< ദാനീയേൽ 11 >
1 ൧ ഞാനോ മേദ്യനായ ദാര്യാവേശിന്റെ ഒന്നാം ആണ്ടിൽ അവനെ ഉറപ്പിക്കുവാനും ബലപ്പെടുത്തുവാനും എഴുന്നേറ്റ് നിന്നു.
der står som Hjælp og Støtte for mig. Dog vil jeg nu kundgøre dig, hvad der står skrevet i Sandhedens Bog;
2 ൨ ഇപ്പോൾ, ഞാൻ നിന്നോട് സത്യം അറിയിക്കാം: പാർസിദേശത്ത് ഇനി മൂന്നു രാജാക്കന്മാർ എഴുന്നേല്ക്കും; നാലാമത്തവൻ എല്ലാവരിലും അധികം ധനവാനായിരിക്കും; അവൻ ധനംകൊണ്ട് ശക്തിപ്പെട്ടുവരുമ്പോൾ എല്ലാവരെയും യവനരാജ്യത്തിന് നേരെ ഇളക്കിവിടും.
ja, nu vil jeg kundgøre dig, hvad sandt er. Se, endnu skal der fremstå tre konger i Persien, og den fjerde skal komme til større Rigdom end nogen af de andre; og når han er blevet mægtig ved sin Rigdom, skal han opbyde alt imod det græske Rige.
3 ൩ പിന്നെ ശക്തനായ ഒരു രാജാവ് എഴുന്നേല്ക്കും; അവൻ വലിയ അധികാരത്തോടെ വാണ്, തന്റെ ഇഷ്ടംപോലെ പ്രവർത്തിക്കും.
Men da fremstår en Heltekonge, og han skal råde med Vælde og gøre, hvad han vil.
4 ൪ അവൻ ഭരിക്കുമ്പോൾ തന്നെ, അവന്റെ രാജ്യം തകർന്ന്, ആകാശത്തിലെ നാല് കാറ്റിലേക്കും വിഭജിച്ചു പോകും; അത് അവന്റെ സന്തതിക്ക് ലഭിക്കുകയില്ല, അവൻ ഭരിച്ചിരുന്ന പ്രകാരവുമല്ല, അവന്റെ രാജത്വം നിർമ്മൂലമായി, അന്യാധീനമാകും.
Men bedst som han står, skal hans Rige sprænges og deles efter de fire Verdenshjørner, og det skal ikke tilfalde hans Efterkommere eller blive så mægtigt, som da han rådede, men hans Rige skal ødelægges og gå over til andre end Efterkommerne.
5 ൫ എന്നാൽ തെക്കെദേശത്തിലെ രാജാവ് പ്രാബല്യം പ്രാപിക്കും; അവന്റെ പ്രഭുക്കന്മാരിൽ ഒരുത്തൻ അവനെക്കാൾ പ്രബലനായി വാഴും; അവന്റെ ആധിപത്യം മഹാധിപത്യമായിത്തീരും.
Siden bliver Sydens konge mægtig, men en af hans Fyrster bliver stærkere end han og får Magten; og hans Magt skal blive stor.
6 ൬ കുറെക്കാലം കഴിഞ്ഞ് അവർ തമ്മിൽ യോജിക്കും; തെക്കെദേശത്തെ രാജാവിന്റെ മകൾ വടക്കെദേശത്തെ രാജാവിന്റെ അടുക്കൽ ഉടമ്പടി ചെയ്യുവാൻ വരും; എങ്കിലും ആ ഉടമ്പടി നിലനില്‍ക്കുകയില്ല; അവനും അവന്റെ ശക്തിയും നിലനിൽക്കുകയില്ല; അവളും അവളെ കൊണ്ടുചെന്നവരും അവളുടെ ജനകനും അവളെ തുണച്ചവനും ഉപേക്ഷിക്കപ്പെടും.
Men nogle År senere slutter de Forbund, og Sydens Konges Datter drager ind til Nordens Konge for at tilvejebringe Fred; men Armens Kraft holder ikke Stand, hans Arm holder ikke ud, men hun gives i Døden tillige med sit Følge, sin Søn og sin Ægtemand.
7 ൭ എന്നാൽ അവന് പകരം അവളുടെ വേരിൽനിന്ന് മുളച്ച തൈയായ ഒരുവൻ എഴുന്നേല്ക്കും; അവൻ ബലം പ്രാപിച്ച് വടക്കെദേശത്തെ രാജാവിന്റെ കോട്ടയിൽ കടന്ന് അവരെ എതിരിട്ട് ജയിക്കും.
I de Tider skyder der i hans Sted et Skud frem af hendes Rødder; og han drager mod Nordens konges Hær og trænger ind i hans Fæstning, fuldbyrder sin Vilje på dem og bliver mægtig,
8 ൮ അവരുടെ ദേവന്മാരെയും ബിംബങ്ങളെയും വെള്ളി, പൊന്ന് ഇവ കൊണ്ടുള്ള മനോഹരവസ്തുക്കളെയും അവൻ എടുത്ത് ഈജിപ്റ്റിലേക്ക് കൊണ്ടുപോകും; പിന്നെ അവൻ കുറെ സംവത്സരങ്ങൾ വടക്കെദേശത്തെ രാജാവിനോട് പൊരുതാതെയിരിക്കും.
endog deres Guder med deres støbte Billeder og deres kostbare Kar, Sølv og Guld, fører han med som Bytte til Ægypten; siden skal han en Tid lang lade Nordens Konge i Ro.
9 ൯ അവൻ തെക്കെദേശത്തെ രാജാവിന്റെ രാജ്യത്തേക്ക് ചെന്നിട്ട്, സ്വദേശത്തേക്ക് മടങ്ങിപ്പോകും.
Men denne falder ind i Sydens Konges Rige; dog må han vende hjem til sit Land.
10 ൧൦ അവന്റെ പുത്രന്മാർ വീണ്ടും യുദ്ധം ആരംഭിക്കുകയും ബഹുപുരുഷാരം അടങ്ങിയ മഹാസൈന്യങ്ങളെ ശേഖരിക്കുകയും ചെയ്യും; ആ സൈന്യങ്ങൾ വന്ന് കവിഞ്ഞ് കടന്നുപോകും; പിന്നെ അവൻ മടങ്ങിച്ചെന്ന് അവന്റെ കോട്ടവരെ യുദ്ധം ചെയ്യും
Men hans Søn ruster sig og samler store Hære i Mængde, drager frem imod ham og oversvømmer og overskyller Landet. Og han kommer igen og trænger frem til hans Fæstning.
11 ൧൧ അപ്പോൾ തെക്കെദേശത്തെ രാജാവ് ദ്വേഷ്യം പൂണ്ട് പുറപ്പെട്ട് വടക്കെദേശത്തെ രാജാവിനോട് യുദ്ധം ചെയ്യും; അവൻ വലിയ ഒരു സമൂഹത്തെ അണിനിരത്തും; എന്നാൽ ആ സമൂഹം മറ്റവന്റെ കയ്യിൽ ഏല്പിക്കപ്പെടും.
Men Sydens konge bliver rasende og rykker ud til Kamp imod Nordens Konge; han stiller en stor Hær på Benene, men den gives i Sydens Konges Hånd.
12 ൧൨ ആ ജനസമൂഹം വീണുപോകും; അവന്റെ ഹൃദയം ഗർവ്വിച്ച്, അവൻ പതിനായിരക്കണക്കിന് ജനത്തെ വീഴിക്കും; എങ്കിലും അവൻ പ്രബലനായിത്തീരുകയില്ല.
Når Hæren er oprevet, bliver hans Hjerte stolt; han strækker Titusinder til Jorden, men hævder ikke sin Magt.
13 ൧൩ വടക്കെദേശത്തെ രാജാവ് മടങ്ങിവന്ന്, മുമ്പത്തെക്കാൾ വലിയ ജനസമൂഹത്തെ അണിനിരത്തും; ചില സംവത്സരങ്ങൾ കഴിഞ്ഞ് അവൻ വലിയൊരു സൈന്യത്തോടും വളരെ സമ്പത്തോടുംകൂടി വരും.
Nordens Konge stiller på ny en Hær på Benene, større end den forrige, og nogle År senere drager han imod ham med en stor Hær og et vældigt Tros.
14 ൧൪ ആ കാലത്ത് പലരും തെക്കെദേശത്തെ രാജാവിന്റെ നേരെ എഴുന്നേല്ക്കും; നിന്റെ ജനത്തിലെ അക്രമികൾ ദർശന നിവർത്തിക്കായി മത്സരിക്കും; എങ്കിലും അവർ ഇടറിവീഴും.
Og i de Tiderer der mange, som gør Oprør imod Sydens Konge. og Voldsmændene i dit Folk rejser sig, for at Åbenbaringen kan gå i Opfyldelse, men selv falder de.
15 ൧൫ എന്നാൽ വടക്കെദേശത്തെ രാജാവ് വന്ന് അതിർത്തി ഉറപ്പിച്ചിട്ടുള്ള പട്ടണങ്ങൾ പിടിച്ചടക്കും; തെക്കെപടക്കൂട്ടങ്ങളും അവന്റെ വീരന്മാരായ പടയാളികളും ഉറച്ചുനില്ക്കുകയില്ല; ഉറച്ചുനില്ക്കുവാൻ അവർക്ക് ശക്തിയുണ്ടാകുകയുമില്ല.
Nordens Konge rykker frem, opkaster Volde og indtager en Fæstning; og Sydens Arme skal ikke holde ud; hans Hær flygter og har ikke Modstands kraft.
16 ൧൬ അവന്റെനേരെ വരുന്നവൻ ഇഷ്ടംപോലെ പ്രവർത്തിക്കും. ആരും അവന്റെ മുമ്പാകെ നില്‍ക്കുകയില്ല; നാശം വിതയ്ക്കുവാനുള്ള ശക്തിയുമായി അവൻ മനോഹരദേശത്തു നില്ക്കും.
Den, som rykker imod ham, gør, hvad han vil, og ingen står sig imod ham; han sætter sig fast i det herlige Land og bringer Ødelæggelse med sig.
17 ൧൭ അവൻ തന്റെ രാജ്യത്തിന്റെ സർവ്വ ശക്തിയോടുംകൂടി വരുവാൻ താത്പര്യപ്പെടും; എന്നാൽ അവൻ അവനോട് ഒരു ഉടമ്പടി ചെയ്ത്, അവന്റെ നാശത്തിനായി തന്റെ മകളെ ഭാര്യയായി കൊടുക്കും; എങ്കിലും അവൾ അവനോടൊപ്പം നില്‍ക്കുകയില്ല; അവന് സ്വന്തമായി ഇരിക്കുകയുമില്ല.
Han oplægger Råd om at komme med hele sit Riges Styrke, men slutter Fred med ham og giver ham sin Datter til Ægte til Landets Ulykke; men det bliver ikke til noget og lykkes ikke for ham.
18 ൧൮ പിന്നെ അവൻ തീരദേശങ്ങളിലേക്ക് മുഖംതിരിച്ച് പലതും പിടിച്ചടക്കും; എന്നാൽ അവൻ കാണിച്ച നിന്ദ ഒരു അധിപതി നിർത്തലാക്കും; അത്രയുമല്ല, അവന്റെ നിന്ദ അവന്റെമേൽ തന്നെ വരുത്തും.
Så vender han sig mod Kystlandene og indtager mange, men en Hærfører gør Ende på hans Hån; syv Fold gengælder han ham hans Hån.
19 ൧൯ പിന്നെ അവൻ സ്വദേശത്തെ കോട്ടകളുടെ നേരെ മുഖം തിരിക്കും; എങ്കിലും അവൻ ഇടറിവീണ്, ഇല്ലാതെയാകും;
Derpå vender han sig mod sit eget Lands Fæstninger, men han snubler, falder og forsvinder.
20 ൨൦ അവന് പകരം എഴുന്നേല്ക്കുന്നവൻ തന്റെ രാജ്യത്തിന്റെ മഹത്വത്തിനായി നികുതി പിരിക്കുവാൻ ഒരു അപഹാരിയെ അയയ്ക്കും; എങ്കിലും കുറെ ദിവസത്തിനുള്ളിൽ അവൻ സംഹരിക്കപ്പെടും. കോപത്താലല്ല, യുദ്ധത്താലുമല്ല.
I hans Sted træder en, som sender en Skatteopkræver gennem Rigets Herlighed, men på nogle Dage knuses han, dog uden Harm, ej heller i Strid.
21 ൨൧ അവന് പകരം നിന്ദ്യനായ ഒരുവൻ എഴുന്നേല്ക്കും; അവന് അവർ രാജത്വത്തിന്റെ പദവി കൊടുക്കുവാൻ വിചാരിച്ചിരുന്നില്ല; എങ്കിലും അവൻ സമാധാനകാലത്ത് വന്ന് ഉപായത്താൽ രാജത്വം കൈവശമാക്കും.
I hans Sted træder en Usling. Kongedømmets Herlighed overdrages ham ikke, men han kommer, før nogen aner Uråd, og tilriver sig Kongedømmet ved Rænker.
22 ൨൨ പ്രളയം പോലെ വരുന്ന സൈന്യങ്ങളും ഉടമ്പടി ചെയ്ത പ്രഭുവും അവന്റെ മുമ്പിൽ പ്രവാഹം പോലെ വന്ന് തകർന്നുപോകും.
Hære bortskylles helt foran ham, også en Pagtsfyrste knuses.
23 ൨൩ ആരെങ്കിലും അവനോട് സഖ്യത ചെയ്താൽ അവൻ വഞ്ചന പ്രവർത്തിക്കും; അവൻ ചെറിയ ഒരു പടക്കൂട്ടവുമായി വന്ന് ജയംപ്രാപിക്കും.
Så snart man har sluttet Forbund med ham, øver han Svig; han drager frem og bliver stærk ved en Håndfuld Folk.
24 ൨൪ അവൻ സമാധാനകാലത്തു തന്നെ സംസ്ഥാനത്തെ സമ്പന്നമായ സ്ഥലങ്ങളിൽ വന്ന്, തന്റെ പിതാക്കന്മാരോ പിതാമഹന്മാരോ ഒരുനാളും ചെയ്യാത്തത് ചെയ്യും; അവൻ കവർച്ചയും കൊള്ളയും സമ്പത്തും അവർക്ക് വാരി വിതറിക്കൊടുക്കും; അവൻ കോട്ടകളുടെ നേരെ ഉപായം പ്രയോഗിക്കും; എന്നാൽ ഇത് അല്പകാലത്തേക്ക് മാത്രമായിരിക്കും.
Uventet falder han ind i de frugtbareste Egne og gør, hvad hans Fædre eller Fædres Fædre ikke gjorde; Ran, Bytte og Gods strør han ud til sine Folk, og mod Fæstninger oplægger han Råd, dog kun til en Tid.
25 ൨൫ അവൻ ഒരു മഹാസൈന്യത്തോടുകൂടി തെക്കെദേശത്തെ രാജാവിന്റെ നേരെ തന്റെ ശക്തിയും ധൈര്യവും പ്രയോഗിക്കും; തെക്കെദേശത്തെ രാജാവും ഏറ്റവും വലിയതും ശക്തിയേറിയതുമായ സൈന്യത്തോടുകൂടി യുദ്ധത്തിന് പുറപ്പെടും; എങ്കിലും അവർ അവന്റെനേരെ ഉപായം പ്രയോഗിക്കുകകൊണ്ട് അവന് ഉറച്ചുനില്ക്കുവാൻ കഴിയുകയില്ല.
Han opbyder sin kraft og sit Mod mod Sydens Konge og drager ud med en stor Hær; og Sydens Konge rykker ud til Strid med en overmåde stor og stærk Hær, men kan ikke stå sig, da der smedes Rænker imod ham;
26 ൨൬ അവന്റെ സ്വാദുഭോജനം ആസ്വദിക്കുന്നവർ തന്നെ അവനെ നശിപ്പിക്കും; അവന്റെ സൈന്യം ഒഴുകിപ്പോകും; അനേകം പേർ നിഹതന്മാരായി വീഴും.
hans Bordfæller bryder hans Magt, hans Hær skylles bort, og mange dræbes og falder.
27 ൨൭ ഈ രാജാക്കന്മാർ ഇരുവരും ദുഷ്ടത പ്രവർത്തിക്കുവാൻ ഭാവിച്ചുകൊണ്ട് ഒരു മേശയ്ക്കു ചുറ്റുമിരുന്ന് ഭോഷ്ക് സംസാരിക്കും; എങ്കിലും അവരുടെ ആഗ്രഹം സാധിക്കുകയില്ല; നിയമിക്കപ്പെട്ട സമയത്തു മാത്രമെ അവസാനം വരുകയുള്ളു.
Begge Konger har ondt i Sinde og sidder til Bords sammen og lyver; men det lykkes ikke, thi Enden tøver endnu til den fastsatte Tid.
28 ൨൮ പിന്നെ അവൻ വളരെ സമ്പത്തോടുകൂടി സ്വദേശത്തേക്ക് മടങ്ങിപ്പോകും; അവൻ വിശുദ്ധനിയമത്തിന് വിരോധമായി ചിന്തിക്കുകയും, അതനുസരിച്ച് നാശം വിതച്ച് സ്വദേശത്തേക്ക് മടങ്ങിപ്പോകുകയും ചെയ്യും.
Da han er på Hjemvejen til sit Land med store Forråd, oplægger hans Hjerte Håd mod den hellige Pagt, og han fuldfører det og vender hjem til sit Land.
29 ൨൯ നിയമിക്കപ്പെട്ട കാലത്ത് അവൻ വീണ്ടും തെക്കോട്ടു വരും; എങ്കിലും ഈ പ്രാവശ്യം മുമ്പത്തെപ്പോലെ കാര്യങ്ങൾ സാദ്ധ്യമാകുകയില്ല.
Til den fastsatte Tid drager han atter mod Syd, men det går ikke anden Gang som første;
30 ൩൦ കിത്തീംകപ്പലുകൾ അവന്റെനേരെ വരും; അതുകൊണ്ട് അവൻ വ്യസനിച്ച് മടങ്ങിച്ചെന്ന്, വിശുദ്ധനിയമത്തിനു വിരോധമായി ക്രുദ്ധിച്ച് പ്രവർത്തിക്കും; അവൻ മടങ്ങിച്ചെന്ന് വിശുദ്ധനിയമം ഉപേക്ഷിക്കുന്നവരെ ആദരിക്കും.
kittæiske Skibe drager imod ham, og han lader sig skræmme og vender om; hans Vrede blusser op mod den hellige Pagt, og han giver den frit Løb. Så vender han hjem og mærker sig dem, som falder fra den hellige Pagt.
31 ൩൧ അവൻ അയച്ച സൈന്യങ്ങൾ അണിനിരന്ന്, വിശുദ്ധമന്ദിരവും കോട്ടയും അശുദ്ധമാക്കി, നിരന്തരഹോമം നിർത്തൽചെയ്ത്, ശൂന്യമാക്കുന്ന മ്ലേച്ഛബിംബം പ്രതിഷ്ഠിക്കും.
Og hans Hære skal stå der og vanhellige Helligdommen, den faste Borg, afskaffe det daglige Offer og rejse Ødelæggelsens Vederstyggelighed.
32 ൩൨ നിയമലംഘികളായി ദുഷ്ടത പ്രവർത്തിക്കുന്നവരെ അവൻ ഉപായംകൊണ്ട് വഷളാക്കും; എങ്കിലും തങ്ങളുടെ ദൈവത്തെ അറിയുന്ന ജനം ഉറച്ചുനിന്ന് വീര്യം പ്രവർത്തിക്കും.
Dem, der overtræder Pagten, lokker han ved Smiger til Frafald; men de Folk, som kender deres Gud, står fast og viser det i Gerning.
33 ൩൩ ജനത്തിലെ ബുദ്ധിമാന്മാരായവർ മറ്റുപലർക്കും ബോധം വരുത്തും; എങ്കിലും കുറെക്കാലത്തേക്ക് അവർ വാളുകൊണ്ടും തീകൊണ്ടും പ്രവാസംകൊണ്ടും കവർച്ചകൊണ്ടും ഇടറിവീണുകൊണ്ടിരിക്കും;
De kloge i Folket skal bringe mange til Indsigt, men en Tid lang bukker de under for Ild og Sværd, Fangenskab og Plyndring.
34 ൩൪ ഇടറിവീഴുമ്പോൾ അവർക്ക് അല്പം സഹായവും രക്ഷയും ലഭിക്കും; പലരും കപടഭാവത്തോടെ അവരോട് ചേർന്നുനിൽക്കും.
Medens de bukker under, får de en ringe Hjælp, og mange slutter sig til dem på Skrømt.
35 ൩൫ എന്നാൽ അവസാനംവരെ അവരിൽ ശോധനയും ശുദ്ധീകരണവും നിർമ്മലീകരണവും നടക്കേണ്ടതിന് ബുദ്ധിമാന്മാരിൽ ചിലർ വീഴും; നിശ്ചയിക്കപ്പെട്ടകാലത്തു മാത്രം അവസാനം വരും.
Af de kloge må nogle bukke under, for at der kan renses ud iblandt dem, så de sigtes og renses til Endens Tid; thi endnu tøver den til den bestemte Tid.
36 ൩൬ രാജാവോ, സ്വന്തഇഷ്ടംപോലെ പ്രവർത്തിക്കും; അവൻ തന്നെത്താൻ ഉയർത്തി, ഏതു ദേവനും മേലായി സ്വയം മഹത്ത്വീകരിക്കുകയും ദൈവാധിദൈവത്തിന്റെ നേരെ ദൂഷണവചനങ്ങൾ സംസാരിക്കുകയും ദൈവക്രോധം ചൊരിയുവോളം അവന് ഇതെല്ലാം സാധിക്കുകയും ചെയ്യും; നിർണ്ണയിക്കപ്പെട്ടിരിക്കുന്നത് സംഭവിക്കുമല്ലോ.
Og Kongen gør, hvad han vil, ophøjer og hovmoder sig mod enhver Gud; mod Gudernes Gud taler han utrolige Ting, og han har Lykken med sig, indtil Vreden er omme; thi hvad der er besluttet, det sker.
37 ൩൭ അവൻ എല്ലാറ്റിനും മീതെ തന്നെത്താൻ മഹത്ത്വീകരിക്കുകയാൽ, തന്റെ പിതാക്കന്മാരുടെ ദേവന്മാരെയും സ്ത്രീകളുടെ ഇഷ്ടദേവനെയും മറ്റു യാതൊരു ദേവനെയും കൂട്ടാക്കുകയില്ല.
Sine Fædres Guder ænser han ikke; ej heller ænser han Kvindernes Yndlingsgud eller nogen anden Gud, men hovmoder sig mod dem alle.
38 ൩൮ അതിന് പകരം അവൻ കോട്ടകളുടെ ദേവനെ ബഹുമാനിക്കും; അവന്റെ പിതാക്കന്മാർ അറിയാത്ത ആ ദേവനെ അവൻ പൊന്നുകൊണ്ടും വെള്ളികൊണ്ടും രത്നങ്ങൾകൊണ്ടും മനോഹരവസ്തുക്കൾകൊണ്ടും ബഹുമാനിക്കും.
I Stedet ærer han Fæstningernes Gud; en Gud, hans Fædre ikke kendte, ærer han med Guld, Sølv, Ædelsten og Klenodier.
39 ൩൯ അവൻ അന്യദേവനെ ആരാധിക്കുന്ന ഒരു ജനത്തെ, കോട്ടകളുടെ കൊത്തളങ്ങളിന്മേൽ ആക്കിവയ്ക്കും; അവനെ അംഗീകരിക്കുന്നവർക്ക് അവൻ മഹത്ത്വം വർദ്ധിപ്പിക്കും; അവൻ അവരെ അധിപതികളാക്കി ദേശം പ്രതിഫലമായി അവർക്ക് വിഭാഗിച്ചുകൊടുക്കും.
I de faste Borge lægger han den fremmede Guds Folk; dem, der vedkender sig ham, overøser han med Ære og giver dem Magt over mange, og han uddeler Land til Løn.
40 ൪൦ അന്ത്യകാലത്ത് തെക്കെദേശത്തെ രാജാവ് അവനെ ആക്രമിക്കും; വടക്കെദേശത്തെ രാജാവ് രഥങ്ങളോടും കുതിരച്ചേവകരോടും വളരെ കപ്പലുകളോടും കൂടി ചുഴലിക്കാറ്റുപോലെ അവന്റെനേരെ വരും; അവൻ രാജ്യങ്ങളിലേക്ക് കടക്കുകയും പെരുവെള്ളംപോലെ കവിഞ്ഞ് പോകുകയും ചെയ്യും;
Men ved Endens Tid skal Sydens Konge prøve Kræfter med ham, og Nordens Konge stormer imod ham med Vogne, Ryttere og Skibe i Mængde og falder ind i Landene, oversvømmer og overskyller dem.
41 ൪൧ അവൻ മനോഹരദേശത്തും കടക്കും; പതിനായിരക്കണക്കിന് ആളുകൾ ഇടറിവീഴും; എങ്കിലും ഏദോമും മോവാബും അമ്മോന്യശ്രേഷ്ഠന്മാരും അവന്റെ കൈയിൽനിന്ന് വഴുതിപ്പോകും.
Han falder ind i det herlige Land, og Titusinder falder; men følgende skal reddes af hans Bånd: Edom, Moab og en Levning Ammoniter.
42 ൪൨ അവൻ രാജ്യങ്ങളുടെ നേരെ കൈ നീട്ടും; ഈജിപ്റ്റ് ദേശവും അവന്റെ കൈയിൽനിന്ന് ഒഴിഞ്ഞുപോകുകയില്ല.
Han udrækker sin Hånd mod Landene, og Ægypten undslipper ikke.
43 ൪൩ അവൻ പൊന്ന് വെള്ളി എന്നീ നിക്ഷേപങ്ങളും ഈജിപ്റ്റിലെ മനോഹര വസ്തുക്കളും കൈവശമാക്കും; ലൂബ്യരും കൂശ്യരും അവന്റെ പിന്നാലെ വരും.
Han bliver Herre over Guld og Sølvskattene og alle Ægyptens Klenodier; der er Libyere og Ætiopere i hans Følge.
44 ൪൪ എന്നാൽ കിഴക്കുനിന്നും വടക്കുനിന്നും ഉള്ള വർത്തമാനങ്ങളാൽ അവൻ പരവശനാകും; അതുമൂലം അവൻ പലരെയും നശിപ്പിച്ച് നിർമ്മൂലമാക്കേണ്ടതിന് മഹാക്രോധത്തോടെ പുറപ്പെടും.
Men Rygter fra Øst og Nord forfærder ham, og han drager bort i stor Harme for at tilintetgøre mange og lægge Band på dem.
45 ൪൫ പിന്നെ അവൻ സമുദ്രത്തിനും മഹത്ത്വപൂർണ്ണമായ വിശുദ്ധപർവ്വതത്തിനും മദ്ധ്യത്തിൽ രാജകീയ കൂടാരം അടിക്കും; അവിടെ അവൻ അന്തരിക്കും; ആരും അവനെ രക്ഷിക്കുകയുമില്ല”.
Han opslår sine Paladstelte mellem Havet og det hellige, herlige Bjerg. Men han går sin Bane i Møde, og ingen kommer ham til Hjælp.