< കൊലൊസ്സ്യർ 2 >

1 നിങ്ങൾക്കും, ലവുദിക്യപട്ടണത്തിലുള്ളവർക്കും ജഡത്തിൽ എന്റെ മുഖം കണ്ടിട്ടില്ലാത്ത എല്ലാവർക്കുംവേണ്ടി,
Διότι θέλω να εξεύρητε οποίον μέγαν αγώνα έχω διά σας και τους εν Λαοδικεία και τους όσοι δεν είδον το πρόσωπόν μου σωματικώς,
2 അവർ പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മത്തിന്റെ പരിജ്ഞാനവും വിവേകപൂർണ്ണതയുടെ സമ്പത്തും പ്രാപിക്കുവാൻവേണ്ടി സ്നേഹത്തിൽ ബന്ധിതരായി ഹൃദയങ്ങൾക്ക് സാന്ത്വനം ലഭിക്കണം എന്നുവച്ച് ഞാൻ എത്ര വലിയ പോരാട്ടം കഴിക്കുന്നു എന്ന് നിങ്ങൾ അറിവാൻ ഞാൻ ഇച്ഛിക്കുന്നു.
διά να παρηγορηθώσιν αι καρδίαι αυτών, ενωθέντων ομού εν αγάπη και εις πάντα πλούτον της πληροφορίας της συνέσεως, ώστε να γνωρίσωσι το μυστήριον του Θεού και Πατρός και του Χριστού,
3 ക്രിസ്തുവില്‍ ജ്ഞാനത്തിന്റെയും അറിവിന്റേയും നിക്ഷേപങ്ങൾ ഒക്കെയും മറഞ്ഞിരിക്കുന്നു.
εν τω οποίω είναι κεκρυμμένοι πάντες οι θησαυροί της σοφίας και της γνώσεως.
4 വശീകരണവാക്കുകൊണ്ട് ആരും നിങ്ങളെ ചതിക്കാതിരിപ്പാൻ ഞാൻ ഇത് പറയുന്നു.
Λέγω δε τούτο, διά να μη σας εξαπατά τις με πιθανολογίαν·
5 ഞാൻ ശരീരംകൊണ്ട് ദൂരസ്ഥനെങ്കിലും ആത്മാവുകൊണ്ട് നിങ്ങളോട് കൂടെയുള്ളവനായി നിങ്ങളുടെ നല്ല ക്രമങ്ങളും ക്രിസ്തുവിൽ നിങ്ങൾക്കുള്ള വിശ്വാസത്തിന്റെ ശക്തിയും കണ്ട് സന്തോഷിക്കുന്നു.
διότι αν και κατά το σώμα ήμαι απών, με το πνεύμα όμως είμαι μεθ' υμών, χαίρων και βλέπων την τάξιν σας και την σταθερότητα της εις Χριστόν πίστεώς σας.
6 ആകയാൽ കർത്താവായ ക്രിസ്തുയേശുവിനെ നിങ്ങൾ കൈക്കൊണ്ടതുപോലെ അവനിൽ നടപ്പിൻ;
Καθώς λοιπόν παρελάβετε τον Χριστόν Ιησούν τον Κύριον, εν αυτώ περιπατείτε,
7 അവനിൽ ഉറപ്പോടെ വേരൂന്നുകയും, പണിയപ്പെടുകയും ചെയ്യുന്നവരായും, നിങ്ങൾക്ക് ഉപദേശിച്ചുതന്നതിന് ഒത്തവണ്ണം വിശ്വാസത്താൽ ഉറച്ചും, സ്തോത്രത്തിൽ കവിഞ്ഞും ഇരിപ്പിൻ.
ερριζωμένοι και εποικοδομούμενοι εν αυτώ και στερεούμενοι εν τη πίστει καθώς εδιδάχθητε, περισσεύοντες εν αυτή μετά ευχαριστίας.
8 തത്വജ്ഞാനവും പൊള്ളയായ വഞ്ചനയുംകൊണ്ട് ആരും നിങ്ങളെ കീഴടക്കാതിരിക്കുവാൻ സൂക്ഷിപ്പിൻ; അത് മനുഷ്യരുടെ പാരമ്പര്യോപദേശങ്ങൾക്കും, ലോകത്തിന്റെ പാപകാരണമായ വിശ്വാസ സമ്പ്രദായങ്ങൾക്കും ഒത്തവണ്ണം അല്ലാതെ ക്രിസ്തുവിന് ഒത്തവണ്ണമുള്ളതല്ല.
Βλέπετε μη σας εξαπατήση τις διά της φιλοσοφίας και της ματαίας απάτης, κατά την παράδοσιν των ανθρώπων, κατά τα στοιχεία του κόσμου και ουχί κατά Χριστόν·
9 ക്രിസ്തുവിന്‍റെ ശരീരത്തിലല്ലോ ദൈവത്തിന്റെ സർവ്വസമ്പൂർണ്ണതയുടെ സ്വഭാവങ്ങളും ദേഹരൂപമായി വസിക്കുന്നത്.
διότι εν αυτώ κατοικεί παν το πλήρωμα της θεότητος σωματικώς,
10 ൧൦ എല്ലാ അധികാരത്തിനും, ആധിപത്യത്തിനും തലയായ ക്രിസ്തുവിൽ നിങ്ങൾ പരിപൂർണ്ണരായിരിക്കുന്നു.
και είσθε πλήρεις εν αυτώ, όστις είναι η κεφαλή πάσης αρχής και εξουσίας,
11 ൧൧ ക്രിസ്തുവിന്റെ പരിച്ഛേദനയാൽ നിങ്ങൾക്കും പാപശരീരം ഉരിഞ്ഞുകളയുന്നതായ കൈകൊണ്ടല്ലാത്ത പരിച്ഛേദനയും ലഭിച്ചിരിക്കുന്നു.
εις τον οποίον και περιετμήθητε με περιτομήν αχειροποίητον, απεκδυθέντες το σώμα των αμαρτιών της σαρκός διά της περιτομής του Χριστού,
12 ൧൨ സ്നാനത്തിൽ നിങ്ങൾ ക്രിസ്തുവിനോടുകൂടെ അടക്കപ്പെടുകയും അവനെ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ച് ദൈവത്തിന്റെ വ്യാപാരശക്തിയിലുള്ള വിശ്വാസത്താൽ അവനോടുകൂടെ ഉയിർത്തെഴുന്നേല്ക്കുകയും ചെയ്തു,
συνταφέντες μετ' αυτού εν τω βαπτίσματι, διά του οποίου και συνανέστητε διά της πίστεως της ενεργείας του Θεού, όστις ανέστησεν αυτόν εκ των νεκρών.
13 ൧൩ അതിക്രമങ്ങളാലും നിങ്ങളുടെ ജഡത്തിന്റെ അഗ്രചർമം നിമിത്തവും മരിച്ചവരായിരുന്ന നിങ്ങളെയും ദൈവം ക്രിസ്തുവിനോടുകൂടെ ജീവിപ്പിക്കയും; അതിക്രമങ്ങൾ ഒക്കെയും നമ്മോടു ക്ഷമിക്കുകയും ചെയ്തു.
Και εσάς, όντας νεκρούς εις τα αμαρτήματα και την ακροβυστίαν της σαρκός σας, συνεζωοποίησε μετ' αυτού, συγχωρήσας εις εσάς πάντα τα πταίσματα,
14 ൧൪ നമുക്ക് പ്രതികൂലവുമായിരുന്ന ചട്ടങ്ങളുടെ കയ്യെഴുത്ത് മായിച്ച് ക്രൂശിൽ തറച്ച് നമ്മുടെ നടുവിൽനിന്ന് നീക്കിക്കളഞ്ഞു;
εξαλείψας το καθ' ημών χειρόγραφον, συνιστάμενον εις διατάγματα, το οποίον ήτο εναντίον εις ημάς, και αφήρεσεν αυτό εκ του μέσου, προσηλώσας αυτό επί του σταυρού·
15 ൧൫ അധികാരങ്ങളേയും ശക്തികളേയും പിടിച്ചടക്കി ക്രൂശിൽ അവരുടെ മേൽ ജയോത്സവം ആഘോഷിച്ച് അവരെ പരസ്യമായ കാഴ്ചയാക്കിത്തീർത്തു.
και απογυμνώσας τας αρχάς και τας εξουσίας, παρεδειγμάτισε παρρησία, θριαμβεύσας κατ' αυτών επ' αυτού.
16 ൧൬ അതുകൊണ്ട് ഭക്ഷണപാനീയങ്ങൾ, പെരുന്നാളുകൾ, വാവ്, ശബ്ബത്ത്, എന്നീ കാര്യങ്ങളിൽ ആരും നിങ്ങളെ വിധിക്കരുത്.
Ας μη σας κρίνη λοιπόν μηδείς διά φαγητόν ή διά ποτόν ή διά λόγον εορτής ή νεομηνίας ή σαββάτων,
17 ൧൭ ഇവ വരുവാനിരുന്നവയുടെ നിഴലത്രേ; എന്നാൽ യാഥാർത്ഥ്യമായതോ ക്രിസ്തുവത്രേ.
τα οποία είναι σκιά των μελλόντων, το σώμα όμως είναι του Χριστού.
18 ൧൮ വ്യാജമായ താഴ്മയിലും, ദൂതന്മാരെ ആരാധിക്കുന്നതുമൂലം കാണാത്ത കാര്യങ്ങളിൽ ഇടപെടുകയും തന്റെ ജഡമനസ്സിനാൽ അനാവശ്യമായി നിഗളിക്കുകയും ചെയ്യുന്ന ആരുംതന്നെ നിങ്ങൾക്കുള്ള പ്രതിഫലം വൃഥാവാക്കരുത്.
Ας μη σας στερήση μηδείς του βραβείου με προσποίησιν ταπεινοφροσύνης και με θρησκείαν των αγγέλων, εμβατεύων εις πράγματα τα οποία δεν είδε, ματαίως φυσιούμενος υπό του νοός της σαρκός αυτού,
19 ൧൯ ക്രിസ്തുവാകുന്ന തലയെ മുറുകെ പിടിക്കാതിരിക്കുന്ന ഒരുവനും നിങ്ങളെ കവർന്നു കളയരുത്, തലയായവനിൽ നിന്നല്ലോ ശരീരം മുഴുവൻ സന്ധിഞരമ്പുകളെ പോഷിപ്പിച്ച് ഒന്നായിച്ചേർത്ത് ദൈവവർദ്ധയ്ക്കനുസാരമായി വളർച്ച പ്രാപിക്കുന്നത്.
και μη κρατών την κεφαλήν, τον Χριστόν, εκ του οποίου όλον το σώμα διά των αρμών και συνδέσμων διατηρούμενον και συνδεόμενον αυξάνει κατά την αύξησιν του Θεού.
20 ൨൦ നിങ്ങൾ ക്രിസ്തുവിനോടുകൂടെ ലോകത്തിന്റെ പാപകാരണമായ വിശ്വാസ വ്യവസ്ഥകൾ സംബന്ധിച്ച് മരിച്ചുവെങ്കിൽ ലോകത്തിൽ ജീവിക്കുന്നവരെപ്പോലെ
Εάν λοιπόν απεθάνετε μετά του Χριστού από των στοιχείων του κόσμου, διά τι ως ζώντες εν τω κόσμω υπόκεισθε εις διατάγματα,
21 ൨൧ മാനുഷകല്പനകൾക്കും ഉപദേശങ്ങൾക്കും അനുസരണമായി: പിടിക്കരുത്, രുചിക്കരുത്, തൊടരുത് എന്നുള്ള ചട്ടങ്ങൾക്ക് കീഴ്പെടുന്നത് എന്ത്?
Μη πιάσης, μη γευθής, μη εγγίσης,
22 ൨൨ ഇതെല്ലാം ഉപയോഗത്താൽ നശിച്ചു പോകുന്നതത്രേ.
τα οποία πάντα φθείρονται διά της χρήσεως, κατά τα εντάλματα και τας διδασκαλίας των ανθρώπων;
23 ൨൩ ഇതൊക്കെയും സ്വന്ത ഇഷ്ടത്തിനൊത്ത ആരാധനയിലും താഴ്മയിലും ശരീരത്തെ തൃജിക്കുന്നതിലും രസിക്കുന്നവർക്കുള്ളതാണ്; എന്നാൽ ജഡാഭിലാഷം നിയന്ത്രിക്കുന്നതിന് പര്യാപ്തമല്ല.
τα οποία έχουσι φαινόμενον μόνον σοφίας εις εθελοθρησκείαν και ταπεινοφροσύνην και σκληραγωγίαν του σώματος, εις ουδεμίαν τιμήν έχοντα την ευχαρίστησιν της σαρκός.

< കൊലൊസ്സ്യർ 2 >