< കൊലൊസ്സ്യർ 4 >

1 യജമാനന്മാരേ, നിങ്ങൾക്കും സ്വർഗ്ഗത്തിൽ ഒരു യജമാനനായ ദൈവം ഉണ്ട് എന്നറിഞ്ഞ് ദാസന്മാർക്ക് നീതിയായതും ന്യായമായതും നൽകുവിൻ.
ਅਪਰਞ੍ਚ ਹੇ ਅਧਿਪਤਯਃ, ਯੂਯੰ ਦਾਸਾਨ੍ ਪ੍ਰਤਿ ਨ੍ਯਾੱਯੰ ਯਥਾਰ੍ਥਞ੍ਚਾਚਰਣੰ ਕੁਰੁਧ੍ਵੰ ਯੁਸ਼਼੍ਮਾਕਮਪ੍ਯੇਕੋ(ਅ)ਧਿਪਤਿਃ ਸ੍ਵਰ੍ਗੇ ਵਿਦ੍ਯਤ ਇਤਿ ਜਾਨੀਤ|
2 പ്രാർത്ഥനയിൽ ഉറ്റിരിക്കുവിൻ; സ്തോത്രത്തോടെ അതിൽ ജാഗരിപ്പിൻ.
ਯੂਯੰ ਪ੍ਰਾਰ੍ਥਨਾਯਾਂ ਨਿਤ੍ਯੰ ਪ੍ਰਵਰ੍ੱਤਧ੍ਵੰ ਧਨ੍ਯਵਾਦੰ ਕੁਰ੍ੱਵਨ੍ਤਸ੍ਤਤ੍ਰ ਪ੍ਰਬੁੱਧਾਸ੍ਤਿਸ਼਼੍ਠਤ ਚ|
3 എനിക്ക് ബന്ധനകാരണമായ ക്രിസ്തുവിന്റെ മർമ്മം പ്രസ്താവിപ്പാൻ തക്കവണ്ണം ദൈവം ഞങ്ങൾക്ക് വചനത്തിന്റെ വാതിൽ തുറന്നുതരികയും
ਪ੍ਰਾਰ੍ਥਨਾਕਾਲੇ ਮਮਾਪਿ ਕ੍ਰੁʼਤੇ ਪ੍ਰਾਰ੍ਥਨਾਂ ਕੁਰੁਧ੍ਵੰ,
4 ഞാൻ സംസാരിക്കേണ്ടുംവണ്ണം അതിനെ വെളിപ്പെടുത്തുകയും ചെയ്യേണ്ടതിന് ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കുവിൻ.
ਫਲਤਃ ਖ੍ਰੀਸ਼਼੍ਟਸ੍ਯ ਯੰਨਿਗੂਢਵਾਕ੍ਯਕਾਰਣਾਦ੍ ਅਹੰ ਬੱਧੋ(ਅ)ਭਵੰ ਤਤ੍ਪ੍ਰਕਾਸ਼ਾਯੇਸ਼੍ਵਰੋ ਯਤ੍ ਮਦਰ੍ਥੰ ਵਾਗ੍ਦ੍ਵਾਰੰ ਕੁਰ੍ੱਯਾਤ੍, ਅਹਞ੍ਚ ਯਥੋਚਿਤੰ ਤਤ੍ ਪ੍ਰਕਾਸ਼ਯਿਤੁੰ ਸ਼ਕ੍ਨੁਯਾਮ੍ ਏਤਤ੍ ਪ੍ਰਾਰ੍ਥਯਧ੍ਵੰ|
5 സമയം തക്കത്തിൽ ഉപയോഗിച്ചുകൊണ്ട് അവിശ്വാസികളോടു ജ്ഞാനത്തോടെ പെരുമാറുവിൻ.
ਯੂਯੰ ਸਮਯੰ ਬਹੁਮੂਲ੍ਯੰ ਜ੍ਞਾਤ੍ਵਾ ਬਹਿਃਸ੍ਥਾਨ੍ ਲੋਕਾਨ੍ ਪ੍ਰਤਿ ਜ੍ਞਾਨਾਚਾਰੰ ਕੁਰੁਧ੍ਵੰ|
6 ഓരോരുത്തനോട് നിങ്ങൾ എങ്ങനെ ഉത്തരം പറയേണം എന്ന് അറിയേണ്ടതിന് നിങ്ങളുടെ സംസാരം എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാൽ രുചിവരുത്തിയതും ആയിരിക്കട്ടെ.
ਯੁਸ਼਼੍ਮਾਕਮ੍ ਆਲਾਪਃ ਸਰ੍ੱਵਦਾਨੁਗ੍ਰਹਸੂਚਕੋ ਲਵਣੇਨ ਸੁਸ੍ਵਾਦੁਸ਼੍ਚ ਭਵਤੁ ਯਸ੍ਮੈ ਯਦੁੱਤਰੰ ਦਾਤਵ੍ਯੰ ਤਦ੍ ਯੁਸ਼਼੍ਮਾਭਿਰਵਗਮ੍ਯਤਾਂ|
7 എന്റെ അവസ്ഥ ഒക്കെയും കർത്താവിൽ പ്രിയ സഹോദരനും വിശ്വസ്ത ശുശ്രൂഷകനും സഹഭൃത്യനുമായ തിഹിക്കൊസ് നിങ്ങളോട് അറിയിക്കും.
ਮਮ ਯਾ ਦਸ਼ਾਕ੍ਤਿ ਤਾਂ ਤੁਖਿਕਨਾਮਾ ਪ੍ਰਭੌ ਪ੍ਰਿਯੋ ਮਮ ਭ੍ਰਾਤਾ ਵਿਸ਼੍ਵਸਨੀਯਃ ਪਰਿਚਾਰਕਃ ਸਹਦਾਸਸ਼੍ਚ ਯੁਸ਼਼੍ਮਾਨ੍ ਜ੍ਞਾਪਯਿਸ਼਼੍ਯਤਿ|
8 നിങ്ങൾ ഞങ്ങളുടെ അവസ്ഥ അറിയുവാനും അവൻ നിങ്ങളുടെ ഹൃദയങ്ങളെ പ്രോത്സാഹിപ്പിക്കുവാനുമായി
ਸ ਯਦ੍ ਯੁਸ਼਼੍ਮਾਕੰ ਦਸ਼ਾਂ ਜਾਨੀਯਾਤ੍ ਯੁਸ਼਼੍ਮਾਕੰ ਮਨਾਂਸਿ ਸਾਨ੍ਤ੍ਵਯੇੱਚ ਤਦਰ੍ਥਮੇਵਾਹੰ
9 ഞാൻ അവനെ നിങ്ങളിൽ ഒരുവനായ ഒനേസിമൊസ് എന്ന വിശ്വസ്തനും പ്രിയനുമായ സഹോദരനോടുകൂടെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇവിടത്തെ അവസ്ഥ എല്ലാം അവർ നിങ്ങളോട് അറിയിക്കും.
ਤਮ੍ ਓਨੀਸ਼਼ਿਮਨਾਮਾਨਞ੍ਚ ਯੁਸ਼਼੍ਮੱਦੇਸ਼ੀਯੰ ਵਿਸ਼੍ਵਸ੍ਤੰ ਪ੍ਰਿਯਞ੍ਚ ਭ੍ਰਾਤਰੰ ਪ੍ਰੇਸ਼਼ਿਤਵਾਨ੍ ਤੌ ਯੁਸ਼਼੍ਮਾਨ੍ ਅਤ੍ਰਤ੍ਯਾਂ ਸਰ੍ੱਵਵਾਰ੍ੱਤਾਂ ਜ੍ਞਾਪਯਿਸ਼਼੍ਯਤਃ|
10 ൧൦ എന്റെ സഹതടവുകാരനായ അരിസ്തർഹൊസും ബർന്നബാസിന്റെ ബന്ധുവായ മർക്കൊസും — അവനെക്കുറിച്ച് നിങ്ങൾക്ക് കല്പന കിട്ടീട്ടുണ്ടല്ലോ; അവൻ നിങ്ങളുടെ അടുക്കൽ വന്നാൽ അവനെ കൈക്കൊൾവിൻ —
ਆਰਿਸ਼਼੍ਟਾਰ੍ਖਨਾਮਾ ਮਮ ਸਹਬਨ੍ਦੀ ਬਰ੍ਣੱਬਾ ਭਾਗਿਨੇਯੋ ਮਾਰ੍ਕੋ ਯੁਸ਼਼੍ਟਨਾਮ੍ਨਾ ਵਿਖ੍ਯਾਤੋ ਯੀਸ਼ੁਸ਼੍ਚੈਤੇ ਛਿੰਨਤ੍ਵਚੋ ਭ੍ਰਾਤਰੋ ਯੁਸ਼਼੍ਮਾਨ੍ ਨਮਸ੍ਕਾਰੰ ਜ੍ਞਾਪਯਨ੍ਤਿ, ਤੇਸ਼਼ਾਂ ਮਧ੍ਯੇ ਮਾਰ੍ਕਮਧਿ ਯੂਯੰ ਪੂਰ੍ੱਵਮ੍ ਆਜ੍ਞਾਪਿਤਾਃ ਸ ਯਦਿ ਯੁਸ਼਼੍ਮਤ੍ਸਮੀਪਮ੍ ਉਪਤਿਸ਼਼੍ਠੇਤ੍ ਤਰ੍ਹਿ ਯੁਸ਼਼੍ਮਾਭਿ ਰ੍ਗ੍ਰੁʼਹ੍ਯਤਾਂ|
11 ൧൧ യുസ്തൊസ് എന്ന് പറയുന്ന യേശുവും നിങ്ങളെ വന്ദനം ചെയ്യുന്നു; യഹൂദവിശ്വാസികളില്‍ ഇവർ മൂവരും മാത്രം ദൈവരാജ്യത്തിന് കൂട്ടുവേലക്കാരായിട്ട് എനിക്ക് ആശ്വാസമായിത്തീർന്നു.
ਕੇਵਲਮੇਤ ਈਸ਼੍ਵਰਰਾਜ੍ਯੇ ਮਮ ਸਾਨ੍ਤ੍ਵਨਾਜਨਕਾਃ ਸਹਕਾਰਿਣੋ(ਅ)ਭਵਨ੍|
12 ൧൨ നിങ്ങളിൽ ഒരുവനായ ക്രിസ്തുയേശുവിന്റെ ദാസനായ എപ്പഫ്രാസ് നിങ്ങളെ വന്ദനം ചെയ്യുന്നു; നിങ്ങൾ തികവുള്ളവരും ദൈവഹിതം സംബന്ധിച്ചൊക്കെയും പൂർണ്ണനിശ്ചയമുള്ളവരുമായി നില്ക്കേണ്ടതിന് അവൻ പ്രാർത്ഥനയിൽ നിങ്ങൾക്കുവേണ്ടി എപ്പോഴും പോരാടുന്നു.
ਖ੍ਰੀਸ਼਼੍ਟਸ੍ਯ ਦਾਸੋ ਯੋ ਯੁਸ਼਼੍ਮੱਦੇਸ਼ੀਯ ਇਪਫ੍ਰਾਃ ਸ ਯੁਸ਼਼੍ਮਾਨ੍ ਨਮਸ੍ਕਾਰੰ ਜ੍ਞਾਪਯਤਿ ਯੂਯਞ੍ਚੇਸ਼੍ਵਰਸ੍ਯ ਸਰ੍ੱਵਸ੍ਮਿਨ੍ ਮਨੋ(ਅ)ਭਿਲਾਸ਼਼ੇ ਯਤ੍ ਸਿੱਧਾਃ ਪੂਰ੍ਣਾਸ਼੍ਚ ਭਵੇਤ ਤਦਰ੍ਥੰ ਸ ਨਿਤ੍ਯੰ ਪ੍ਰਾਰ੍ਥਨਯਾ ਯੁਸ਼਼੍ਮਾਕੰ ਕ੍ਰੁʼਤੇ ਯਤਤੇ|
13 ൧൩ നിങ്ങൾക്കും ലവുദിക്യപട്ടണത്തിലും ഹിയരപൊലിപട്ടണത്തിലുമുള്ള വിശ്വാസികള്‍ക്കും വേണ്ടി അവൻ വളരെ പ്രയാസപ്പെടുന്നു എന്നുള്ളതിന് ഞാൻ സാക്ഷി.
ਯੁਸ਼਼੍ਮਾਕੰ ਲਾਯਦਿਕੇਯਾਸ੍ਥਿਤਾਨਾਂ ਹਿਯਰਾਪਲਿਸ੍ਥਿਤਾਨਾਞ੍ਚ ਭ੍ਰਾਤ੍ਰੁʼਣਾਂ ਹਿਤਾਯ ਸੋ(ਅ)ਤੀਵ ਚੇਸ਼਼੍ਟਤ ਇਤ੍ਯਸ੍ਮਿਨ੍ ਅਹੰ ਤਸ੍ਯ ਸਾਕ੍ਸ਼਼ੀ ਭਵਾਮਿ|
14 ൧൪ വൈദ്യനായ പ്രിയ ലൂക്കോസും ദേമാസും നിങ്ങളെ വന്ദനം ചെയ്യുന്നു.
ਲੂਕਨਾਮਾ ਪ੍ਰਿਯਸ਼੍ਚਿਕਿਤ੍ਸਕੋ ਦੀਮਾਸ਼੍ਚ ਯੁਸ਼਼੍ਮਭ੍ਯੰ ਨਮਸ੍ਕੁਰ੍ੱਵਾਤੇ|
15 ൧൫ ലവുദിക്യയിലെ സഹോദരന്മാർക്കും നുംഫെയ്ക്കും അവളുടെ വീട്ടിലെ സഭയ്ക്കും വന്ദനം ചൊല്ലുവിൻ.
ਯੂਯੰ ਲਾਯਦਿਕੇਯਾਸ੍ਥਾਨ੍ ਭ੍ਰਾਤ੍ਰੁʼਨ੍ ਨੁਮ੍ਫਾਂ ਤਦ੍ਗ੍ਰੁʼਹਸ੍ਥਿਤਾਂ ਸਮਿਤਿਞ੍ਚ ਮਮ ਨਮਸ੍ਕਾਰੰ ਜ੍ਞਾਪਯਤ|
16 ൧൬ നിങ്ങളുടെ ഇടയിൽ ഈ ലേഖനം വായിച്ച് തീർന്നശേഷം ലവുദിക്യസഭയിൽ കൂടെ വായിപ്പിക്കുകയും ലവുദിക്യയിൽനിന്നുള്ളത് നിങ്ങളും വായിക്കുകയും ചെയ്‌വിൻ.
ਅਪਰੰ ਯੁਸ਼਼੍ਮਤ੍ਸੰਨਿਧੌ ਪਤ੍ਰਸ੍ਯਾਸ੍ਯ ਪਾਠੇ ਕ੍ਰੁʼਤੇ ਲਾਯਦਿਕੇਯਾਸ੍ਥਸਮਿਤਾਵਪਿ ਤਸ੍ਯ ਪਾਠੋ ਯਥਾ ਭਵੇਤ੍ ਲਾਯਦਿਕੇਯਾਞ੍ਚ ਯਤ੍ ਪਤ੍ਰੰ ਮਯਾ ਪ੍ਰਹਿਤੰ ਤਦ੍ ਯਥਾ ਯੁਸ਼਼੍ਮਾਭਿਰਪਿ ਪਠ੍ਯੇਤ ਤਥਾ ਚੇਸ਼਼੍ਟਧ੍ਵੰ|
17 ൧൭ അർക്കിപ്പൊസിനോട് കർത്താവിൽ ലഭിച്ച ശുശ്രൂഷ നിവർത്തിപ്പാൻ നോക്കേണം എന്ന് പറവിൻ.
ਅਪਰਮ੍ ਆਰ੍ਖਿੱਪੰ ਵਦਤ ਪ੍ਰਭੋ ਰ੍ਯਤ੍ ਪਰਿਚਰ੍ੱਯਾਪਦੰ ਤ੍ਵਯਾਪ੍ਰਾਪਿ ਤਤ੍ਸਾਧਨਾਯ ਸਾਵਧਾਨੋ ਭਵ|
18 ൧൮ പൗലൊസായ എന്റെ സ്വന്തകയ്യാലെ അഭിവാദനം; എന്റെ ബന്ധനങ്ങളെ ഓർത്തുകൊൾവിൻ. കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.
ਅਹੰ ਪੌਲਃ ਸ੍ਵਹਸ੍ਤਾਕ੍ਸ਼਼ਰੇਣ ਯੁਸ਼਼੍ਮਾਨ੍ ਨਮਸ੍ਕਾਰੰ ਜ੍ਞਾਪਯਾਮਿ ਯੂਯੰ ਮਮ ਬਨ੍ਧਨੰ ਸ੍ਮਰਤ| ਯੁਸ਼਼੍ਮਾਨ੍ ਪ੍ਰਤ੍ਯਨੁਗ੍ਰਹੋ ਭੂਯਾਤ੍| ਆਮੇਨ|

< കൊലൊസ്സ്യർ 4 >