< ആമോസ് 8 >

1 യഹോവയായ കർത്താവ് എനിക്ക് ഒരു കൊട്ട പഴുത്ത വേനല്‍ക്കാലപ്പഴം കാണിച്ചുതന്നു.
PENEIA i hoike mai ai o Iehova ka Haku ia'u: aia hoi, he hinai hua oo.
2 “ആമോസേ, നീ എന്ത് കാണുന്നു” എന്ന് അവിടുന്ന് ചോദിച്ചതിന്: “ഒരു കൊട്ട പഴുത്തപഴം” എന്ന് ഞാൻ പറഞ്ഞു. യഹോവ എന്നോട് അരുളിച്ചെയ്തത്: “എന്റെ ജനമായ യിസ്രായേലിന് പഴുപ്പ് വന്നിരിക്കുന്നു; ഞാൻ ഇനി അവരെ ശിക്ഷിക്കാതെ വിടുകയില്ല.
A i mai la ia, Heaha kau e ike nei, e Amosa? I aku la au, He hinai hua oo. Alaila, i mai la o Iehova ia'u, Ua hiki mai ka hope maluna o kuu poe kanaka o ka Iseraela; Aole au e hele hou ae mai o lakou aku.
3 ആ നാളിൽ മന്ദിരത്തിലെ ഗീതങ്ങൾ മുറവിളിയാകും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്. “ശവം അനവധി! എല്ലായിടത്തും അവ നിശ്ശബ്ദമായി എറിഞ്ഞുകളയപ്പെടും.
A e lilo na mele o ka halealii i auwe ana ia la, wahi a Iehova ka Haku: A he nui auanei na kupapau ma na wahi a pau: a e hoolei malu aku ia lakou.
4 ‘ഞങ്ങൾ ഏഫയെ കുറച്ച്, ശേക്കലിനെ വലുതാക്കി കള്ളത്തുലാസ്സുകൊണ്ട് വഞ്ചന പ്രവർത്തിച്ച്, എളിയവരെ പണത്തിനും, ദരിദ്രന്മാരെ ഒരു ജോടി ചെരുപ്പിനും പകരമായി വാങ്ങേണ്ടതിനും, ഗോതമ്പിന്റെ പതിര് വില്ക്കേണ്ടതിനും,
E hoolohe i keia, e oukou ka mea e moni i ka poe ilihune, a hoopau i ka poe nele o ka aina,
5 ധാന്യവ്യാപാരം ചെയ്യുവാൻ തക്കവിധം അമാവാസിയും ഗോതമ്പുവ്യാപാരശാല തുറന്നുവക്കുവാൻ തക്കവിധം ശബ്ബത്തും എപ്പോൾ കഴിഞ്ഞുപോകും’ എന്ന് പറഞ്ഞ്,
I ka i ana ae, Ahea la e pau ai ka mahina hou, i kuai aku ai kakou i ka ai? A me ka Sabati, i wehe ae ai kakou i ka hua ai, e houuku ana i ka epa, A e hoomahuahua ana i ke sekela, a e hoololi ana i na mea kaupaona hoopunipuni?
6 ദരിദ്രന്മാരെ വിഴുങ്ങുവാനും ദേശത്തിലെ സാധുക്കളെ ഇല്ലാതാക്കുവാനും പോകുന്നവരേ, ഇത് കേൾക്കുവിൻ.
I kuai aku ai kakou i ka poe ilihune no ke kala, A i ka poe nele no ka paa kamaa; a i kuai aku ai i ka hua palaoa ino?
7 ഞാൻ അവരുടെ പ്രവൃത്തികളിൽ യാതൊന്നും ഒരുനാളും മറക്കുകയില്ല” എന്ന് യഹോവ യാക്കോബിന്റെ മഹിമയെച്ചൊല്ലി സത്യം ചെയ്തിരിക്കുന്നു.
Ua hoohiki o Iehova ma ka nani o Iakoba, Aole loa au e hoopoina i ka lakou mau hana a pau.
8 “അതുനിമിത്തം ഭൂമി നടുങ്ങുകയും അതിൽ വസിക്കുന്ന ഏവനും ഭ്രമിച്ചുപോകുകയും ചെയ്യുകയില്ലയോ? അത് മുഴുവനും നീലനദിപോലെ പൊങ്ങും; ഈജിപ്റ്റിലെ നദിപോലെ പൊങ്ങുകയും താഴുകയും ചെയ്യും.
Aole anei e haalulu ka aina no keia mea, a e auwe na mea a pau e noho ana iloko ona? A e pii ae ia me he muliwai la a puni ona; A e laweia'ku ia, a e halana ae ia e like me ka muliwai o Aigupita.
9 അന്നാളിൽ ഞാൻ ഉച്ചയ്ക്കു സൂര്യനെ അസ്തമിപ്പിക്കുകയും പട്ടാപ്പകൽ ഭൂമിയെ ഇരുട്ടാക്കുകയും ചെയ്യും.
A i kela la, wahi a Iehova ka Haku, E hoonapoo iho au i ka la i ke awakea, a e hoopouli iho au i ka aina i ka la laelae.
10 ൧൦ ഞാൻ നിങ്ങളുടെ ഉത്സവങ്ങളെ ദുഃഖമായും നിങ്ങളുടെ ഗീതങ്ങളെ വിലാപമായും മാറ്റും; ഞാൻ ഏത് അരയിലും രട്ടും ഏത് തലയിലും കഷണ്ടിയും വരുത്തും; ഞാൻ അതിനെ ഏകജാതനെക്കുറിച്ചുള്ള വിലാപംപോലെയും അതിന്റെ അവസാനത്തെ കൈപ്പുള്ള ദിവസംപോലെയും ആക്കും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
A e hoolilo au i ka oukou mau ahaaina i auwe ana, A i ko oukou mau mele i kanikau ana; A e lawe mai au i ke kapa ino maluna o na puhaka a pau, A me ka ohule maluna o na poo a pau; A e hoohalike au ia mea me ka auwe ana no ke keiki kamakahi, A i ka hope o ia mea e like me ka la awaawa.
11 ൧൧ “അപ്പത്തിനായുള്ള വിശപ്പല്ല വെള്ളത്തിനായുള്ള ദാഹവുമല്ല, യഹോവയുടെ വചനങ്ങൾ കേൾക്കേണ്ടതിനുള്ള വിശപ്പു തന്നെ ഞാൻ ദേശത്തേക്ക് അയക്കുന്ന നാളുകൾ വരുന്നു” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
Aia hoi, e hiki mai ana na la, wahi a Iehova ka Haku, E lawe mai ai au i ka wi maluna o ka aina, aole o ka wi i ka ai, aole o ka make inu i ka wai, Aka, o ka lohe i ka olelo a Iehova.
12 ൧൨ “അന്ന് അവർ സമുദ്രംമുതൽ സമുദ്രംവരെയും വടക്കുമുതൽ കിഴക്കുവരെയും ഉഴന്നുചെന്ന് യഹോവയുടെ വചനം അന്വേഷിച്ച് അലഞ്ഞുനടക്കും; കണ്ടുകിട്ടുകയില്ലതാനും.
A e auwana lakou mai ke kai a hiki i ke kai, a mai ke kukulu akau, a ka hikina, E holo lakou ma o a ma o, e imi ana i ka olelo a Iehova, aole e loaa.
13 ൧൩ ആ നാളിൽ സൗന്ദര്യമുള്ള കന്യകമാരും യൗവനക്കാരും ദാഹംകൊണ്ട് ബോധംകെട്ടു വീഴും.
I kela la. e maule na wahine puupaa maikai, a me na kanaka opio no ka makewai.
14 ൧൪ ‘ദാനേ, നിന്റെ ദൈവത്താണ, ബേർ-ശേബാമാർഗ്ഗത്താണ’ എന്ന് പറഞ്ഞുംകൊണ്ട് ശമര്യയുടെ അകൃത്യത്തെച്ചൊല്ലി സത്യം ചെയ്യുന്നവർ വീഴും; ഇനി എഴുന്നേൽക്കുകയുമില്ല”.
O ka poe e hoohiki ma ka hewa o Samaria, a i iho, E ola ana kou Akua, e Dana; a e ola ana ka aoao o Beereseba; E haule no hoi lakou, aole loa e ala hou ae.

< ആമോസ് 8 >