< കൊലൊസ്സ്യർ 3 >

1 അതുകൊണ്ട് ദൈവം ക്രിസ്തുവിനോടൊപ്പം നിങ്ങളെയും ഉയിർപ്പിച്ചിരിക്കുന്നുവെങ്കിൽ, ക്രിസ്തു ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരിക്കുന്നിടമായ ഉയരത്തിലുള്ളത് അന്വേഷിക്കുവിൻ.
यदि यूयं ख्रीष्टेन सार्द्धम् उत्थापिता अभवत तर्हि यस्मिन् स्थाने ख्रीष्ट ईश्वरस्य दक्षिणपार्श्वे उपविष्ट आस्ते तस्योर्द्ध्वस्थानस्य विषयान् चेष्टध्वं।
2 ഭൂമിയിലുള്ളതിനെക്കുറിച്ചല്ല ഉയരത്തിലുള്ളതുതന്നെ ചിന്തിപ്പിൻ.
पार्थिवविषयेषु न यतमाना ऊर्द्ध्वस्थविषयेषु यतध्वं।
3 നിങ്ങൾ മരിച്ചു, നിങ്ങളുടെ ജീവൻ ദൈവം ക്രിസ്തുവിൽ മറച്ചിരിക്കുന്നു.
यतो यूयं मृतवन्तो युष्माकं जीवितञ्च ख्रीष्टेन सार्द्धम् ईश्वरे गुप्तम् अस्ति।
4 നമ്മുടെ ജീവനായ ക്രിസ്തു വെളിപ്പെടുമ്പോൾ നിങ്ങളും അവനോടുകൂടെ തേജസ്സിൽ വെളിപ്പെടും.
अस्माकं जीवनस्वरूपः ख्रीष्टो यदा प्रकाशिष्यते तदा तेन सार्द्धं यूयमपि विभवेन प्रकाशिष्यध्वे।
5 ആകയാൽ വ്യഭിചാരം, അശുദ്ധി, അമിതവികാരം, ദുർമ്മോഹം, വിഗ്രഹാരാധനയായ അത്യാഗ്രഹം ഇങ്ങനെ ഭൂമിയിലുള്ള നിങ്ങളുടെ പാപാഭിലാഷങ്ങളെ മരിപ്പിക്കുവീൻ.
अतो वेश्यागमनम् अशुचिक्रिया रागः कुत्सिताभिलाषो देवपूजातुल्यो लोभश्चैतानि र्पािथवपुरुषस्याङ्गानि युष्माभि र्निहन्यन्तां।
6 ഈ വകനിമിത്തം ദൈവകോപം അനുസരണം കെട്ടവരുടെമേല്‍ വരുന്നു.
यत एतेभ्यः कर्म्मभ्य आज्ञालङ्घिनो लोकान् प्रतीश्वरस्य क्रोधो वर्त्तते।
7 അവയിൽ ജീവിച്ചിരുന്ന കാലം നിങ്ങളും മുമ്പെ അവയിൽ നടന്നുപോന്നു.
पूर्व्वं यदा यूयं तान्युपाजीवत तदा यूयमपि तान्येवाचरत;
8 ഇപ്പോഴോ നിങ്ങളും കോപം, ക്രോധം, ദുരുദ്ദേശങ്ങൾ, അപമാനങ്ങൾ, വായിൽനിന്ന് വരുന്ന ലജ്ജാകരവും, അശ്ലീലവുമായ ദുർഭാഷണങ്ങൾ; ഇവയൊക്കെയും വിട്ടുകളയുവിൻ.
किन्त्विदानीं क्रोधो रोषो जिहिंसिषा दुर्मुखता वदननिर्गतकदालपश्चैतानि सर्व्वाणि दूरीकुरुध्वं।
9 അന്യോന്യം ഭോഷ്ക് പറയരുത്; നിങ്ങൾ പഴയമനുഷ്യനെ അവന്റെ ശീലങ്ങളോടുകൂടെ ഉരിഞ്ഞുകളഞ്ഞ്
यूयं परस्परं मृषाकथां न वदत यतो यूयं स्वकर्म्मसहितं पुरातनपुरुषं त्यक्तवन्तः
10 ൧൦ തന്നെ സൃഷ്ടിച്ചവന്റെ സ്വരൂപപ്രകാരം പരിജ്ഞാനത്തിനായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നുവല്ലോ.
स्वस्रष्टुः प्रतिमूर्त्या तत्त्वज्ञानाय नूतनीकृतं नवीनपुरुषं परिहितवन्तश्च।
11 ൧൧ ഈ അറിവിൽ യവനനും യെഹൂദനും എന്നില്ല, പരിച്ഛേദനയും അഗ്രചർമവും എന്നില്ല, അപരിഷ്കൃതൻ പരിഷ്കൃതൻ, ദാസൻ സ്വതന്ത്രൻ എന്നുമില്ല; ക്രിസ്തുവത്രേ എല്ലാവരിലും എല്ലാം ആകുന്നു.
तेन च यिहूदिभिन्नजातीययोश्छिन्नत्वगच्छिन्नत्वचो र्म्लेच्छस्कुथीययो र्दासमुक्तयोश्च कोऽपि विशेषो नास्ति किन्तु सर्व्वेषु सर्व्वः ख्रीष्ट एवास्ते।
12 ൧൨ അതുകൊണ്ട് ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവരും വിശുദ്ധന്മാരും പ്രിയരുമായി മനസ്സലിവ്, ദയ, താഴ്മ, സൌമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊണ്ട്
अतएव यूयम् ईश्वरस्य मनोभिलषिताः पवित्राः प्रियाश्च लोका इव स्नेहयुक्ताम् अनुकम्पां हितैषितां नम्रतां तितिक्षां सहिष्णुताञ्च परिधद्ध्वं।
13 ൧൩ അന്യോന്യം സഹിക്കുകയും ഒരുവനോട് ഒരുവന് വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്‌വിൻ; കർത്താവ് നിങ്ങളോട് ക്ഷമിച്ചതുപോലെ നിങ്ങളും ചെയ്‌വിൻ.
यूयम् एकैकस्याचरणं सहध्वं येन च यस्य किमप्यपराध्यते तस्य तं दोषं स क्षमतां, ख्रीष्टो युष्माकं दोषान् यद्वद् क्षमितवान् यूयमपि तद्वत् कुरुध्वं।
14 ൧൪ എല്ലാറ്റിനും മീതെ സമ്പൂർണ്ണതയുടെ ബന്ധമായ സ്നേഹം ധരിപ്പിൻ.
विशेषतः सिद्धिजनकेन प्रेमबन्धनेन बद्धा भवत।
15 ൧൫ ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളിൽ വാഴട്ടെ; അതിനല്ലോ നിങ്ങൾ ഏകശരീരമായി വിളിക്കപ്പെട്ടുമിരിക്കുന്നത്; നന്ദിയുള്ളവരായും ഇരിപ്പിൻ.
यस्याः प्राप्तये यूयम् एकस्मिन् शरीरे समाहूता अभवत सेश्वरीया शान्ति र्युष्माकं मनांस्यधितिष्ठतु यूयञ्च कृतज्ञा भवत।
16 ൧൬ സങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മികഗീതങ്ങളാലും തമ്മിൽ പഠിപ്പിച്ചും ബുദ്ധിയുപദേശിച്ചും നന്ദിയോടെ നിങ്ങളുടെ ഹൃദയങ്ങളിൽ ദൈവത്തിന് പാടിയും ഇങ്ങനെ ക്രിസ്തുവിന്റെ വചനം അത്യധികമായി സകലജ്ഞാനത്തോടും കൂടെ നിങ്ങളിൽ വസിക്കട്ടെ.
ख्रीष्टस्य वाक्यं सर्व्वविधज्ञानाय सम्पूर्णरूपेण युष्मदन्तरे निवमतु, यूयञ्च गीतै र्गानैः पारमार्थिकसङ्कीर्त्तनैश्च परस्परम् आदिशत प्रबोधयत च, अनुगृहीतत्वात् प्रभुम् उद्दिश्य स्वमनोभि र्गायत च।
17 ൧൭ വാക്കിനാലോ ക്രിയയാലോ എന്ത് ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിന് സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ.
वाचा कर्म्मणा वा यद् यत् कुरुत तत् सर्व्वं प्रभो र्यीशो र्नाम्ना कुरुत तेन पितरम् ईश्वरं धन्यं वदत च।
18 ൧൮ ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർക്ക് കർത്താവിന് ഉചിതമാകുംവണ്ണം കീഴടങ്ങുവിൻ.
हे योषितः, यूयं स्वामिनां वश्या भवत यतस्तदेव प्रभवे रोचते।
19 ൧൯ ഭർത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ; അവരോട് കയ്പായിരിക്കയുമരുത്.
हे स्वामिनः, यूयं भार्य्यासु प्रीयध्वं ताः प्रति परुषालापं मा कुरुध्वं।
20 ൨൦ മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ സകലത്തിലും അനുസരിക്കുവിൻ. ഇത് കർത്താവിന് പൂർണ്ണമായും പ്രസാദകരമല്ലോ.
हे बालाः, यूयं सर्व्वविषये पित्रोराज्ञाग्राहिणो भवत यतस्तदेव प्रभोः सन्तोषजनकं।
21 ൨൧ പിതാക്കന്മാരേ, നിങ്ങളുടെ മക്കൾ നിരുത്സാഹപ്പെടാതിരിക്കേണ്ടതിന് അവരെ കോപിപ്പിക്കരുത്.
हे पितरः, युष्माकं सन्ताना यत् कातरा न भवेयुस्तदर्थं तान् प्रति मा रोषयत।
22 ൨൨ ദാസന്മാരേ, ജഡപ്രകാരമുള്ള യജമാനന്മാരെ സകലത്തിലും അനുസരിക്കുവിൻ; മനുഷ്യരെ പ്രസാദിപ്പിക്കുന്നവരെപ്പോലെ ദൃഷ്ടിസേവകളാലല്ല കർത്താവിനെ ഭയപ്പെട്ടുകൊണ്ട് ഹൃദയത്തിന്റെ ആത്മാർത്ഥതയോടെ അത്രേ അനുസരിക്കേണ്ടത്.
हे दासाः, यूयं सर्व्वविषय ऐहिकप्रभूनाम् आज्ञाग्राहिणो भवत दृष्टिगोचरीयसेवया मानवेभ्यो रोचितुं मा यतध्वं किन्तु सरलान्तःकरणैः प्रभो र्भाीत्या कार्य्यं कुरुध्वं।
23 ൨൩ നിങ്ങൾ ചെയ്യുന്നത് ഒക്കെയും മനുഷ്യർക്കെന്നല്ല കർത്താവിന് എന്നപോലെ മനസ്സോടെ ചെയ്‌വിൻ.
यच्च कुरुध्वे तत् मानुषमनुद्दिश्य प्रभुम् उद्दिश्य प्रफुल्लमनसा कुरुध्वं,
24 ൨൪ അവകാശമെന്ന പ്രതിഫലം കർത്താവ് തരും എന്നറിഞ്ഞ് കർത്താവായ ക്രിസ്തുവിനെ സേവിപ്പിൻ.
यतो वयं प्रभुतः स्वर्गाधिकाररूपं फलं लप्स्यामह इति यूयं जानीथ यस्माद् यूयं प्रभोः ख्रीष्टस्य दासा भवथ।
25 ൨൫ അന്യായം ചെയ്യുന്നവൻ താൻ ചെയ്ത അന്യായത്തിന് ഒത്തത് പ്രാപിക്കും; യാതൊരു മുഖപക്ഷവും ഇല്ലല്ലോ.
किन्तु यः कश्चिद् अनुचितं कर्म्म करोति स तस्यानुचितकर्म्मणः फलं लप्स्यते तत्र कोऽपि पक्षपातो न भविष्यति।

< കൊലൊസ്സ്യർ 3 >