< ആമോസ് 8 >
1 ൧ യഹോവയായ കർത്താവ് എനിക്ക് ഒരു കൊട്ട പഴുത്ത വേനല്‍ക്കാലപ്പഴം കാണിച്ചുതന്നു.
Сице показа ми Господь Бог: и се, сосуд птицеловца.
2 ൨ “ആമോസേ, നീ എന്ത് കാണുന്നു” എന്ന് അവിടുന്ന് ചോദിച്ചതിന്: “ഒരു കൊട്ട പഴുത്തപഴം” എന്ന് ഞാൻ പറഞ്ഞു. യഹോവ എന്നോട് അരുളിച്ചെയ്തത്: “എന്റെ ജനമായ യിസ്രായേലിന് പഴുപ്പ് വന്നിരിക്കുന്നു; ഞാൻ ഇനി അവരെ ശിക്ഷിക്കാതെ വിടുകയില്ല.
И рече (Господь): что ты видиши, Амосе? И рех: сосуд птицеловца. И рече Господь ко мне: приспе конец на люди Моя Израиля, не приложу ксему еже мимоити его.
3 ൩ ആ നാളിൽ മന്ദിരത്തിലെ ഗീതങ്ങൾ മുറവിളിയാകും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്. “ശവം അനവധി! എല്ലായിടത്തും അവ നിശ്ശബ്ദമായി എറിഞ്ഞുകളയപ്പെടും.
И восплачутся стропове храма в той день, глаголет Господь Бог: мнози падшии во всем месте, навергу молчание.
4 ൪ ‘ഞങ്ങൾ ഏഫയെ കുറച്ച്, ശേക്കലിനെ വലുതാക്കി കള്ളത്തുലാസ്സുകൊണ്ട് വഞ്ചന പ്രവർത്തിച്ച്, എളിയവരെ പണത്തിനും, ദരിദ്രന്മാരെ ഒരു ജോടി ചെരുപ്പിനും പകരമായി വാങ്ങേണ്ടതിനും, ഗോതമ്പിന്റെ പതിര് വില്ക്കേണ്ടതിനും,
Слышите убо сия, сокрушающии из утра убогаго и насильствующии нищих от земли,
5 ൫ ധാന്യവ്യാപാരം ചെയ്യുവാൻ തക്കവിധം അമാവാസിയും ഗോതമ്പുവ്യാപാരശാല തുറന്നുവക്കുവാൻ തക്കവിധം ശബ്ബത്തും എപ്പോൾ കഴിഞ്ഞുപോകും’ എന്ന് പറഞ്ഞ്,
глаголющии: когда прейдет месяц, и продамы, и (когда прейдут) субботы, и отверзем сокровища наша, еже сотворити меру малу, и увеличити мерило, и сотворити вес неправеден,
6 ൬ ദരിദ്രന്മാരെ വിഴുങ്ങുവാനും ദേശത്തിലെ സാധുക്കളെ ഇല്ലാതാക്കുവാനും പോകുന്നവരേ, ഇത് കേൾക്കുവിൻ.
яко да притяжем убогия сребром и нищаго за сапоги, и от всякаго жита куплю сотворим?
7 ൭ ഞാൻ അവരുടെ പ്രവൃത്തികളിൽ യാതൊന്നും ഒരുനാളും മറക്കുകയില്ല” എന്ന് യഹോവ യാക്കോബിന്റെ മഹിമയെച്ചൊല്ലി സത്യം ചെയ്തിരിക്കുന്നു.
Кленется Господь на презорство Иаковле, аще забудет в конец вся дела ваша:
8 ൮ “അതുനിമിത്തം ഭൂമി നടുങ്ങുകയും അതിൽ വസിക്കുന്ന ഏവനും ഭ്രമിച്ചുപോകുകയും ചെയ്യുകയില്ലയോ? അത് മുഴുവനും നീലനദിപോലെ പൊങ്ങും; ഈജിപ്റ്റിലെ നദിപോലെ പൊങ്ങുകയും താഴുകയും ചെയ്യും.
и о сих не возмятется ли земля, и восплачется всяк живяй на ней? И взыдет яко река скончание (ея), и снидет якоже река Египетская.
9 ൯ അന്നാളിൽ ഞാൻ ഉച്ചയ്ക്കു സൂര്യനെ അസ്തമിപ്പിക്കുകയും പട്ടാപ്പകൽ ഭൂമിയെ ഇരുട്ടാക്കുകയും ചെയ്യും.
И будет в той день, глаголет Господь Бог, зайдет солнце в полудне, и померкнет на земли в день свет:
10 ൧൦ ഞാൻ നിങ്ങളുടെ ഉത്സവങ്ങളെ ദുഃഖമായും നിങ്ങളുടെ ഗീതങ്ങളെ വിലാപമായും മാറ്റും; ഞാൻ ഏത് അരയിലും രട്ടും ഏത് തലയിലും കഷണ്ടിയും വരുത്തും; ഞാൻ അതിനെ ഏകജാതനെക്കുറിച്ചുള്ള വിലാപംപോലെയും അതിന്റെ അവസാനത്തെ കൈപ്പുള്ള ദിവസംപോലെയും ആക്കും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
и превращу праздники вашя в жалость и вся песни вашя в плачь, и возложу на всяк хребет вретище и на всяку главу плешь, и положу его яко жалость любимаго и сущыя с ним яко день болезни.
11 ൧൧ “അപ്പത്തിനായുള്ള വിശപ്പല്ല വെള്ളത്തിനായുള്ള ദാഹവുമല്ല, യഹോവയുടെ വചനങ്ങൾ കേൾക്കേണ്ടതിനുള്ള വിശപ്പു തന്നെ ഞാൻ ദേശത്തേക്ക് അയക്കുന്ന നാളുകൾ വരുന്നു” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
Се, дние грядут, глаголет Господь, и послю глад на землю, не глад хлеба, ни жажду воды, но глад слышания слова Господня:
12 ൧൨ “അന്ന് അവർ സമുദ്രംമുതൽ സമുദ്രംവരെയും വടക്കുമുതൽ കിഴക്കുവരെയും ഉഴന്നുചെന്ന് യഹോവയുടെ വചനം അന്വേഷിച്ച് അലഞ്ഞുനടക്കും; കണ്ടുകിട്ടുകയില്ലതാനും.
и поколеблются воды от моря до моря и от севера до восток, и обтекут ищуще словесе Господня, и не обрящут.
13 ൧൩ ആ നാളിൽ സൗന്ദര്യമുള്ള കന്യകമാരും യൗവനക്കാരും ദാഹംകൊണ്ട് ബോധംകെട്ടു വീഴും.
В той день оскудеют девы добрыя и юноши в жажди,
14 ൧൪ ‘ദാനേ, നിന്റെ ദൈവത്താണ, ബേർ-ശേബാമാർഗ്ഗത്താണ’ എന്ന് പറഞ്ഞുംകൊണ്ട് ശമര്യയുടെ അകൃത്യത്തെച്ചൊല്ലി സത്യം ചെയ്യുന്നവർ വീഴും; ഇനി എഴുന്നേൽക്കുകയുമില്ല”.
кленущиися очищением Самарийским и глаголющии: жив бог твой, Дане, и жив бог твой, Вирсавее. И падут и не востанут ктому.