از مقصود پادشاه اطلاع دادی.»۲۳
24 ൨൪ അതുകൊണ്ട് ദാനീയേൽ, ബാബേലിലെ വിദ്വാന്മാരെ നശിപ്പിക്കുവാൻ രാജാവ് നിയോഗിച്ചിരുന്ന അര്യോക്കിന്റെ അടുക്കൽ ചെന്ന് അവനോട്: “ബാബേലിലെ വിദ്വാന്മാരെ നശിപ്പിക്കരുത്; എന്നെ രാജസന്നിധിയിൽ കൊണ്ടുപോകണം; ഞാൻ രാജാവിനെ അർത്ഥം ബോധിപ്പിക്കാം” എന്ന് പറഞ്ഞു.
و از این جهت دانیال نزد اریوک که پادشاه او را به جهت هلاک ساختن حکمای بابل مامورکرده بود رفت، و به وی رسیده، چنین گفت که «حکمای بابل را هلاک مساز. مرا به حضورپادشاه ببر و تعبیر را برای پادشاه بیان خواهم نمود.»۲۴
25 ൨൫ അര്യോക്ക് ദാനീയേലിനെ വേഗം രാജസന്നിധിയിൽ കൊണ്ടുചെന്നു: “രാജാവിനെ അർത്ഥം ബോധിപ്പിക്കേണ്ടതിന് യെഹൂദാപ്രവാസികളിൽ ഒരുവനെ ഞാൻ കണ്ടെത്തിയിരിക്കുന്നു” എന്ന് ഉണർത്തിച്ചു.
آنگاه اریوک دانیال را بزودی به حضورپادشاه رسانید و وی را چنین گفت که «شخصی را از اسیران یهودا یافته‌ام که تعبیر را برای پادشاه بیان تواند نمود.»۲۵
26 ൨൬ ബേല്‍ത്ത്ശസ്സർ എന്നും പേരുള്ള ദാനീയേലിനോട് രാജാവ്: “ഞാൻ കണ്ട സ്വപ്നവും അർത്ഥവും അറിയിക്കുവാൻ നിനക്ക് കഴിയുമോ?” എന്ന് ചോദിച്ചു.
پادشاه دانیال را که به بلطشصر مسمی بود خطاب کرده، گفت: «آیا تومی توانی خوابی را که دیده‌ام و تعبیرش را برای من بیان نمایی؟»۲۶
27 ൨൭ ദാനീയേൽ രാജസന്നിധിയിൽ ഉത്തരം ബോധിപ്പിച്ചത്: “രാജാവു ചോദിച്ച രഹസ്യകാര്യം വിദ്വാന്മാർക്കും ആഭിചാരകന്മാർക്കും മന്ത്രവാദികൾക്കും ശകുനവാദികൾക്കും രാജാവിനെ അറിയിക്കുവാൻ കഴിയുന്നതല്ല.
دانیال به حضور پادشاه جواب داد و گفت: «رازی را که پادشاه می‌طلبد، نه حکیمان و نه جادوگران و نه مجوسیان و نه منجمان می‌توانندآن را برای پادشاه حل کنند.۲۷
28 ൨൮ എങ്കിലും രഹസ്യങ്ങൾ വെളിപ്പെടുത്തുന്ന ഒരു ദൈവം സ്വർഗ്ഗത്തിൽ ഉണ്ട്; അവൻ ഭാവികാലത്ത് സംഭവിക്കുവാനിരിക്കുന്നത് നെബൂഖദ്നേസർരാജാവിനെ അറിയിച്ചിരിക്കുന്നു. സ്വപ്നവും പള്ളിമെത്തയിൽവച്ച് തിരുമനസ്സിൽ ഉണ്ടായ ദർശനങ്ങളും ഇവയാകുന്നു:
لیکن خدایی در آسمان هست که کاشف اسرارمی باشد و او نبوکدنصر پادشاه را از آنچه در ایام آخر واقع خواهد شد اعلام نموده است. خواب تو و رویای سرت که در بسترت دیده‌ای این است:۲۸
29 ൨൯ “രാജാവേ, ഇനി മേൽ സംഭവിക്കുവാനിരിക്കുന്നത് എന്തെന്നുള്ള വിചാരം പള്ളിമെത്തയിൽവച്ച് തിരുമനസ്സിൽ ഉണ്ടായി; രഹസ്യങ്ങൾ വെളിപ്പെടുത്തുന്നവൻ സംഭവിക്കുവാനിരിക്കുന്നത് അറിയിച്ചുമിരിക്കുന്നു.
‌ای پادشاه فکرهای تو بر بسترت درباره آنچه بعد از این واقع خواهد شد به‌خاطرت آمد وکاشف الاسرار، تو را از آنچه واقع خواهد شدمخبر ساخته است.۲۹
30 ൩൦ എനിക്ക് ജീവനോടിരിക്കുന്ന ആരേക്കാളും അധിക ജ്ഞാനം ഉണ്ടായിട്ടല്ല, പ്രത്യുത, രാജാവിനോട് അർത്ഥം ബോധിപ്പിക്കേണ്ടതിനും തിരുമനസ്സിലെ വിചാരം അങ്ങ് അറിയേണ്ടതിനും ആകുന്നു ഈ രഹസ്യം എനിക്ക് വെളിപ്പെട്ടിരിക്കുന്നത്.
و اما این راز بر من ازحکمتی که من بیشتر از سایر زندگان دارم مکشوف نشده است، بلکه تا تعبیر بر پادشاه معلوم شود و فکرهای خاطر خود را بدانی.۳۰
31 ൩൧ രാജാവു കണ്ട ദർശനം: വലിയ ഒരു ബിംബം; വലിപ്പമേറിയതും വിശേഷശോഭയുള്ളതുമായ ആ ബിംബം തിരുമുമ്പിൽ നിന്നു; അതിന്റെ രൂപം ഭയങ്കരമായിരുന്നു.
توای پادشاه می‌دیدی و اینک تمثال عظیمی بود واین تمثال بزرگ که درخشندگی آن بی‌نهایت ومنظر آن هولناک بود پیش روی تو برپا شد.۳۱
32 ൩൨ ബിംബത്തിന്റെ തല തങ്കംകൊണ്ടും നെഞ്ചും കൈകളും വെള്ളികൊണ്ടും വയറും അരയും താമ്രംകൊണ്ടും തുട ഇരിമ്പുകൊണ്ടും
سراین تمثال از طلای خالص و سینه و بازوهایش ازنقره و شکم و رانهایش از برنج بود.۳۲
33 ൩൩ കാൽ പകുതി ഇരിമ്പുകൊണ്ടും പകുതി കളിമണ്ണുകൊണ്ടും ആയിരുന്നു.
وساقهایش از آهن و پایهایش قدری از آهن وقدری از گل بود.۳۳
34 ൩൪ തിരുമനസ്സുകൊണ്ട് നോക്കിക്കൊണ്ടിരിക്കുമ്പോൾ കൈ തൊടാതെ ഒരു കല്ല് പറിഞ്ഞുവന്ന് ബിംബത്തെ ഇരിമ്പും കളിമണ്ണുംകൊണ്ടുള്ള കാലിൽ അടിച്ച് തകർത്തുകളഞ്ഞു.
و مشاهده می‌نمودی تاسنگی بدون دستها جدا شده، پایهای آهنین وگلین آن تمثال را زد و آنها را خرد ساخت.۳۴
35 ൩൫ ഇരിമ്പും കളിമണ്ണും താമ്രവും വെള്ളിയും പൊന്നും ഒരുപോലെ തകർന്ന് വേനല്ക്കാലത്ത് കളത്തിലെ പതിർപോലെ ആയിത്തീർന്നു; ഒരിടത്തും തങ്ങാതെ കാറ്റ് അവയെ പറപ്പിച്ചു കൊണ്ടുപോയി; ബിംബത്തെ അടിച്ച കല്ല് ഒരു മഹാപർവ്വതമായിത്തീർന്ന് ഭൂമിയിൽ എല്ലാം നിറഞ്ഞു.
آنگاه آهن و گل و برنج و نقره و طلا با هم خردشد و مثل کاه خرمن تابستانی گردیده، باد آنها راچنان برد که جایی به جهت آنها یافت نشد. و آن سنگ که تمثال را زده بود کوه عظیمی گردید وتمامی جهان را پر ساخت.۳۵
36 ൩൬ ഇതത്രെ സ്വപ്നം; അർത്ഥവും അടിയങ്ങൾ തിരുമുമ്പാകെ അറിയിക്കാം.
خواب همین است و تعبیرش را برای پادشاه بیان خواهیم نمود.۳۶
37 ൩൭ രാജാവേ, തിരുമനസ്സുകൊണ്ട് രാജാധിരാജാവാകുന്നു; സ്വർഗ്ഗസ്ഥനായ ദൈവം തിരുമനസ്സിലേക്ക് രാജത്വവും ഐശ്വര്യവും ശക്തിയും മഹത്വവും നല്കിയിരിക്കുന്നു.
‌ای پادشاه، تو پادشاه پادشاهان هستی زیراخدای آسمانها سلطنت و اقتدار و قوت وحشمت به تو داده است.۳۷
38 ൩൮ മനുഷ്യവാസം ഉള്ളിടത്തൊക്കെ അവരെയും കാട്ടിലെ മൃഗങ്ങളെയും ആകാശത്തിലെ പക്ഷികളെയും അവൻ തൃക്കൈയിൽ തന്നു, എല്ലാറ്റിനും അങ്ങയെ അധിപതി ആക്കിയിരിക്കുന്നു; പൊന്നുകൊണ്ടുള്ള തല തിരുമനസ്സു തന്നെ.
و در هر جایی که بنی آدم سکونت دارند حیوانات صحرا و مرغان هوا را به‌دست تو تسلیم نموده و تو را بر جمیع آنها مسلط گردانیده است. آن سر طلا تو هستی.۳۸
39 ൩൯ തിരുമനസ്സിനു ശേഷം തിരുമേനിയേക്കാൾ താഴ്ന്ന മറ്റൊരു രാജത്വവും സർവ്വഭൂമിയിലും വാഴുവാനിരിക്കുന്ന താമ്രംകൊണ്ടുള്ള മൂന്നാമതൊരു രാജത്വവും ഉത്ഭവിക്കും.
و بعد از تو سلطنتی دیگر پست‌تر از تو خواهدبرخاست و سلطنت سومی دیگر از برنج که برتمامی جهان سلطنت خواهد نمود.۳۹
40 ൪൦ നാലാമത്തെ രാജത്വം ഇരിമ്പുപോലെ ബലമുള്ളതായിരിക്കും; ഇരിമ്പ് സകലത്തെയും തകർത്ത് കീഴടക്കുന്നുവല്ലോ. തകർക്കുന്ന ഇരിമ്പുപോലെ അത് മറ്റു രാജത്വങ്ങളെയെല്ലാം ഇടിച്ച് തകർത്തുകളയും.
و سلطنت چهارم مثل آهن قوی خواهد بود زیرا آهن همه‌چیز را خرد و نرم می‌سازد. پس چنانکه آهن همه‌چیز را نرم می‌کند، همچنان آن نیز خرد و نرم خواهد ساخت.۴۰
41 ൪൧ കാലും കാൽ വിരലും പകുതി കളിമണ്ണും പാതി ഇരുമ്പും കൊണ്ടുള്ളതായി കണ്ടതിന്റെ അർത്ഥമോ: അത് ഒരു ഭിന്നരാജത്വം ആയിരിക്കും; എങ്കിലും ഇരിമ്പും കളിമണ്ണും ഇടകലർന്നതായി കണ്ടതുപോലെ അതിൽ ഇരിമ്പിനുള്ള ബലം കുറെ ഉണ്ടായിരിക്കും.
و چنانکه پایها و انگشتها رادیدی که قدری از گل کوزه‌گر و قدری از آهن بود، همچنان این سلطنت منقسم خواهد شد وقدری از قوت آهن در آن خواهد ماند موافق آنچه دیدی که آهن با گل سفالین آمیخته شده بود.۴۱
42 ൪൨ കാൽവിരൽ പകുതി ഇരിമ്പും പാതി കളിമണ്ണുംകൊണ്ട് ആയിരുന്നതുപോലെ രാജത്വം കുറെ ബലമുള്ളതും കുറെ ഉടഞ്ഞുപോകുന്നതും ആയിരിക്കും.
و اما انگشتهای پایهایش قدری از آهن وقدری از گل بود، همچنان این سلطنت قدری قوی و قدری زودشکن خواهد بود.۴۲
43 ൪൩ ഇരിമ്പും കളിമണ്ണും ഇടകലർന്നതായി കണ്ടതിന്റെ അർത്ഥമോ: മനുഷ്യബീജത്താൽ തമ്മിൽ ഇടകലരുമെങ്കിലും ഇരിമ്പും കളിമണ്ണും തമ്മിൽ ചേരാതിരിക്കുന്നതുപോലെ അവർ തമ്മിൽ ചേരുകയില്ല.
و چنانکه دیدی که آهن با گل سفالین آمیخته شده بود، همچنین اینها خویشتن را با ذریت انسان آمیخته خواهند کرد. اما به نحوی که آهن با گل ممزوج نمی شود، همچنین اینها با یکدیگر ملصق نخواهند شد.۴۳
44 ൪൪ ഈ രാജാക്കന്മാരുടെ കാലത്ത് സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജനതക്കും ഏല്പിക്കപ്പെടുകയില്ല; അത് മറ്റ് രാജത്വങ്ങളെ എല്ലാം തകർത്ത് നശിപ്പിക്കുകയും എന്നേക്കും നിലനില്‍ക്കുകയും ചെയ്യും.
و در ایام این پادشاهان خدای آسمانها سلطنتی را که تا ابدالاباد زایل نشود، برپاخواهد نمود و این سلطنت به قومی دیگر منتقل نخواهد شد، بلکه تمامی آن سلطنتها را خردکرده، مغلوب خواهد ساخت و خودش تا ابدالاباد استوار خواهد ماند.۴۴
45 ൪൫ കൈ തൊടാതെ ഒരു കല്ല് പർവ്വതത്തിൽനിന്ന് പറിഞ്ഞുവന്ന് ഇരിമ്പും താമ്രവും കളിമണ്ണും വെള്ളിയും പൊന്നും തകർത്തുകളഞ്ഞതായി കണ്ടതിന്റെ അർത്ഥമോ: മഹാദൈവം മേലാൽ സംഭവിക്കുവാനുള്ളത് രാജാവിനെ അറിയിച്ചിരിക്കുന്നു; സ്വപ്നം നിശ്ചയവും അർത്ഥം സത്യവും ആകുന്നു”.
و چنانکه سنگ را دیدی که بدون دستها از کوه جدا شده، آهن وبرنج و گل و نقره و طلا را خرد کرد، همچنین خدای عظیم پادشاه را از آنچه بعد از این واقع می‌شود مخبر ساخته است. پس خواب صحیح وتعبیرش یقین است.»۴۵
46 ൪൬ അപ്പോൾ നെബൂഖദ്നേസർ രാജാവ് സാഷ്ടാംഗം വീണ് ദാനീയേലിനെ നമസ്കരിച്ചു; അവന് ഒരു വഴിപാടും സൗരഭ്യവാസനയും അർപ്പിക്കണമെന്ന് കല്പിച്ചു. രാജാവ് ദാനീയേലിനോട്:
آنگاه نبوکدنصر پادشاه به روی خوددرافتاده، دانیال را سجده نمود و امر فرمود که هدایا و عطریات برای او بگذرانند.۴۶
47 ൪൭ “നീ ഈ രഹസ്യം വെളിപ്പെടുത്തുവാൻ പ്രാപ്തനായതുകൊണ്ട് നിങ്ങളുടെ ദൈവം ദൈവാധിദൈവവും രാജാധികർത്താവും രഹസ്യങ്ങളെ വെളിപ്പെടുത്തുന്നവനും ആകുന്നു സത്യം” എന്ന് കല്പിച്ചു.
و پادشاه دانیال را خطاب کرده، گفت: «به درستی که خدای شما خدای خدایان و خداوند پادشاهان و کاشف اسرار است، چونکه تو قادر بر کشف این رازشده‌ای.»۴۷
48 ൪൮ രാജാവ് ദാനീയേലിന് ബഹുമതികളും അനേകം വലിയ സമ്മാനങ്ങളും കൊടുത്തു; അവനെ ബാബേൽസംസ്ഥാനത്തിന് അധിപതിയും ബാബേലിലെ സകലവിദ്വാന്മാർക്കും പ്രധാനവിചാരകനും ആക്കി.
پس پادشاه دانیال را معظم ساخت وهدایای بسیار و عظیم به او داد و او را بر تمامی ولایت بابل حکومت داد و رئیس روسا بر جمیع حکمای بابل ساخت.۴۸
49 ൪൯ ദാനീയേലിന്റെ അപേക്ഷ പ്രകാരം രാജാവ് ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവിനെയും ബാബേൽ സംസ്ഥാനത്തിലെ കാര്യാദികൾക്ക് മേൽവിചാരകന്മാരാക്കി; ദാനീയേൽ രാജാവിന്റെ അരമനക്കുള്ളിൽ വസിച്ചു.
و دانیال از پادشاه درخواست نمود تا شدرک و میشک و عبدنغو رابر کارهای ولایت بابل نصب کرد و اما دانیال دردروازه پادشاه می‌بود.۴۹

< ദാനീയേൽ 2 >