< ആമോസ് 7 >
1 ൧ യഹോവയായ കർത്താവ് എനിക്ക് കാണിച്ചുതന്നതെന്തെന്നാൽ: വിള രണ്ടാമത് മുളച്ചു തുടങ്ങിയപ്പോൾ അവിടുന്ന് വിട്ടിലുകളെ ഒരുക്കി: അത് രാജാവിന്റെ വക വിളവെടുത്തശേഷം മുളച്ച രണ്ടാമത്തെ വിള ആയിരുന്നു.
To mi ukazał Pan BÓG. Oto tworzył koniki polne na początku odrastania potrawu, a oto [był] to potraw po sianokosach królewskich.
2 ൨ എന്നാൽ അവ ദേശത്തിലെ സസ്യം തിന്നുതീർന്നപ്പോൾ ഞാൻ: “യഹോവയായ കർത്താവേ, ക്ഷമിക്കണമേ; യാക്കോബിന് എങ്ങനെ നിലനിൽക്കാൻ കഴിയും? അവൻ ചെറിയവനല്ലോ” എന്ന് പറഞ്ഞു.
A gdy zjadły trawę ziemi, powiedziałem: Panie BOŻE! Przebacz, proszę. Któż zostanie Jakubowi? Jest bowiem malutki.
3 ൩ യഹോവ അതിനെക്കുറിച്ച് അനുതപിച്ചു; “അത് സംഭവിക്കുകയില്ല” എന്ന് യഹോവ അരുളിച്ചെയ്തു.
I żałował tego PAN. PAN powiedział: To się nie stanie.
4 ൪ യഹോവയായ കർത്താവ് എനിക്ക് കാണിച്ചുതന്നതെന്തെന്നാൽ: യഹോവയായ കർത്താവ് തീയാൽ വ്യവഹരിക്കുവാൻ അതിനെ വിളിച്ചു; അത് വലിയ ആഴിയെ വറ്റിച്ചുകളഞ്ഞു; യഹോവയുടെ ഓഹരിയെയും തിന്നുകളഞ്ഞു.
To mi ukazał Pan BÓG: Oto Pan BÓG wezwał ogień w celu sądu, a wchłonął wielką głębię i strawił dział.
5 ൫ അപ്പോൾ ഞാൻ: “യഹോവയായ കർത്താവേ, മതിയാക്കണമേ; യാക്കോബിന് എങ്ങനെ നിലനിൽക്കാൻ കഴിയും? അവൻ ചെറിയവനല്ലോ” എന്ന് പറഞ്ഞു.
Wtedy powiedziałem: Panie BOŻE! Zaniechaj [tego], proszę. Któż zostanie Jakubowi? Jest bowiem malutki.
6 ൬ യഹോവ അതിനെക്കുറിച്ച് അനുതപിച്ചു; “അത് സംഭവിക്കുകയില്ല” എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്തു.
I żałował tego PAN. Pan BÓG powiedział: I to się nie stanie.
7 ൭ അവിടുന്ന് എനിക്ക് കാണിച്ചുതന്നതെന്തെന്നാൽ: തൂക്കുകട്ട ഉപയോഗിച്ച് പണിത ഒരു മതിലിന്മേൽ കർത്താവ് കയ്യിൽ തൂക്കുകട്ട പിടിച്ചുകൊണ്ട് നിന്നു.
Potem [to] mi ukazał: oto Pan stał na murze [wybudowanym] za pomocą pionu, z pionem w ręku.
8 ൮ യഹോവ എന്നോട്: “ആമോസേ, നീ എന്ത് കാണുന്നു” എന്ന് ചോദിച്ചതിന് “ഒരു തൂക്കുകട്ട” എന്ന് ഞാൻ പറഞ്ഞു. അതിന് കർത്താവ്: “ഞാൻ എന്റെ ജനമായ യിസ്രായേലിന്റെ നടുവിൽ ഒരു തൂക്കുകട്ട പിടിക്കും; ഞാൻ ഇനി അവരെ ശിക്ഷിക്കാതെ വിടുകയില്ല;
I PAN powiedział do mnie: Co widzisz, Amosie? Odpowiedziałem: Pion. Wtedy Pan powiedział: Oto przyłożę pion pośród mojego ludu, Izraela. Już mu więcej nie odpuszczę.
9 ൯ യിസ്ഹാക്കിന്റെ പൂജാഗിരികൾ പാഴും യിസ്രായേലിന്റെ വിശുദ്ധമന്ദിരങ്ങൾ ശൂന്യവുമായിത്തീരും; ഞാൻ യൊരോബെയാംഗൃഹത്തിനു വിരോധമായി വാളുമായി എഴുന്നേൽക്കും” എന്ന് അരുളിച്ചെയ്തു.
Wyżyny Izaaka będą spustoszone i świątynie Izraela zostaną zburzone, i powstanę z mieczem przeciwko domowi Jeroboama.
10 ൧൦ എന്നാൽ ബേഥേലിലെ പുരോഹിതനായ അമസ്യാവ് യിസ്രായേൽ രാജാവായ യൊരോബെയാമിന്റെ അടുക്കൽ ആളയച്ച്: “ആമോസ് യിസ്രായേൽ ഗൃഹത്തിന്റെ മദ്ധ്യത്തിൽ നിനക്ക് വിരോധമായി കൂട്ടുകെട്ടുണ്ടാക്കുന്നു; അവന്റെ വാക്കുകൾ സഹിക്കുവാൻ ദേശത്തിന് കഴിയുന്നില്ല.
Wtedy Amazjasz, kapłan Betel, posłał do Jeroboama, króla Izraela, taką wiadomość: Amos spiskuje przeciwko tobie pośród domu Izraela, [tak że] ziemia nie może znieść wszystkich jego słów.
11 ൧൧ ‘യൊരോബെയാം വാൾകൊണ്ടു മരിക്കും; യിസ്രായേൽ സ്വദേശം വിട്ട് പ്രവാസത്തിലേക്കു പോകേണ്ടിവരും’ എന്നിങ്ങനെ ആമോസ് പറയുന്നു” എന്ന് പറയിച്ചു.
Tak bowiem mówi Amos: Jeroboam umrze od miecza, a Izrael na pewno zostanie uprowadzony ze swojej ziemi do niewoli.
12 ൧൨ എന്നാൽ ആമോസിനോട് അമസ്യാവ്: “ദർശകാ, യെഹൂദാദേശത്തിലേക്ക് ഓടിപ്പൊയ്ക്കൊള്ളുക; അവിടെ പ്രവചിച്ച് ഉപജീവനം കഴിച്ചുകൊള്ളുക.
Potem Amazjasz powiedział do Amosa: Widzący, idź, uciekaj do ziemi Judy i tam jedz chleb, i tam prorokuj.
13 ൧൩ ബേഥേലിലോ ഇനി പ്രവചിക്കരുത്; അത് രാജാവിന്റെ വിശുദ്ധമന്ദിരവും രാജധാനിയുമല്ലോ” എന്ന് പറഞ്ഞു.
A w Betel już więcej nie prorokuj, bo to jest świątynia króla i dom królewski.
14 ൧൪ അതിന് ആമോസ് അമസ്യാവിനോട്: “ഞാൻ പ്രവാചകനല്ല, പ്രവാചക ഗണത്തിലൊരുവനുമല്ല, ഇടയനും കാട്ടത്തിപ്പഴം പെറുക്കുന്നവനും അത്രേ.
Wtedy Amos odpowiedział Amazjaszowi: Nie byłem prorokiem ani nawet synem proroka, lecz byłem pasterzem bydła i tym, który zbiera figi sykomory.
15 ൧൫ ഞാൻ ആടുകളെ നോക്കിക്കൊണ്ടിരിക്കുമ്പോൾ യഹോവ എന്നെ പിടിച്ചു: ‘നീ ചെന്ന് എന്റെ ജനമായ യിസ്രായേലിനോടു പ്രവചിക്കുക’ എന്ന് യഹോവ എന്നോട് കല്പിച്ചു” എന്ന് ഉത്തരം പറഞ്ഞു.
Ale PAN mnie wziął, gdy [chodziłem] za bydłem, i powiedział do mnie PAN: Idź, prorokuj memu ludowi Izraelowi.
16 ൧൬ “ആകയാൽ നീ യഹോവയുടെ വചനം കേൾക്കുക: ‘യിസ്രായേലിനെക്കുറിച്ച് പ്രവചിക്കരുത്; യിസ്‌ഹാക്ക്ഗൃഹത്തിനു വിരോധമായി നീ പ്രസംഗിക്കരുത്’ എന്ന് നീ പറയുന്നുവല്ലോ”.
Teraz więc słuchaj słowa PANA. Ty mówisz: Nie prorokuj w Izraelu i nie głoś przeciwko domowi Izaaka.
17 ൧൭ “അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നിന്റെ ഭാര്യ നഗരത്തിൽ വേശ്യയാകും; നിന്റെ പുത്രന്മാരും പുത്രിമാരും വാൾകൊണ്ടു വീഴും; നിന്റെ ദേശം അളവുനൂൽകൊണ്ട് വിഭാഗിക്കപ്പെടും; നീയോ ദൈവത്തെ അറിയാത്ത ഒരു ദേശത്തുവച്ച് മരിക്കും; യിസ്രായേൽ സ്വദേശം വിട്ടു പ്രവാസത്തിലേക്കു പോകേണ്ടിവരും”.
Dlatego tak mówi PAN: Twoja żona będzie nierządnicą w mieście, twoi synowie i twoje córki padną od miecza, twoja ziemia będzie podzielona sznurem, a ty umrzesz w ziemi nieczystej; Izrael zaś na pewno zostanie uprowadzony do niewoli ze swojej ziemi.