< ആമോസ് 7 >

1 യഹോവയായ കർത്താവ് എനിക്ക് കാണിച്ചുതന്നതെന്തെന്നാൽ: വിള രണ്ടാമത് മുളച്ചു തുടങ്ങിയപ്പോൾ അവിടുന്ന് വിട്ടിലുകളെ ഒരുക്കി: അത് രാജാവിന്റെ വക വിളവെടുത്തശേഷം മുളച്ച രണ്ടാമത്തെ വിള ആയിരുന്നു.
یەزدانی باڵادەست ئاوای پیشان دام، لە سەرەتای سەرهەڵدانی گژوگیا شێوەی کوللەی دەکێشا، گژوگیاکە پاش دروێنەی بەشەکەی پاشایە.
2 എന്നാൽ അവ ദേശത്തിലെ സസ്യം തിന്നുതീർന്നപ്പോൾ ഞാൻ: “യഹോവയായ കർത്താവേ, ക്ഷമിക്കണമേ; യാക്കോബിന് എങ്ങനെ നിലനിൽക്കാൻ കഴിയും? അവൻ ചെറിയവനല്ലോ” എന്ന് പറഞ്ഞു.
پاش ئەوەی لە خواردنی گژوگیای خاکەکە بووەوە، گوتم: «ئەی یەزدانی باڵادەست، تکایە ببەخشە! یاقوب چۆن هەستێتەوە، چونکە بچووکە!»
3 യഹോവ അതിനെക്കുറിച്ച് അനുതപിച്ചു; “അത് സംഭവിക്കുകയില്ല” എന്ന് യഹോവ അരുളിച്ചെയ്തു.
یەزدان لەمە پاشگەز بووەوە و فەرمووی: «ئەمە ڕوونادات.»
4 യഹോവയായ കർത്താവ് എനിക്ക് കാണിച്ചുതന്നതെന്തെന്നാൽ: യഹോവയായ കർത്താവ് തീയാൽ വ്യവഹരിക്കുവാൻ അതിനെ വിളിച്ചു; അത് വലിയ ആഴിയെ വറ്റിച്ചുകളഞ്ഞു; യഹോവയുടെ ഓഹരിയെയും തിന്നുകളഞ്ഞു.
یەزدانی باڵادەست ئاوای پیشان دام: ئەوەتا یەزدانی باڵادەست بۆ دادگاییکردن بە ئاگر بانگەشەی کرد، ئاگرەکە دەریا گەورەکەی ژێر زەوی لووشدا، خاکەکەشی خوارد.
5 അപ്പോൾ ഞാൻ: “യഹോവയായ കർത്താവേ, മതിയാക്കണമേ; യാക്കോബിന് എങ്ങനെ നിലനിൽക്കാൻ കഴിയും? അവൻ ചെറിയവനല്ലോ” എന്ന് പറഞ്ഞു.
ئینجا گوتم: «یەزدانی باڵادەست، تکایە با بەس بێت! یاقوب چۆن هەستێتەوە، چونکە بچووکە!»
6 യഹോവ അതിനെക്കുറിച്ച് അനുതപിച്ചു; “അത് സംഭവിക്കുകയില്ല” എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്തു.
یەزدان لەمە پاشگەز بووەوە. یەزدانی باڵادەست فەرمووی: «هەروەها ئەمەش ڕوونادات.»
7 അവിടുന്ന് എനിക്ക് കാണിച്ചുതന്നതെന്തെന്നാൽ: തൂക്കുകട്ട ഉപയോഗിച്ച് പണിത ഒരു മതിലിന്മേൽ കർത്താവ് കയ്യിൽ തൂക്കുകട്ട പിടിച്ചുകൊണ്ട് നിന്നു.
ئاوای پیشان دام: پەروەردگار لەسەر دیوارێکی دروستکراو ڕاوەستاوە و شاووڵێکی لەدەست بوو.
8 യഹോവ എന്നോട്: “ആമോസേ, നീ എന്ത് കാണുന്നു” എന്ന് ചോദിച്ചതിന് “ഒരു തൂക്കുകട്ട” എന്ന് ഞാൻ പറഞ്ഞു. അതിന് കർത്താവ്: “ഞാൻ എന്റെ ജനമായ യിസ്രായേലിന്റെ നടുവിൽ ഒരു തൂക്കുകട്ട പിടിക്കും; ഞാൻ ഇനി അവരെ ശിക്ഷിക്കാതെ വിടുകയില്ല;
یەزدان پێی فەرمووم: «ئامۆس تۆ چی دەبینیت؟» منیش گوتم: «شاووڵ.» ئینجا پەروەردگار فەرمووی: «ئەوەتا من شاووڵێک لەناوەڕاستی ئیسرائیلی گەلمدا دادەنێم، پاش ئەمە چیتر دەستی لێ ناپارێزم!
9 യിസ്ഹാക്കിന്റെ പൂജാഗിരികൾ പാഴും യിസ്രായേലിന്റെ വിശുദ്ധമന്ദിരങ്ങൾ ശൂന്യവുമായിത്തീരും; ഞാൻ യൊരോബെയാംഗൃഹത്തിനു വിരോധമായി വാളുമായി എഴുന്നേൽക്കും” എന്ന് അരുളിച്ചെയ്തു.
«نزرگەکانی ئیسحاق لەسەر بەرزاییەکان چۆڵ دەبن و پیرۆزگاکانی ئیسرائیل وێران دەبن، بە شمشێرەوە هەڵدەکوتمە سەر ماڵی یارۆڤعام.»
10 ൧൦ എന്നാൽ ബേഥേലിലെ പുരോഹിതനായ അമസ്യാവ് യിസ്രായേൽ രാജാവായ യൊരോബെയാമിന്റെ അടുക്കൽ ആളയച്ച്: “ആമോസ് യിസ്രായേൽ ഗൃഹത്തിന്റെ മദ്ധ്യത്തിൽ നിനക്ക് വിരോധമായി കൂട്ടുകെട്ടുണ്ടാക്കുന്നു; അവന്റെ വാക്കുകൾ സഹിക്കുവാൻ ദേശത്തിന് കഴിയുന്നില്ല.
جا ئەمەسیای کاهینی بێت‌ئێل پەیامی بۆ یارۆڤعامی پاشای ئیسرائیل نارد و گوتی: «ئامۆس لەناوەڕاستی ماڵی ئیسرائیلدا پیلانی لە دژت گێڕاوە، خاکەکە ناتوانێت بەرگەی هەموو قسەکانی بگرێت،»
11 ൧൧ ‘യൊരോബെയാം വാൾകൊണ്ടു മരിക്കും; യിസ്രായേൽ സ്വദേശം വിട്ട് പ്രവാസത്തിലേക്കു പോകേണ്ടിവരും’ എന്നിങ്ങനെ ആമോസ് പറയുന്നു” എന്ന് പറയിച്ചു.
چونکە ئامۆس وای گوتووە: «”یارۆڤعام بە شمشێر دەکوژرێت، ئیسرائیل لە خاکەکەی خۆی بێگومان ڕاپێچ دەکرێت.“»
12 ൧൨ എന്നാൽ ആമോസിനോട് അമസ്യാവ്: “ദർശകാ, യെഹൂദാദേശത്തിലേക്ക് ഓടിപ്പൊയ്ക്കൊള്ളുക; അവിടെ പ്രവചിച്ച് ഉപജീവനം കഴിച്ചുകൊള്ളുക.
ئینجا ئەمەسیا بە ئامۆسی گوت: «ئەی پێشبینیکەر، بڕۆ ڕابکە بۆ خاکی یەهودا، لەوێ نان بخۆ و لەوێ پێشبینی بکە.
13 ൧൩ ബേഥേലിലോ ഇനി പ്രവചിക്കരുത്; അത് രാജാവിന്റെ വിശുദ്ധമന്ദിരവും രാജധാനിയുമല്ലോ” എന്ന് പറഞ്ഞു.
بەڵام چیتر لە بێت‌ئێل پێشبینی مەکە، چونکە پیرۆزگای پاشایە و پەرستگای پاشایەتییە.»
14 ൧൪ അതിന് ആമോസ് അമസ്യാവിനോട്: “ഞാൻ പ്രവാചകനല്ല, പ്രവാചക ഗണത്തിലൊരുവനുമല്ല, ഇടയനും കാട്ടത്തിപ്പഴം പെറുക്കുന്നവനും അത്രേ.
ئامۆسیش وەڵامی دایەوە و بە ئەمەسیای گوت: «من پێغەمبەر نەبووم و کوڕی پێغەمبەریش نیم، بەڵکو من گاوانم و باخەوانی دار هەنجیری کێویم.
15 ൧൫ ഞാൻ ആടുകളെ നോക്കിക്കൊണ്ടിരിക്കുമ്പോൾ യഹോവ എന്നെ പിടിച്ചു: ‘നീ ചെന്ന് എന്റെ ജനമായ യിസ്രായേലിനോടു പ്രവചിക്കുക’ എന്ന് യഹോവ എന്നോട് കല്പിച്ചു” എന്ന് ഉത്തരം പറഞ്ഞു.
بەڵام یەزدان لەسەر مێگەلەکەوە هەڵیگرتم، یەزدان پێی فەرمووم:”بڕۆ پێشبینی بۆ ئیسرائیلی گەلی من بکە.“
16 ൧൬ “ആകയാൽ നീ യഹോവയുടെ വചനം കേൾക്കുക: ‘യിസ്രായേലിനെക്കുറിച്ച് പ്രവചിക്കരുത്; യിസ്‌ഹാക്ക്ഗൃഹത്തിനു വിരോധമായി നീ പ്രസംഗിക്കരുത്’ എന്ന് നീ പറയുന്നുവല്ലോ”.
ئێستاش گوێ لە فەرمایشتی یەزدان بگرە، تۆ دەڵێیت: «”پێشبینی لەسەر ئیسرائیل مەکە، لێدووان لە دژی بنەماڵەی ئیسحاق مەدە.“
17 ൧൭ “അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നിന്റെ ഭാര്യ നഗരത്തിൽ വേശ്യയാകും; നിന്റെ പുത്രന്മാരും പുത്രിമാരും വാൾകൊണ്ടു വീഴും; നിന്റെ ദേശം അളവുനൂൽകൊണ്ട് വിഭാഗിക്കപ്പെടും; നീയോ ദൈവത്തെ അറിയാത്ത ഒരു ദേശത്തുവച്ച് മരിക്കും; യിസ്രായേൽ സ്വദേശം വിട്ടു പ്രവാസത്തിലേക്കു പോകേണ്ടിവരും”.
«لەبەر ئەوە یەزدان ئەمە دەفەرموێت: «”ژنەکەت لە شاردا لەشفرۆشی دەکات، کوڕ و کچەکانت بە شمشێر دەکوژرێن، زەوییەکەت بە گوریس دابەش دەکرێت، خۆشت لەسەر خاکێکی گڵاودا دەمریت، ئیسرائیلیش لە خاکەکەی خۆی بە دیلی ڕاپێچ دەکرێت.“»

< ആമോസ് 7 >