< ദാനീയേൽ 12 >
1 ൧ ആ കാലത്ത് നിന്റെ സ്വന്തജനത്തിന് തുണനില്ക്കുന്ന മഹാപ്രഭുവായ മീഖായേൽ എഴുന്നേല്ക്കും; ഒരു ജനത ഉണ്ടായതുമുതൽ ഈ കാലം വരെ സംഭവിച്ചിട്ടില്ലാത്ത കഷ്ടകാലം ഉണ്ടാകും; അന്ന് നിന്റെ ജനം, പുസ്തകത്തിൽ പേരെഴുതിക്കാണുന്ന ഏവനും തന്നെ, രക്ഷ പ്രാപിക്കും.
その時汝の民の人々のために立ところの大なる君ミカエル起あがらん是艱難の時なり國ありてより以來その時にいたるまで斯る艱難ありし事なかるべしその時汝の民は救はれん即ち書にしるされたる者はみな救はれん
2 ൨ നിലത്തെ പൊടിയിൽ നിദ്രകൊള്ളുന്നവരിൽ പലരും അന്ന് ഉണരും. ചിലർ നിത്യജീവനായും ചിലർ ലജ്ജയ്ക്കും നിത്യനിന്ദയ്ക്കുമായും ഉണരും.
また地の下に睡りをる者の中衆多の者目を醒さんその中永生を得る者ありまた恥辱を蒙りて限なく羞る者あるべし
3 ൩ എന്നാൽ ബുദ്ധിമാന്മാർ ആകാശമണ്ഡലത്തിന്റെ പ്രഭപോലെയും അനേകരെ നീതിയിലേക്ക് തിരിക്കുന്നവർ നക്ഷത്രങ്ങളെപ്പോലെയും എന്നും എന്നേക്കും പ്രകാശിക്കും.
穎悟者は空の光輝のごとくに耀かんまた衆多の人を義に導ける者は星のごとくなりて永遠にいたらん
4 ൪ നീയോ ദാനീയേലേ, അന്ത്യകാലംവരെ ഈ വചനങ്ങൾ അടച്ചുവെക്കുവാൻ പുസ്തകത്തിന് മുദ്രയിടുക; പലരും അത് സമൂലം പരിശോധിക്കുകയും ജ്ഞാനം വർദ്ധിക്കുകയും ചെയ്യും.
ダニエルよ終末の時まで此言を秘し此書を封じおけ衆多の者跋渉らん而して知識増べしと
5 ൫ അനന്തരം ദാനീയേലെന്ന ഞാൻ നോക്കിയപ്പോൾ, വേറെ രണ്ടുപേർ, ഒരുവൻ നദിതീരത്ത് ഇക്കരെയും മറ്റവൻ നദീതീരത്ത് അക്കരെയും നില്ക്കുന്നത് കണ്ടു.
茲に我ダニエル觀に別にまた二箇の者ありて一箇は河の此旁の岸にあり一箇は河の彼旁の岸にありけるが
6 ൬ എന്നാൽ അതിൽ ഒരുവൻ, നദിയിലെ വെള്ളത്തിന്മീതെ ശണവസ്ത്രം ധരിച്ച് നില്ക്കുന്ന പുരുഷനോട്: “ഈ അതിശയകാര്യങ്ങളുടെ അവസാനം എപ്പോൾ വരും” എന്ന് ചോദിച്ചു.
その一箇の者かの布の衣を衣て河の水の上に立る人にむかひて言り此奇跡は何の時にいたりて終るべきやと
7 ൭ ശണവസ്ത്രം ധരിച്ച് നദിയിലെ വെള്ളത്തിന്മീതെ നില്ക്കുന്ന പുരുഷൻ വലങ്കയ്യും ഇടങ്കയ്യും സ്വർഗ്ഗത്തേക്കുയർത്തി: “എന്നേക്കും ജീവിച്ചിരിക്കുന്നവനാണ, ഇനി കാലവും കാലങ്ങളും കാലാർദ്ധവും കഴിയും; അവർ വിശുദ്ധജനത്തിന്റെ ബലം തകർത്തുകളഞ്ഞശേഷം ഈ കാര്യങ്ങൾ സകലവും നിവൃത്തിയാകും” എന്നിങ്ങനെ സത്യം ചെയ്യുന്നത് ഞാൻ കേട്ടു.
我聞にかの布の衣を衣て河の水の上に立る人天にむかひてその右の手と左の手を擧げ永久に生る者を指て誓ひて言りその間は一時と二時と半時なり聖民の手の碎くること終らん時に是等の事みな終るべしと
8 ൮ ഞാൻ കേട്ടു എങ്കിലും ഗ്രഹിച്ചില്ല; ആകയാൽ ഞാൻ: “യജമാനനേ, ഈ കാര്യങ്ങളുടെ അവസാനം എന്തായിരിക്കും” എന്ന് ചോദിച്ചു.
我聞たれども暁ることを得ざりき我また言りわが主よ是等の事の終は何ぞやと
9 ൯ അതിന് അവൻ ഉത്തരം പറഞ്ഞത്: ദാനീയേലേ, പൊയ്ക്കൊള്ളുക; ഈ വചനങ്ങൾ അന്ത്യകാലത്തേക്ക് അടയ്ക്കപ്പെട്ടും മുദ്രയിട്ടും ഇരിക്കുന്നു.
彼いひけるはダニエルよ往け此言は終極の時まで秘しかつ封じ置るべし
10 ൧൦ പലരും തങ്ങളെ ശുദ്ധീകരിച്ച് നിർമ്മലീകരിച്ച് ശോധനകഴിക്കും; ദുഷ്ടന്മാരോ, ദുഷ്ടത പ്രവർത്തിക്കും; ദുഷ്ടന്മാരിൽ ആരും അത് തിരിച്ചറിയുകയില്ല; ബുദ്ധിമാന്മാരോ ഗ്രഹിക്കും.
衆多の者淨められ潔よくせられ試みられん然ど惡き者は惡き事を行はん惡き者は一人も暁ること無るべし然ど頴悟者は暁るべし
11 ൧൧ നിരന്തരഹോമയാഗം നിർത്തലാക്കുകയും ശൂന്യമാക്കുന്ന മ്ലേച്ഛബിംബത്തെ പ്രതിഷ്ഠിക്കുകയും ചെയ്യുന്ന സമയം മുതൽ ആയിരത്തിഇരുനൂറ്റിത്തൊണ്ണൂറു ദിവസം കഴിയും.
常供の者を除き殘暴可惡者を立ん時よりして一千二百九十日あらん
12 ൧൨ ആയിരത്തി മുന്നൂറ്റിമുപ്പത്തിയഞ്ച് ദിവസത്തോളം കാത്തിരുന്ന് അവസാനംവരെ ജീവിച്ചിരിക്കുന്നവൻ ഭാഗ്യവാൻ.
待をりて一千三百三十五日に至る者は幸福なり
13 ൧൩ നീയോ അവസാനം വരുവോളം പൊയ്ക്കൊള്ളുക; നീ വിശ്രമിച്ച് കാലാവസാനത്തിൽ നിന്റെ ഓഹരി ലഭിക്കുവാൻ എഴുന്നേറ്റുവരും.
汝終りに進み行け汝は安息に入り日の終りに至り起て汝の分を享ん